പോക്‌സോ : നീതി ഇല്ലാത്ത നിയമം അനീതിയാണ്

നൗഷാദ് പനക്കല്‍ സമൂഹത്തിലെ ദുര്‍ബലരും പാവപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനാണു രാജ്യത്ത് നിയമം നടപ്പിലാക്കുന്നതിന്റെ ലക്ഷ്യം. സമ്പന്നനും കയ്യൂക്കുള്ളവനും നിയമത്തിന്റെ സഹായം വേണ്ടി വരാറില്ല. അവര്‍ അവരുടെ മുഷ്‌കിന്റെ ബലത്തില്‍ ഏതൊരു സംവിധാനത്തെയും വരുതിയലാക്കാറാണു പതിവ്. ഇന്ത്യയില്‍ ഏറെ ബഹളങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം കുട്ടികള്‍ക്ക് എതിരെ ഉള്ള അതിക്രമങ്ങള്‍ തടയുന്നതിനും നിര്‍ഭയ്യ പോലുള്ളവ ആവര്‍ത്തിക്കാതിരിക്കുന്നതിനും വേണ്ടിയാണു പോക്‌സോ നിയമം നടപ്പിലാക്കിയത്. ഏതൊരു നിയമവും ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനാണു പ്രാധാന്യം കല്‍പ്പിക്കുന്നത് അല്ലാതെ ഇരകളേ സൃഷ്ടിക്കുന്നതിനല്ല. ഇന്നു കേരളത്തില്‍ പോക്‌സോ […]

aaaനൗഷാദ് പനക്കല്‍

സമൂഹത്തിലെ ദുര്‍ബലരും പാവപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനാണു രാജ്യത്ത് നിയമം നടപ്പിലാക്കുന്നതിന്റെ ലക്ഷ്യം. സമ്പന്നനും കയ്യൂക്കുള്ളവനും നിയമത്തിന്റെ സഹായം വേണ്ടി വരാറില്ല. അവര്‍ അവരുടെ മുഷ്‌കിന്റെ ബലത്തില്‍ ഏതൊരു സംവിധാനത്തെയും വരുതിയലാക്കാറാണു പതിവ്. ഇന്ത്യയില്‍ ഏറെ ബഹളങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം കുട്ടികള്‍ക്ക് എതിരെ ഉള്ള അതിക്രമങ്ങള്‍ തടയുന്നതിനും നിര്‍ഭയ്യ പോലുള്ളവ ആവര്‍ത്തിക്കാതിരിക്കുന്നതിനും വേണ്ടിയാണു പോക്‌സോ നിയമം നടപ്പിലാക്കിയത്. ഏതൊരു നിയമവും ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനാണു പ്രാധാന്യം കല്‍പ്പിക്കുന്നത് അല്ലാതെ ഇരകളേ സൃഷ്ടിക്കുന്നതിനല്ല. ഇന്നു കേരളത്തില്‍ പോക്‌സോ പ്രകാരം ഇരകളാക്കപ്പെട്ട് കൊണ്ടിരിക്കുന്ന വിഭാഗമാണു ആദിവാസികള്‍. 10 മുതല്‍ 40 വര്‍ഷം വരെ ശിക്ഷ ഏറ്റുവാങ്ങി ജയിലില്‍ കിടക്കുന്ന ആദിവാസി യുവാക്കളുടെ ജീവിതങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലേ പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് മലയാളി സമൂഹം വായിച്ചറിഞ്ഞതാണു. ആ എഴുത്തുകളേക്കാള്‍ ഭീകരമാണു നേരിട്ടുള്ള അവരുടെ സാഹചര്യങ്ങള്‍. ആദിവാസികള്‍ എന്നും ഗോത്രങ്ങളായി കഴിഞ്ഞു കൂടുന്ന നിഷ്‌കളങ്ക സമൂഹമാണു. ഇന്ത്യ എന്ന വലിയ രാജ്യാതിര്‍ത്തിക്കുള്ളില്‍ കഴിയുമ്പോള്‍ തന്നേ പൊതു സമൂഹത്തിന്റെ ശീലങ്ങളില്‍ നിന്നും വേറിട്ട് ഗോത്ര ആചാരങ്ങളില്‍ കഴിഞ്ഞു കൂടുന്ന ആദിവാസി സമൂഹം നാം പലപ്പോഴും നിര്‍മ്മിച്ചിറക്കുന്ന നിയമങ്ങളോ അതിന്റെ നൂലാമാലകളോ അറിയുന്നില്ല. ആദിവാസികളെയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന മുഖ്യ കണ്ണികളില്‍ ഒന്നാണു െ്രെടബല്‍ പ്രൊമോട്ടര്‍മാര്‍. നിയമങ്ങളേ കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയും കുറ്റകൃത്യങ്ങളേ ശരിയായ ദിശയില്‍ മനസിലാക്കി കൊടുക്കുകയും ചെയ്യേണ്ടവര്‍. എന്നാല്‍ അത്തരം പ്രൊമോട്ടര്‍മാര്‍ കിട്ടുന്ന കൂലിക്ക് നാളിതുവരെ തൊഴില്‍ ചെയ്തതായി ഒരു തെളിവും ആദിവാസി ഊരുകളില്‍ കാണാന്‍ കഴിയില്ല. ആദിവാസി ക്ഷേമത്തിനായി വകയിരുത്തിയ പണം കൊണ്ട് ഓരോ ആദിവാസിയും ബഹുനില കെട്ടിടത്തിന്റെയും ആഡംബര വാഹനങ്ങളുടെയും ഉടമകളാകേണ്ട കാലം എത്രയോ നാള്‍ മുന്‍പേ കഴിഞ്ഞ് പോയിരിക്കുന്നു. ഈ പണം ഏതുവഴിയില്‍ പോയി എന്നുള്ളതിന്റെ കണക്കെടുപ്പല്ല ഞാന്‍ പറഞ്ഞു വരുന്നത്. ഇതാണു ഇത്തരത്തിലാണു സാക്ഷര സംസ്‌കാര സമൂഹം ആദിവാസിയുടെ ഓരോ കാര്യത്തിലും സ്വീകരിച്ച് വരുന്ന രീതികള്‍. അതില്‍ നിന്നും ഭിന്നമായി നില്‍ക്കുന്നവര്‍ വിരളമെന്നല്ല വിചിത്രമാണു. ഗോത്ര സമൂഹങ്ങള്‍ക്ക് അവരുടേതായ ഗോത്ര ആചാരങ്ങളും ഉണ്ട്. കാലങ്ങളായി തുടര്‍ന്ന് വരുന്ന രീതികള്‍ അനുഷ്ടാനങ്ങള്‍ അവയെല്ലാം പൊതു സമൂഹത്തിനു ഇഷ്ടപെട്ടാലും ഇല്ലങ്കിലും അവരുടെ ജീവിതം അങ്ങനെയാണു. മേല്‍ പറഞ്ഞ പൊതുസമൂഹം അവരോട് ചെയ്തത് പോലുള്ള ഒരു അധിനിവേശമോ അതിക്രമങ്ങളോ ഒരു ആദിവാസിയും മറ്റൊരു ആദിവാസിയോടും ചെയ്തിട്ടില്ല. നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് പ്രായം തെളിയുന്നത് 18 വയസിലാണെങ്കില്‍ ആദിവാസി പെണ്‍കുട്ടികള്‍ക്ക് അത് 16 ലോ 17 ലോ ആയാല്‍ അവര്‍ ഇഷ്ടപെട്ട പുരുഷനോടൊപ്പം ജീവിതം തുടങ്ങുന്നു. അതിനായി അവര്‍ ദൈവപുരയില്‍ സത്യം ചെയ്ത് മുറപ്രകാരം ഇഷ്ടപെട്ട ചെറുപ്പകാരനോടൊപ്പം അവന്റെ കൂരയിലേക്ക് പോകുന്നു. നാട്ടിലെ പകുതി വിവാഹങ്ങളും റബ്ബര്‍ പന്ത് പോലെ തിരിച്ച് അടിച്ച് തെറിപ്പിച്ച കാലുകളിലേക്ക് തന്നേ വരുമ്പോഴാണു ‘ഇഷ്ട’ പുരുഷനെ വരിച്ച ആദിവാസി പെണ്‍കുട്ടി ജീവിതം ആസ്വദിച്ച് തീര്‍ക്കുന്നത്. ബാല്യതിലാണു തങ്ങളുടെ വിവാഹം നടക്കുന്നത് എന്നും അതിപ്പോള്‍ ഇന്ത്യയില്‍ 10 മുതല്‍ 40 വരെ ജയില്‍ ശിക്ഷ പുരുഷനും അഭയ കേന്ദ്രം എന്ന തടവറ സ്ത്രീക്കും ലഭിക്കാന്‍ കാരണമാണെന്നും അവര്‍ അറിയുന്നത് പ്രൊമോട്ടര്‍ക്കൊപ്പമോ അംഗന്‍ വാടി ടീച്ചര്‍ക്കൊപ്പമോ കടന്ന് വരുന്ന പോലീസ് പിടിച്ച് കൊണ്ടുപോയി പോക്‌സോ കോടതിയില്‍ ഹാജറാക്കി വിധി വാങ്ങി കൊടുക്കുമ്പോള്‍ മാത്രമാണു. 18 തികയാത്ത പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ നാട്ടില്‍ അനവധി നടക്കുന്നുണ്ട്. ഒരൊറ്റ മുസ്ലിം ചെറുപ്പകാരനും അതിന്റെ പേരില്‍ 40 വര്‍ഷത്തെ അഴിജീവിതം ലഭിച്ചിട്ടില്ല. ഹിന്ദുവോ ക്രിസ്ത്യാനിയോ മറ്റേതെങ്കിലും സമുദായത്തില്‍ പിറന്നവനോ ഇത്തരം കേസുകളില്‍ ജയിലില്‍ കിടന്നില്ല. ആദിവാസികളേ മാത്രം ലക്ഷ്യം വെച്ചാണോ ബാലവിവാഹ നിരോധനം പോക്‌സോ നടപ്പിലാക്കുന്നത്. അതില്‍ ഒരു ദുരദ്ദേശവും ഇല്ലന്ന് വിശ്വസിക്കണോ. കൊലക്കേസു പ്രതിക്കും കള്ളനും കൊള്ളക്കാരനും ജാമ്യത്തിനു കരം അടച്ച രസീതിന്റെ പകര്‍പ്പ് ആവശ്യമുള്ളിടത്ത് ആദിവാസിക്ക് ആധാരത്തിന്റെ ഒറിജിനല്‍ തന്നേ ആവശ്യമാകുന്ന വ്യവസ്ഥക്ക് പിന്നില്‍ കിടപ്പാടം പോലും ഇല്ലാത്തവന്റെ നിസ്സഹായവസ്ഥയെ ചൂഷണം ചെയ്യുന്ന ക്രൂരതയല്ലെന്ന് വിശ്വസിക്കണോ. ആദിവാസികളേ നിയമം പഠിപ്പിക്കാതെ അതിനെ കുറിച്ച് ബോധവല്‍ക്കരിക്കാതെ നടപ്പിലാക്കാന്‍ കാണിക്കുന്ന വ്യഗ്രതയേ നിഷ്‌കളങ്കമായി കാണണമോ.
ഇല്ല തമ്പ്രാന്മാരെ ഞങ്ങള്‍ ഇതിനെ നിങ്ങളുടെ കണ്ണുകളിലൂടെ കാണാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ നീതിയുടെ പക്ഷത്ത് നിന്ന് ഇതിനെ കാണുന്നു. നീതി ഇല്ലാത്ത നിയമം അനീതിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വരിക സഹോദരങ്ങളേ നമുക്കൊരൊറ്റ ശബ്ദമായി നില്‍ക്കാം. പോക്‌സോ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെ അഡ്വ : പൗരന്‍ കണ്‍ വീനര്‍ ആയിട്ടുള്ള സമിതി രൂപീകരിച്ചിട്ടുണ്ട്. ഡോക്ടര്‍ ഹരിയും അഡ്വ : ശീതളും. ആദിവാസി സഹോദരങ്ങളായ ബിനുവും തങ്കവും വിജയലക്ഷ്മിയും അനീഷുമെല്ലാം ഒത്തുചേര്‍ന്ന് ഉയര്‍ത്തുന്ന ശബ്ദങ്ങള്‍ക്ക് ഉറവ വറ്റാതിരിക്കാന്‍ കൂടുതല്‍ വാനങ്ങളെ കീഴടക്കാന്‍ നമുക്ക് അവര്‍ക്കൊപ്പം ഒരൊറ്റ ശബ്ദമായി നില്‍ക്കാം. സാമ്പത്തികമായും ശാരീരികമായും നമുക്ക് ഈ മുന്നേറ്റത്തെ സഹായിക്കേണ്ടതുണ്ട്.
മനുഷ്യനായി തുടരാം മരിക്കുവോളം
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപെടുക 9497644147

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply