പ്രധാനമന്ത്രി പോകണം, ജാഫ്‌നയിലേക്കും

കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുക്കാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ വിഷയത്തില്‍ നിരന്തരമായി ആവര്‍ത്തിക്കുന്ന തെറ്റ് തന്നെയാണ് ഇന്ത്യ ആവര്‍ത്തിക്കുന്നത്. എല്ലാം എപ്പോഴും രാഷ്ട്ീയ നേട്ടങ്ങള്‍ക്കായിരുന്നു. ഇപ്പോഴും അതുതന്നെ. സമ്മേളനത്തില്‍ പങ്കെടുക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. അതിനുമുമ്പ് ജാഫ്‌ന സന്ദര്‍ശിക്കണമെന്നു മാത്രം. അത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അതു പരിഗണിക്കുന്നില്ല എന്നാണറിയുന്നത്. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രി ശ്രീലങ്കാ സന്ദര്‍ശനം ഒഴിവാക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്. ചിദംബരവും […]

images

കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുക്കാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ വിഷയത്തില്‍ നിരന്തരമായി ആവര്‍ത്തിക്കുന്ന തെറ്റ് തന്നെയാണ് ഇന്ത്യ ആവര്‍ത്തിക്കുന്നത്. എല്ലാം എപ്പോഴും രാഷ്ട്ീയ നേട്ടങ്ങള്‍ക്കായിരുന്നു. ഇപ്പോഴും അതുതന്നെ. സമ്മേളനത്തില്‍ പങ്കെടുക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. അതിനുമുമ്പ് ജാഫ്‌ന സന്ദര്‍ശിക്കണമെന്നു മാത്രം. അത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അതു പരിഗണിക്കുന്നില്ല എന്നാണറിയുന്നത്. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രി ശ്രീലങ്കാ സന്ദര്‍ശനം ഒഴിവാക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്. ചിദംബരവും ആന്റണിയുമൊക്കെ ആ അഭിപ്രായക്കാരാണ്. കൂടാതെ കരുണാനിധിയുടെ ശക്തമായ നിലപാടും പുറത്തുവന്നിരുന്നു.

കോണ്‍ഗ്രസ്സിനും യു.പി.എ. സര്‍ക്കാറിനും വലിയ തലവേദനയായ പ്രധാനമന്ത്രിയുടെ ലങ്കായാത്ര തമിഴ്‌നാട്ടില്‍ രാഷ്ട്രീയവും വൈകാരികവുമായ വിഷയമായി വളര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കരുതലോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. തമിഴ് ജനതയുടെ ശക്തമായ എതിര്‍പ്പ് പൂര്‍ണമായും അവഗണിച്ച് കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി വന്‍തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗത്തിന്.
ദശകങ്ങളായി ശ്രീലങ്കയിലെ വംശീയപ്രശ്‌നം കത്തിനില്‍ക്കുകയാണല്ലോ. പ്രഭാകരന്റെ മരണശേഷം അല്‍പ്പം ശാന്തതയുണ്ടെങ്കിലും. എന്നാല്‍ അതിഭീകരമായ തമിഴ് കൂട്ടക്കൊലയാണ് ആഭ്യന്തരയുദ്ധത്തിന്റെ അന്ത്യനാളുകളില്‍ നടന്നത്. അതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ ശ്രീലങ്കയില്‍ പ്രധാനമന്ത്രി പോകരുതെന്നു പറയുന്നത് ഒരു സാധാരണ പ്രതിഷേധ പ്രതികരണം തന്നെയാണ്. എന്നാല്‍ അതാണോ ഇന്നാവശ്യം എന്നതാണ് ചോദ്യം.
എല്‍ടിടിഇ അടക്കമുള്ള തമിഴ് സായുധ സംഘടനകള്‍ക്ക് സായുധ പരിശീലനവും മറ്റു സഹായങ്ങളും ഒരു കാലത്ത് ഇന്ത്യ നല്‍കിയിരുന്നു എന്ന് എല്ലാവര്‍ക്കമറിയാം. മറ്റൊരു രാജ്യത്തെ ആഭ്യന്തരവിഷയങ്ങളിലേക്കുള്ള കടന്നു കയറ്റമായി അത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് മറ്റൊന്നായിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം സൈന്യത്തെ അയച്ച് തമിഴ് വംശജരെ കൂട്ടക്കൊല ചെയ്യുകയാണ് നാം ചെയ്യത്. സ്വന്തം രാജ്യം ചെയ്യുന്നതെന്തും ശരിയാണെന്നാണല്ലോ പൊതുവികാരം. അതും അങ്ങനെ ന്യായീകരിക്കപ്പെട്ടു. എന്നാല്‍ അതിനു കൊടുക്കേണ്ടിവന്ന വില രാജീവ് ഗാന്ധിയുടെ ജീവനായിരുന്നു. പക്ഷെ അതോടെ എല്‍ടിടിഇക്ക് ഇന്ത്യയിലുണ്ടായിരുന്ന പിന്തുണ ഏറെക്കറെ അവസാനിച്ചു. അത് ലങ്കന്‍ സര്‍ക്കാരിനു ഗുണകരമായി. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട രക്തരൂക്ഷിത യുദ്ധത്തിലൂടെയാണ് എല്‍ടിടിഐയെ തകര്‍ത്തത്. ഇന്ത്യയില്‍ അതിനെതിരെ കാര്യമായ പ്രതികരണമൊന്നുമുണ്ടായില്ല. എന്നാല്‍ ഇക്കാലത്തു നടന്ന അതിഭയാനകമായ മനുഷ്യാവകാശലംഘനങ്ങളും കൂട്ടക്കൊലകളും പുറത്തുവന്നതോടെയാണ് തമിഴ്‌നാട്ടിലും മറ്റും ചില പ്രതികരണങ്ങള്‍ ഉണ്ടായത്. അതിന്റെ തുടര്‍ച്ചയാണ് പ്രധാനമന്ത്രി കോമണ്‍വെല്‍ത്തിനു പോകരുതെന്ന ആവശ്യവും.
കേള്‍ക്കുമ്പോള്‍ ശരിയാമെന്നു തോന്നുമെങ്കിലും അതാണ് ലങ്കന്‍ സര്‍ക്കാരും ആഗ്രഹിക്കുന്നതെന്ന കാര്യം വിസ്മരിക്കരുത്. പ്രധാനമന്ത്രി യോഗത്തിനുമുമ്പ് ജാഫ്‌ന സന്ദര്‍ശിക്കുകയാണെങ്കില്‍ അതായിരിക്കും ശ്രീലങ്കക്കുള്ള മറുപടി. സ്വാഭാവികമായും അധികമൊന്നും സംസാരിക്കാന്‍ കഴിയില്ലെങ്കിലും തമിഴ് വംശജരെ കുറിച്ച് ഒരാശങ്കയെങ്കിലും അദ്ദേഹം സൂചിപ്പിക്കുകയാണെങ്കില്‍ അതായിരിക്കും കൂടുതല്‍ ഫലം ചെയ്യുക. ശരിയായ സര്‍ഗ്ഗാത്മക പ്രതിഷേധം. ഭാവിയിലെങ്കിലും തമിഴ് കൂട്ടക്കൊലകള്‍ കുറയാനും അതായിരിക്കും നല്ലത്. കോമണ്‍വെല്‍ത്ത് യോഗത്തിലും അതിന്റെ പ്രതിഫലനമുണ്ടാകും. സമ്മേളനത്തില്‍ തമിഴ് ജനതയുടെ പുനരധിവാസവും സുരക്ഷയും വിഷയമാക്കാന്‍ കഴിയും. അത്തരമൊരു ദിശയിലാണ് ഉത്തരവാദിത്തമുള്ള ഓരു ഭരണാധികാരി ചെയ്യേണ്ടത്. ഇരകള്‍ക്ക് ഗുണം ചെയ്യുന്ന രീതിയുള്ള പ്രതിഷേധത്തിനാണ് തമിഴ് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply