പോരാട്ടചൂളയില്‍ ആറന്മുള

പ്രദീപ് അയിരൂര്‍ ആറന്മുള വിമാത്താവളത്തിനെതിരെ ഫെബ്രുവരി 10നാരംഭിച്ച അനശ്ചിതകാല സമരം തുടരുകയാണ്. ലോകസഭാതിരഞ്ഞെടുപ്പുവേളയില്‍ തങ്ങളുടെ ആവശ്യം ശക്തമായി ഉന്നിയിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി പബ്ലിസിറ്റി കണ്‍വീനര്‍ പ്രദീപ് അയിരൂര്‍ ഞങ്ങള്‍ ആറന്മുളക്കാര്‍ ഒന്നടങ്കം പോരാട്ടത്തിലാണ്. ഞങ്ങളുടെ പരിസ്ഥിതിയും കൃഷിയും പൈതൃകവും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. വിജയം അല്ലെങ്കില്‍ മരണം എന്നതാണ് ഈ സമരത്തിന്റെ മുദ്രാവാക്യം. തിരഞ്ഞെടുപ്പുവേളയിലും സമരം തുടരാനാണ് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ തീരുമാനം. ഫെബ്രുവരി 10 ന് സമിതി […]

images (1)

പ്രദീപ് അയിരൂര്‍

ആറന്മുള വിമാത്താവളത്തിനെതിരെ ഫെബ്രുവരി 10നാരംഭിച്ച അനശ്ചിതകാല സമരം തുടരുകയാണ്. ലോകസഭാതിരഞ്ഞെടുപ്പുവേളയില്‍ തങ്ങളുടെ ആവശ്യം ശക്തമായി ഉന്നിയിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി പബ്ലിസിറ്റി കണ്‍വീനര്‍ പ്രദീപ് അയിരൂര്‍

ഞങ്ങള്‍ ആറന്മുളക്കാര്‍ ഒന്നടങ്കം പോരാട്ടത്തിലാണ്. ഞങ്ങളുടെ പരിസ്ഥിതിയും കൃഷിയും പൈതൃകവും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. വിജയം അല്ലെങ്കില്‍ മരണം എന്നതാണ് ഈ സമരത്തിന്റെ മുദ്രാവാക്യം. തിരഞ്ഞെടുപ്പുവേളയിലും സമരം തുടരാനാണ് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ തീരുമാനം.
ഫെബ്രുവരി 10 ന് സമിതി ചെയര്‍പേഴ്‌സന്‍ സുഗതകുമാരി ഉദ്ഘാടനം ചെയ്ത അനശ്ചിതകാല സമരം ഇപ്പോഴും തുടരുകയാണ്. ഇതിനകം 14000ത്തോളം പേര്‍ സമരപന്തലിലെത്തി കുറച്ചുസമയമെങ്കിലും സമരത്തില്‍ പങ്കെടുത്തുകഴിഞ്ഞു. സമരപന്തലില്‍ സൂക്ഷിച്ച പുസ്തകത്തില്‍ പേരും അഡ്രസ്സും എഴുതി ഒപ്പിട്ടവരുടെ എണ്ണമാണിത.് അല്ലാത്തവരും വരും ആയിരങ്ങള്‍. ഈ സമരത്തിന്റെ ജനകീയ പിന്തുണയാണ് ഇതുവ്യക്തമാക്കുന്നത്.
നിര്‍ദ്ദിഷ്ഠ ആറന്മുള വിമാനത്താവളത്തിനെതിരായ സമരം ആരംഭിച്ച് രണ്ടര വര്‍ഷത്തോളമായി. ആറന്മുളയിലും തിരുവനന്തപുരത്തുമായി 150ല്‍പരം സമരപരിപാടികള്‍ സംഘടിപ്പിച്ചുകഴിഞ്ഞു. യുനസ്‌കോ പോലും അംഗീകരിച്ച ആറന്മുളയുടെ മഹത്തായ പൈതൃകങ്ങള്‍ സംരക്ഷിക്കാനാവശ്യപ്പെട്ട് പൈതൃക ഗ്രാമ കര്‍മ്മസമിതിയാണ് സമരമാരംഭിച്ചത്. പിന്നീടത് വളറെ വിശാലമായ രീതിയില്‍ ഏകോപന സമിതിയായി മാറുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഒഴികെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പരിസ്ഥിതി സംഘടനകളും സാമുദായിക സംഘടനകളും സമരത്തില്‍ അണിനിരന്നിട്ടുണ്ട്. എം എ ബേബിയും മുല്ലക്കര രത്‌നാകരനും കെ മുരളീധരനും കുമ്മനം രാജശേഖരനും എന്‍ കെ പ്രേമചന്ദ്രനുമെല്ലാം സമരത്തില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടും എല്ലാവര്‍ക്കുമറിയാവുന്നതാണ്.
ഒരു ജനത ഒന്നടങ്കം എതിര്‍ത്തിട്ടും കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് വിമാനത്താവളത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സമിതി അനശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. അതിനിടയിലാണ് ലോകസഭാ തിരഞ്ഞടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ പ്രകടമായ നിലപാടെടുക്കണോ എന്ന കാര്യത്തില്‍ സമിതി അന്തിമതീരുമാനമെടുത്തിട്ടില്ല. ഡിസിസി പ്രസിഡന്റായിരുന്ന, ഇപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഫിലിപ്പോസ് തോമസ് സമരത്തില്‍ ആരംഭം മുതലേ സജീവ പങ്കാളിയാണ്. അതുപോലെ സമരത്തെ പിന്തുണക്കുന്ന ബിജെപിയും മറ്റു പല പാര്‍ട്ടികളും മത്സരരഗത്തുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് പ്രകടമായ നിലപാട് സ്വീകരിക്കണമോ എന്ന് സമിതി ആലോചിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പു പ്രചരണവേളയില്‍ വിമാനത്താവളത്തിനെതിരായ നിലപാട് അതിശക്തമായ രീതിയില്‍തന്നെ ഉന്നയിക്കാനാണ് തീരുമാനം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply