പൊതുമേഖലാ ബാങ്കുകളില്‍ വിദേശനിക്ഷേപത്തിന് അമേരിക്കന്‍ സമ്മര്‍ദം

പ്രഭാത് പട്‌നായിക് രാജ്യത്തെ പൊതുമേഖലാ ബാങ്കിങ് രംഗം വിദേശനിക്ഷേപത്തിന് സജ്ജമാക്കാന്‍ അമേരിക്കന്‍ സര്‍ക്കാറിലെ ഉന്നതരില്‍ നിന്ന് കേന്ദ്രസര്‍ക്കാറില്‍ കടുത്ത സമ്മര്‍ദം ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ഒരു മുന്‍ ഗവര്‍ണര്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി. വര്‍ഷങ്ങളോളം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ ഉപദേശകരായിരുന്നവര്‍ രാജ്യത്തിന്റെ നയരൂപവത്കരണ സ്ഥാപനങ്ങളിലെ താക്കോല്‍സ്ഥാനങ്ങളിലേക്ക് കടന്നുവരുന്നത് അതിന്റെ ഭാഗമാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണറായി വന്ന രഘുറാം രാജന്‍ ഐ.എം.എഫിന്റെ ചീഫ് എക്കോണമിസ്റ്റായിരുന്നു. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മോണ്ടേക്ക്‌സിങ് അലുവാലിയ ലോകബാങ്കില്‍ ഉദ്യോഗസ്ഥനും. […]

Untitled-1

പ്രഭാത് പട്‌നായിക്

രാജ്യത്തെ പൊതുമേഖലാ ബാങ്കിങ് രംഗം വിദേശനിക്ഷേപത്തിന് സജ്ജമാക്കാന്‍ അമേരിക്കന്‍ സര്‍ക്കാറിലെ ഉന്നതരില്‍ നിന്ന് കേന്ദ്രസര്‍ക്കാറില്‍ കടുത്ത സമ്മര്‍ദം ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ഒരു മുന്‍ ഗവര്‍ണര്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി. വര്‍ഷങ്ങളോളം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ ഉപദേശകരായിരുന്നവര്‍ രാജ്യത്തിന്റെ നയരൂപവത്കരണ സ്ഥാപനങ്ങളിലെ താക്കോല്‍സ്ഥാനങ്ങളിലേക്ക് കടന്നുവരുന്നത് അതിന്റെ ഭാഗമാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണറായി വന്ന രഘുറാം രാജന്‍ ഐ.എം.എഫിന്റെ ചീഫ് എക്കോണമിസ്റ്റായിരുന്നു. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മോണ്ടേക്ക്‌സിങ് അലുവാലിയ ലോകബാങ്കില്‍ ഉദ്യോഗസ്ഥനും. രാജ്യത്തിന്റെ വാതില്‍ വിദേശനിക്ഷേപത്തിന് തുറന്ന് കൊടുക്കുമെന്ന് ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. യൂനിയനുകളുടെ പ്രതിഷേധം കാരണമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വിദേശനിക്ഷേപത്തിന് തയാറാകാത്തത്. അതേസമയം പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ തുരങ്കം വെക്കുന്നതിന് വിദേശ സ്വകാര്യബാങ്കുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.
പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നത് വഴി സാമൂഹികതാല്‍പര്യം സംരക്ഷിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ആര്‍ക്കും ഇന്നോളം കഴിഞ്ഞിട്ടില്ല. പൊതുമേഖലാ ബാങ്കുകള്‍ ഏറ്റെടുക്കാന്‍ വിദേശബാങ്കുകളെ അനുവദിക്കുന്നത് രാജ്യത്തെ ബാങ്കിങ് മേഖലയെ അരുനൂറ്റാണ്ട് പിന്നോട്ടടിക്കും. ഇത് 1950 കളിലെ അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടത്തെിക്കും. ഉദാരവത്കരണം ആരംഭിച്ചതോടെ കാര്‍ഷികമേഖലയില്‍ അടക്കം വായ്പ നല്‍കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് മേല്‍ സമ്മര്‍ദം ഉയര്‍ന്നിരുന്നു. സ്വകാര്യവത്കരണത്തോടെ ഇത് കൂടുതല്‍ ദുഷ്‌കരമാവും. ബാങ്ക് വായ്പകളില്‍ നല്ലൊരു പങ്കും ചില പ്രത്യേക മേഖലകളില്‍ കേന്ദ്രീകരിക്കപ്പെടും. ഇതുവഴി കാര്‍ഷിക മേഖല വായ്പാസംവിധാനത്തില്‍ നിന്ന് പൂര്‍ണമായും തള്ളപ്പെടും. കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാപദ്ധതിയുടെ കടയ്ക്കല്‍ കത്തിവെക്കുന്നതാണിത്. ഇതിന്റ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടേണ്ടതാണ്. മൂലധനം വര്‍ധിപ്പിക്കുന്നതിനാണ് പൊതുമേഖലാ ബാങ്കുകളുടെ മേല്‍ സമ്മര്‍ദം ഉയരുക. പൊതുഖജനാവിന്റെ ചെലവില്‍ ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള വായ്പകള്‍ ഉദാരമാക്കുന്നത് ഈ സ്ഥാപനങ്ങളുടെ ലാഭസൂചിക ഉയര്‍ത്താന്‍ വേണ്ടിയാണ്.

ധനലക്ഷമി ബാങ്ക് ഓഫിസേഴ്‌സ് ഓര്‍ഗനൈസേഷന്റെ ദേശീയ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Economics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply