പ്രകൃതിസംരക്ഷണത്തെ പരിഗണിക്കാത്ത കേരള ബജറ്റ് 18-19.

 അനില്‍ ഇ പികേരള നാട്  പാരിസ്ഥിതികമായ  പ്രതിസന്ധിയിലാണ്  എന്ന്  ധനമന്ത്രി തന്നെ ബജറ്റിന്റെ ആമുഖത്തിൽ സൂചിപ്പിക്കേണ്ടി വന്നു എന്നത്  ഗൗരവതരമായ വിഷയമാണ്.   കേരളത്തിന്റെ അറബിക്കടൽ മുതൽ അതിന്റെ തീരവും ഇട നാടും പശ്ചിമഘട്ട നിരകളും സംരക്ഷിക്കാതെ നാടിന്റെ കാലാവസ്ഥയെ നിലനിർത്തുവാൻ  കഴിയില്ല. ഓഖിയെപറ്റി ഉൽകണ്ഠപ്പെട്ട സംസ്ഥാന സർക്കാർ  2000 കോടി രൂപയുടെ  പദ്ധതികളിലൂടെ പ്രശ്നങ്ങൾ  പരിഹരിക്കാമെന്നാഗ്രഹിക്കുന്നു. 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കും (ചെലവ് 150 കോടി) കണ്ടൽ കാടുകൾ വളർത്തുവാൻ 150 കോടി.   […]

ww
 അനില്‍ ഇ പികേരള നാട്  പാരിസ്ഥിതികമായ  പ്രതിസന്ധിയിലാണ്  എന്ന്  ധനമന്ത്രി തന്നെ ബജറ്റിന്റെ ആമുഖത്തിൽ സൂചിപ്പിക്കേണ്ടി വന്നു എന്നത്  ഗൗരവതരമായ വിഷയമാണ്.   കേരളത്തിന്റെ അറബിക്കടൽ മുതൽ അതിന്റെ തീരവും ഇട നാടും പശ്ചിമഘട്ട നിരകളും സംരക്ഷിക്കാതെ നാടിന്റെ കാലാവസ്ഥയെ നിലനിർത്തുവാൻ  കഴിയില്ല.

ഓഖിയെപറ്റി ഉൽകണ്ഠപ്പെട്ട സംസ്ഥാന സർക്കാർ  2000 കോടി രൂപയുടെ  പദ്ധതികളിലൂടെ പ്രശ്നങ്ങൾ  പരിഹരിക്കാമെന്നാഗ്രഹിക്കുന്നു.
50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കും (ചെലവ് 150 കോടി)
കണ്ടൽ കാടുകൾ വളർത്തുവാൻ 150 കോടി.    (സഹകരിക്കുന്നവർക്ക് / വീട്ടുകാർക്ക്  10 ലക്ഷം)
തുടങ്ങിയ നിർദ്ദേശങ്ങൾ വിഷയത്തിന്റെ ഗൗരവത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്..
നീർത്തടങ്ങളുടെ സംരക്ഷണത്തെ പറ്റി, നദികളുടെ ശോഷണത്തെ പറ്റി, കുളങ്ങളെയും കിണറുകളെയും  പറ്റി മരം വെച്ച പിടിപ്പിക്കൽ മാമാങ്കത്തെ പറ്റി ( കഴിഞ്ഞ വർഷത്തെ ലക്ഷ്യം 3 കോടിമരങ്ങൾ …നടുവാൻ കഴിഞ്ഞത് 85 ലക്ഷം    .വളർന്ന ചെടികളുടെ കണക്ക് ശ്രീ.രാജുവിനോടു ചോദിക്കാം )
 പശ്ചിമഘട്ടത്തെ പറ്റി പരമർശിക്കാത്ത കേരള ബജറ്റ്… എങ്ങനെയാണ് പ്രകൃതിസംരക്ഷണത്തെ  പരിഗണിക്കുക   ?
ഓഖി പ്രതിഭാസം ഇടതുപക്ഷ മുന്നണിയുടെ സംഭാവനയല്ല.    പക്ഷേ നമ്മളെ പോലെ പല രാജ്യങ്ങളും  തുടരുന്ന തെറ്റായ സമീപനങ്ങൾ കൊടുംകാറ്റുകളെ അറബിക്കടലിലും എത്തിച്ചുകൊണ്ടിരിക്കുന്നു. അത്തരം സാഹചര്യങ്ങൾ ഒഴുവാക്കാൻ കേരളം എന്തു സമീപനമാണ് എടുക്കേണ്ടത് എന്നു പറയാതെ പോയാൽ ദുരന്തങ്ങളെ ആഘോഷമാക്കുന്നവരായി ഭരണകർത്താക്കളെ നമുക്കു   കരുതേണ്ടി വരും ..
ലോകത്ത് എറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകി നടക്കുന്ന കടലാണ് നമ്മുടേത്  .   കടൽ തട്ട് പച്ച നിറമായി മാറുന്നു.
കടൽവെള്ളത്തിലെ  ഓക്സിജൻ അളവു കുറക്കുന്ന ആൽഗേകൾ കൂടുതൽ വ്യാപിക്കുന്നു. .  തീരദേശ മത്സ്യങ്ങൾ മറ്റു കടൽ കരകൾ  തേടി പോകുന്നു.
കേരള തീരത്തെ മത്സ്യബന്ധനത്തിൽ 2 ലക്ഷം ടൺ കുറവുണ്ടായി. സുനാമി മുതൽ  ,ഓഖിക്കു ശേഷവും  പ്രതിസന്ധി കൂടുതൽ രൂക്ഷമാണ്.
അതുവഴി മത്സ്യ ബന്ധന രംഗത്ത്   1000 കോടിയുടെ നഷ്ടം  പ്രതിവർഷം  നേരിട്ട്  ഉണ്ടാകുന്നു.
കടൽ ഭിത്തികൾ പ്രത്യേക സാഹചര്യത്തിൽ (പഠനങ്ങൾക്കു ശേഷം) മാത്രം പരിഗണിക്കുകയും കണ്ടൽ കാടുകൾ വ്യാപകമാക്കുകയും ചെയ്യുക എന്ന വിഷയത്തിൽ  കഴിഞ്ഞ വർഷത്തെ സർക്കാർ തീരുമാനം അവർ തന്നെ  അട്ടിമറിച്ചു.    എങ്കിലും  സർക്കാറിന്റെ പുതിയ പ്രഖ്യാപനത്തെ വിശ്വാസത്തിലെടുക്കാം..
നീർത്തടത്തെയും നദികളെയും   അനുബന്ധ ഭൂസംവിധാനത്തെയും  സ്വാഭാവിക അവസ്ഥയിലേക്ക് തിരിച്ചുപിടിക്കുവാൻ കഴിയുന്ന ഒരു പദ്ധതിയും അവതരിപ്പിക്കുവാൻ കഴിയാത്ത ബജറ്റ് കവിതകൾ കൊണ്ട് മോടിപിടിപ്പിച്ചാൽ പ്രകൃതി നശീകരണത്തിന് ചികിത്സയാകില്ല.
41 + 3 നദികളിലെ ബഹു ഭൂരിപക്ഷവും ഒഴുക്കു  നശിച്ച് നിശ്ചലമായി കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും കുറവ് അഴുക്കു വെള്ളം ശുദ്ധീകരിച്ച് നദിയിലേക്ക് / കടലിലേക്ക് ഒഴുക്കുന്നത് കേരളമാണ്.   94 % മലിന ജലവും അശുദ്ധമായി തന്നെ ഒഴുകുന്നു.
27% ശുദ്ധ വെള്ളം മാത്രമെ ഉപയോഗപ്രദമായ അവസ്ഥയിലുള്ളു.
5881 KM തോടുകൾ, 5482 കുളങ്ങൾ, ആയിരക്കണക്കിനു കിണറുകൾ വൃത്തിയാക്കുവാൻ ഈ  സർക്കാർ വിജയിച്ചു എന്നവകാശപ്പെടുന്നുണ്ട്.
ഭൂഗർഭ ജലത്തിന്റെ അവിശ്വസനീയമായ കുറവ് അനുഭവിക്കുന്ന  വിഷയത്തെ  പരിഗണിക്കുവാൻ ഭൂഗർഭ ജല വകുപ്പ് താൽപര്യം കാട്ടുന്നില്ല. ഒപ്പം അനിയന്ത്രിതമായി ഭൂ ഗർഭ ജലം കച്ചവട താൽപര്യത്തോടെ ഊറ്റിഎടുക്കുവാൻ ശ്രമങ്ങൾ ഉണ്ട് എന്ന വാർത്തയും സജ്ജീവമാണ്. കഞ്ചിക്കോട്ടെ പെപ്സി ജലചൂഷണം തുടരുന്നു.
കണ്ടൽക്കാടുകളുടെ അവിശ്വസനീയമായ തകർച്ച , ഉൾനാടൻ മത്സ്യസമ്പത്തിലെ ശോഷണം ,നദീതീരങ്ങളുടെ തകർച്ച, നീരൊഴുക്കുകൾ വരണ്ടുണങ്ങിയത് ,
എല്ലാ മലയാള പച്ച തുരുത്തുകളുടെയും നാഥനായ പശ്ചിമഘട്ട സംരക്ഷണത്തെ പറ്റി പരാമർശിക്കുവാൻ  പോലും മടിച്ച സർക്കാർ ബജറ്റ്  ഹരിത കേരളത്തെ പറ്റി പറയുമ്പോൾ ആ സമീപനം  എന്തായിരിക്കും ലക്ഷ്യം വെക്കുക  ?
 ലൈഫ് പദ്ധതിയിലൂടെ പണിയുവാൻ ആഗ്രഹിക്കുന്ന 4 ലക്ഷം വീടുകൾ പരിസ്ഥിതി സൗഹൃദമായി നിർമ്മിക്കുന്നതിനെ പറ്റി പരാമർശിക്കാത്ത സർക്കാർ ഇന്ത്യയിൽ ഏറ്റവും വലിയ വീടുകൾ വെക്കുന്നതിൽ മാനം കണ്ടെത്തുന്ന മലയാളിയെ തിരുത്തുവാൻ തയ്യാറല്ല.
കാർബൺ ബഹിർഗമനം കുറവുള്ള നിർമ്മാണ രീതികളെ പറ്റി (Carbon Sequestraion ) മൗനം അവലംബിക്കുന്ന സർക്കാർ വാഹന വിഷയത്തിലും കാർബൺ ബഹിർഗമന നിയന്ത്രണത്തിലും നിലപാടുകൾ പറയുന്നില്ല.
ഭക്ഷണ ശീലത്തിലും ഊർജ്ജസങ്കല്പങ്ങളിലും എല്ലാം കാർബൺ ബഹിർഗമനത്തെ പരിഗണിക്കാതെ വികസന നിലപാടുകളെ പറ്റി സംസാരിക്കുമ്പോൾ സർക്കാർ  പ്രകൃതി സാക്ഷരതയിൽ സമ്പൂർണ്ണ പരാജയമായി തുടരുന്നു എന്നു കരുതാം.
കാടിന്റെ വിസ്തീർണ്ണം 33% എങ്കിലും ഉണ്ടായിരിക്കണമെന്നിരിക്കെ ,മലനിരകളിൽ 40% വനം അവശ്യമാണെന്നിരിക്കെ കേരളത്തിന്റെ നിബിഢവന വിസ്തൃതി 10 % ത്തിന് താഴെയായിട്ടുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിനു നഷ്ടപ്പെട്ട വന ഭൂമി 9.1 ലക്ഷം ഹെക്ടർ വരും .
(Among the six states (1920-2013), historical loss of forest area was very high in Western Ghats of Kerala with forest cover loss of 62.7 percent of area, followed by 34.9 percent in Gujarat, 27.1 percent in Karnataka, 26.3 percent in Goa, 21.6 percent in Maharashtra and 15.2 percent in Tamil Nadu,” reveals the research paper which has been published in the “Journal of Earth System Science” of the Indian Academy of Sciences.)
കേരളത്തിലെ വന നശീകരണത്തിന്റെ ഏറ്റവും വലിയ ഇരകൾ വയനാടും ഇടുക്കിയുമാണ് എന്ന് മഴയുടെ തോതിലുള്ള കുറവിൽ നിന്നു തന്നെ  വ്യക്തമാണ്..
ഇന്ത്യ 2030 കൊണ്ട് തിരിച്ചുപിടിക്കേണ്ട മഴക്കാടുകൾക്കും തണ്ണീർതടങ്ങളുടെ സംരക്ഷണത്തിനുമായി  ചെലവഴിക്കേണ്ട തുക 150 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ പ്രധാന മഴക്കാടുകൾ നിറഞ്ഞ കേരളത്തിന്റെ ഉത്തരവാദിത്തം മറ്റു പല സംസ്ഥാനങ്ങളെക്കാളും കൂടുതലാണ് എന്ന് കേരള സർക്കാർ  എന്നാകും തിരിച്ചറിയുക  ?
99 ലെ വെള്ളപ്പൊക്കത്തെ പരാമർശിച്ച ബജറ്റ് പക്ഷേ കേരളം ഇടവിട്ടനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ കാരണങ്ങളെ പരിഗണിക്കുവാൻ മടിക്കുന്നു.
1924 ലെ July യിൽ രണ്ടാഴ്ച നീണ്ട മഴയിൽ പെരിയാർ നിറഞ്ഞൊഴുകി. 4850 mm മഴ ( ഒന്നര വർഷം കൊണ്ടു ലഭിക്കേണ്ട മഴ ) മൂന്നാറിലെ കരിന്തിരി മലയെ ഒഴുക്കി കൊണ്ടുപോയി. അവിടെ പ്രവർത്തിച്ച റെയിൽ ഗതാഗതം പൂർണ്ണമായും തകർന്നു.
ലോകത്തെ വിവിധ രാജ്യങ്ങളിൽ വനനശീകരണം ഉണ്ടാക്കുന്ന ദുരന്തങ്ങൾ  ഭീകരമാണ്..
സൗത്ത് പസഫിക് സമുദ്രത്തിൽ ആസ്ട്രേലിയക്കും ഹവായിക്കും ഇടയിൽ  സ്ഥിതി ചെയ്യുന്ന തുവാളു എന്ന ദ്വീപിൽ   നാല് മാസത്തോളം മഴ ലഭിച്ചു വന്നിരുന്നു. . കാലാവസ്ഥ കൂടിയത്  31 – 34 ഡിഗ്രീ വരെയും കുറഞ്ഞത്‌ 23 മുതൽ 27 വരെയും . ഒരു കാലം വരെ ടൂറിസം പ്രധാന വരുമാന മാർഗമായിരുന്ന തുവാളുവിലെ പ്രകൃതിയും ജീവജാലങ്ങളും കാലാവസ്ഥയും   അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.  കടൽ പതുക്കെ പതുക്കെ കരയെ കീഴടക്കി കൊണ്ടിരിക്കുന്നു.
2050 ഓടെ തുവാളു നിവാസികളെയും ലോകത്തെയും സാക്ഷിയാക്കി  തന്റെ പ്രകൃതിയെയും മനുഷ്യരോഴികെ ഉള്ള ജീവജാലങ്ങളെയും മാറോടണക്കി പിടിച്ചു കൊണ്ട് ഈ ദ്വീപ് എന്നെന്നേക്കുമായി കടലിലേക്ക്‌ താഴ്ന്നു പോകും .
കേരളത്തിന്റെ വികസനത്തെ പറ്റി വാചാലരാകുന്ന  നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ തെറ്റായ പരിസ്ഥിതി  നിലപാടുകൾ ഒരിക്കൽ കൂടി  18-19 ബജറ്റിലും ആവർത്തിക്കുന്നു.
കാർബൺ ന്യൂട്രൽ കേരളത്തിലേക്കുള്ള  ആദ്യപടിയായി മീനങ്ങാടി പഞ്ചായത്തിനെ പരിചയപ്പെടുത്തിയ  സർക്കാർ തന്നെ  പ്രകൃതിയെ മറന്നെടുക്കുന്ന ഏതു നിലപാടും കേരളത്തെ മരുഭൂമിയാക്കുന്നതിന് കൂട്ടുനിൽക്കുകയാണ് എന്നു പറയാം.

വാട്‌സ് ആപ്പ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply