പെന്‍ ഇന്റര്‍നാഷണല്‍ : എഴുത്തുകാരുടെ ഐക്യദാര്‍ഢ്യപ്രഖ്യാപനം

എം എം കല്‍ബുര്‍ഗി, നരേന്ദ്ര ധഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയ എഴുത്തുകാരുടെ വധത്തിനുശേഷവും ഇന്ത്യന്‍ സര്‍ക്കാര്‍ മൗനം തുടരുന്ന സാഹചര്യ്തതില്‍ പെന്‍ ഇന്റര്‍നാഷണലിന്റെ 81 -ാമത് കോണ്‍ഗ്രസ്സിനായി കാനഡയിലെ ക്യൂബെക് നഗരത്തില്‍ ഒത്തുകൂടിയ 150 ഓളം രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ പുറത്തിറക്കിയ ഐക്യദാര്‍ഢ്യ പ്രഖ്യാപനം ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമാണു. എന്നിട്ടും യാഥാസ്ഥിതികത്വത്തെയും മൗലികവാദത്തെയും എതിര്‍ക്കുന്നവര്‍ക്ക് എതിരെ വലിയ രീതിയിലുള്ള അസഹിഷ്ണുത വളര്‍ന്ന് വരുന്ന കാലാവസ്ഥയാണിന്നുള്ളത്. മൂന്ന് ജനകീയ ബുദ്ധിജീവികള്‍ കൊല്ലപ്പെട്ടു. അജ്ഞാതരായ അക്രിമകളാല്‍ കൊല്ലപ്പെട്ട […]

pen-logo

എം എം കല്‍ബുര്‍ഗി, നരേന്ദ്ര ധഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയ എഴുത്തുകാരുടെ വധത്തിനുശേഷവും ഇന്ത്യന്‍ സര്‍ക്കാര്‍ മൗനം തുടരുന്ന സാഹചര്യ്തതില്‍ പെന്‍ ഇന്റര്‍നാഷണലിന്റെ 81 -ാമത് കോണ്‍ഗ്രസ്സിനായി കാനഡയിലെ ക്യൂബെക് നഗരത്തില്‍ ഒത്തുകൂടിയ 150 ഓളം രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ പുറത്തിറക്കിയ ഐക്യദാര്‍ഢ്യ പ്രഖ്യാപനം

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമാണു. എന്നിട്ടും യാഥാസ്ഥിതികത്വത്തെയും മൗലികവാദത്തെയും എതിര്‍ക്കുന്നവര്‍ക്ക് എതിരെ വലിയ രീതിയിലുള്ള അസഹിഷ്ണുത വളര്‍ന്ന് വരുന്ന കാലാവസ്ഥയാണിന്നുള്ളത്.
മൂന്ന് ജനകീയ ബുദ്ധിജീവികള്‍ കൊല്ലപ്പെട്ടു. അജ്ഞാതരായ അക്രിമകളാല്‍ കൊല്ലപ്പെട്ട എം എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍ എന്നിവരുടെ വിയോഗത്തില്‍ പെന്‍ ഇന്റര്‍നാഷണല്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഈ കുറ്റകൃത്യങ്ങളുടെ ആസൂത്രകരെ കണ്ടെത്തുവാനും പിടികൂടുവാനും തയ്യാറാകണമെന്ന് പെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യാ ഗവണ്മെന്റിനോട് ആവശ്യപ്പെടുന്നു.
ഇന്ത്യയുടെ ഏറ്റവും ഉന്നതമായ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആളാണു കല്‍ബുര്‍ഗി. അദ്ദേഹത്തിന്റെ കൊലപാതകത്തിനു ശേഷവും അതിന്റെ അംഗങ്ങളില്‍ പലരും പ്രതിഷേധസൂചകമായി രാജിവച്ചിട്ടും പലരും അക്കാദമി അവാര്‍ഡുകള്‍ മടക്കി നല്‍കിയിട്ടും അക്കാദമി മൗനം പാലിക്കുകയാണു. രണ്ട് ഗവണ്മെന്റ് മന്ത്രിമാര്‍ എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതിനു പിന്നിലെ ലക്ഷ്യം ചോദ്യം ചെയ്തിരിക്കുകയാണു. നിലവിലെ ഇന്ത്യന്‍ അന്തരീക്ഷത്തില്‍ പൊതുപ്രതിഷേധങ്ങള്‍ തുറന്നു പ്രകടിപ്പിക്കുന്നതിനു അസാമാന്യമായ ധീരത ആവശ്യമാണു. പെന്‍ ഇന്റര്‍നാഷണല്‍ ആ ധീരതയെ അഭിവാദ്യം ചെയ്യുന്നതോടൊപ്പം പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുകയോ അക്കാദമി അംഗത്വം രാജിവയ്ക്കുകയോ ചെയ്ത് പ്രതിഷേധിച്ചവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

Uday Prakash, Nayantara Sahgal, Ashok Vajpeyi, Rahman Abbas, Sarah Joseph, Kumar Veerabhadrappa (Kumvee), Mangalesh Dabral, Rajesh Joshi, Keki N. Daruwalla, Krishna Sobti, Ganesh Devy, Veeranna Madiwalar, T. Satish Javare Gowda, Sangamesh Menasinakai, Hanumanth Haligeri, Shridevi V. Aloor, Chidanand Sali, Gurbachan Singh Bhullar, Ajmer Singh Aulakh, Atamjit Singh, Waryam Sandhu, G.N. Ranganath, D.N. Srinath, N. Shivdas, Megh Raj Mitter, E. V. Ramakrishnan, K. S. Ravikumar, C. R. Prasad, Ghulam Nabi Khayal, Rahamat Tarikeri, Surjit Pattar, Baldev Singh Sadaknama, Jaswinder and Darshan Buttar, Anil Joshi, Aman Sethi, Chaman Lal, Pradnya Pawar, Bhai Baldeep Singh, Homen Borgohain, Nirupama Borgohain, Mandakranta Sen, Chandrashekhar Patil, Ibrahim Afghan, Mukund Kule, Urmila Pawar, Milind Malshe, Rajeev Naik, Mohan Patil, Harishchandra Thorat, Sanjay Bhaskar Joshi, Ganesh Visputay, Dalip Kaur Tiwana, K Satchidanand, P.K. Parakkavadu, Arvind Malagatti, and Shashi Deshpande.

നിരാശാജനകമായ ഈ അവസ്ഥയില്‍ ഇന്ത്യയുടെ സാംസ്‌കാരികമന്ത്രിയായ മഹേഷ് ശര്‍മ്മ, ‘ എഴുത്തുകാര്‍ക്ക് എഴുതാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ എഴുത്ത് നിര്‍ത്തട്ടെ. നമുക്ക് അപ്പോള്‍ നോക്കാം’ എന്ന രീതിയില്‍ പ്രതികരിച്ചതിനെ അത്യന്തം അസ്വസ്ഥതയോടെയാണു പെന്‍ ഇന്റര്‍നാഷണല്‍ നോക്കി കാണുന്നത്.
ഇന്ത്യന്‍ സാഹിത്യത്തിന്റെ വിശാലതയെയും വൈവിധ്യത്തെയും മഹത്വത്തെയും പ്രതിനിധീകരിക്കുന്ന ഈ എഴുത്തുകാരെ പെന്‍ ഇന്റര്‍നാഷണലിന്റെ 81 -ാമത് കോണ്‍ഗ്രസ്സിനായി കാനഡയിലെ ക്യൂബെക് നഗരത്തില്‍ ഒത്തുകൂടിയിട്ടുള്ള ലോകത്തെല്ലായിടത്തു നിന്നുമുള്ള എഴുത്തുകാര്‍ അഭിവാദ്യം ചെയ്യുന്നു.
ഏറ്റവുമധികം മനുഷ്യരെ ഉള്‍ക്കൊള്ളുന്ന ജനാധിപത്യമെന്ന നിലയ്ക്ക് അതിന്റെ ഭരണഘടനയുടെ ഉന്നതമൂല്യങ്ങള്‍ക്കനുസരിച്ച് എല്ലാ ഇന്ത്യന്‍ പൗരനും ‘ഭീതിയില്ലാത്ത മനസ്സോടെയും ഉയര്‍ത്തിപ്പിടിച്ച ശിരസ്സോടെയും’ ജീവിക്കാന്‍ കഴിയുന്നൊരു പ്രദേശമായി ഇന്ത്യ ഉയര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പെന്‍ ഇന്റര്‍നാഷണല്‍ പ്രത്യാശിക്കുന്നു.

ജോണ്‍ റാള്‍സ്റ്റണ്‍ സോള്‍
പ്രസിഡന്റ്
പെന്‍ ഇന്റര്‍നാഷണല്‍

വിവര്‍ത്തനം: സ്വാതി ജോര്‍ജ്ജ്
നവമലയാളി.കോം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply