പു ക സ നന്നാകാന്‍ തീരുമാനിച്ചോ?

പുരോഗമന കലാ സാഹിത്യ സംഘം നന്നാകാന്‍ തീരുമാനിച്ചോ? അങ്ങനെ തോന്നിക്കുന്ന വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. കല സാമൂഹ്യമാറ്റത്തിനാണെന്നും സാമൂഹ്യമാറ്റത്തിനു വര്‍ഗ്ഗസമരമാവശ്യമാണെന്നും അതിനു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വം വേണമെന്നും അതി സിപിഎമ്മാണെന്നുമുള്ള ലളിതവല്‍ക്കരണ യുക്തിയില്‍ ഫലത്തില്‍ പാര്‍ട്ടിയുടെ പോഷകസംഘടനയായി മാറുകയായിരുന്നു പുകസ. അങ്ങനെയായിരുന്നു കുമാരനാശാനേക്കാള്‍ വലിയ കവി കെപിജിയായത്. വയലാര്‍ മഹാകവിയായത്. ഒവി വിജയനും മുകുന്ദനുമൊക്കെ പിന്തിരിപ്പന്മാരായത്. കടമ്മനട്ടയും ചുള്ളിക്കാടുമൊക്കെ അതിവിപ്ലവകാരികളായത്. അങ്ങനെയങ്ങനെ എത്ര ഉദാഹരണണങ്ങള്‍. എത്രയോ സംവാദങ്ങള്‍. ഏതൊരു വിഷയത്തിലും അവസാനവാക്കായിരുന്ന ഇഎംഎസ് പോലും ഈ നിലപാടില്‍ […]

pu

പുരോഗമന കലാ സാഹിത്യ സംഘം നന്നാകാന്‍ തീരുമാനിച്ചോ? അങ്ങനെ തോന്നിക്കുന്ന വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. കല സാമൂഹ്യമാറ്റത്തിനാണെന്നും സാമൂഹ്യമാറ്റത്തിനു വര്‍ഗ്ഗസമരമാവശ്യമാണെന്നും അതിനു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വം വേണമെന്നും അതി സിപിഎമ്മാണെന്നുമുള്ള ലളിതവല്‍ക്കരണ യുക്തിയില്‍ ഫലത്തില്‍ പാര്‍ട്ടിയുടെ പോഷകസംഘടനയായി മാറുകയായിരുന്നു പുകസ. അങ്ങനെയായിരുന്നു കുമാരനാശാനേക്കാള്‍ വലിയ കവി കെപിജിയായത്. വയലാര്‍ മഹാകവിയായത്. ഒവി വിജയനും മുകുന്ദനുമൊക്കെ പിന്തിരിപ്പന്മാരായത്. കടമ്മനട്ടയും ചുള്ളിക്കാടുമൊക്കെ അതിവിപ്ലവകാരികളായത്. അങ്ങനെയങ്ങനെ എത്ര ഉദാഹരണണങ്ങള്‍. എത്രയോ സംവാദങ്ങള്‍. ഏതൊരു വിഷയത്തിലും അവസാനവാക്കായിരുന്ന ഇഎംഎസ് പോലും ഈ നിലപാടില്‍ അയവു വരുത്തിയെങ്കിലും സംഘടനയുടെ നിലപാടില്‍ കാര്യമായ മാറ്റമുണ്ടായില്ല. ഫലമെന്താ? മലയാളത്തിലെ മികച്ച എഴുത്തുകാരില്‍ ഭൂരിഭാഗവും പുകസയോടടുപ്പം കാണിച്ചില്ല. എന്തിന്? ചൂഷിതരുടെ ഭാഗത്തുനിന്ന് എഴുതുന്നവര്‍ പോലും. വൈലോപ്പിള്ളി പോലുള്ളവര്‍ രാജി വെച്ച് രക്ഷപ്പെട്ടു. അധികാര സ്ഥാപനത്തോട് ഒട്ടിനില്‍ക്കുമ്പോള്‍ ലഭിക്കാവുന്ന നേട്ടങ്ങള്‍ മുന്നില്‍ കണ്ടവരാണ് മിക്കവാറും പുകസയില്‍ എത്തിയത്. എഴുത്തുകാരന്റെ സ്ഥാനം എപ്പോഴും പ്രതിപക്ഷത്താകണമെന്ന മൂല്യം പോലും അവര്‍ മറന്നു. തിരഞ്ഞെടുപ്പുവരുമ്പോള്‍ പുകസ രംഗത്തിറങ്ങും – പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു വോട്ടുപിടിക്കാന്‍. പാര്‍ട്ടി സമ്മേളനങ്ങളിലും സമരമുഖങ്ങളിലും പാട്ടുപാടാനും നാടകമഭിനയിക്കാനും അവരുണ്ടാകും.
ഈ വിധേയത്വ ബന്ധത്തില്‍ ഇടിവു വരുത്തുന്ന രീതിയില്‍ ഒരു സര്‍ക്കുലര്‍ പുകസ സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്കയച്ചു കൊടുത്തതായാണ് റിപ്പോര്‍ട്ട്. അംഗങ്ങള്‍ സഖാവെ എന്നു പരസ്പരം വിളിക്കരുത്. പകരം സഹോദരി സഹോദരന്മാരെ എന്നുവേണം അഭിസംബോധന നടത്താന്‍. പുകസയുടെ യോഗങ്ങള്‍ സി.പി.എം, സി.ഐ.ടി.യു, ഡി.െവെ.എഫ്.ഐ ഓഫീസുകളില്‍ നടത്തുന്നതിനുപകരം വായനാശാലകളിലോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബുകളിലോ നടത്തണം എന്നൊക്കെ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്നാണ് വിവരം. പാര്‍ട്ടിയോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ മാത്രം പുകസയില്‍ സഹകരിച്ചാല്‍പോര, മറ്റുള്ളവരേയും എന്തിന് പാര്‍ട്ടി വിരുദ്ധര്‍ക്കുപോലും ഇടം നല്‍കാണാണത്രെ നീക്കം. അങ്ങനെ സംഘടനയെ കുറെക്കുടി ജനകീയമാക്കണമെന്ന ലക്ഷ്യവും സര്‍ക്കുലറിലുണ്ട്.
തീര്‍ച്ചായായും പാര്‍ട്ടിയുടെ തന്നെ അനുമതിയോടെയാകും ഈ സര്‍ക്കുലറും രൂപം കൊണ്ടിട്ടുണ്ടാകുക. കാരണം പോഷക സംഘടനകളെയെല്ലാം നിയന്ത്രിക്കാന്‍ പാര്‍ട്ടി ഫ്രാക്ഷന്‍ എന്ന ജനാധിപത്യ വിരുദ്ധ സംവിധാനം നിലവിലുണ്ടല്ലോ. എങ്കില്‍ കൂടി വരും കാലത്തെങ്കിലും കലാകാരനും എഴുത്തുകാരനുമൊക്കെ സ്വതന്ത്രരാകുന്ന ഒരവസ്ഥയുടെ ആദ്യപടിയെങ്കിലുമായി ഇതു മാറുമെങ്കില്‍ നല്ലത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply