പുഞ്ചിരിക്കുന്ന നവരാഷ്ട്രീയം

സദാചാരത്തിന്റെ പേരില്‍ അക്രമം കാണിക്കുന്നവര്‍ക്ക് പുഞ്ചിരികൊണ്ട് പ്രതിരോധം തീര്‍ത്ത് തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ‘പുഞ്ചിരി ബുധന്‍’ കൂട്ടായ്മ പുതുതലമുറയുടെ നവരാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായി.. നഗരത്തിലെ വിവിധ കലാലയങ്ങളിലെ വിദ്യാര്‍ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് കൂട്ടായ്മയില്‍ ഒത്തുചേര്‍ന്നത്. നിയമസഭയിലടക്കം കയ്യാങ്കളി അരങ്ങേറുമ്പോള്‍ മുദ്രാവാക്യം വിളിച്ച് തല്ലുകൊണ്ട് സമരം നടത്തുന്നതിനേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം പാട്ടുപാടിയും കൊട്ടിയും വരച്ചും കളിയും കഥയും പറഞ്ഞുമുള്ള സമരരീതിയാണെന്ന് അവര്‍ വിളിച്ചു പറഞ്ഞു. സര്‍ഗ്ഗാതമകമായ സമരം. കൂട്ടുകൂടുക എന്നതുതന്നെയാണ് വരുംകാലത്തേക്കുള്ള ഏറ്റവും മുന്തിയ രാഷ്ട്രീയപ്രവര്‍ത്തനമെന്നും. വൈകീട്ട് നാലുമണിയോടെ പല ഭാഗങ്ങളില്‍നിന്നായി […]

smileസദാചാരത്തിന്റെ പേരില്‍ അക്രമം കാണിക്കുന്നവര്‍ക്ക് പുഞ്ചിരികൊണ്ട് പ്രതിരോധം തീര്‍ത്ത് തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ‘പുഞ്ചിരി ബുധന്‍’ കൂട്ടായ്മ പുതുതലമുറയുടെ നവരാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായി.. നഗരത്തിലെ വിവിധ കലാലയങ്ങളിലെ വിദ്യാര്‍ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് കൂട്ടായ്മയില്‍ ഒത്തുചേര്‍ന്നത്.
നിയമസഭയിലടക്കം കയ്യാങ്കളി അരങ്ങേറുമ്പോള്‍ മുദ്രാവാക്യം വിളിച്ച് തല്ലുകൊണ്ട് സമരം നടത്തുന്നതിനേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം പാട്ടുപാടിയും കൊട്ടിയും വരച്ചും കളിയും കഥയും പറഞ്ഞുമുള്ള സമരരീതിയാണെന്ന് അവര്‍ വിളിച്ചു പറഞ്ഞു. സര്‍ഗ്ഗാതമകമായ സമരം. കൂട്ടുകൂടുക എന്നതുതന്നെയാണ് വരുംകാലത്തേക്കുള്ള ഏറ്റവും മുന്തിയ രാഷ്ട്രീയപ്രവര്‍ത്തനമെന്നും.
വൈകീട്ട് നാലുമണിയോടെ പല ഭാഗങ്ങളില്‍നിന്നായി ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങിയ ഒരുസംഘം മൈതാനിയിലേക്ക് എത്തുകയായിരുന്നു. അതിനുമുമ്പ് നഗരത്തിലെ പല കലാലയങ്ങളിലും കല്ല്യാണ്‍ സാരീസിലെ വനിതാജീവനക്കാരുടെ സമരമുഖത്തും അവരെത്തിയിരുന്നു.
കുറച്ചുപേര്‍ ഉറക്കെ പാട്ടുപാടി. മറ്റുചിലര്‍ പടം പിടിച്ചു. കുറച്ചുപേര്‍ ആസ്വദിച്ചിരുന്ന് വരച്ചു. ‘ഒരുമിച്ചിരിക്കരുത് എന്നു പറയുന്നവരോട്, ഞങ്ങളിതാ ഒരുമിച്ചിരിക്കുന്നു’ എന്നവര്‍ പ്രഖ്യാപിക്കാതെ പ്രഖ്യാപിച്ചു.  പാടരുത് എന്നു പറയുന്നവരോട് അവര്‍ സ്‌നേഹത്തടെ പാടി.  തമ്മില്‍ മിണ്ടരുത് എന്നു പറയുന്നവരോട് ഞങ്ങളിതാ മിണ്ടുന്നു എന്നവര്‍ മിണ്ടിപറഞ്ഞു.
ഏതാനും ദിവസം മുമ്പ് തേക്കിന്‍കാട് മൈതാനിയില്‍ ചിത്രം വരച്ചുകൊണ്ടിരുന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികളെ സദാചാരഗുണ്ടകളുടെ സംഘം തല്ലിപ്പായിച്ച നടപടിക്കെതിരെയുള്ള സമാധാന പ്രതിഷേധമായിരുന്നു പുഞ്ചിരി ബുധന്‍. ഫൈന്‍ ആര്‍ട്‌സ് കോളേജിലെയും സെന്റ് അലോഷ്യസ് കോളേജിലേയും സ്‌കൂള്‍ ഓഫ് ഡ്രാമയിലേയും വിദ്യാര്‍ത്ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരും പുഞ്ചിരിച്ചുകൊണ്ട് കൂട്ടായ്മയില്‍ പങ്കെടുത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply