പുഴയ്ക്കലില്‍ മൊബിലിറ്റി ഹബ് വരുന്നു മുഖ്യമന്ത്രി അധ്യക്ഷനായി സൊസൈറ്റി

ബാലകൃഷ്ണന്‍ കുന്നമ്പത്ത് തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ഗതാഗതതിരക്ക് കുറക്കാന്‍ കൊച്ചിയിലെ വൈറ്റില മാതൃകയില്‍ പുഴയ്ക്കല്‍ പാടത്ത് മൊബിലിറ്റി ഹബ് വരുന്നു. ഹബ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തൃശൂര്‍ മൊബിലിറ്റി ഹബ് സൊസൈറ്റി രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനും മുന്‍ തൃശൂര്‍ ജില്ലാകലക്ടര്‍കൂടിയായ ഡോ.എം.ബീന മാനേജിങ്ങ് ഡയറക്ടറുമായുള്ള ഗവേണിങ്ങ് ബോഡിയും ചീഫ് സെക്രട്ടറി ഭരത് ഭൂഷന്‍ ചെയര്‍മാനും, ഡോ.എം.ഡീന സെക്രട്ടറിയുമായുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി ഭരത് ട്രഷന്‍ വിജ്ഞാപനമിറക്കിയത്. തൃശൂരിലേക്കുള്ള ദീര്‍ഘദൂരബസ്സുകള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത് […]

images (1)

ബാലകൃഷ്ണന്‍ കുന്നമ്പത്ത്

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ഗതാഗതതിരക്ക് കുറക്കാന്‍ കൊച്ചിയിലെ വൈറ്റില മാതൃകയില്‍ പുഴയ്ക്കല്‍ പാടത്ത് മൊബിലിറ്റി ഹബ് വരുന്നു. ഹബ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തൃശൂര്‍ മൊബിലിറ്റി ഹബ് സൊസൈറ്റി രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനും മുന്‍ തൃശൂര്‍ ജില്ലാകലക്ടര്‍കൂടിയായ ഡോ.എം.ബീന മാനേജിങ്ങ് ഡയറക്ടറുമായുള്ള ഗവേണിങ്ങ് ബോഡിയും ചീഫ് സെക്രട്ടറി ഭരത് ഭൂഷന്‍ ചെയര്‍മാനും, ഡോ.എം.ഡീന സെക്രട്ടറിയുമായുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി ഭരത് ട്രഷന്‍ വിജ്ഞാപനമിറക്കിയത്.
തൃശൂരിലേക്കുള്ള ദീര്‍ഘദൂരബസ്സുകള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കി, വിപുലമായ മൊബിലിറ്റി ഹബ് പഴക്കലില്‍ സ്ഥാപിച്ച് നഗരത്തിലെ ഗതാഗതതിരക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം.
ഭരണസമിതിയില്‍ നഗരകാര്യമന്ത്രി വൈസ് ചെയര്‍മാനും, നഗരകാര്യമന്ത്രി വൈസ് ചെയര്‍മാനും, സഹകരണമന്ത്രി, ധനകാര്യമന്ത്രി, ഗതാഗതമന്ത്രി, തൃശൂര്‍ മേയര്‍, തൃശൂര്‍ എം.എല്‍.എ, തൃശൂര്‍ വികസന അതോറിറ്റി ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, ധനകാര്യം, ഗതാഗതം, തദ്ദേശസ്വയം ഭരണം, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിമാരും, ജില്ലാകലക്ടറും, അംഗങ്ങളും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും ഏജന്‍സികളുടേയും, മറ്റ് ഔദ്യോഗികസ്ഥാപനങ്ങളുടേയും പ്രതിനിധികള്‍ അസോസിയേറ്റ് അംഗങ്ങളുമായിരിക്കും.
ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ മേയര്‍, തൃശൂര്‍ എം.എല്‍.എ, വികസന അതോറിറ്റി ചെയര്‍മാന്‍, ധനകാര്യം, തദ്ദേശസ്വയം ഭരണം, ഗതാഗതം, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിമാരും അംഗങ്ങളായിരിക്കും.
വൈറ്റില മോഡല്‍ ഹബ് പുഴയ്ക്കല്‍ പാടത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എം.എല്‍.എ അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ കലക്ടര്‍, വൈറ്റില ഹബ് എം.ഡി. ഡോ.എം.ബീന, കിന്‍ഫ്ര എം.ഡി, കിറ്റ് കോ എം.ഡി, ചീഫ് ടൗണ്‍ പ്ലാനര്‍, അഡീഷ്ണല്‍ വ്യവസായ ഡയറക്ടര്‍ എന്നിവരടങ്ങുന്ന സമിതിയെ 23.5.2012ല്‍ സര്‍ക്കാര്‍ പഠനത്തിന്നായി നിയോഗിച്ചിരുന്നു. സാധ്യതാപഠനത്തിന് കിറ്റ് കോയേയും ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റിയുടെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈറ്റില മോഡലില്‍ മൊബിലിറ്റി ഹബ് സൊസൈറ്റി രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്.
പുഴയ്ക്കല്‍ പാടത്ത് ബസ് സ്റ്റാന്റ് ഉള്‍പ്പടെ വികസനപദ്ധതി നടപ്പാക്കാന്‍ നേരത്തെ തൃശൂര്‍ നഗരവികസന അതോറിറ്റി വിശദ നഗരാസൂത്രണപദ്ധതി (ഡി.ടി.പി സ്‌കീം)വിജ്ഞാപനം ചെയ്തിരുന്നതാണ്. 25 വര്‍ഷം മുമ്പാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനമെടുത്തത്. കണ്ണംകുളങ്ങരയിലും കോവിലകത്തുപാടത്തും അതോറിറ്റി വിജയകരമായി നടപ്പാക്കിയ ലാന്റ് റീകോണ്‍സ്റ്റിറ്റിയൂഷന്‍ പദ്ധതി മാതൃകയില്‍ ഭൂഉടമകളുമായി സഹകരിച്ച് സൗജന്യമായി സ്ഥലം ലഭ്യമാക്കി 140 ഏക്കര്‍ സ്ഥലത്തു പദ്ധതി നടപ്പാക്കാനായിരുന്നു ഡി.ടി.പി സ്‌കീം. ഇതിനായി എം.കെ.കണ്ണന്‍ ടി.യു.ഡി.എ ചെയര്‍മാനായിരിക്കേ എം.എല്‍.എ അഡ്വ.തേറമ്പില്‍ രാമകൃഷ്ണനും ചേര്‍ന്ന് ഭൂഉടമകളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി പദ്ധതി നടപ്പാക്കാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഏറെ പുരോഗമിച്ചതായിരുന്നു. നിരവധി ഉടമകള്‍ 30-40 ശതമാനം വരെ ഭൂമി സൗജന്യമായി വിട്ടുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് ഭരണം ടി.യു.ഡി.എ പിരിച്ചുവിട്ടതോടെ പദ്ധതി പ്രവര്‍ത്തനം സ്തംഭിക്കുകയായിരുന്നു. ടി.യു.ഡി.എ യുടെ ചുമതല ഏറ്റെടുത്ത കോര്‍പ്പറേഷനിലെ എല്‍.ഡി.എഫ് ഭരണമാകട്ടെ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു ഒരു ശ്രമവും നടത്തിയിരുന്നില്ല.
പുതിയ മൊബിലിറ്റി ഹബ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അതോറിറ്റിയുടെ നിര്‍ദ്ദിഷ്ട പുഴയ്ക്കല്‍ പാടം ഡി.ടി.പി സ്‌കീമും എം.എല്‍.എ അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍ മുന്‍കൈ എടുത്തു നടത്തിയിരുന്ന ലാന്റ് റീ കോണ്‍സ്റ്റിറ്റിയൂഷന്‍ സ്‌കീമുമായി സംയോജിപ്പിച്ച് നടപ്പാക്കുമോ എന്ന കാര്യം വ്യക്തമല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പുഴയ്ക്കലില്‍ മൊബിലിറ്റി ഹബ് വരുന്നു മുഖ്യമന്ത്രി അധ്യക്ഷനായി സൊസൈറ്റി

  1. ഈ…താപ്പാനകള്‍….

Leave a Reply