പ്രതീക്ഷ നല്കുന്നു മുന്നറിയിപ്പും ഞാന്‍ സ്റ്റീവ് ലോപസും

മുസ്തഫ ദേശമംഗലം വേണുവിന്റെ മുന്നറിയിപ്പ് കണ്ടു …പലരും ആകാംഷാഭരിതരായി , പലരും ഖിന്നരായി …ചില ചീഞ്ഞു നാറുന്ന സ്വഭാവ സവിശേഷതകളെയും പ്രകടനപരതയെയും അതിന്റെ കച്ചവട നാട്യങ്ങളെയും സിനിമ  ഇതൊക്കെ നേരിട്ടും അല്ലാതെയും അറിയുന്നതും എന്നാല്‍ അറിഞ്ഞതായി നടിക്കാതവരുമായ പൊതുസമൂഹമെന്നു പറയുന്നവര്‍ക്കിടയിലേക്ക് എറിയുന്നുണ്ട്.  ആരുടേയും വായിലേക്ക് മൈക്കു കുത്തികേറ്റി, എന്തും ചോദിക്കുന്ന , എക്‌സ്‌ക്ലൂസീവും സ്‌കൂപ്പും പണവും പദവികളുമുണ്ടാക്കുന്ന ഒരു കരിയറിസ്റ്റു ആഭിജാത്യ ലോകത്തിലേക്ക് ഒരു വാതായനം ഈ സിനിമ തുറക്കുന്നുണ്ട് .  ആരുടെയും ആത്മകഥ ഉണ്ടാക്കുകയും ഗോസ്റ്റ് […]

munnaമുസ്തഫ ദേശമംഗലം

വേണുവിന്റെ മുന്നറിയിപ്പ് കണ്ടു …പലരും ആകാംഷാഭരിതരായി , പലരും ഖിന്നരായി …ചില ചീഞ്ഞു നാറുന്ന സ്വഭാവ സവിശേഷതകളെയും പ്രകടനപരതയെയും അതിന്റെ കച്ചവട നാട്യങ്ങളെയും സിനിമ  ഇതൊക്കെ നേരിട്ടും അല്ലാതെയും അറിയുന്നതും എന്നാല്‍ അറിഞ്ഞതായി നടിക്കാതവരുമായ പൊതുസമൂഹമെന്നു പറയുന്നവര്‍ക്കിടയിലേക്ക് എറിയുന്നുണ്ട്.  ആരുടേയും വായിലേക്ക് മൈക്കു കുത്തികേറ്റി, എന്തും ചോദിക്കുന്ന , എക്‌സ്‌ക്ലൂസീവും സ്‌കൂപ്പും പണവും പദവികളുമുണ്ടാക്കുന്ന ഒരു കരിയറിസ്റ്റു ആഭിജാത്യ ലോകത്തിലേക്ക് ഒരു വാതായനം ഈ സിനിമ തുറക്കുന്നുണ്ട് .  ആരുടെയും ആത്മകഥ ഉണ്ടാക്കുകയും ഗോസ്റ്റ് എഴുത്തില്‍ സുഖം പ്രാപിക്കുന്നവരെയും  ഈ സിനിമ ചുമരാക്കുന്നു … ആ ചുമരിലെ ചിത്രമെഴുത്തില്‍  ഈ ക്ലറിക്കല്‍ പണി ചെയ്യുന്നവരുടെ ആനന്ദ വ്യവസായത്തിന്റെ തരം താഴ്ന്നവരുടെ  (എന്നാല്‍ പത്ര പ്രവര്‍ത്തകരെ മ ഹത്വമാക്കി ചിത്രീകരിച്ചു പോരുന്ന) നടവഴിയിലേക്ക്  സിനിമ ഓടാന്‍ തുനിയുന്നുണ്ട്. പക്ഷെ വലിയ ഉയരത്തിലേക്ക് അതിനു പറന്നു പോകാനാകുന്നില്ല ….   അങ്ങനെ മതി എന്ന് തീരുമാനിച്ചതുകൊണ്ടാനെന്നു തോന്നുന്നില്ല ….അതെവിടെയോ വെച്ച് പിടിവിട്ടു പോയതാണ്  .. ക്യാമറക്കണ്ണ് കൊണ്ട് മാത്രം കഥയെ നോക്കിക്കാണുന്നതിന്റെ പരിമിതി ആയിട്ടാണിത് ഇങ്ങനെ സംഭവിക്കുന്നത്. സ്‌ക്രിപ്റ്റിന്റെ ഒരു നൈരന്തര്യം വഴിയില്‍ കൈമോശം വരുന്നു …എവിടെയൊക്കെയോ അതിന്റെ സാധ്യതകള്‍ കൈവിട്ടുപോകുന്നു … DOP ആയി വര്‍ക്ക് ചെയ്തിട്ടുള്ള ഇവര്‍ക്ക് വിഷ്വലില്‍ അതിയായ ശ്രദ്ധ ഉണ്ടാകുക സ്വാഭാവികം …അവിടെ ഡയറക്ടര്‍ ഫോക്കസ് പലപ്പോഴും നഷ്ടമാവുകയും ചെയ്യും . അതുകൊണ്ടാണ്  ഒടുവിലത്തെ  ആ ക്ലൈമക്‌സിലെക്കു പ്രേക്ഷകന് സ്വാഭാവികമായി നടന്നടുക്കാനുള്ള  വഴികള്‍  ക്രമേണ ചുരുങ്ങിപോകുന്നത് …. മനോഹരമായ  ഒടുക്കം താങ്ങാനുള്ള കരുത്ത് ചിത്രത്തിന്റെ അടിത്തറക്കോ , അതിലെക്കെതിക്കുന്ന സാഹചര്യങ്ങള്‍ക്കോ ഇല്ലാതാകുന്നു.

njanഇത് തന്നെയാണ് രാജീവ് രവിയുടെ  സംഭവിച്ചത് . അതും കാമ്പുള്ള ഒരു  കഥയായിരുന്നു ..വേണമങ്കില്‍  ഒരുപാട് അര്‍ത്ഥതലങ്ങളിലേക്ക് കൊണ്ടുപോകാമായിരുന്ന ഒരു സാമൂഹിക ചുറ്റുപാട് അതിനുണ്ട്. ഇന്നലെയും ഇന്നും ഒരു പക്ഷെ നാളെയും നാം കണ്ടുകൊണ്ടിരിക്കുന്ന, ഭീദിതമായ ഒരുലോകം അതിനുണ്ട്..പോലീസും സര്‍ക്കാര്‍  സംവിധാനങ്ങളും നിസ്സഹായരാവുകയോ ബോധപൂര്‍വ്വം കണ്ണടക്കുകയോ ചെയ്യുന്ന അതി ദാരുണവഴിയില്‍  നില്‍ക്കുന്ന  ഒരു ജനാധിപത്യ വ്യവസ്ഥയിലെ സമൂഹം സ്റ്റീവ് ലോപസിന്റെയും കഥ പറയാനുള്ള പ്രതലമാകുന്നു . പക്ഷെ ആ പ്രതലത്തിനും എവിടെയോ വെച്ച് കീറല്‍ എല്‍ക്കുന്നു. പല തലത്തിലേക്കും അതുയര്‍ത്താമായിരുന്നു …അതില്‍ രാജീവ് രവി എന്നാ സിനിമറ്റൊഗ്രാഫര്‍ സംവിധായകന്‍ എന്നതിനപ്പുറത്ത്  അതിന്റെ ചായാഗ്രഹണത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു എന്നാണ് കാണുന്നത് . ….  ഞാന്‍ സ്റ്റീവ് ലോപസിനും  ഒടുവിലെ ഗംഭീര തലക്കടിയന്ത്യത്തിലേക്ക് എത്താനുള്ള അടിത്തറക്ക് എവിടെയോ വിള്ളലേറ്റിരുന്നു …രണ്ടും അജ്ഞാതമായ / അപ്രതീക്ഷിതമായ തലക്കടിയാണ് പ്രേക്ഷകനും സമൂഹത്തിനും നല്കുന്നത്.
ചില നേരങ്ങളുടെയോ കാലങ്ങളുടെയോ കഥകളല്ല ഈ രണ്ടു ചിത്രങ്ങളുടെയും … ഒരുന്യൂ ജനറേഷന്‍ സിനിമയുമല്ല …നാം കണ്ണടക്കുന്ന സൗകര്യപൂവ്വം മറക്കുന്ന ചില യാതത്ഥ്യങ്ങള്‍ ഇവ മുന്നോട്ടുവേക്കുന്നുണ്ട് ….കാഴ്ചകളും കേട്ടുപാടുകളും നമ്മുടെ മനസ്സ് കവര്‍ന്നെടുക്കൂന്ന കാലത്തെ മറയില്ലതൊരു മുറിവുണര്‍ത്തല്‍ ഈ ചിത്രങ്ങള്‍ സാധ്യമാക്കുന്നു ..
രണ്ടു ചിത്രങ്ങളും വയലന്‍സിന്റെ കടും നിറങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. എങ്കിലും നിശബ്ദതയുടെ ദൃശ്യവിന്യാസത്തിന് ഏറെ സാധ്യതകള്‍ ഒരുക്കുന്നു. നിശബദ്ത സംഗീതമായി വരുന്നു. ലോപ്പസില്‍ ചോരയും കൊലപാതകവും പൊതുയിടങ്ങളില്‍ നടക്കുമ്പോള്‍ തന്നെ നിശബ്ദതയുടെ സാധ്യത ഭംഗിയായി ഉപയോഗപ്പെടുത്തുന്നത് നോക്കുക.
എന്തായാലും  വേണുവും രാജിവ് രവിയുമൊക്കെ ഇപ്പോഴും സക്രിയമായി നിലനില്‍ക്കുന്നതിലും തങ്ങളുടെ മാധ്യമം സമൂഹത്തിന്റെ കണ്ണു തുറപ്പിക്കാന്‍ ഉപയോഗപ്പെടുതുന്നതിലും നമുക്ക് അവരെ അഭിനന്ദിക്കാം … കൂടെ നിന്നവരെയും ..കാരണം സിനിമ വളരെ മുതല്‍മുടക്ക് ആവശ്യമുള്ള ഒന്നാണല്ലോ …എന്നിട്ടും ചില ഇടപെടലുകള്‍ , കാണിച്ചുതരലുകള്‍ , ഓര്‍മപ്പെടുത്തലുകള്‍ ഒക്കെ നടത്തുന്നു ഇവര്‍ . . രണ്ടു ചിത്രവും മനുഷ്യന്‍ ആത്യന്തികമായി കടന്നു പോകുന്നതും ചിന്തിക്കെണ്ടതുമായ വ്യത്യസ്ഥങ്ങളായ രണ്ടു ലോകത്തെ തുറന്നിടാന്‍ സിനിമ എന്ന മാധ്യമം ഉപയോഗിക്കുന്നുണ്ട്… കാണുകയും ഇത്തരം ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യാവുന്നതാണ് ….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പ്രതീക്ഷ നല്കുന്നു മുന്നറിയിപ്പും ഞാന്‍ സ്റ്റീവ് ലോപസും

  1. ഈ പ്രതീക്ഷ എന്താണ് എന്ന് ഒരു പുടിയും കിട്ടിയില്ല ! കാരണം സിനിമയുടെ കഥ അതിന്റെ വിവരണ രീതി ഇവ പലതരത്തില്‍ കാണേണ്ടതുണ്ട് എല്ലാം കൂടി ഒറ്റ അച്ചുതണ്ടില്‍ വിരിയുന്നു എന്ന് കരുതി വിവശരാകുന്ന ബുദ്ധിജീവികളെക്കൊണ്ടു ഇങ്ങനെയോക്കെപ്പറയിപ്പിക്കുന്നത് അത്ഭുതം എന്നെ പറയുവാനുള്ളു. ഒരു രസകരമായ കമന്റ്‌ കാണുകയുണ്ടായി മയാമോഹിനി സിനിമകാണുന്നവര്‍ എന്തുകൊണ്ട് ലേഖനത്തില്‍ സൂചിപ്പിച്ച സിനിമകള്‍ കാണുന്നില്ല. കാരണം സിമ്പിള്‍ ഒരു വിഷയത്തെ സിനിമടിക് “ബുദ്ധിജീവി മൂഡില്‍ ” മായമോഹിനി ഉണ്ടാക്കിയിരുന്നു എങ്കിലും ഒരു കുഞ്ഞും കാണില്ല. ലോകത്ത് നടക്കുന്ന എല്ലാ “ദുരന്ധങ്ങളും തല്‍സമയ സംപ്രേക്ഷണം വഴി ഓരോ കൊച്ചു കുഞ്ഞും കണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്. അതെ ഫോര്‍മാറ്റില്‍ സാധാരണ മനുഷ്യനെ ബോറടിപ്പിക്കുന്ന തരത്തില്‍ പഠച്ചുപിട്ടാല്‍ “മായമോഹിനി ശെരിയാണ് എന്ന് കാണി ഉറപ്പിച്ചു വീട്ടിലേക്ക് പോകുന്നത്. ഇത് മനസിലാക്കാതെ പറയാനുള്ള വിഷയം ജനപ്രിയമായി പറയാന്‍ കഴിയാതെ കുറച്ചു സിനിമ വിദ്യാര്‍ഥികള്‍ – മീഡിയക്കാര്‍ – ഫിലിം ഫെസ്ടുവല്‍ ബുദ്ധിജീവികള്‍ എന്നിവര്‍ക്കുവേണ്ടി ഉണ്ടാക്കുന്ന സിനിമകള്‍ എന്തോ മഹത്തായ സംഗതിയാണ് എന്നമട്ടില്‍ മുഖ്യധാര മാധ്യമങ്ങളിലൂടെയും – സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയും തന്ത്രപരമായി ചിലച്ചു വീര്‍പ്പിചെടുക്കന്നതിനെ ജനം വിദൂര ഭാവിയില്‍ കല്ലെറിഞ്ഞു തോപ്പിക്കും എന്നതിന് തുടക്കം ആയിക്കഴിഞ്ഞു. ഒരു വിഷയത്തെ പലതരം മാധ്യമ രീതികളില്‍ നമുക്ക് പറയുവാന്‍ കഴിയും – പ്രത്യേകിച്ച് വിഷ്വല്‍ പ്രോഡക്ഷനിലൂടെ – ഡോക്ക്മെന്‍ട്രി – ന്യൂസ്‌ വാര്‍ത്ത – ചാന്നല്‍ വിഷ്വല്‍ – ഓണ്‍ലൈന്‍ വിഷ്വല്‍- ഒടുവില്‍ ഏറ്റവും ജനപ്രിയമായ സിനിമ എന്നിവയിലൂടെ സിനിമ ഉണ്ടാക്കാന്‍ ഉധ്യെശിക്കുന്ന ആള്‍ക്ക് പറയുവാന്‍ കഴിയും. എന്നാല്‍ പറയുവാനുള്ള വിഷയത്തെ “സാധാരണ പ്രേക്ഷകര്‍ കയറാത്ത തരത്തില്‍ കാടിന്ന്യമുള്ളതായി നിര്‍മ്മിച്ച്‌ ” ഒരു പ്രത്യേക ബൌധീക മണ്ഡലത്തില്‍ പറയുവാന്‍ ശ്രമിക്കുന്നത്. തികച്ചും ജനവിരുധമാകുന്നു എന്നതിനാല്‍ ഇത്തരം സിനിമകളെ വാഴ്തുന്നവരെ സംശയത്തോടെയെ വീക്ഷിക്ക്കുവാന്‍ കഴിയു.

Leave a Reply