പോരാട്ടവീഥിയല്‍ ജാസ്മിന്‍ഷാ

കഴിഞ്ഞ മൂന്നുവര്‍ഷമായി കേരളത്തിലെ നേഴ്‌സുമാര്‍ മാന്യമായി ജീവിക്കാനുള്ള അവകാശത്തിനായി പോരാട്ടത്തിലാണ്. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ന്യായമായതിനാല്‍തന്നെ ശക്തമായ പിന്തുണയാണ് പൊതുസമൂഹത്തില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍തന്നെ ആ പോരാട്ടങ്ങളില്‍ മിക്കവയും വിജയിക്കുകയും ചെയ്തു. എന്നാലും ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അതിനിടയിലാണ് ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി മണ്ഡലങ്ങളില്‍നിന്ന് ഞങ്ങള്‍ മത്സരിക്കുകയാണ്. ഏറെ ആലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്. അതിനുള്ള പ്രധാന കാരണം രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്നതുതന്നെ. ഞങ്ങളുടെ സമരങ്ങളോട് മിക്കവാറും പാര്‍ട്ടികള്‍ […]

1454885_10201874630520205_2108045312_n

കഴിഞ്ഞ മൂന്നുവര്‍ഷമായി കേരളത്തിലെ നേഴ്‌സുമാര്‍ മാന്യമായി ജീവിക്കാനുള്ള അവകാശത്തിനായി പോരാട്ടത്തിലാണ്. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ന്യായമായതിനാല്‍തന്നെ ശക്തമായ പിന്തുണയാണ് പൊതുസമൂഹത്തില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍തന്നെ ആ പോരാട്ടങ്ങളില്‍ മിക്കവയും വിജയിക്കുകയും ചെയ്തു. എന്നാലും ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ടെന്ന് ഞങ്ങള്‍ക്കറിയാം.
അതിനിടയിലാണ് ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി മണ്ഡലങ്ങളില്‍നിന്ന് ഞങ്ങള്‍ മത്സരിക്കുകയാണ്. ഏറെ ആലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്. അതിനുള്ള പ്രധാന കാരണം രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്നതുതന്നെ. ഞങ്ങളുടെ സമരങ്ങളോട് മിക്കവാറും പാര്‍ട്ടികള്‍ ഐക്യപ്പെടുന്നുണ്ട്. എന്നാല്‍ ആ പിന്തുണ വാക്കുകളില്‍ ഒതുങ്ങുന്നു. വന്‍സമ്പത്തും സ്വാധീനവുമുള്ള സ്വാകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അവരാരും തയ്യാറല്ല. തിരഞ്ഞെടുപ്പുവേളകളില്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഇവരെല്ലാം ജയിച്ചുകഴിഞ്ഞാല്‍ കൈകോര്‍ക്കുന്നത് കോര്‍പ്പറേറ്റുകളോടും ജനവിരുദ്ധരോടുമാണ്. അവരുടെ സാമ്പത്തികനയങ്ങള്‍മൂലം സാധാരണക്കാര്‍ക്ക് ജീവിക്കാനാവാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ജീവിക്കാന്‍ പെടാപാടുപെടുന്ന നഴ്‌സിംഗ് സമൂഹം സമാന അവസ്ഥ നേരിടുന്നവരുമായി ഐക്യപ്പെട്ട് തിരഞ്ഞെടുപ്പുയുദ്ധത്തിനിറങ്ങുന്നത്. സെയില്‍സ് ഗേള്‍സും അണ്‍എയ്ഡഡ് സ്‌കൂള്‍ അധ്യാപകരും സ്വാകര്യമേഖലയില്‍ തുച്ഛം വേതനത്തിനു രാപ്പകല്‍ തൊഴില്‍ ചെയ്യുന്ന വിഭാഗങ്ങളുമായി ഐക്യപ്പെട്ടാണ് ഞങ്ങള്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തന്നത്. രാഷ്ട്രീയത്തിലെ ഒരു ശുദ്ധീകരണപ്രക്രിയയുടെ ഭാഗമാണ് ഈ പോരാട്ടം. ഒപ്പം ആരോഗ്യ, ഹരിത സമൂഹത്തിനും തൊഴില്‍ സുരക്ഷക്കുമായി ഒരു ജനകീയ ബദലും ഞങ്ങള്‍ മുന്നോട്ടുവെക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പോരാട്ടവീഥിയല്‍ ജാസ്മിന്‍ഷാ

  1. How your Flex boards will fit into the “Haritha Samooham” you are referring to?

Leave a Reply