പോലീസ്‌ – മാധ്യമ അവിഹിത ബന്ധം അവസാനിക്കണം.

അന്വേഷണം നടക്കുന്ന കേസുകളില്‍ മാധ്യമങ്ങള്‍ക്ക്‌ പൊലീസ്‌ വിവരം നല്‍കുന്നത്‌ നിയന്ത്രിക്കണമെന്ന പിയുസിഎല്ലിന്റെ ഹര്‍ജിയെ തുടര്‍ന്ന്‌ സുപ്രീം കോടതി എടുത്ത തീരുമാനം വളരെ ഉചിതമായി. പൊലീസ്‌ സ്‌റ്റേഷനില്‍ പരാതി കൊടുത്താല്‍ തെളിവ്‌ പോലും തേടാതെ കേസെടുത്ത്‌ മാധ്യമങ്ങളെ വിളിച്ച്‌ വാര്‍ത്തയാക്കുന്ന അനാരോഗ്യകരമായ പ്രവണതക്ക്‌ ഇതോടെ അവസാനം വരും. എത്രയോ നിരപരാധികളുടെ ഫോട്ടോ അടക്കം മാധ്യമങ്ങളില്‍ വന്നിരിക്കുന്നു. സെലിബ്രേറ്റികളാണെങ്കില്‍ മാധ്യമവിചാരണകളും നേരിടുന്നു. അവസാനം നിരപരാധിയാണെന്നു വന്നാല്‍ ആ വാര്‍ത്ത പോലും വരില്ല. ഇത്തരത്തില്‍ നിരപരാധികളെ ശിക്ഷിക്കുന്ന ഒരു അവിഹിത കൂട്ടുകെട്ടായി […]

police-custody

അന്വേഷണം നടക്കുന്ന കേസുകളില്‍ മാധ്യമങ്ങള്‍ക്ക്‌ പൊലീസ്‌ വിവരം നല്‍കുന്നത്‌ നിയന്ത്രിക്കണമെന്ന പിയുസിഎല്ലിന്റെ ഹര്‍ജിയെ തുടര്‍ന്ന്‌ സുപ്രീം കോടതി എടുത്ത തീരുമാനം വളരെ ഉചിതമായി. പൊലീസ്‌ സ്‌റ്റേഷനില്‍ പരാതി കൊടുത്താല്‍ തെളിവ്‌ പോലും തേടാതെ കേസെടുത്ത്‌ മാധ്യമങ്ങളെ വിളിച്ച്‌ വാര്‍ത്തയാക്കുന്ന അനാരോഗ്യകരമായ പ്രവണതക്ക്‌ ഇതോടെ അവസാനം വരും. എത്രയോ നിരപരാധികളുടെ ഫോട്ടോ അടക്കം മാധ്യമങ്ങളില്‍ വന്നിരിക്കുന്നു. സെലിബ്രേറ്റികളാണെങ്കില്‍ മാധ്യമവിചാരണകളും നേരിടുന്നു. അവസാനം നിരപരാധിയാണെന്നു വന്നാല്‍ ആ വാര്‍ത്ത പോലും വരില്ല. ഇത്തരത്തില്‍ നിരപരാധികളെ ശിക്ഷിക്കുന്ന ഒരു അവിഹിത കൂട്ടുകെട്ടായി പോലീസ്‌ – മാധ്യമസംഘം മാറിയിരിക്കുന്നു. ഇനി നിരപരാധിയല്ല എന്നുതന്നെ വെക്കുക. കുറ്റവാളിയാണെന്നു തെളിയിക്കപ്പെടുന്നതുവരെ ഒരാള്‍ നിരപരാധിയാണ്‌, ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്‌ എന്നീ അടിസ്ഥാന തത്വങ്ങളെയായിരുന്നു ഈ സഖ്യം ബലി കൊടുത്തിരുന്നത്‌. അതിനൊരന്ത്യം അനിവാര്യമാണ്‌.
പൊലീസ്‌ സ്‌റ്റേഷനുകളില്‍ മാദ്ധ്യമ വക്താക്കളെ നിയമിക്കണം, ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതില്‍ നിയന്ത്രണം വേണം, വാര്‍ത്താ സമ്മേളനങ്ങള്‍ക്ക്‌ പകരം വാര്‍ത്താ കുറിപ്പുകള്‍ നല്‍കിയാല്‍ മതി എന്നിങ്ങനെ പോകുന്നു അമിക്യൂസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ട്‌. പൊലീസിലെ തെരഞ്ഞെടുക്കപ്പെട്ട മാദ്ധ്യമ വക്താക്കള്‍ മാത്രമേ മാധ്യമങ്ങളുമായി സംസാരിക്കാന്‍ പാടുള്ളൂ എന്നും റിപ്പോര്‍ട്ടിലുണ്ട്‌. ഇതിനായി എല്ലാ പൊലീസ്‌ സ്‌റ്റേഷനിലും മാദ്ധ്യമ വക്താക്കള്‍ ഉണ്ടായിരിക്കണം. അന്വേഷണം നടക്കുന്ന കേസുകളുമായി ബന്ധപ്പെട്ട്‌ വരുന്ന പത്രക്കുറിപ്പുകള്‍ക്ക്‌ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അംഗീകാരമുണ്ടായിരിക്കണം. അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ എല്ലാ വിവരങ്ങളും പുറത്തുവിടരുത്‌. വ്യക്തമായ തെളിവുകള്‍ ഇല്ലാത്ത കാര്യങ്ങള്‍ ഒരു കാരണവശാലും പുറത്തുവിടാന്‍ പാടില്ല. പത്രപ്രസ്‌താവനകളുടെ കുറിപ്പ്‌ ബന്ധപ്പെട്ട സ്‌റ്റേഷനിലും ജില്ലാ പൊലീസ്‌ ആസ്ഥാനത്തും സൂക്ഷിക്കണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത ശേഷമെ മാദ്ധ്യമങ്ങള്‍ക്ക്‌ വിവരങ്ങള്‍ നല്‍കാന്‍ പാടുള്ളു എന്നെല്ലാം ശുപാര്‍ശയിലുണ്ട്‌. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും നിലപാടുകള്‍ ചോദിച്ച്‌ കോടതി നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. ആറാഴ്‌ചക്കം നിലപാട്‌ അറിയിക്കണം.
കുറ്റവാളികളാണെങ്കിലും ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങളുണ്ട്‌. അവ സംരക്ഷിക്കാന്‍ ഈ നടപടി സഹായിക്കുമെങ്കില്‍ നന്ന്‌.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply