പി സി ജോര്‍ജിന്റെ തിരുവെഴുത്തുകള്‍

മാത്യു പി പോള്‍ പൂഞ്ഞാറില്‍ ലയിച്ചില്ലാതായ പഴയ കാഞ്ഞിരപ്പള്ളി നിയോഗമണ്ഡലത്തിലെ വോട്ടറായ ഞാന്‍ കോള്‍മയിര്‍ കൊണ്ടെഴുതുന്നത്.ഞങ്ങുളുടെ എം എല്‍ എ പിസി ജോര്‍ജ്് വായ്‌മൊഴിയില്‍ മാത്രമല്ല വരമൊഴിയിലും പാടവം തെളിയിച്ചുകഴിഞിരിക്കുന്നു.നിരന്തരം അദ്ദേഹം രചിക്കുന്ന കത്തുകളും കഥകളും ലേഖനങ്ങുളും വായ്‌മൊഴി പോല തന്നെ പ്രചാരം നേടുന്നു. സാഹിത്യത്തിനുള്ള നൊബേല്‍, ബുക്കര്‍, ജ്ഞാനപീഠം, വയലാര്‍ അവാര്‍ഡുകള്‍ ഞങ്ങളുടെ എം എല്‍ എ യെത്തേടിയെത്തുന്നതും കാത്ത് ഞങള്‍ പൂഞ്ഞാറ്റിലെ വൊട്ടര്‍മാര്‍ അക്ഷമരായി കഴിയുന്നു. ഇംഗ്ലീഷിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സാഹിത്യസൃഷ്ടി. പണ്ടൊരു ഗാന്ധിക്ക് […]

pc-george11

മാത്യു പി പോള്‍

പൂഞ്ഞാറില്‍ ലയിച്ചില്ലാതായ പഴയ കാഞ്ഞിരപ്പള്ളി നിയോഗമണ്ഡലത്തിലെ വോട്ടറായ ഞാന്‍ കോള്‍മയിര്‍ കൊണ്ടെഴുതുന്നത്.ഞങ്ങുളുടെ എം എല്‍ എ പിസി ജോര്‍ജ്് വായ്‌മൊഴിയില്‍ മാത്രമല്ല വരമൊഴിയിലും പാടവം തെളിയിച്ചുകഴിഞിരിക്കുന്നു.നിരന്തരം അദ്ദേഹം രചിക്കുന്ന കത്തുകളും കഥകളും ലേഖനങ്ങുളും വായ്‌മൊഴി പോല തന്നെ പ്രചാരം നേടുന്നു. സാഹിത്യത്തിനുള്ള നൊബേല്‍, ബുക്കര്‍, ജ്ഞാനപീഠം, വയലാര്‍ അവാര്‍ഡുകള്‍ ഞങ്ങളുടെ എം എല്‍ എ യെത്തേടിയെത്തുന്നതും കാത്ത് ഞങള്‍ പൂഞ്ഞാറ്റിലെ വൊട്ടര്‍മാര്‍ അക്ഷമരായി കഴിയുന്നു.
ഇംഗ്ലീഷിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സാഹിത്യസൃഷ്ടി. പണ്ടൊരു ഗാന്ധിക്ക് ഗാന്ധിയല്ലാത്ത അച്ഛന്‍ ജയിലില്‍ നിന്നയച്ച കത്തുപോലെ മറ്റൊരു ഗാന്ധിക്ക് കത്തെഴുതിക്കൊണ്ടായിരുന്നു ജോര്‍ജിന്റെ വിദ്യാരംഭം. കത്തുകൊണ്ടുപോയ കോണ്‍ഗ്രസുകാരന്‍ ദില്ലിയിലെ വിലാസക്കാരിക്കു കൊടുത്തില്ലെന്നു മാത്രമല്ല പത്രക്കാര്‍ക്കതു ചോര്‍ത്തിനല്‍കി. കത്തില്‍ അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും ആറാട്ടു നടത്തുകയാണെന്ന് അതു വായിച്ച മുന്‍ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. ഉപരിപഠനത്തിനായി തേവര കോളജില്‍ ചേര്‍ന്നെങ്കിലും മീനച്ചില്‍ താലൂക്കിലെ പ്രകൃതിയില്‍ നിന്നും പ്രാകൃതങ്ങളില്‍ നിന്നുമാണത്രെ പൂഞ്ഞാര്‍ ഷേക്‌സ്പിയര്‍ പറിച്ചുതെളിഞ്ഞത്. അവിടെ അക്ഷരങ്ങള്‍ക്കും വ്യാകരണത്തിനും എന്തു പ്രസക്തി?
തിരുവഞ്ചൂരിനെതിരെ ജോര്‍ജ് നല്‍കിയ പരാതി ഉമ്മന്‍ ചാണ്ടി കൈപ്പറ്റി. യാമിനി തങ്കച്ചി ഗണേഷ് കുമാറിനെതിരെ നല്‍കിയ പരാതി പിതൃതുല്യമായ വാത്സല്യത്തോടെ തിരിച്ചു നല്‍കി ഉപദേശിച്ചുവിട്ട മുഖ്യമന്ത്രി ജോര്‍ജിന്റെ കത്തു വാങ്ങുമ്പോള്‍ ഓര്‍ത്തത് പോത്തിന്റെ ചെവിയില്‍ അമരകോശം വായിക്കുന്ന കഥയാകാം.
ജോര്‍ജ് ബ്ലോഗിലെഴുതിയ ‘സേനാധിപനും ദല്ലാള്‍ കുമാരനും’ എന്ന കലാസൃഷ്ടി കഥയാണെന്ന് ഒരു ചാനല്‍. ലേഖനമെന്ന് മറ്റൊരു ചാനല്‍. രണ്ടായാലും അതു മലയാളസാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാണെന്ന കാര്യത്തില്‍ സംശയമില്ല.
വരമൊഴിയില്‍ തിളങ്ങുമ്പോഴും ജോര്‍ജ് വായ്‌മൊഴി കൈവിട്ടില്ല. മുഖ്യ കക്ഷിയുടെ സംസ്ഥാന സമിതിയില്‍ മുഴുവന്‍ അണ്ടനടകോടന്മാരാണെന്ന കാര്യം അവരുടെ വേദിയില്‍ തന്നെ തുറന്നു പറയാനുള്ള ആര്‍ജവം ജോര്‍ജ് കാട്ടി.വേദിയിലിരുന്ന നേതാക്കന്മാര്‍ തല കുനിച്ചും ശ്രോതാക്കള്‍ ചിരിച്ചും കൈഅടിച്ചും അതങ്ങീകരിച്ചു. 110 പേരെ ഉള്‍ക്കൊള്ളിച്ച് നിര്‍വാഹക സമിതി പുതുക്കുവാനായി ഹൈക്കമാന്റിന്റെ പ്രതിനിധി കേരളത്തിലെത്തിയ ദിവസം തന്നെയായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.100രൂപ പിരിച്ചാല്‍ അതില്‍ 80 രൂപ പോക്കറ്റില്‍ ഇടുന്നവരാണ് ആ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ എന്ന കാര്യവും ജോര്‍ജ് അവരെ ഓര്‍മിപ്പിച്ചു. പാര്‍ട്ടി മന്ദിരങ്ങള്‍ക്കും പാര്‍ട്ടിപത്രത്തിനും പിരിച്ച തുകകള്‍ ഈ അനുപാതത്തിലാ!ണ് ചിലവാക്കിയതെന്ന് ആര്‍ക്കണ് അറിയാത്തത്. ആ പാര്‍ട്ടിയില്‍ സത്യസന്ധര്‍ അവശേഷിക്കുന്നു എന്നതിനു തെളിവാണ് അച്ചടക്കത്തോടെ ജോര്‍ജിന്റെ പ്രസ്താവനകള്‍ ഏറ്റുവാങ്ങിയ സദസ്.
വിഘ്‌നേശ്വര കുമാരന്റെ മന്ത്രിസഭാ പുനര്‍പ്രവേശനത്തെക്കുറിച്ച് ജോര്‍ജ് പറയുന്നത് കേട്ടാലും. ‘എന്നേയും എന്റെ മകനേയുംകാള്‍ മോശമായ സ്ത്രീലമ്പടന്മാര്‍ മന്ത്രിസഭയിലുള്ളപ്പോള്‍ എന്റെ മകനുമാത്രം എന്തിനീ ഐത്തം എന്നു പിള്ളച്ചേട്ടന്‍ ചോദിച്ചാല്‍ ഞാനെന്നാ പറയാനാ’: അത്തരക്കാര്‍ 8 പേര്‍ മന്ത്രിസഭയില്‍ ഉണ്ടെന്ന് ജോര്‍ജ് തറപ്പിച്ചു പറയുന്നു. ജോര്‍ജിന്റെ പേനയില്‍ ഞങ്ങള്‍ മഷി നിറയ്ക്കാം അദ്ദേഹം രചന തുടരട്ടെ.

www.mathewpaulvayalil.blogspot.in

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply