പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ച് അതിരപ്പിള്ളി നവംബര്‍ 29

ആഗോളതാപനവും തദ്ഫലമായുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനവും ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായി മാറിക്കഴിഞ്ഞു. ‘ഇനി വരുന്ന തലമുറകള്‍ക്ക് ഇവിടെ വാസം സാധ്യ’മാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ വ്യക്തവും ശക്തവുമായ നടപടികള്‍ കൈക്കൊള്ളണമെന്നും പരിസ്ഥിതിയെയും ജീവജാലങ്ങളേയും സംരക്ഷിക്കുക വഴി ആഗോളതാപനം അടക്കമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളില്‍ വളരെ സജീവമായി ഇടപെടുക എന്ന ലക്ഷ്യവുമായി ഈ വര്‍ഷവും നവംബര്‍ 29നു ലോകമെമ്പാടും ‘പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ച്’ സംഘടിപ്പിക്കപ്പെടുകയാണ്. 1400ഓളം ജനകീയസന്നദ്ധസംഘടനകളുടെ പങ്കാളിത്തത്തില്‍ കഴിഞ്ഞ വര്‍ഷമാണ് വിപുലമായ ‘പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ച്’ ആദ്യമായി സംഘടിപ്പിക്കുന്നത്. 2014 സെപ്റ്റംബര്‍ 21ന് […]

xxxആഗോളതാപനവും തദ്ഫലമായുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനവും ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായി മാറിക്കഴിഞ്ഞു. ‘ഇനി വരുന്ന തലമുറകള്‍ക്ക് ഇവിടെ വാസം സാധ്യ’മാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ വ്യക്തവും ശക്തവുമായ നടപടികള്‍ കൈക്കൊള്ളണമെന്നും പരിസ്ഥിതിയെയും ജീവജാലങ്ങളേയും സംരക്ഷിക്കുക വഴി ആഗോളതാപനം അടക്കമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളില്‍ വളരെ സജീവമായി ഇടപെടുക എന്ന ലക്ഷ്യവുമായി ഈ വര്‍ഷവും നവംബര്‍ 29നു ലോകമെമ്പാടും ‘പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ച്’ സംഘടിപ്പിക്കപ്പെടുകയാണ്. 1400ഓളം ജനകീയസന്നദ്ധസംഘടനകളുടെ പങ്കാളിത്തത്തില്‍ കഴിഞ്ഞ വര്‍ഷമാണ് വിപുലമായ ‘പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ച്’ ആദ്യമായി സംഘടിപ്പിക്കുന്നത്. 2014 സെപ്റ്റംബര്‍ 21ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മാര്‍ച്ചില്‍ 7 ലക്ഷത്തിലധികം പേര്‍ മാര്ചിലും അനുബന്ധ പരിപാടികളിലും പങ്കെടുത്ത്. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും അതിന്റെ ഭാഗമായിരുന്നു.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടു നടക്കുന്ന 21ാം വാര്‍ഷികസമ്മേളനമാണ് (Conference of Parties COP 21) പാരീസില്‍ നടക്കുന്നത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 11 വരെ നടക്കുന്ന സമ്മേളനത്തില്‍ 196 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇത്തവണ ആദ്യമായി എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ കാലാവസ്ഥാ ഉടമ്പടി ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. (1997ല്‍ ക്യോട്ടോ പ്രോട്ടോകോള്‍ നിലവില്‍ വന്നുവെങ്കിലും പരിമിതമായ രാജ്യങ്ങള്‍ മാത്രമേ അതിന്റെ ഭാഗമായിരുന്നുള്ളൂ). ഭൗമതാപവര്‍ദ്ധന വ്യാവസായികവിപ്ലവ പൂര്‍വ്വകാലത്തെ അപേക്ഷിച്ച് 2 ഡിഗ്രി സെല്‍ഷ്യസില്‍ ഒതുക്കണമെന്നതാണ് പ്രഖ്യാപിതലക്ഷ്യം. എന്നാല്‍ പാരീസ് സമ്മേളനത്തിന് മുന്നോടിയായി വിവിധ രാജ്യങ്ങള്‍ തങ്ങള്‍ കൈക്കൊള്ളാനുദ്ദേശിക്കുന്ന നടപടികളെ സംബന്ധിച്ച് സമര്‍പ്പിച്ച രേഖകള്‍ രേഖകള്‍ (Intended Nationally Determined CotnributionINDC) പൂര്‍ണ്ണമായി നടപ്പാക്കിയാലും നൂറ്റാണ്ടിന്റെ അവസാനത്തോടെ 3 ഡിഗ്രി സെല്‍ഷ്യസ് താപവര്‍ദ്ധനവുണ്ടാകുമത്രേ. ഇപ്പോള്‍ പ്രഖ്യാപിച്ച നടപടികള്‍ പൂര്‍ണ്ണമായി നടപ്പാക്കുമെന്നുറപ്പാക്കണമെന്നും താപവര്‍ദ്ധനവ് 2 ഡിഗ്രി സെല്‍ഷ്യസിനുള്ളില്‍ പരിമിതപ്പെടുത്താനാവശ്യമായ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നുമാണ് പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ച് ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്നത്.
ആഗോളതാപനില രേഖപ്പെടുത്താനാരംഭിച്ച ശേഷമുള്ള 135 വര്‍ഷത്തില്‍ ഏറ്റവും ചൂടുകൂടിയ 14 വര്‍ഷങ്ങള്‍ 21ാം നൂറ്റാണ്ടിലാണ് രേഖപ്പെടുത്തിയത്. മനുഷ്യര്‍ കഴിഞ്ഞ കുറച്ചു കാലമായി തുടരുന്ന തെറ്റായ വികസനരീതികളും ജീവിതശൈലിയും ഇനിയും തുടര്‍ന്നാല്‍ 21ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഭൂമിയുടെ ചൂട് വ്യവസായവിപ്ലവപൂര്‍വ്വകാലഘട്ടത്തേക്കാള്‍ 56 ഡിഗ്രി സെല്‍ഷ്യസ് എങ്കിലും വര്‍ദ്ധിക്കുമെന്നാണ് IPCC (InterGovernmental Panel on Climate Change) റിപ്പോര്‍ട്ടുള്‍പ്പെടെയുള്ളവ പറയുന്നത്. എന്നാല്‍ താപനില 2 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായാല്‍ നമുക്ക് താങ്ങാവുന്നതിനപ്പുറമുള്ള അതീവഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. ഹരിതഗൃഹവാതക ഉത്സര്‍ജ്ജനവും (emission), കാര്‍ബണ്‍ഡൈഓക്‌സൈഡ് വലിയ തോതില്‍ ആഗിരണം ചെയ്യാനാകുന്ന ഉഷ്ണമേഖലാവനങ്ങളുടെ നാശവുമെല്ലാമാണ് മുഖ്യപ്രതിസ്ഥാനത്തുള്ളത്. ലോകത്തിലെ മൂന്നിലൊന്ന് ജനങ്ങളും അനുഭവിക്കുന്ന കടുത്ത ശുദ്ധജലക്ഷാമം, പലയിടത്തും രൂക്ഷമായ ഭക്ഷ്യക്ഷാമം, സമുദ്രനിരപ്പില്‍ 20 അടി വരെ വര്‍ദ്ധന, കൃഷി, ജൈവവൈവിധ്യം എന്നിവയുടെ നാശം, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവ പ്രവചിക്കപ്പെടുന്ന പ്രത്യാഘാതങ്ങളില്‍ ചിലതാണ്.
കേരളത്തില്‍ ഈ വര്‍ഷത്തെ ‘പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ച് ‘ സംഘടിപ്പിക്കുന്നതിനായി കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ പരിസ്ഥിതി സംഘടനകളുമായി ചാലക്കുടി റിവര്‍ പ്രോട്ടക്ഷന്‍ ഫോറം പ്രവര്ത്തകരും മറ്റു സന്നദ്ധപ്രവര്‍ത്തകരും വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രസ്തുത മീറ്റിങ്ങുകളില്‍ 2015 നവംബര്‍ 29, രാവിലെ 10 മണി മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തുന്ന ആക്ടിവിസ്റ്റുകളും ഒത്തുചേര്‍ന്ന് 11.30 ഓടെ വാഴച്ചാലില്‍ നിന്നും (ചാലക്കുടിയില്‍ നിന്നും 36 കിലോമീറ്റര്‍ കിഴക്ക്) അതിരപ്പിള്ളി വരെയാണ് മാര്‍ച്ച് വിഭാവനം ചെയ്യുന്നത്. സവിശേഷ പാരിസ്ഥിതിക പ്രാധാന്യമുള്ള വാഴച്ചാല്‍ക്കാടുകളെ നശിപ്പിക്കുകയും ചാലക്കുടിപ്പുഴയെയും പുഴയെ ആശ്രയിക്കുന്ന ജനങ്ങളെയും അതിരപ്പിള്ളിവാഴച്ചാല്‍ ജലപാതങ്ങളെയും ദോഷകരമായി ബാധിക്കുന്ന അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഉഷ്ണമേഖലാവനങ്ങളെ സംരക്ഷിക്കുകകാലാവസ്ഥയെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ‘പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ച്’ അതിരപ്പിള്ളിയില്‍ നടത്തുകയാണെങ്കില്‍ അത് ചാലക്കുടിപ്പുഴയേയും അതിരപ്പിള്ളു വെള്ളച്ചാട്ടത്തെയും സം രക്ഷിക്കുന്നതിനായി നാം നടത്തുന്ന അതിജീവന സമരത്തിന് ഒരുണര്‍വ്വേകുകയും ചെയ്യുമെന്നതില്‍ സംശയമില്ലല്ലോ.
കേരളത്തിലെ വിവിധ ജില്ലകളിലുള്ള പരിസ്ഥിതി കൂട്ടായ്മകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, ചലച്ഛിത്രകൂട്ടായ്മകള്‍, തുടങ്ങി യു പി, ഹൈസ്‌കൂള്‍, പ്ലസ്ടു വിദ്യാലയങ്ങളും ബിരുദ ബിരുദാനന്തര കലാലയങ്ങളും പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ 2015 നവംബര്‍ 29, രാവിലെ 11.30 ഓടെ വാഴച്ചാലില്‍ നിന്നും (ചാലക്കുടിയില്‍ നിന്നും 36 കിലോമീറ്റര്‍ കിഴക്ക്) അതിരപ്പിള്ളി വരെ നടക്കുന്ന ‘പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ചിലും അനുബന്ധ പരിപാടികളിലും താങ്കളും സുഹൃത്തുക്കളും സംഘടനാ പ്രതിനിധികളും സഹകരിക്കണമെന്നും സജീവ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും ‘പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ച്’ സംഘാടക സമിതിക്കുവേണ്ടി വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
‘പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ച് അതിരപ്പിള്ളി സംഘാടക സമിതി പ്രവര്‍ത്തകര്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9447518773, 9809477058

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply