പോളി മാഗസിന്‍ പ്രശ്‌നത്തില്‍ പ്രസ്സിനെ ബലിയാടാക്കാന്‍ നീക്കമെന്ന് പരാതി

വിദ്യാര്‍ഥികളുടെ ആവിഷ്‌കാരമായ മാഗസിനില്‍ മുകളില്‍ നിന്നുള്ള നിയന്ത്രണമവസാനിപ്പിക്കാനും മോദിയാണെങ്കിലും വിമര്‍ശിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് സ്ഥാപിക്കാനും ശ്രമിക്കാതെ മാഗസിനിറങ്ങാത്തതിന്റെ കുറ്റം പ്രസില്‍ ചാര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായാണ് പരാതി. തൃശൂര്‍ മഹാരാജാസ് പോളി ടെക്‌നിക്കിലാണ് സംഭവം. മാഗസിനില്‍ മോദിക്കെതിരെ പരാമര്‍ശമുള്ളതിനാലാണ് തങ്ങളത് പ്രിന്റ് ചെയ്യാത്തതെന്ന് പ്രസുടമ സമ്മതിക്കുന്നു. കഴിഞ്ഞ വര്‍ഷം സമാനമായ സാഹചര്യം ജില്ലയില്‍ തന്നെയുണ്ടായിരുന്നു. കുന്ദംകുളം പോളി ടെക്‌നിക്കിലെ മാഗസിനില്‍ മോദിക്കെതിരായ പരാമര്‍ശമുണ്ടായതിന്റെപേരില്‍ അത് കമ്പോസ് ചെയ്തവരുടെ കമ്പ്യൂട്ടറും മറ്റും പിടിച്ചെടുത്തിരുന്നു. പോളി അധികൃതരുടെ കത്തുണ്ടെങ്കില്‍ പ്രിന്റ് […]

puram-modi1

വിദ്യാര്‍ഥികളുടെ ആവിഷ്‌കാരമായ മാഗസിനില്‍ മുകളില്‍ നിന്നുള്ള നിയന്ത്രണമവസാനിപ്പിക്കാനും മോദിയാണെങ്കിലും വിമര്‍ശിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് സ്ഥാപിക്കാനും ശ്രമിക്കാതെ മാഗസിനിറങ്ങാത്തതിന്റെ കുറ്റം പ്രസില്‍ ചാര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായാണ് പരാതി. തൃശൂര്‍ മഹാരാജാസ് പോളി ടെക്‌നിക്കിലാണ് സംഭവം.
മാഗസിനില്‍ മോദിക്കെതിരെ പരാമര്‍ശമുള്ളതിനാലാണ് തങ്ങളത് പ്രിന്റ് ചെയ്യാത്തതെന്ന് പ്രസുടമ സമ്മതിക്കുന്നു. കഴിഞ്ഞ വര്‍ഷം സമാനമായ സാഹചര്യം ജില്ലയില്‍ തന്നെയുണ്ടായിരുന്നു. കുന്ദംകുളം പോളി ടെക്‌നിക്കിലെ മാഗസിനില്‍ മോദിക്കെതിരായ പരാമര്‍ശമുണ്ടായതിന്റെപേരില്‍ അത് കമ്പോസ് ചെയ്തവരുടെ കമ്പ്യൂട്ടറും മറ്റും പിടിച്ചെടുത്തിരുന്നു. പോളി അധികൃതരുടെ കത്തുണ്ടെങ്കില്‍ പ്രിന്റ് ചെയ്യാന്‍ തയ്യാറാണെന്നും പ്രസുടമ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇത്തരമൊരു സംഭവമുണ്ടായതോടെ മാഗസിനിലെ ഉള്ളടക്കം മുഴുവന്‍ പരിശോധിച്ച് നോക്കി മാത്രം അനുമതി നല്‍കണമെന്ന് എല്ലാ പോളികളിലേയും അധികൃതര്‍ക്ക് മുകൡ നിന്ന് നിര്‍ദ്ദേശമുണ്ട്. ഈ സാഹചര്യ്തതില്‍ അനുമതി നല്‍കിയാല്‍ ഉത്തരവാദിത്തം തങ്ങള്‍ക്കാകുമെന്ന് അധികൃതര്‍ക്കറിയാം. അതിനാല്‍ തന്നെ അവരതിനു തയ്യാറില്ല. അതിനാലാണ് പ്രിന്റിംഗിനു പ്രസുടമയും ഭയക്കുന്നത്.
കോളേജ് അധികൃതരില്‍ നിന്ന് അനുമതി വാങ്ങാനോ അത്തരമൊരു കണ്ടീഷനെതിരെ ശബ്ദമുയര്‍ത്താനോ തയ്യാറാകാത്ത എസ് എഫ് ഐ നേതൃത്വം കുറ്റം പ്രസ്സില്‍ ചാര്‍ത്തി രക്ഷപ്പെടാനാണ് ശ്രമം. കഴിഞ്ഞ രണ്ടുവര്‍ഷവും ഇത്തരം കാരണമൊന്നുമില്ലാതെ മാഗസിന്‍ പ്രസിദ്ധീകരിക്കാത്തതിന്റെ പേരില്‍ പഴി കേള്‍ക്കുന്ന അവര്‍ക്ക് ഇക്കുറിയെങ്കിലും പ്രസിദ്ധീകരിച്ചേ പറ്റൂ എന്ന അവസ്ഥയാണ്. എന്നാല്‍ വിദ്യാര്‍ഥികളുടെ ആവിഷ്‌കാരമായ മാഗസിനില്‍ മുകളില്‍ നിന്നുള്ള നിയന്ത്രണമവസാനിപ്പിക്കാനും മോദിയാണെങ്കിലും വിമര്‍ശിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് സ്ഥാപിക്കാനും ശ്രമിക്കാതെ കുറ്റം പ്രസില്‍ ചാര്‍ത്തി രക്ഷപ്പെടാനുള്ള നീക്കം ഗുണകരമാകുമെന്ന് പറയാനാകില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply