പ്രഭാകരന്റേത് വിദ്യാഭ്യാസമേഖലക്കെതിരായ ന്യായമായ വിമര്‍ശനം

എന്‍ കെ അശോകന്‍ എന്‍.പ്രഭാകരന്റെ കളിയെഴുത്ത് എന്ന ചെറുകഥയെ വിമര്‍ശിച്ചുകൊണ്ടും, അദ്ദേഹത്തിന് നേരെ ഭീഷണി മുഴക്കി കൊണ്ടും, അധ്യാപകരില്‍ ചിലര്‍ നടത്തുന്ന ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ലന്ന് എന്‍.പ്രഭാകരന്‍ മാഷ് വ്യക്തമാക്കുന്നു. സത്യത്തില്‍ അദ്ദേഹത്തിന്റെ കഥയില്‍ ഉന്നയിക്കുന്ന പ്രൈമറി തൊട്ട് ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ പരിശീലന ക്ലാസുകളിലെ ചില കളികളെ കുറിച്ച് ഭാവനാത്മകമായി രചിച്ച ഈ കഥ ഇന്ന് ഈ തലത്തിലെ വിദ്യാഭ്യാസ രംഗം എത്തിപ്പെട്ട അവസ്ഥയെ സൂചിപ്പിക്കുന്നതാണ്.ക്രീഡാങ്കണം എന്ന ഒരു സാങ്കല്പിക […]

nnഎന്‍ കെ അശോകന്‍

എന്‍.പ്രഭാകരന്റെ കളിയെഴുത്ത് എന്ന ചെറുകഥയെ വിമര്‍ശിച്ചുകൊണ്ടും, അദ്ദേഹത്തിന് നേരെ ഭീഷണി മുഴക്കി കൊണ്ടും, അധ്യാപകരില്‍ ചിലര്‍ നടത്തുന്ന ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ലന്ന് എന്‍.പ്രഭാകരന്‍ മാഷ് വ്യക്തമാക്കുന്നു. സത്യത്തില്‍ അദ്ദേഹത്തിന്റെ കഥയില്‍ ഉന്നയിക്കുന്ന പ്രൈമറി തൊട്ട് ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ പരിശീലന ക്ലാസുകളിലെ ചില കളികളെ കുറിച്ച് ഭാവനാത്മകമായി രചിച്ച ഈ കഥ ഇന്ന് ഈ തലത്തിലെ വിദ്യാഭ്യാസ രംഗം എത്തിപ്പെട്ട അവസ്ഥയെ സൂചിപ്പിക്കുന്നതാണ്.ക്രീഡാങ്കണം എന്ന ഒരു സാങ്കല്പിക രാജ്യത്തെ അധ്യാപന പരിശീലന കളരിയിലെ കളികളുടെ പൊള്ളത്തരം കേരളത്തിലെ വിദ്യാഭ്യാസ രീതി അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന്റെ ചില സൂചകങ്ങളാണ്.” മാന്‍ കെണി”, ‘പഴരസം’, ‘ നാടകമേ ഉലകം’ എന്ന് പേരിട്ടിരിക്കുന്ന കളികള്‍
ചിലപ്പോള്‍ പേരില്‍ വ്യത്യാസമുണ്ടെങ്കില്ലും, ഇത്തരം കളികളിലൂടെ എന്ത് പ്രയോജനമാണ് അധ്യാപക സമൂഹത്തിനും, വിദ്യാര്‍ത്ഥികള്‍ക്കും, പ്രധാനം ചെയ്യുന്നത് എന്ന് വിശദ്ദീകരിക്കാന്‍ ഈ വിമര്‍ശനവും, ഭീഷണിയും, മുഴക്കുന്ന അധ്യാപകര്‍ക്കുണ്ട്. വിദ്യാഭ്യാസ രംഗത്ത് കാലങ്ങളായി നടപ്പിലാക്കുന്ന തലതിരിഞ്ഞ സമ്പ്രദായങ്ങളും, ബോധന രീതികളും, സാര്‍വ്വര്‍ത്ഥികമായ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കാത്ത പ്രദ്ദേശങ്ങളിലെ പ്രത്യേകിച്ച് പിന്നോക്ക രാജ്യങ്ങളിലെ ദരിദ്രരായ വിദ്യാര്‍ത്ഥികളെയും, നിരക്ഷരരായജനങ്ങളെയും,
അക്ഷരാഭ്യാസമുള്ളവരാക്കി തീര്‍ക്കുന്നതിന് ലോകബാങ്കിന്റെയും, സാമ്പ്രാജ്യത്വ ആശ്രിത വിദ്യാഭ്യാസഏജന്‍സികളുടെയും, അവരുടെ ബുദ്ധിജീവികളുടെയും, ചിന്തകളില്‍നിന്ന് ഉരുതിരിഞ്ഞ് വരുന്നതാണ്. സാര്‍വ്വത്രിക വിദ്യാഭ്യാസത്തിന് വലിയ രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിഞ്ഞ ഒരു സംസ്ഥാനത്ത്, കൃത്യമായി സര്‍ക്കാര്‍ സ്‌കൂളുകളും, അവിടെയ്ക്ക് കുട്ടികളെ അയച്ചു പഠിപ്പിക്കാന്‍ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പോലും, ശ്രമിക്കുന്ന ഒരു സംസ്ഥാനത്ത്, സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന മലയാളം മീഡിയം സ്‌കൂളുകളില്‍ ഡി.പി.ഇ.പി.യടക്കം,ഇത്തരം പഠന രീതികള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിന് വേണ്ടി നിരന്തരം പണിയെടുത്ത പരിഷത്ത് പ്പോലുള്ള സംഘടനകളും, ഇടതുപക്ഷത്തെ ചില ബുദ്ധിജീവികളും, അധ്യാപക സംഘടനകളും, അതിന്റെ നടത്തിപ്പുകാരായി തീര്‍ന്ന മുന്‍ കാല ചരിത്രം കേരളത്തിലെ ചിന്തിക്കുന്ന മനുഷ്യര്‍ക്ക് മുന്നിലുണ്ട്.സത്യത്തില്‍ വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ തീര്‍ച്ചയായും, വരുത്തേണ്ടതുണ്ട്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടി എന്ന പേരില്‍ നടപ്പിലാക്കുന്ന ഈ ബോധന സമ്പ്രദായങ്ങളും, സിലബസും, മുന്‍പ് ഉണ്ടായിരുന്നതിനെക്കാള്‍ മികച്ചതായില്ലന്ന് മാത്രമല്ല, അതിനെക്കാള്‍ നിലവാരം കുറഞ്ഞതാണന്ന വ്യാപകമായ പരാതി അധ്യാപക സമൂഹത്തികത്ത് കാലങ്ങളായി നില നില്‍ക്കുന്നുണ്ട്. എന്നാല്‍ സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പോലും കഴിയാത്ത സംഘടനാ സംവിധാനങ്ങളില്‍ പ്രതികാര നടപടികളെ ഭയന്ന് നിശ്ശബ്ദരാവുന്ന അധ്യാപകരില്‍, ഈ പരിശീലന കളരിയുടെ പൊള്ളത്തരങ്ങളെ കുറിച്ച് വിയോജിപ്പ് ഉള്ളവര്‍ തന്നെയായിരിക്കും. വിദ്യഭ്യാസ രംഗത്ത് കാലങ്ങളായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ദുഷ്പ്രവണതകളെ കുറിച്ച് ഗൗരമായി ചിന്തിക്കുകയും, എഴുതുകയും, അതിനെതിരെ പ്രതികരിക്കുകയും, ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ എന്‍.പ്രഭാകരന്‍ മാഷ് തങ്ങളുടെ സുഹൃത്തുക്കളായ അധ്യാപകരില്‍ നിന്ന് കിട്ടിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഭാവനാത്മകമായ ഒരു കഥയെഴുതുന്നു.ഇതില്‍ സ്ത്രീ വിരുദ്ധതയും, അധ്യാപക വിരുദ്ധതയും, കാണാന്‍ ചിലപ്പോള്‍ ചിലര്‍ക്ക് കഴിഞ്ഞെന്ന് വരും, ഈ കഥയുടെ സന്ദര്യ ശാസ്ത്രപരമായ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടാവും, അത് വായനക്കാരന്റെ ആസ്വാദന സ്വാതന്ത്ര്യത്തിന് വിടുക. എന്നാല്‍ ആ കഥയില്‍ ഉള്ളടങ്ങിയിരിക്കുന്ന വിമര്‍ശനം കാലങ്ങളായി വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകള്‍ക്കും, പരിശീലന കളരികള്‍ക്കും,നേരെയുള്ള ഒരു ചൂണ്ടുവിരലാണ്.

വാട്‌സ് ആപ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply