എന്‍ഡോസള്‍ഫാന്‍: വഞ്ചനക്കെതിരെ ചൂലുമായി

അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വര്‍ഷങ്ങളായി തുടരുന്ന ക്രൂരതക്കും വഞ്ചനക്കുമെതിരെ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ ഒരു വിഭാഗം ആം ആദ്മി പാര്‍ട്ടിയില്‍ അണിനിരന്ന് തിരഞ്ഞെടുപ്പിന്റെ ഗോദയിലിറങ്ങിയിരിക്കുകയാണ്. മുന്നണി നേരിട്ട് തിരഞ്ഞെടുപ്പില്‍ ഇടപെടുന്നില്ല. കാരണം വ്യത്യസ്ഥ രാഷ്ര്ടീയ നിലപാടുകളുള്ളവര്‍ മുന്നണിയിലുണ്ട് എന്നതുതന്നെ. അതേസമയം മുന്നണിയുടെ സെക്രട്ടറിയായ ഞാന്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ലോകസഭയിലേക്ക് മത്സരിക്കുകയാണ്. മുന്നണി പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം സജീവമായി രംഗത്തുണ്ട്. മാധ്യമങ്ങളിലൂടെ ഏറെ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഇതുവരേയും മാന്യമായ നഷ്ടപരിഹാരം നല്‍കാന്‍ മാറി മാറി ഭരിച്ച […]

ambalathara kunjikrishnanഅമ്പലത്തറ കുഞ്ഞികൃഷ്ണന്‍

വര്‍ഷങ്ങളായി തുടരുന്ന ക്രൂരതക്കും വഞ്ചനക്കുമെതിരെ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ ഒരു വിഭാഗം ആം ആദ്മി പാര്‍ട്ടിയില്‍ അണിനിരന്ന് തിരഞ്ഞെടുപ്പിന്റെ ഗോദയിലിറങ്ങിയിരിക്കുകയാണ്. മുന്നണി നേരിട്ട് തിരഞ്ഞെടുപ്പില്‍ ഇടപെടുന്നില്ല. കാരണം വ്യത്യസ്ഥ രാഷ്ര്ടീയ നിലപാടുകളുള്ളവര്‍ മുന്നണിയിലുണ്ട് എന്നതുതന്നെ. അതേസമയം മുന്നണിയുടെ സെക്രട്ടറിയായ ഞാന്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ലോകസഭയിലേക്ക് മത്സരിക്കുകയാണ്. മുന്നണി പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം സജീവമായി രംഗത്തുണ്ട്.
മാധ്യമങ്ങളിലൂടെ ഏറെ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഇതുവരേയും മാന്യമായ നഷ്ടപരിഹാരം നല്‍കാന്‍ മാറി മാറി ഭരിച്ച ഇരുമുന്നണികളും തയ്യാറായിട്ടില്ല. ലിസ്റ്റില്‍പെട്ട 5500പേര്‍ക്കുപോലും നഷ്ടപരിഹാരം നല്‍കിയില്ല. ലിസ്റ്റില്‍പെടാത്ത ദുരിതബാധിതര്‍ ആയിരകണക്കിനാണ്. അവരില്‍ രണ്ടായിരത്തോളം പേര്‍ ചെറുപ്പക്കാരും കുട്ടികളുമാണ്. പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍. അവരില്‍ പലര്‍ക്കും പ്രാഥമികമായ വിദ്യാഭ്യാസം പോലുമില്ല. തങ്ങളുടെ കാലശേഷം ഈ കുട്ടികള്‍ എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണ് ഇവരുടെ മാതാപിതാക്കള്‍. കാര്യങ്ങള്‍ അത്രമാത്രം ഗൗരവമുള്ളതായിട്ടും ഈ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി ഇനിയെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം ഞങ്ങളെടുത്തത്.
എന്‍ഡോസള്‍ഫാന്‍ തന്നെയാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമായും ഉന്നയിക്കാന്‍ പോകുന്നത്. പുനരധിവാസത്തിനുവേണ്ടി ഇരകള്‍തന്നെ സമരം ചെയ്യേണ്ടിവരുന്ന ദയനായാവസ്ഥ സമൂഹത്തിനുമുന്നില്‍ എത്തിക്കാനുള്ള ശ്രമമാണിത്. അപ്പോള്‍ എന്തുകൊണ്ട്് ആം ആദ്മി എന്ന ചോദ്യം ഉയരാം. പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ പരിമിതികള്‍ തിരിച്ചറിഞ്ഞ്, അതുമറികടക്കാനും ജനകീയമാക്കാനുമുള്ള നിലപാടുകള്‍ പാര്‍ട്ടിക്കുണ്ടെന്ന ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തിലാണത്. ചരിത്രപരമായ അത്തരമൊരു കടമയാണ് ആം ആദ്മി പാര്‍ട്ടി ഏറ്റെടുത്തിരിക്കുന്നത്. അത്തരൊരവസ്ഥയില്‍ കൊട്ടിഘോഷിക്കപ്പെടുന്ന വികസനത്തെന്റെ ഇരകള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.
അതേസമയം എന്‍ഡോസള്‍ഫാന്‍ മാത്രമല്ല ഞങ്ങള്‍ ഉന്നയിക്കുന്നത്. കാസര്‍ഗോഡിന്റെ മൊത്തത്തിലുള്ള പിന്നോക്കാവസ്ഥ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടിക്കുണ്ട്. ബീഡിയും നെയ്ത്തും പോലുള്ള ഇവിടത്തെ പരമ്പരാഗത വ്യവസായങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള പരിപാടികള്‍ പാര്‍ട്ടിക്കുണ്ട്. പ്രവാസികളുടെ പങ്കാളിത്തത്തോടെ ജില്ലയുടെ സര്‍വ്വതോന്മുഖമായ വികസനത്തിനായുള്ള പദ്ധതികളും പാര്‍ട്ടി മുന്നോട്ടുവെക്കുന്നുണ്ട്. വികസനവും പരിസ്ഥിതിയും സമന്വയിപ്പിക്കുന്ന പദ്ധതികളായിരിക്കും അവ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply