പുനരധിവാസ നിയമം മാറ്റാനുള്ള നീക്കം മനുഷ്യാവകാശ ലംഘനം

ഭമി ഏറ്റെടുക്കല്‍, പുനരധിവാസ നിയമം മാറ്റാനുള്ള കേന്ദ്രനീക്കം ആശങ്കാജനകമാണ്. വികസനപദ്ധതികള്‍ക്കായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി ആശ്വസം നല്‍കാനും നീതിയുക്തമാക്കാനും മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളാണ് കോര്‍പറേറ്റ് താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി മാറ്റാനുള്ള ശ്രമം നടക്കുന്നത്. കാര്‍ഷിക ഭൂമിയടക്കമുള്ളവ ഏകപക്ഷീയമായി ഏറ്റെടുക്കാനുതകുന്ന വിധത്തിലാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വികസനത്തെയും വ്യവസായവത്ക്കരണത്തെയും തടയുന്നതാണു നിലവിലെ നിയമത്തിലെ വ്യവസ്ഥകളെന്നും അതില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. 19 ഭേദഗതികളാണ് […]

aaaഭമി ഏറ്റെടുക്കല്‍, പുനരധിവാസ നിയമം മാറ്റാനുള്ള കേന്ദ്രനീക്കം ആശങ്കാജനകമാണ്. വികസനപദ്ധതികള്‍ക്കായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി ആശ്വസം നല്‍കാനും നീതിയുക്തമാക്കാനും മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളാണ് കോര്‍പറേറ്റ് താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി മാറ്റാനുള്ള ശ്രമം നടക്കുന്നത്. കാര്‍ഷിക ഭൂമിയടക്കമുള്ളവ ഏകപക്ഷീയമായി ഏറ്റെടുക്കാനുതകുന്ന വിധത്തിലാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
വികസനത്തെയും വ്യവസായവത്ക്കരണത്തെയും തടയുന്നതാണു നിലവിലെ നിയമത്തിലെ വ്യവസ്ഥകളെന്നും അതില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. 19 ഭേദഗതികളാണ് മന്ത്രാലയം നിര്‍ദേശിക്കുന്നത്. ഈ ഭേദഗതികള്‍ നിലവില്‍ വന്നാല്‍ ആരുടേയും സമ്മതമില്ലാതെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിനു കഴിയും. പുനരധിവാസത്തിനു ഗ്യാരണ്ടിയുമുണ്ടാകില്ല.
കഴിഞ്ഞമാസം സംസ്ഥാന റവന്യൂ മന്ത്രിമാരുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു ഭേദഗതികള്‍ എന്നാണ് മന്ത്രാലയത്തിന്റെ വാദം. ഭൂമി ഏറ്റെടുക്കുമ്പോള്‍  ഉടമസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കണമെന്നു മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടുവെന്നാണ് മന്ത്രാലയത്തിന്റെ  വിശദീകരണം. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട്പ്രധാനമന്ത്രിക്ക് കൈമാറും.
ഭേദഗതിയനുസരിച്ച് പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ അതുനേരിട്ടു ബാധിക്കുന്നവരില്‍ 70 ശതമാനത്തിന്റെ എങ്കിലും സമ്മതം വേണമെന്ന നിബന്ധന ഒഴിവാക്കും. സ്വകാര്യ പദ്ധതികള്‍ക്ക് 80 ശതമാനം സമ്മതം വേണമെന്ന നിബന്ധനയിലും മാറ്റംവരുത്തും.പകരം  50 ശതമാനം പേരുടെ സമ്മതം മതി എന്നാക്കി മാറ്റാനാണ് നീക്കം.
റവന്യൂ മന്ത്രിമാരുടെ യോഗത്തില്‍ സംസ്ഥാനസര്‍ക്കാരുകളെല്ലാം ഇതിനായി വാദിച്ചു എന്നാണ് കേന്ദ്രം പറയുന്നത്.. ഏറ്റവും ഗൗരവമായ വിഷയം മറ്റൊന്നാണ്. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുള്ള സാമൂഹിക ആഘാത പഠനം ഒഴിവാക്കണമെന്ന നിദ്ദേശമാണത്. അത്‌സമയനഷ്ടത്തിനിടയാക്കുമത്രെ.  ആറു മാസത്തിനുള്ളില്‍ സാമൂഹിക ആഘാത പഠനം നടത്തണം എന്ന വ്യവസ്ഥ വന്‍ പദ്ധതികള്‍ക്കും പി.പി.പി. പദ്ധതികള്‍ക്കും മാത്രമായി ചുരുക്കണം എന്നാണു മന്ത്രാലയം ആവശ്യപ്പെടുന്നത്.
ഏറ്റെടുക്കുന്ന ഭൂമിയെ ആശ്രയിച്ചു മൂന്നു വര്‍ഷമായി ജീവിക്കുന്ന കുടുംബങ്ങള്‍ക്കുകൂടി നഷ്ടപരിഹാരം നല്‍കണമെന്നും പുനരധിവാസത്തില്‍ അവരേയും ഉള്‍പ്പെടുത്തണമെന്ന നിബന്ധന പിന്‍വലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു നഷ്ടപരിഹാരം നല്‍കാതിരിക്കുക, ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാതിരിക്കുക എന്നീ സാഹചര്യങ്ങളില്‍ ഭൂമിഏറ്റെടുക്കല്‍ ഇല്ലാതാകുമെന്ന നിബന്ധനയിലും മാറ്റം വേണമെന്ന ജനവിരുദ്ധമായ നിര്‍ദ്ദേശവുമുണ്ടത്രെ.
വികസനത്തിന്റെ സ്വഭാവത്തെ കുറിച്ച് ഏറെ തര്‍ക്കം നിലനില്‍ക്കുമ്പോഴും അതിനായി ഒഴിപ്പിക്കുന്നവരുടെ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കം പച്ചയായ മനുഷ്യാവകാശ ലംഘനമാണ്. മാന്യമായ നഷ്ടപരിഹാരം നല്‍കാതെ ഇരകളെ തെരുവില്‍ വലിച്ചെറിഞ്ഞുള്ള പദ്ധതികള്‍ എങ്ങനെയാണ് വികസനമാകുന്നത്? മുന്‍സര്‍ക്കാരിനേക്കാള്‍ കോര്‍പ്പറേറ്റുകളുടെ പാവയായി മോദി സര്‍ക്കാര്‍ മാറുമെന്ന നിരീക്ഷണം ശരി വെക്കുന്നതാണ് ഈ നീക്കമെന്നു പറയാതിരിക്കാനാവില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply