പ്രധാനമന്ത്രി…. ഇറോം ഷര്‍മ്മിളയെ താങ്കള്‍ കാണണമായിരുന്നു

സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന കരിനിയമമായ അഫ്‌സ്പ പിന്‍വലിക്കാന്‍ മണിപ്പൂരില്‍ 13 വര്‍ഷമായി നിരാഹാരം നടത്തുന്ന ഇറോം ശര്‍മിളയെ കാണാന്‍ തയ്യാറാകാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി ശരിയായെന്നു പറയാനാകില്ല. പാക് – ശ്രീലങ്കന്‍ പ്രധാനമന്ത്രിമാരെ കണ്ട് ചര്‍ച്ച നടത്തുകയും ലോകത്തിന്റെ കയ്യടി വാങ്ങുകയും ചെയ്ത മോദി സ്വന്തം രാജ്യത്ത് ദീര്‍ഘകാലമായി ഗാന്ധിയന്‍ പോരാട്ടം നടത്തുന്ന ഒരു സ്ത്രീ, കാണാന്‍ ആഗ്രഹിച്ചിട്ടും, മോദിയില്‍ പ്രതീക്ഷയുണ്ടെന്ന് പ്രഖ്യാപിച്ചിട്ടും അതിനു തയ്യാറായില്ല എന്നത് ജനാധിപത്യപരമായും ശരിയാണെന്ന് തോന്നുന്നില്ല. തിരക്ക് കാരണമാണ് കൂടിക്കാഴ്ചക്ക് അനുമതി […]

irom

സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന കരിനിയമമായ അഫ്‌സ്പ പിന്‍വലിക്കാന്‍ മണിപ്പൂരില്‍ 13 വര്‍ഷമായി നിരാഹാരം നടത്തുന്ന ഇറോം ശര്‍മിളയെ കാണാന്‍ തയ്യാറാകാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി ശരിയായെന്നു പറയാനാകില്ല. പാക് – ശ്രീലങ്കന്‍ പ്രധാനമന്ത്രിമാരെ കണ്ട് ചര്‍ച്ച നടത്തുകയും ലോകത്തിന്റെ കയ്യടി വാങ്ങുകയും ചെയ്ത മോദി സ്വന്തം രാജ്യത്ത് ദീര്‍ഘകാലമായി ഗാന്ധിയന്‍ പോരാട്ടം നടത്തുന്ന ഒരു സ്ത്രീ, കാണാന്‍ ആഗ്രഹിച്ചിട്ടും, മോദിയില്‍ പ്രതീക്ഷയുണ്ടെന്ന് പ്രഖ്യാപിച്ചിട്ടും അതിനു തയ്യാറായില്ല എന്നത് ജനാധിപത്യപരമായും ശരിയാണെന്ന് തോന്നുന്നില്ല. തിരക്ക് കാരണമാണ് കൂടിക്കാഴ്ചക്ക് അനുമതി നല്‍കാത്തതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. എന്തായാലും ജൂലൈയില്‍ കൂടിക്കാഴ്ചക്ക് അവസരമൊരുക്കുമെന്ന് ഓഫീസ് അറിയിച്ചിട്ടുണ്ട്. അതു നടക്കുമെന്ന് പ്രതീക്ഷിക്കുക. ഒന്നുമല്ലെങ്കില്‍ ഗാന്ധിസ്മൃതിക്കുശേഷമാണെല്ലോ മോദി അധികാരമേറ്റെടുത്തതുതന്നെ. എങ്കില്‍ ലോകം കണ്ട ഏറ്റവും മഹത്തായ ഗാന്ധിയന്‍ സമരത്തെ അവഗണിക്കുന്നതെങ്ങിനെ?
‘ജീവിതത്തെ ഏറെ സ്‌നേഹിക്കുന്നു. ഈ കോടതി മുറിയിലായാല്‍ പോലും എനിക്ക് എന്തെങ്കിലും കഴിക്കണമെന്നും ആഗ്രഹമുണ്ട്. എന്നാല്‍ അതിന് ജനാധിപത്യവിരുദ്ധമായ സായുധനിയമം റദ്ദാക്കുമെന്ന് എനിക്ക് ഉറപ്പു ലഭിക്കണം.’ ഇതായിരുന്നു ഇറോം ശര്‍മിള കോടതിയില്‍ പറഞ്ഞത്. മണിപ്പുരിലെ എല്ലാ ജനാധിപത്യ അവകാശങ്ങളും കവര്‍ന്നെടുക്കപ്പെട്ടതായും അവര്‍ പറഞ്ഞു. എന്നാല്‍, അവരുടെ ആവശ്യം തങ്ങളുടെ അധികാരപരിധിയിലുള്ള വിഷയമല്ലെന്നായിരുന്നു കോടതിയുടെ മറുപടി. അതു ശരിയായിരിക്കാം. പലപ്പോഴും അത്തരം വിഷയങ്ങളില്‍ കോടതി ഇടപെടാറുണ്ടെന്നത് വേറെ കാര്യം.
എന്തായാലും ഇപ്പോള്‍ പന്തു മോദിയുടെ കോര്‍ട്ടിലാണ്. വടക്കു കിഴക്കന്‍ മേഖലയിലെ പോരാട്ടങ്ങളോടും മനുഷ്യാവകാശ ലംഘനങ്ങളോടും അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്നത് അവിടത്തെ ജനങ്ങള്‍ ഉറ്റുനോക്കുന്ന വിഷയമാണ്. അവരുടെ പ്രതീക്ഷകളോട് കേന്ദ്രം പുറംതിരിഞ്ഞു നില്‍ക്കില്ല എന്നു കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply