പ്രവാസം : പരിഹാരം ആഫ്രിക്കയോ

പിടി കുഞ്ഞുമുഹമ്മദ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പ്രവാസി മലയാളികള്‍ കൂട്ടത്തോടെ മടങ്ങേണ്ട സാഹചര്യമുണ്ടായതോടെ പുതിയ പ്രവാസഭൂമികള്‍ കണ്ടെത്തണമെന്ന നിര്‍ദ്ദേശം ബാലിശമായി പോയി. ആലപ്പുഴയില്‍ ലോക മലയാളി സംഗമത്തിന്റെ ഭാഗമായി നടന്ന പ്രവാസി മലയാളി സംഗമത്തില്‍ ഇത്തരമൊരു നിര്‍ദേശമുയര്‍ന്നതായ റിപ്പോര്‍ട്ട് കാണുകയുണ്ടായി. അതു ശരിയാണെങ്കില്‍ യാഥാര്‍ത്ഥ്യബോധ്യമില്ലാത്ത നിര്‍ദ്ദേശമാണെന്ന് പറയേണ്ടിവരും. ആഫ്രിക്കയാണു വളര്‍ന്നു വരുന്ന പുതിയ മേഖലയായി ചൂണ്ടികാട്ടപ്പെട്ടത്. പ്രവാസി മലയാളി വ്യവസായികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു വ്യവസായം വളര്‍ത്തണമെന്നും കൂടുതല്‍ മലയാളികളെ അവിടേക്ക് ആകര്‍ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് കണ്ടു. […]

imagesപിടി കുഞ്ഞുമുഹമ്മദ്

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പ്രവാസി മലയാളികള്‍ കൂട്ടത്തോടെ മടങ്ങേണ്ട സാഹചര്യമുണ്ടായതോടെ പുതിയ പ്രവാസഭൂമികള്‍ കണ്ടെത്തണമെന്ന നിര്‍ദ്ദേശം ബാലിശമായി പോയി. ആലപ്പുഴയില്‍ ലോക മലയാളി സംഗമത്തിന്റെ ഭാഗമായി നടന്ന പ്രവാസി മലയാളി സംഗമത്തില്‍ ഇത്തരമൊരു നിര്‍ദേശമുയര്‍ന്നതായ റിപ്പോര്‍ട്ട് കാണുകയുണ്ടായി. അതു ശരിയാണെങ്കില്‍ യാഥാര്‍ത്ഥ്യബോധ്യമില്ലാത്ത നിര്‍ദ്ദേശമാണെന്ന് പറയേണ്ടിവരും.
ആഫ്രിക്കയാണു വളര്‍ന്നു വരുന്ന പുതിയ മേഖലയായി ചൂണ്ടികാട്ടപ്പെട്ടത്. പ്രവാസി മലയാളി വ്യവസായികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു വ്യവസായം വളര്‍ത്തണമെന്നും കൂടുതല്‍ മലയാളികളെ അവിടേക്ക് ആകര്‍ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് കണ്ടു.
ഒരിക്കലും ഇത്തരത്തില്‍ ചര്‍ച്ച ചെയ്ത് ആസൂത്രണം ചെയ്ത് നടപ്പാക്കാവുന്ന ഒന്നല്ല പ്രവാസം. അത് ചരിത്രപരമായി സംഭവിക്കുന്നത്. മലയാളികള്‍ പൊതുവില്‍ പ്രവാസികളാണല്ലോ. എന്നാല്‍ ഏതെങ്കിലും രാജ്യത്തേക്ക് ഇന്നോളം നാം ഇത്തരത്തില്‍ ആസൂത്രണം ചെയ്ത് പ്രവാസികളായിട്ടുണ്ടോ? ഓരോ രാജ്യത്തിന്റേയും സാമ്പത്തിക – രാഷ്ട്രീയ – വികസന സാധ്യതകളുമായി ബന്ധപ്പെട്ടാണ് അന്യനാട്ടുകാരുടെ സേവനം ആവശ്യമായി വരുക. വികസനത്തിന്റെ ചില ഘട്ടങ്ങളില്‍ വിദേശ മൂലധം ആവശ്യം വരാം. തൊഴിലവസരങ്ങള്‍ ഉണ്ടാകാം. അപ്പോള്‍ ആരും ആസൂത്രണം ചെയ്യാതെ തന്നെ അവിടേക്ക് പ്രവാസം ആരംഭിക്കും.
ആഫ്രിക്കയില്‍ അത്തരമൊരവസ്ഥ ഇപ്പോള്‍ ഉള്ളതായി കരുതാനാകില്ല. ഉണ്ടായിരുന്നെങ്കില്‍ സ്വാഭാവികമായും പ്രവാസം എന്നേ ആരംഭിക്കുമായിരുന്നു. കടുത്ത പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും. അവിടെപോയി വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള സാധ്യത ഇപ്പോഴുണ്ടെന്ന് കരുതാനാകില്ല. അത്തരമൊരു ഘട്ടത്തിലേക്ക് ആഫ്രിക്ക എത്തിയതായി വിശ്വസിക്കാനാവില്ല. അതേസമയം ഒറ്റപ്പെട്ട രീതിയില്‍ പല രാജ്യങ്ങളില്‍നിന്നും പ്രവാസം നടക്കുന്നുമുണ്ട്.
സൗദിയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള ആശങ്കയാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങളിലേക്ക് എത്തിക്കുന്നതെന്ന് വ്യക്തം. എന്നാല്‍ ആ ആശങ്കയും ഊതിവീര്‍പ്പിക്കപ്പെട്ടതാണ്. ഗള്‍ഫ് രാജ്യങ്ങലില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ തിരിച്ചുവരേണ്ടിവരുമെന്ന പ്രചരണം ശരിയല്ല. എങ്കില്‍ തകരുക നമ്മളാകില്ല, അവരായിരിക്കും. കുറെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നത് ശരി. കുറെ പേര്‍ക്ക് മടങ്ങി വരേണ്ടിവന്നേക്കാം. എന്നാലും കുറെ പേര്‍ ഇനിയും അങ്ങോട്ടുപോകും.
തീര്‍ച്ചായും പരിപൂര്‍ണ്ണമായ തകര്‍ച്ചയില്‍ നിന്ന് കേരളത്തെ താങ്ങി നിര്‍ത്തുന്ന പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ നമുക്കൊരു ഉത്തരവാദിത്തമുണഅട്. അതു നിര്‍വ്വഹിക്കപ്പെടുന്നില്ല എന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ട്താനും. എന്നാല്‍ അതിനുള്ള പരിഹാരമല്ല ഇത്തരത്തിലുള്ള നിര്‍ദ്ദേശമെന്നതാണ് വാസ്തവം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply