പേപ്പട്ടി നിനക്കു നന്ദി

മാത്യു പി.പോള്‍ ‘കോര്‍പറേഷന്‍ കൗണ്‍സിലറെ പേപ്പട്ടി കടിച്ചു.’ ജൂലൈ 24ലെ പത്രങ്ങളില്‍ കൊച്ചിയില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്ത വാര്‍ത്ത. നമ്പ്യാപുരം വാര്‍ഡിലെ കൗണ്‍സിലര്‍ തമ്പി സുബ്രമണ്യമാണ് പേപ്പട്ടിയുടെ പരാക്രമത്തിന്റെ ഇര. പള്ളുരുത്തി സെന്റ് അലോഷ്യസ് കോണ്വന്റ് ഐ എസ് സി സ്‌കൂളിനടുത്തായിരുന്നു സംഭവം.കൗണ്‍സിലറെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.നായെ നിനക്കു നന്ദി. നഗരത്തില്‍ നായ്ക്കളുടെ എണ്ണം നാള്‍ക്കു നാള്‍ പെരുകുന്നു. നഗരത്തിന്റെ ഉന്നമത്തിനായുള്ള പഠനങ്ങളുമായി ആരാധ്യനായ മേയര്‍ യൂറോപ്പിലെ രാജ്യങ്ങള്‍ തുടരെ സന്ദര്‍സിക്കുകയും മഹാ ജ്ഞാ!നിയായ ഡെ.മേയര്‍ പുത്തന്‍ സാരികളുടുത്ത് […]

dd
മാത്യു പി.പോള്‍

‘കോര്‍പറേഷന്‍ കൗണ്‍സിലറെ പേപ്പട്ടി കടിച്ചു.’ ജൂലൈ 24ലെ പത്രങ്ങളില്‍ കൊച്ചിയില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്ത വാര്‍ത്ത. നമ്പ്യാപുരം വാര്‍ഡിലെ കൗണ്‍സിലര്‍ തമ്പി സുബ്രമണ്യമാണ് പേപ്പട്ടിയുടെ പരാക്രമത്തിന്റെ ഇര. പള്ളുരുത്തി സെന്റ് അലോഷ്യസ് കോണ്വന്റ് ഐ എസ് സി സ്‌കൂളിനടുത്തായിരുന്നു സംഭവം.കൗണ്‍സിലറെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.നായെ നിനക്കു നന്ദി.
നഗരത്തില്‍ നായ്ക്കളുടെ എണ്ണം നാള്‍ക്കു നാള്‍ പെരുകുന്നു. നഗരത്തിന്റെ ഉന്നമത്തിനായുള്ള പഠനങ്ങളുമായി ആരാധ്യനായ മേയര്‍ യൂറോപ്പിലെ രാജ്യങ്ങള്‍ തുടരെ സന്ദര്‍സിക്കുകയും മഹാ ജ്ഞാ!നിയായ ഡെ.മേയര്‍ പുത്തന്‍ സാരികളുടുത്ത് യോഗങ്ങളില്‍ നിന്നു യോഗങ്ങളിലേയ്ക്കുള്ള യാത്രകളും, പ്രഭാഷണങ്ങളും തുടരുകയും ചെയ്യുന്നു. കൗണ്‍സിലര്‍മാര്‍ അസ്തിത്വത്തിന്റെ വ്യഥയില്‍ കുടുംബ ഭദ്രതക്കായി പുതിയ ശ്രോതസുകള്‍ തേടിപ്പോകുന്നു.വിരളമായുള്ള കൗണ്‍സില്‍ മീറ്റിങ്ങുകള്‍ കയ്യാങ്കളിയെത്തുടര്‍ന്ന് പെട്ടെന്നവസാനിപ്പിക്കുന്നു.കുത്തകകള്‍ കായലും, കടലും, സര്‍ക്കാര്‍ ഭൂമിയും കൈയെറുന്നു.ചട്ടങ്ങള്‍ ലംഘിച്ച് സൗധങ്ങള്‍ പണിയുന്നു.നഗരത്തില്‍ പെരുകി വരുന്ന നായ്ക്കള്‍ നാട്ടുകാരെ നിരന്തരം ആക്രമിക്കുന്നതു വാര്‍ത്തയല്ലാതായി. ഇനി വാര്‍ത്തയാകണമെങ്കില്‍ കൗണ്‍സിലര്‍മാരെയൊ, മേയറെയൊ, ഡെ. മേയറെയൊ. എം എല്‍ എ യൊ, എം പി യെയൊ മന്ത്രിപുംഗവന്മാരെയൊ കടിക്കണം. അവരെ കടിച്ചാല്‍ പേയില്ലാത്ത നായ്ക്കും പേ പിടിക്കുമെന്ന് ഒരു രസികന്റെ റ്റ്വീറ്റ്.
പക്ഷെ പ്രശ്‌നത്തെ നമ്മുടെ ഭരണാധികാരികളും,നേതാക്കന്മാരും നിസ്സരമായല്ല കാണുന്നതെന്നതിന് പല ഉദാഹരണങ്ങളുണ്ട്.മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ കണ്ടാലും. നായ്ക്കള്‍ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിന്മേല്‍ കൈ അല്ല വായ് വച്ചാല്‍ മനുഷ്യാവകാശ കമ്മീഷനു കണ്ടില്ലെന്നു നടിയ്ക്കാനാകുമൊ? പേപ്പട്ടികളെ പിടികൂടി കൊല്ലുന്നതിനു തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുന്നില്ലന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കോടതി വിധികള്‍ ചൂണ്ടിക്കാണിച്ചു നിശ്ശബ്ദത പാലിച്ചാല്‍ തെരുവു നായ്ക്കള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്കു  സര്‍ക്കാരും, തദ്ദേശ ഭരണ സ്ഥാപനങ്ങളും നഷ്ട പരിഹാരം നല്‍കേണ്ടിവരുമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജെ ബി കോശി ഉത്തരവിട്ടു. തെരുവുനായ്ക്കളെ പിടികൂടുന്ന പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹാരം കാണണമെന്നും, തദ്ദേശ ഭരണ, ധന വകുപ്പുകള്‍ സംയുക്തമായി തീരുമാനമെടുക്കണമെന്നും, ജ. കോശി നിര്‍ദേശിച്ചു.2013 ഡിസംബര്‍ 11 നകം ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണം.കേസ് ഡിസംബര്‍19നു പരിഗണിക്കും. വിധിയുടെ ദുരന്ത ഫലം അനുഭവിക്കേണ്ട നായ്ക്കളൊ, വിധിയില്‍ പരാമര്‍ശിക്കപ്പെടുന്ന വകുപ്പുകളൊ ഇതുവരെ വിധിയോടു പ്രതികരിച്ചില്ല.ശ്വാന നശീകരണത്തിനു തടസമായ കോടതി വിധികള്‍ ഉണ്ടെന്നു കമ്മീഷന്റെ വിധിയില്‍ നിന്നു തന്നെ മനസ്സിലാകും.കമ്മീഷനൊ, കോടതിയൊ മൂത്തത് എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും.
മനുഷ്യാവകാശ കമ്മീഷന്റെ വിധി വരും മുന്‍പേ ഭരണകൂടം ഈ വിപത്തിനു തടയിടാന്‍ തുടങ്ങിയത് കമ്മീഷന്‍ അറിഞ്ഞില്ല തെരുവു നായ്ക്കളെ പാര്‍പ്പിക്കുന്നതിനും, വന്ധ്യകരിക്കുന്നതിനും ജില്ലാ തലത്തില്‍ ശ്വാന സങ്കേതം  സ്ഥാപിയ്ക്കാന്‍ 2013 നവംബറില്‍ തന്നെ നടപടി തുടങ്ങിയതായി ജില്ലാപഞ്ചായത്ത് പത്രക്കുറിപ്പിറക്കി. ആനിമല്‍ ബത്ത് കണ്ട്രോള്‍ (എ ബി സി) പ്രകാരമാണു പദ്ധതി നടപ്പാക്കുന്നത്. ബ്രഹ്മപുര്‍ത്ത് ഇതിനായി രണ്ടേക്കര്‍ സ്ഥലം ലഭ്യമാക്കനാണു ശ്രമം. ഇതുമായി ബന്ധപ്പെട്ടു  കൊച്ചി കോര്‍പറേഷന്‍, ആരോഗ്യ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ വികസന സമിതി തീരുമാനിച്ചു. വെറ്ററിനറി ഡോക്ടറുടെ സേവനം, നായ്ക്കളെ പിടിച്ചുകൊണ്ടുവരുന്നതിനു തൊഴിലാളികള്‍. വന്ധ്യകരണത്തിന് ഓപ്പറേഷന്‍ തീയേറ്റര്‍ നായ്ക്കളെ പാര്‍പ്പിക്കുന്നതിനു പ്രത്യേക സൗകര്യം എന്നിവ ഉള്‍പ്പെടയുള്ള ശ്വാന സങ്കേതമാണു ലക്ഷ്യം തെരുവില്‍ അലയുന്ന ആണ്‍ നായ്ക്കള്‍ക്കായിരിക്കും വന്ധ്യകരണത്തിനു മുന്‍ഗണന.പെണ്‍നായ്ക്കള്‍ക്കു വന്ധ്യകരണ ശസ്ത്രക്രിയ നടത്തിയാല്‍ കൂടുതല്‍ ദിവസം നിരീക്ഷിക്കണമെന്നു നിയമമുള്ളതിനാലാണ് ആണ്‍ നായ്ക്കളെ മാത്രം തിരഞ്ഞെടുക്കുന്നത്. കേന്ദ്രമന്ത്രി കെ വി തോമസിന്റെ പ്രതിനിധി ശിവദത്തനാണ് പ്രശ്‌നം ജില്ലാ വികസന സമിതിയില്‍ ഉന്നയിച്ചത്.
ആനന്ദ ലബ്ധിക്കിനിയെന്തുവേണം::മന്ത്രി പുംഗവന്മാര്‍ മാറി മാറി ഉദ്ഘാടനം നടത്തിയ കൊല്ലം  കോട്ടപ്പുറം ജലപാത പോലെ, കഞ്ചിക്കോട്ടെ കോച്ചു ഫക്റ്ററി പോലെ, ചേര്‍ത്തലയിലെ കോച്ച് റിപ്പയറിങ്ങ് യാര്‍ഡു പോലെ, കായല്‍ ടൂറിസത്തിനേര്‍പ്പെടുത്തിയ സീപ്ലെയിന്‍ പോലെ ശ്വാന സങ്കേതവും ഉടനടി തുറക്കും. ഈ തീരുമാനമെടുത്ത നേതാക്കന്മാരുടെ, ഏറ്റവും ചുരുങ്ങിയ്തു കേന്ദ്ര മന്ത്രിയുടേതിങ്കിലും നായ്ക്കളോടൊപ്പം നില്‍ക്കുന്ന ഫ്‌ലക്‌സ്‌ബോര്‍ഡ് സ്ഥാപിക്കേണ്ടതായിരുന്നു.പാവം ഇന്നു മന്ത്രി അല്ലാതെയായി.
നായ് പ്രശ്‌നത്തില്‍ നമ്മള്‍ ജനത്തിന്റെ റോള്‍ ഒട്ടും മോശമല്ല.’ വയസായതിനാല്‍ പോറ്റാന്‍ താല്പര്യമില്ലാതെയും, വീടുമാറിപ്പോകുമ്പോള്‍ കൂടെക്കൊണ്ടുപോകാന്‍ കഴിയാതെയും, തങ്ങുളുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഷ്ചവയ്ക്കാതെയും വരുന്ന നായ്ക്കളെയാണ് നിഷ്‌കരുണം വഴിയില്‍ തള്ളുന്നത് ‘.  കൊച്ചിയിലെ തെരുവുകളില്‍ നിന്നും അനേകം നായ്ക്കളെ രക്ഷിച്ച കര്‍മ എന്ന സംഘടനയുടെ ഭാരവാഹികള്‍ പറയുന്നു. ഡാല്‍മീഷ്യന്‍, ജര്‍മന്‍ ഷെപ്പേര്‍ഡ്, ഡോബര്‍മാന്‍, ബോക്‌സര്‍ ഇനത്തില്‍പ്പെട്ടവയൊക്കെ  ഇക്കൂട്ടത്തില്‍പെടുന്നു. പൊങ്ങച്ചത്തിനും, അലങ്കാരത്തിനുമൊക്കെയായി വളര്‍ത്തുന്ന നായ്ക്കളോട് തരിമ്പും സ്‌നേഹം ഉടമകള്‍ക്കില്ലെന്ന് ചില സംഭവങ്ങള്‍ തെളിയിക്കുന്നതായി അവര്‍ പറയുന്നു.ഒരു മുന്തിയയിനം നായയുടെ വായ് ഒട്ടും തുറക്കാന്‍ കഴിയാത്ത വിധം വരിഞ്ഞുമുറുക്കിക്കെട്ടി  മഞ്ഞുമ്മേല്‍ പാലത്തിനു സമീപം കൊണ്ടുവന്നു തള്ളിയത് ഇതിനു തെളിവായി അവര്‍ചൂണ്ടിക്കാണിക്കുന്നു.
നഗരത്തിലെ പട്ടികളുടെ പെരുപ്പവും കുറെ ആളുകള്‍ക്ക് ഒരു ധനാഗമ മാര്‍ഗമായിത്തീരട്ടെ.എല്ലാം നല്ലതിനെന്നു കരുതുന്നു ശുദ്ധാല്‍മാക്കളും, ശു്ഭാപ്തിവിശ്വാസികളുമായ നമ്മുടെ നേതാക്കന്മാര്‍.
ജന്നധിപത്യം ജയിക്ക്‌ട്ടെ.

www.mathewpaulvayalil.blogspot.in

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply