പെരിയാര്‍ കൊലയാളിയാകുന്നൂ

കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാര്‍ തമിഴ്‌നാട്ടിലെ സുന്ദരഗിരി മലയിലെ ശിവഗിരിയില്‍ നിന്ന് ഉത്ഭവിച്ച്, ചെന്നുചേരുന്നത് ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടമായ വേമ്പനാട് കായലിലേക്കാണ്. ലോകത്തിലെ സംരക്ഷിക്കെപെടെണ്ട തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്ന ഈ പ്രദേശം ഇന്ന് ഗുരുതരമായ രാസമാലിന്യങ്ങള്‍ മൂലം മലിനീകരിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ കൂടി സ്ഥാനം പിടിച്ചിരിക്കുന്നൂ. അപകടകരമായ കീടനാശിനികളുടെയും ഘനലോഹങ്ങളുടെയും സാന്നിധ്യം ഇവിടെ ജീവന്‍ തുടച്ചു നീക്കുന്ന തോതില്ലെിത്തിയിരിക്കുന്നൂ. ഹാനികരമായ വിഷലോഹങ്ങള്‍ ഈ തണ്ണീര്‍ത്തടങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്നത് ഖനികള്‍്ക്ക്് തുല്യമായ അളവിലാണ്. കുടിവെള്ളം, […]

p

കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാര്‍ തമിഴ്‌നാട്ടിലെ സുന്ദരഗിരി മലയിലെ ശിവഗിരിയില്‍ നിന്ന് ഉത്ഭവിച്ച്, ചെന്നുചേരുന്നത് ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടമായ വേമ്പനാട് കായലിലേക്കാണ്. ലോകത്തിലെ സംരക്ഷിക്കെപെടെണ്ട തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്ന ഈ പ്രദേശം ഇന്ന് ഗുരുതരമായ രാസമാലിന്യങ്ങള്‍ മൂലം മലിനീകരിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ കൂടി സ്ഥാനം പിടിച്ചിരിക്കുന്നൂ. അപകടകരമായ കീടനാശിനികളുടെയും ഘനലോഹങ്ങളുടെയും സാന്നിധ്യം ഇവിടെ ജീവന്‍ തുടച്ചു നീക്കുന്ന തോതില്ലെിത്തിയിരിക്കുന്നൂ. ഹാനികരമായ വിഷലോഹങ്ങള്‍ ഈ തണ്ണീര്‍ത്തടങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്നത് ഖനികള്‍്ക്ക്് തുല്യമായ അളവിലാണ്. കുടിവെള്ളം, മത്സ്യം, തുടങ്ങി ഈ ജലാശയത്തില്‍ നിന്ന് ലഭ്യമാകുന്ന അടിസ്ഥാന വിഭവങ്ങളിലെല്ലാം ഈ രാസവിഷമാലിന്യത്തിന്റെ സാന്നിധ്യം അപകടകരമായ അളവിലാണെന്നു കണ്ടെത്തപെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പോലും ഉയര്‍ന്ന അളവില്‍ സാന്ദ്രത കൂടിയ രാസമാലിന്യങ്ങള്‍ കുടിവെള്ളസംഭരണമേഖലകളില്‍ എത്തിചേര്‍ന്നതിനെ തുടര്ന്ന് വ്യാവസായിക ആവശ്യത്തിന് പോലും സംഭരണിയിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വരുന്നൂ എന്നതില്‍ നിന്ന് തന്നെ മലിനീകരണത്തിന്റെ ഭീകരത വ്യക്തമാണ്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ശ്രമിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക്് പോലും ഇന്ന് ഭീഷണി ഉയര്‍ത്തി കൊണ്ടാണ് വ്യവസായശാലകള്‍ മലിനീകരണം തുടര്‍ന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യവസായ മലിനീകരണത്തിന്റെട അളവും വ്യാപ്തിയും പൊതുസമൂഹം തിരിച്ച് അറിയേണ്ടതാണ്.
പെരിയാറില്‍ നിന്ന് വ്യവസായശാലകള്‍ക്കു ആവശ്യാനുസരണം വെള്ളം എടുക്കാനും, കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ രാസമലിന ജലം നിര്‍ബാധം തള്ളാനും കഴിഞ്ഞ 7 ദശാബ്ദങ്ങളായി മാറിമാറി വരുന്ന ഭരണാധികാരികള്‍ ഒത്താശ ചെയ്തതിന്റെ പരിണിത ഫലമാണിത്. മൂന്ന് പതിറ്റാണ്ടു മുമ്പു തന്നെ (1982) വ്യവസായശാലകള്‍ പെരിയാറില്‍ തള്ളുന്ന മലിനജലം 260 ദശലക്ഷം ലിറ്റര്‍ ആണ് എന്ന് കണ്ടെത്തിയിരുന്നൂ. രാസമലിനജലത്തിലൂടെ പുഴയുടെ വൃഷ്ടിപ്രദേശത്ത് അപകടകരമായ ഘനലോഹങ്ങള്‍ വര്‍ഷം തോറും എത്തിച്ചേരുന്നത് ടണ്‍ കണക്കിനെന്ന തോതിലാണ് (മെര്‍്ക്കുറി 2000kg/yr, സിങ്ക് 7500 kg/yr, ഹെക്‌സ വാലന്ട് ക്രോമിയം 1476 kg/yr, കോപ്പര്‍ 327 kg/yr). കേവലം 1mg എന്ന ചെറിയ അളവില്‍ പോലും ഈ ഘനലോഹങ്ങള്‍ മനുഷ്യന് പ്രകൃതിക്ക് അപകടകരമാകുമ്പോഴാണ് നിയന്ത്രണമില്ലാതെ രാസമലിനീകരണം ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന ഈ രാസമലിനീകരണം നദിയുടെ വൃഷ്ടിപ്രദേശങ്ങളിലുള്ള ആവാസവ്യവസ്ഥയില്‍ ഇന്ന് വളരെ പ്രകടമായി തന്നെ മാറ്റം വരുത്തിയിരിക്കുന്നൂ. നദിയുടെ വടക്കന്‍ വൃഷ്ടിപ്രദേശത്ത് ഒരുകാലത്ത് സജീവമായിരുന്ന ചീനവലകളില്‍ ഇന്ന് വലകള്‍ ഇല്ലാതെ കുറ്റികള്‍ മാത്രം അവശേഷിക്കുന്നൂ. മത്സ്യബന്ധന മേഖല ദുരിതത്തില്‍, കായലും പുഴയും കാലി, തുടങ്ങിയ പത്രവാര്‍ത്തത്തകള്‍ നിരന്തരം തുടരുന്നൂ. 1980 കള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠനത്തില്‍ ആണ് പെരിയാറിലെ രാസവ്യവസായ മലിനീകരണം അതീവരൂക്ഷമാണെന്നും ശ്രദ്ധ ആവശ്യമാണെന്നും ആദ്യമായി മുന്നറിയിപ്പ് നല്കുന്നത്.
1980ല്‍ ഗോവയിലെ കുടിവെള്ള സംഭരണ മേഖലയില്‍ വ്യവസായ മാലിന്യങ്ങള്‍ എത്തിചേര്‍ന്നതിനെ തുടര്ന്ന് 7 ദിവസത്തോളം സംസ്ഥാനത്തെ 5 പട്ടണങ്ങളില്‍ കുടിവെള്ളവിതരണം നിര്‍ത്തി വെക്കേണ്ടതായി വന്നൂ. അന്ന് ഉയര്‍ന്ന വലിയ ജനകീയപ്രക്ഷോഭത്തെ തുടര്‍്ന്നാണ് ഒരു മുന്‍കരുതലെന്നോണം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്ഡ്് (CPCB) എല്ലാ സംസ്ഥാന (SPCB) ബോര്‍ഡുകളോടും കുടിവെള്ള സംഭരണ മേഖലകളില്‍ വ്യവസായശാലകളൂണ്ടെങ്കില്‍ അവ മൂലമുണ്ടാകുന്ന മലിനീകരണം പഠനവിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നത്. പെരിയാര്‍ നദിയില്‍ ഏലൂര്‍ ഇടയാര്‍ മേഖലയില്‍ പാതാളം ബണ്ടിനു (കൊച്ചിയുടെ കുടിവെള്ള സംഭരണ മേഖല) സമീപം ആണ് KSPCB ഈ കാലയളവില്‍ പഠനം നടത്തിയത്. ബണ്ടിനു ഇരുകരയിലും വ്യവസായങ്ങള്‍ ഉണ്ടെന്നും പെരിയാര്‍ നദിയുടെ കിഴക്കന്‍ മേഖലയില്‍ (ബണ്ടിന് സമീപത്ത്) വെള്ളത്തിന്റെ ഗുണനിലവാരമില്ലാതാകുന്നൂ എന്നും തുടര്‍ച്ചയായുള്ള മത്സ്യകുരുതികള്‍ നൂറ് കണക്കിന് ആളുകളുടെ ജീവനോപാധിയില്ലാതാക്കാനും കോടികണക്കിന് രൂപ നഷ്ടമുണ്ടാക്കാനും ഇടയുണ്ട് എന്നും പഠനം വ്യക്തമാക്കിയിരുന്നൂ. പാതാളം ബണ്ടിനോട് ചേര്‍ന്ന് വ്യവസായ ശാലകള്‍ ഉയര്‍ന്ന അളവില്‍ വിഷമാലിന്യങ്ങള്‍ തള്ളുന്നത് ഈ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടി അക്ഷരാര്‍്ത്ഥത്തില്‍ ‘പാതാളമാവുകയാണ് (നരകം)’ എന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നുണ്ട്.
പെരിയാര്‍ നദിയുടെ മലിനീകരണത്തിന്റെ രൂക്ഷതയെക്കുറിച്ച് 36 കൊല്ലമായി ഉയര്‍ന്നു വന്നിട്ടുള്ള പഠനങ്ങളും, പരിഹാര നിര്‍ദ്ദേശങ്ങളും, ചര്‍ച്ചകളുമെല്ലാം നടപടികള്‍ ഒന്നുമില്ലാതെ വെറും കടലാസ്സ്ല്‍ അവശേഷിക്കുകയാണ്. കഴിഞ്ഞ വര്‍ഷം (2015ല്‍) ഏലൂര്‍ എടയാര്‍ വ്യവസായ മേഖലയിലൂടെ രാസമാലിന്യം പേറി ചുവപ്പ്, ബ്രൌണ്‍, കറുപ്പ് വര്‍ണങ്ങളില്‍ പെരിയാര്‍ ഒഴുകിയത് 44 തവണയാണ്. 23 തവണ വലിയ രീതിയില്‍ ഉള്ള മത്സ്യകുരുതികള്‍ ഉണ്ടായി, കുടിവെള്ള സംഭരണ മേഖലയില്‍ പോലും മാലിന്യ ഒഴുക്കുന്നതും മത്സ്യകുരുതികളും ആവര്‍ത്തിക്കപ്പെട്ടു. 2016 ല്‍ പുഴ നിറം മാറി ഒഴുകിയത് 28 തവണയാണ്, മത്സ്യകുരുതികളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നൂ. ഈ മലിനീകരണത്തിന്റെ കാരണം ഇതുവരെ വ്യക്തമാക്കാതിരുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, 2015 മെയ് മാസത്തിലും 2016 സെപ്റ്റംബര്‍ മാസത്തിലും പെരിയാര്‍ കുടിവെള്ള സംഭരണ മേഖലയില്‍ (പാതാളം ബണ്ടിനു മുകളില്‍) വ്യവസായശാലകള്‍ അനധികൃതമായി രാസമാലിന്യം തള്ളുന്നുണ്ടെന്ന് സ്ഥിധികരിക്കുകയുണ്ടായി.
കഴിഞ്ഞ 7 ദശാബ്ദമായി തുടരുന്ന വ്യവസായ മലിനീകരണം നദികായലിലെ വിഭവങ്ങള്‍ തുടച്ചുമാറ്റിയും വിഷലിപ്തമാക്കിയും അതിന്റെ എല്ലാ കഠിന്യവും നിലനിര്‍ത്തി ഇന്നും തുടരുന്നൂ. മലിനീകരണത്തിന്റെ വ്യാപ്തിയെ പറ്റി, അതിന്റെ സാമൂഹികസാമ്പത്തിക പ്രശ്‌നങ്ങളെ പറ്റി ഇന്നും പൊതുസമൂഹത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മലിനീകരണം നിയന്തിക്കുന്നതിന് നിരവധി നിര്‍ദ്ദേശങ്ങളും കമ്മിറ്റികളും ഉണ്ടായെങ്കിലും മലിനീകരിക്കുന്നവര്‍ക്ക് എതിരെ കാര്യമായ നടപടി ഒന്നും എടുക്കാതെ മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ ഇന്നും തുടരുന്നൂ. അടിയന്തിര ശ്രദ്ധ കൊടുക്കേണ്ട ഈ ഘട്ടത്തില്‍ പെരിയാറിന്റെ രാസവിഷമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കഴിഞ്ഞ 30 വര്‍ഷമായി വിവിധ ഗവേഷകര്‍ പ്രസിദ്ധികരിച്ച 60 തോളം പ്രബന്ധങ്ങളും/റിപ്പോര്‍്്ട്ടുകളും (ദേശീയവും അന്തര്‍ദേശിയവും) ഈ ലേഖനത്തില്‍ ക്രോഡീകരിക്കുകയാണ്. പെരിയാര്‍ നദി/കൊച്ചി കായല്‍ തുടങ്ങിയ ജലാശയങ്ങളിലെ രാസമലിനീകരണത്തെ കുറിച്ച് വിശദമാക്കുന്നതിന് മുമ്പ് ഈ ജലാശയങ്ങളില്‍ നിന്ന് പ്രത്യക്ഷത്തില്‍ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ച് മനസിലാക്കേണ്ടതുണ്ട് .
• കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി എറണാകുളം ജില്ല പെരിയാര്‍ നദിയില്‍ നിന്ന് നേരിട്ട് വെള്ളം പമ്പ് ചെയ്താണ് ഗാര്‍ഹിക ആവശ്യത്തിനുള്ള വെള്ളം സംഭരിക്കുന്നത്.
• കേരളത്തിന്റെ പ്രധാന വ്യവസായ മേഖല (ഏലൂര്‍ ഇടയാര്‍, 270 കമ്പനികള്‍) പൂര്‍ണമായും പെരിയാറിലെ വെള്ളത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്.
• പെരിയാര്‍ നദിയുടെ വൃഷ്ടിപ്രദേശങ്ങളിലും, കൊച്ചി കായലിലുമുള്ള ആയിരകണക്കിന് ഹെക്ടര്‍ കെട്ട് കൂട് മത്സ്യകൃഷി, പൊക്കാളി കൃഷി എന്നിവ പൂര്‍മായി പെരിയാര്‍ നദിയുടെ വെള്ളത്തിന്റെ ഗുണനിലവാരത്തെ ആശ്രയച്ചിരിക്കുന്നൂ. ഈ മേഖലയില്‍ 22000 പേര്ക്ക് തൊഴില്‍ ലഭിക്കുന്നതായി കേരള ഫിഷറിസ്‌ന്റെ് കണക്കുകള്‍ വ്യക്തമാക്കുന്നു.
• ജില്ലയിലെ മത്സ്യ സാമ്പത്തിന്റൈാ ഭൂരിഭാഗവും (16000 ton/year) പെരിയാര്‍ നദി/കായല്‍/തീരദേശ മേഖലയില്‍ നിന്നുള്ളവയാണ്.
• കേരള വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ഇന്നും നാമമാത്രമായി ലഭിക്കുന്ന (ജങ്കാറില്‍ കുടിവെള്ള വിതരണം) എറണാകുളം ജില്ലയിലെ പഞ്ചായത്തുകളില്‍ ഗാര്‍ഹിക ആവശ്യത്തിനായി പുഴയെ നേരിട്ട് ആശ്രയിക്കുന്നൂ.
പെരിയാര്‍ നദിയിയും വേമ്പനാട് കായലും വ്യാപകമായി രാസമാലിന്യങ്ങള്‍ മൂലം മലിനീകരിക്കപ്പെടുന്നത് 1943ല്‍ വ്യവസായ മേഖലയുടെ കടന്ന് വരവോടുകൂടിയാണ്. ഇന്ന് പെരിയാറിന്റെ തീരത്തുള്ള വ്യവസായ മേഖലയില്‍ 270 വ്യവസായശാലകളുണ്ട് അതില്‍ റെഡ് കാറ്റഗറിയിലുള്ള (ഗുരുതരമായ മലിനീകരണ സാധ്യത) വ്യവസായശാലകള്‍ 98 ഉം ഓറഞ്ച് കാറ്റഗറിയിലുള്ളവ (ഇടത്തരം മലിനീകരണ സാധ്യത) 109മാണ്. കഴിഞ്ഞ 20 വര്‍ഷമായി വിവിധ സംസ്ഥാനകേന്ദ്ര ഗവേഷണ കേന്ദ്രങ്ങള്‍, യുണിവേഴ്‌സിറ്റികള്‍, സുപ്രീം കോടതി മോണിട്ടറിങ് കമ്മിറ്റി, NGOകള്‍, സംസ്ഥാന അതോറിറ്റികള്‍ തുടങ്ങിയവരെല്ലാം പെരിയാറിലെ രാസ വ്യവസായ മലിനീകരണത്തിന്റെ് വ്യാപ്തിയെ കുറിച്ച് വിപുലമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ പഠനങ്ങളില്‍ പെരിയാര്‍നദിയും, കായലും ,തണ്ണീര്‍ത്തടങ്ങളും, ഭക്ഷ്യവിഭവങ്ങളും, കുടിവെള്ളവും രാസവിഷങ്ങള്‍ മൂലം മലിനീകരിക്കപെട്ടൂവെന്ന് കണ്ടെത്തിയിട്ടുണ്ട്.
പെരിയാര്‍ നദിയുടെ വ്യവസായ മേഖലയുമായി ചേര്‍ന്ന് പ്രദേശങ്ങള്‍ വൈവിധ്യമാര്‍ന്നവ രാസമാലിന്യങ്ങളുടെ സാന്നിധ്യം കൊണ്ട് ഒരു ‘ഹോട്ട് സ്‌പോട്ട്’ ആണെന്ന് 2000ല്‍ ഗ്രീന്‍ പീസ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഘനലോഹങ്ങളുടെയും കീടനാശിനികളുടെയും സാന്നിധ്യം ഏലൂര്‍ എടയാര്‍ വ്യവസായ മേഖലയിലെ കുടിവെള്ളത്തിലും, ഭക്ഷ്യവസ്തുക്കളിലും മണ്ണിലും, തണ്ണീര്‍ത്തടങ്ങളിലും അനുവദനീയമായ അളവില്‍ നിന്ന് വളരെ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയിരുന്നൂ. ഈ പഠനത്തിന് ശേഷം ഇന്ത്യയിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളും ഗവേഷകരും മലിനീകരണത്തിെന്റ വ്യാപ്തിയെ കുറിച്ച് പഠന വിധേയമാക്കിയപ്പോള്‍ പെരിയാര്‍ നദിയുടെ വ്യവസായമേഖല അടങ്ങുന്ന പ്രദേശം മാത്രമല്ല, നദിയുടെ നീരൊഴുക്കുള്ള കൊച്ചികായലിന്റെ അനേകം കൈവഴികളിലേക്കും, കായലില്‍ നിന്നുള്ള വേലിയേറ്റയിറക്കത്തിന് വിധേയമാകുന്ന പ്രദേശങ്ങളിലും ഈ മലിനീകരണം അതിന്റെ പൂര്‍ണമായ തോതില്‍ വ്യപിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
പെരിയാര്‍ നദിയുടെ/കൊച്ചി കായലിന്റെ ഒഴുക്ക്, വെള്ളത്തിലും, ഊറലിലും, മത്സ്യങ്ങളിലും ഉള്ള രസവിഷമാലിന്യത്തിന്റെ സാന്നിധ്യം, നദി ഒഴുകുന്ന പ്രദേശങ്ങളിലുള്ള കുടിവെള്ളം, കാര്‍ഷിക ഉല്പന്നങ്ങള്‍, മത്സ്യ വിഭവങ്ങള്‍ എന്നിവയിലുള്ള രാസമാലിന്യങ്ങള്‍, പുഴയുടെ ആവാസവ്യവസ്ഥകളയൂം കുറിച്ചുള്ള പഠനങ്ങളെല്ലാം ക്രോഡീകരിക്കുമ്പോള്‍ പെരിയാര്‍ നദിയിലെ വ്യവസായ മലിനീകരണം 4 രീതിയിലാണ് മനുഷ്യന്/പ്രക്രതിക്ക് ആപല്‍ക്കീരമാകുന്നത് എന്ന് മനസിലാക്കാം.
1. പെരിയാര്‍ നദിയുടെ കുടിവെള്ള സംഭരണ മേഖലയുടെ പ്രധാന കൈവഴികള്‍ വ്യവസായ മേഖലയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശങ്ങള്‍ വേലിയേറ്റ ഇറക്കങ്ങള്ക്ക്െ വിധേയമായ പ്രദേശങ്ങളാണ്. ഇവിടെ കുടിവെള്ളത്തിലും, ഊറലിലും, മത്സ്യങ്ങളിലും രാസമാലിന്യങ്ങളുടെ ഉയര്ന്ന് സന്ന്യദ്യം കണ്ടെത്തപ്പെട്ടിട്ടുണ്ട്.
2. പുഴയില്‍ തള്ളപ്പെടുന്ന രാസമാലിന്യം മൂലം പെരിയാര്‍ നദിയിലും/കൊച്ചി കായലിലും വലിയ രീതിയില്‍ മത്സ്യശോഷണം സംഭവിച്ചിട്ടുണ്ട്. നമുക്ക് സുലഭമായി ലഭിക്കുന്ന മത്സ്യങ്ങളില്‍, കക്കകളില്‍ ഘനലോഹങ്ങളുടെ സന്ന്യദ്യം അനുവദനീയമായതിന്റെ പലമടങ്ങ് ആണ്. നാം കഴിക്കുന്ന മത്സ്യഭക്ഷണ വിഭവങ്ങളിലൂടെ വിഷമാലിന്യങ്ങള്‍ മനുഷ്യനെ സാരമായി ബാധിക്കാനിടയുണ്ട്.
3. രാസവ്യവസായശാലകള്‍ തള്ളുന്ന രാസവിഷമാലിന്യം പെരിയാര്‍ നദിയിലും അത് ചെന്ന് ചേരുന്ന കൊച്ചി കായലിലെയും ഊറലില്‍ വലിയ രീതിയില്‍ കുമിഞ്ഞ് കൂടപ്പെട്ടിരിക്കുന്നൂ. അപകടകരം ആയ ഘനലോഹങ്ങള്‍ (toxic metals) (Zn – സിങ്ക്, Cd – കാഡ്മിയം, Pb ലെഡ്, Hgമെര്‍ക്കുറി) ന്റെ സാന്നിധ്യം പെരിയാര്‍ നദിയുടെ/കൊച്ചി കായലിന്റെ അടിത്തട്ടില്‍ കാണപ്പെടാന്‍ സാധ്യത ഉള്ള അളവിന്റെ 100 ഇരട്ടി വരെ എന്ന അളവില്‍ കാണപ്പെടുന്നൂ. ഈ മാലിന്യങ്ങള്‍ ആയിരകണക്കിന് വര്‍ഷങ്ങള്‍ അവിടെ നിലനില്ക്കു കയും ജീവന് ആപത്ത് ആയി കൊണ്ടിരിക്കുകയും ചെയ്യും.
4. വ്യവസായ മേഖലക്ക് ശേഷം പെരിയാര്‍ ഒഴുകുന്ന പ്രദേശങ്ങളില്‍ കിണറുകള്‍ വലിയ രീതിയില്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നൂ. ഏലൂര്‍, ചേരാനെല്ലൂര്‍, തുടങ്ങി പുഴ തീരത്തുള്ള പഞ്ചായത്തുകളില്‍ നിത്യപയോഗത്തിന് ഒരു രീതിയിലും പുഴയെ ആശ്രയിക്കാന്‍ കഴിയില്ല.

പെരിയാര്‍ മലിനീകരണം ചില വസ്തുതകളും ഉയര്‍ന്നു വരുന്ന ചോദ്യങ്ങളും
പെരിയാര്‍ നദിയില്‍ വ്യവസായ മലിനീകരണം മൂലം ഉണ്ടായിരിക്കുന്ന വിപത്തുകള്‍ പ്രകൃതിക്ക്/മനുഷ്യന്/വരുംതലമുറയ്ക്ക് ഒഴിവാക്കാന്‍ കഴിയാത്ത രീതിയില്‍ രൂപപെട്ടിരിക്കുന്നൂ. വ്യവസായ ശാലകള്‍ നിലനിര്‍ത്താന്‍ കോടികണക്കിന് രൂപ ചിലവഴിക്കുന്ന സര്‍ക്കാരുകള്‍ അടിസ്ഥാന വിഭവങ്ങളെ (പുഴ,കായല്‍, തണ്ണീര്‍തടങ്ങള്‍) സംരക്ഷിക്കുന്നതില്‍ തികഞ്ഞ നിസംഗതയാണ് പുലര്‍ത്തുന്നത്. പെരിയാര്‍ നദിയിലേക്ക് ഇന്ന് 270 ഓളം വ്യവസായശാലകള്‍ ചേര്ന്ന് എത്ര ലിറ്റര്‍ മാലിന്യം ദിവസേന തള്ളുന്നൂ എന്ന് കേരള പോല്ലുഷന്‍ കണ്ട്രോള്‍ ബോര്‍ഡി്‌നു പോലും നിശ്ചയമില്ല. ഈ രാസമാലിന്യങ്ങളുടെ ദൂരവ്യാപകമായ വിപത്തുകളെ കുറിച്ച് ബോര്‍ഡ് ബോധാവാന്മാര്‍ ആണോ എന്നതിലും സംശയം ഉണ്ട്. കുടിവെള്ള സംഭരണം, കായല്‍പുഴ മത്സ്യബന്ധനം, കെട്ട്കൂട് മത്സ്യകൃഷി, വ്യവസായ മേഖല, പൊക്കാളി കൃഷി, ടൂറിസം മേഖലകള്‍ എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത നാടിന്റെ കൃഷി തൊഴില്‍ സാമ്പത്തിക – സാമൂഹിക മേഖലകള്‍ നിലനില്ക്ക്ണമെങ്കില്‍ ഈ മലിനീകരണം അവസാനിപ്പിച്ചേ മതിയാക്കൂ. . എന്നാല്‍ വ്യവസായ മലിനീകരണം നിയന്ത്രണ വിധേയമാക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ തികഞ്ഞ പരാജയമാണ്. സുപ്രീം കോടതിയുടെ 2003 ഉത്തരവ് പ്രകാരം എല്ലാ വ്യവസായ ശാലകളിലും തങ്ങളുടെ ഉല്പാദത്തിന്റെ ഭാഗമായി വരുന്ന അസംസ്‌കൃത വസ്തുക്കള്‍, ഉത്പന്നങ്ങള്‍, മാലിന്യങ്ങള്‍/സംസ്‌കരണം എന്നിവയെല്ലാം കുറിച്ച് വിശദമായ നോട്ടീസ് കമ്പനിയുടെ മുമ്പില്‍ പതിപ്പിക്കണം. വളരെ എളുപ്പം നടപ്പിലാക്കാന്‍ കഴിയുന്ന ഈ നിര്‍ദേശം പോലും ഭൂരിപക്ഷം വ്യവസായശാലകളിലും നടപ്പിലാക്കിയിട്ടില്ല എന്ന് മാത്രമല്ല നടപടി എടുക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനങ്ങപാറ നയം ആണ് ഈ വിഷയത്തില്‍ സ്വീകരിക്കുന്നത് . പെരിയാര്‍ നദി ചുവന്ന് ഒഴുകുമ്പോഴും, മത്സ്യകുരുതി ഉണ്ടാകുബോഴും മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ട്രെയിനികളെ അയച്ചാണ് പരിശോധനകള്‍ നടത്തുന്നത്. സാംപ്ലിംഗ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്കചരുതലുകള്‍ (പ്രോടോകോള്‌സ്,) എല്ലാം ലംഘിച്ചാണ് വെള്ളം പരിശോധനക്ക് എടുക്കുന്നത്. ജലമലിനീകരണം നടക്കുമ്പോള്‍ പരിശോധിക്കുന്ന ഒരു പ്രധാന ഘടകം വെള്ളത്തിലെ ജീവവായുവിന്റെ അളവാണ്. പരിശോധന നടത്താന്‍ പുഴയില്‍ നിന്ന് സാമ്പിള്‍ എടുക്കുന്ന സമയത്ത് അന്തരീക്ഷ വായുവുമായി കലരാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്; പ്രിത്യകിച്ചും വെള്ളത്തില്‍ ജീവവായുവിന്റെ അളവ് എടുക്കുന്ന വെള്ളത്തില്‍ തീരെകുറയുമ്പോള്‍. അന്തരീക്ഷ വായൂ കലരാതെ നിസ്‌കിന്‍ സാമ്പിള്‍ പോലെയുള്ള സംവിധാനം ഉപയോഗിച്ച് വേണം സാമ്പിള്‍ ശേഖരിക്കുവാന്‍. പുഴ ചുവക്കുംപോലും മത്സ്യകുരുതി ഉണ്ടാകുമ്പോഴും പ്ലാസ്റ്റിക് ബക്കറ്റ് ഉപയോഗിച്ച് അലക്ഷ്യമായാണ് മലിനീകരണനിയന്ത്രണ ബോര്‍ഡ് സാമ്പിള്‍ പോലും എടുക്കുന്നത്. പുഴ ചുവക്കുംപോലും മത്സ്യകുരുതി ഉണ്ടാകുമ്പോഴും ഓക്‌സിജന്റെ അളവില്‍ കുറവ് അനുഭവപ്പെടുന്നില്ല എന്നതിന് കൂടുതല്‍ വിശദീകരണം ആവശ്യമില്ലല്ലോ.
പുഴയില്‍ നിന്ന് തങ്ങളുടെ ആവശ്യത്തിന് വെള്ളം എടുക്കാനും, മാലിന്യങ്ങള്‍ പുറംതള്ളാനുമുള്ള ഒരു ഉപഭോഗവസ്തു ആയി ആണ് വ്യവസായികള്‍ പുഴയെ കാണുന്നത്. വാട്ടര്‍ സെസ്സ് ആക്ട് പ്രകാരം പുഴയില്‍ നിന്ന് എത്ര വെള്ളം എടുക്കാം എന്നതിന് മീറ്റര്‍ ഘടിപ്പികണമെന്ന നിര്‍ദ്ദേശം പോലും ഇത് വരെ പാലിക്കപ്പെട്ടിട്ടില്ല. ആവശ്യനുസരണം വെള്ളമെടുത്ത് ടണ്‍ കണക്കിന് രാസമാലിന്യം വ്യവസായശാലകള്‍ നിയമ പരമായും/വിരുദ്ധമായും പുഴയില്‍ തള്ളുന്നുണ്ട്. മലിനീകരണം നിയന്ത്രണവിധേയമക്കണ്ടവര്‍ തത്വത്തില്‍ പുഴയില്‍ നിന്ന് വെള്ളം എടുക്കുന്നതിനും മാലിന്യം തല്ലുന്നതിനും മൗനനാനുവാദം ആണ് നല്കുന്നത്. മലിനീകരണം അവസാനിപ്പിക്കാന്‍ വ്യവസായശാലകള്‍ ‘സീറോ ഡിസ്ചാര്‍ജ്’ പാലിക്കണം എന്നാണ് കഴിഞ്ഞ 16 വര്ഷമായി ബന്ധപ്പെട്ട അധികൃതരും, സാമൂഹിക രാഷ്ട്രിയ പാര്‍ട്ടികളും പ്രധാനമായും മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. ഇത് നടപ്പിലായില്ല എന്ന് മാത്രമല്ല ഡിസ്ചാര്‍ജ് നിയന്ത്രണമില്ലാതെ നിര്‍ബാധം തുടരുകയാണ് വ്യവസായശാലകള്‍ ചെയ്തത്. 16 കൊല്ലങ്ങള്‍ക്ക് മുമ്പ്് ഗ്രീന്‍പീസ് കൊടുത്ത നിര്‍ദേശങ്ങള്‍, 2004 ല്‍ സുപ്രീം കോടതി മോണിടറിംഗ് കമ്മിറ്റി, കേന്ദ്രസംസ്ഥാന മലിനീകരണ ബോര്ഡ് നല്കിയ നിര്‍്‌ദേശങ്ങള്‍, 2009ല്‍ കേരള നിയമസഭ പാരിസ്ഥിതി സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് , ജലമലിനീകരണവുമായി ബന്ധപെട്ട നിയമങ്ങള്‍ എല്ലാം ഇന്നും കടലാസ്സില്‍ തന്നെ ഇരിക്കുന്നൂ.
നമ്മുടെ നാടിനെ ആകെ വിഷലിപ്തമാക്കുന്ന ഈ കമ്പനികള്‍ ഇന്ന് നമ്മുടെ സാമ്പത്തിക മേഖലക്ക്/വികസനത്തിന് ഒരു അനിവാര്യ ഘടകമല്ല. കോടികണക്കിന് രൂപ നമ്മുടെ ഖജനാവില്‍ നിന്ന് മുടക്കിയാണ് പല കമ്പനികളും നിലനിര്‍്ത്തുന്നത്. മലിനീകരിച്ച മേഖലകള്‍ മാലിന്യമുക്തമാക്കാന്‍ ഇനിയും ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിക്കേണ്ടതായി വരും. ഇത് ഉണ്ടാക്കുന്ന സാമൂഹികസാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഭീകരമാണ്.  ഇനിയും ഈ വിഷമാലിനീകരണം തുടര്‍ന്നാല്‍ അതിന്റെ ഭിഷഷ്യത്ത് അതിഭീകരമായിരിക്കും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply