പോരാട്ടവീര്യവുമായി വീണ്ടും ഇറോം ഷര്‍മിള

അഫ്‌സ്പ നിയമത്തിനെതിരെ 14 വര്‍ഷമായി നിരാഹാരസമരം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള വീട്ടുതടങ്കലില്‍ നിന്ന് പുറത്തുവന്നു. കഴിഞ്ഞ ദിവസത്തെ മണിപ്പൂര്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് മോചനം. എന്നാല്‍ ഒരു തടവിനും ത്‌നനെ തളര്‍ത്താനാവില്ലെന്ന് പ്രഖ്യാപിച്ച് അഫ്‌സ്പ നിയമത്തിനെതിരെ നിരാഹാരസമരം തുടരുമെന്ന് ഇറോം ശര്‍മിള പറഞ്ഞു. സമകാലികലോകത്തെ ഏറ്റവും മൂല്യവത്തായപോരാട്ടമാണ് ഒരു കൈയില്‍ പേനയും മറുകയ്യില്‍ പന്തവുമായി ഇറോം ഷര്‍മിള നയിക്കുന്നത്. തുടര്‍ച്ചയായ നിരാഹാരത്തെ തുടര്‍ന്ന് ആത്മഹത്യാശ്രമക്കുറ്റം ചുമത്തിയാണ് ഇറോം ശര്‍മിളയെ തടങ്കലില്‍ വെച്ചിരുന്നത്. എന്നാല്‍, ഇറോമിനെതിരെ […]

iromഅഫ്‌സ്പ നിയമത്തിനെതിരെ 14 വര്‍ഷമായി നിരാഹാരസമരം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള വീട്ടുതടങ്കലില്‍ നിന്ന് പുറത്തുവന്നു. കഴിഞ്ഞ ദിവസത്തെ മണിപ്പൂര്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് മോചനം. എന്നാല്‍ ഒരു തടവിനും ത്‌നനെ തളര്‍ത്താനാവില്ലെന്ന് പ്രഖ്യാപിച്ച് അഫ്‌സ്പ നിയമത്തിനെതിരെ നിരാഹാരസമരം തുടരുമെന്ന് ഇറോം ശര്‍മിള പറഞ്ഞു. സമകാലികലോകത്തെ ഏറ്റവും മൂല്യവത്തായപോരാട്ടമാണ് ഒരു കൈയില്‍ പേനയും മറുകയ്യില്‍ പന്തവുമായി ഇറോം ഷര്‍മിള നയിക്കുന്നത്.
തുടര്‍ച്ചയായ നിരാഹാരത്തെ തുടര്‍ന്ന് ആത്മഹത്യാശ്രമക്കുറ്റം ചുമത്തിയാണ് ഇറോം ശര്‍മിളയെ തടങ്കലില്‍ വെച്ചിരുന്നത്. എന്നാല്‍, ഇറോമിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 309ാം വകുപ്പുപ്രകാരം ആത്മഹത്യാശ്രമക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞെില്ലെന്ന്  ചൂണ്ടിക്കാട്ടിയ മണിപ്പൂര്‍ കോടതി അവരെ ഉടന്‍ മോചിപ്പിക്കാന്‍ ചൊവ്വാഴ്ച ഉത്തരവിടുകയായിരുന്നു.
2000 നവംബറില്‍ ഇംഫാല്‍ വിമാനത്താവളത്തിനടുത്ത് അസം റൈഫിള്‍സ് ജവാന്മാര്‍ നടത്തിയ വെടിവെപ്പില്‍ 10 സിവിലിയന്മാര്‍ കൊല്ലപ്പെട്ടത് നേരില്േ# കണഅടതിനെ തുടര്‍ന്നാണ് സൈന്യത്തിന് സവിശേഷ അവകാശങ്ങള്‍ നല്‍കുന്ന അഫ്‌സ്പ (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവര്‍ ആക്ട്) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. ഉത്തരവില്ലാതെ ആരെയും വെടിവെക്കാനും വാറന്റില്ലാതെ അറസ്റ്റുചെയ്യനും എവിടെയും തിരച്ചില്‍നടത്താനും അഫ്‌സ്പ നിയമം സൈന്യത്തിന് അധികാരം നല്‍കുന്നു.
നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ മണിപ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശര്‍മിളക്ക് മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച് ആഹാരം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇനി നിരാഹാരം തുടരുമ്പോള്‍ എന്തുചെയ്യുമെന്ന സംശയത്തിലാണ് സര്‍ക്കാര്‍. ഭക്ഷണം കഴിക്കണമെന്ന് തനിക്കുണ്ടെന്നും എന്നാല്‍ അത് ആവശ്യം അംഗീകരിച്ചതിനുശേഷമെന്നുമുള്ള ശക്തമായ തീരുമാനത്തിലാണ് ഇറോം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply