പൂയംകുട്ടി സംരക്ഷണസമരത്തിന്റെ 25-ാം വര്‍ഷികം

പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പാരിസ്ഥിതികാവബോധത്തിനും പുതിയ ദിശാബോധം നല്‍കിയ പൂയംകുട്ടി സമരം നടന്നിട്ട് കാല്‍നൂറ്റാണ്ടാവുകയാണ്. കേരളത്തിന്റെ കാലാവസ്ഥ നിര്‍ണായമായി സ്വാധീനിക്കുന്ന പൂയംകുട്ടി കാടുകളുടെ സംരക്ഷണത്തിനുവേണ്ടി സംസ്ഥാന ദേശീയ തലത്തില്‍ സംഘടിക്കപ്പെട്ട മൂവ്‌മെന്റില്‍ ആയിരക്കണക്കിന് പ്രകൃതി സ്‌നേഹികളുടെ പങ്കാളിത്തമുണ്ടായിരുന്നു. പത്രപ്രവര്‍ത്തകര്‍ ലേഖനങ്ങള്‍ എഴുതിയും ചിത്രകാരന്‍മാര്‍ പടം വരച്ചും വിദ്യാര്‍ത്ഥികള്‍ കാമ്പസുകളില്‍ സംരക്ഷണ പ്രതിജ്ഞയെടുത്തും പൊതുസംഘം പ്രധാനമന്ത്രിക്ക് കത്തെഴുതിയും സമ്മേളനങ്ങള്‍ സംഘടിപ്പിച്ചും കേരളത്തില്‍ പുതിയൊരു പരിസ്ഥിതി അവബോധം സൃഷ്ടിച്ചും കേരളത്തിനകത്തും പുറത്തും പൂയംകുട്ടി കാടുകളുടേയും പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിന്റേയും പ്രാധാന്യം ഭരണാധികാരികളില്‍ […]

ppp

പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പാരിസ്ഥിതികാവബോധത്തിനും പുതിയ ദിശാബോധം നല്‍കിയ പൂയംകുട്ടി സമരം നടന്നിട്ട് കാല്‍നൂറ്റാണ്ടാവുകയാണ്. കേരളത്തിന്റെ കാലാവസ്ഥ നിര്‍ണായമായി സ്വാധീനിക്കുന്ന പൂയംകുട്ടി കാടുകളുടെ സംരക്ഷണത്തിനുവേണ്ടി സംസ്ഥാന ദേശീയ തലത്തില്‍ സംഘടിക്കപ്പെട്ട മൂവ്‌മെന്റില്‍ ആയിരക്കണക്കിന് പ്രകൃതി സ്‌നേഹികളുടെ പങ്കാളിത്തമുണ്ടായിരുന്നു. പത്രപ്രവര്‍ത്തകര്‍ ലേഖനങ്ങള്‍ എഴുതിയും ചിത്രകാരന്‍മാര്‍ പടം വരച്ചും വിദ്യാര്‍ത്ഥികള്‍ കാമ്പസുകളില്‍ സംരക്ഷണ പ്രതിജ്ഞയെടുത്തും പൊതുസംഘം പ്രധാനമന്ത്രിക്ക് കത്തെഴുതിയും സമ്മേളനങ്ങള്‍ സംഘടിപ്പിച്ചും കേരളത്തില്‍ പുതിയൊരു പരിസ്ഥിതി അവബോധം സൃഷ്ടിച്ചും കേരളത്തിനകത്തും പുറത്തും പൂയംകുട്ടി കാടുകളുടേയും പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിന്റേയും പ്രാധാന്യം ഭരണാധികാരികളില്‍ തന്നെ പുതിയ തിരിച്ചറിവുണ്ടാക്കി. അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി പൂയംകുട്ടി ജലവൈദ്യുതി പദ്ധതിക്ക് അനുമതി നിഷേധിക്കുംവരെ ആ പരിസ്ഥിതി പോരാട്ടം തുടുരുക ഉണ്ടായി. പശ്ചിമഘട്ടത്തിലെ നിത്യരഹിതവും നിബിഢവുമായ മുപ്പതിനായിരം ഹെക്ടര്‍ വനഭൂമിയെ സംരക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യവും തലയെടുപ്പുമുള്ള ഏഷ്യാറ്റിക് എലഫന്റ്‌സിന്റെ ആവാസ വ്യവസ്ഥയെ പൂയംകുട്ടി കാടുകള്‍ക്ക് എലഫന്റ് പ്രൊജക്റ്റ് ആയി പ്രഖ്യാപിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കപ്പെട്ടില്ല. ആനവേട്ടയിലൂടെ നൂറ് കണക്കിന് കാട്ടാനകളുടെ ശവപറമ്പായി ഇന്നിവിടെ മാറിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ടുവെന്ന് കരുതിയ പത്രക്കടവ്, അതിരപ്പിള്ളി പൂയംകുട്ടി പദ്ധതികള്‍ വീണ്ടും ആരംഭിക്കുവാന്‍ നീക്കം നടക്കുന്നു. ടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിലൂടെ പരിസ്ഥിതി നിയമങ്ങളുടെ ചിറക്കരിയപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം കേരളത്തിന്റെ മഴക്കാടുകള്‍ക്ക് മീതെ ആക്രമണം തുടരുകയാണ്. പ്രാണവായുവിനും കുടിനീരുനും വേണ്ടി അവശേഷിക്കുന്ന പച്ചപ്പുകളെ രക്ഷിക്കേണ്ടതു പൂയംകുട്ടി സംരക്ഷണസമരത്തിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 22,23 തിയ്യതികളില്‍ തൃശൂര്‍ അയ്യന്തോളിലുള്ള കോസ്റ്റ് ഫോര്‍ട്ടില്‍ വെച്ച് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒത്തുച്ചേരുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക.
9947154564 ജോണ്‍ പെരുവന്താനം, ചെയര്‍മാന്‍, പശ്ചിമഘട്ട സംരക്ഷണ സമിതി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply