പിസി ജോര്‍ജ്ജിന് എന്തും പറയാം

വാചാലതകൊണ്ടും ആരേയും എന്തും പറയാന്‍ മടിയില്ലാത്തുകൊണ്ടുമാണല്ലോ പി സി ജോര്‍ജ്ജ് ഇന്ന് രാഷ്ട്രീയത്തിലെ താരമായിനില്‍ക്കുന്നത്. ദൃശ്യമാധ്യമങ്ങലിലെ കാലഘട്ടത്തില്‍ അങ്ങനെയുള്ളവരെയാണ് ആവശ്യം. എന്നാല്‍ പിസി പറയുന്ന കാര്യങ്ങള്‍ക്ക് പലപ്പോഴും യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമുണ്ടാകാറില്ല. അതുവഴി അദ്ദേഹം നഷ്ടപ്പെടുത്തുന്നത് സ്വന്തം വിശ്വാസ്യതയാണ്. സ്വയം ഒരു ഹാസ്യകഥാപാത്രമാകുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞതിങ്ങനെ. താടിയും നീട്ടി സഞ്ചിയും തൂക്കി പല്ലുതേക്കാതെ നടക്കുന്ന കപട പരിസ്ഥിതി വാദികള്‍ കേരളത്തിലുണ്ടെന്നും പരിസ്ഥിതിയെ വച്ചാണ് ഇവര്‍ കഞ്ഞി കുടിക്കുന്നതെന്നുമാണ് പിസി ജോര്‍ജ്ജ് തട്ടിവിട്ടത്. കഴിഞ്ഞില്ല, പല്ലുതേക്കാത്ത […]

PC-George1_14_0വാചാലതകൊണ്ടും ആരേയും എന്തും പറയാന്‍ മടിയില്ലാത്തുകൊണ്ടുമാണല്ലോ പി സി ജോര്‍ജ്ജ് ഇന്ന് രാഷ്ട്രീയത്തിലെ താരമായിനില്‍ക്കുന്നത്. ദൃശ്യമാധ്യമങ്ങലിലെ കാലഘട്ടത്തില്‍ അങ്ങനെയുള്ളവരെയാണ് ആവശ്യം. എന്നാല്‍ പിസി പറയുന്ന കാര്യങ്ങള്‍ക്ക് പലപ്പോഴും യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമുണ്ടാകാറില്ല. അതുവഴി അദ്ദേഹം നഷ്ടപ്പെടുത്തുന്നത് സ്വന്തം വിശ്വാസ്യതയാണ്. സ്വയം ഒരു ഹാസ്യകഥാപാത്രമാകുകയാണ്.
കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞതിങ്ങനെ. താടിയും നീട്ടി സഞ്ചിയും തൂക്കി പല്ലുതേക്കാതെ നടക്കുന്ന കപട പരിസ്ഥിതി വാദികള്‍ കേരളത്തിലുണ്ടെന്നും പരിസ്ഥിതിയെ വച്ചാണ് ഇവര്‍ കഞ്ഞി കുടിക്കുന്നതെന്നുമാണ് പിസി ജോര്‍ജ്ജ് തട്ടിവിട്ടത്. കഴിഞ്ഞില്ല, പല്ലുതേക്കാത്ത ഇവരെല്ലാം വന്‍ സമ്പന്നരാണ്. ഇവരുടെയൊക്കെ കാലുവെട്ടുന്ന കാലം അധികം താമസിയാതെ ഉണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ട് അറിയാതെ, കര്‍ഷകന്റെ വേദനയറിയാതെ, മണ്ണില്‍ പണിയെടുക്കുന്നവന്റെ വേദനയറിയാതെ ഇവരെല്ലാം പ്രസ്താവന കൊണ്ടാണ് ജീവിക്കുന്നത്.
ഇത്തരത്തില്‍ സാമാന്യവല്‍കൃതമായ പ്രസ്താവനകള്‍ നടത്താന്‍ എളുപ്പമാണ്. എന്നാല്‍ അതോടൊപ്പം ഒരാളെയെങ്കിലും ചൂണ്ടികാണിച്ചാല്‍ അതിനു വിശ്വാസ്യത വരുമായിരുന്നു. കേരളത്തിലെ പാരിസ്ഥിതികാവബോധം വളര്‍ത്തുന്നതില്‍ പിസി പറഞ്ഞ ഈ സഞ്ചി തൂക്കി നടക്കുന്നവര്‍ വഹിച്ച പങ്ക് നിസ്സാരമാണോ? സൈലന്റ്വാലി മുതലുള്ള ചരിത്രം അറിയില്ലെങ്കില്‍ താങ്കള്‍ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കണം. സൈലന്റ് വാലി, മാവൂര്‍, പ്ലാച്ചിമട, പെരിങ്ങോം  തുടങ്ങിയ സമരമുഖങ്ങളില്‍ നിന്നാണ് കേരളത്തില്‍ പരിസഥിതി ബോധം ഉദയം കൊള്ളുന്നത്. അതിനുമുന്നെ വികസനം മാത്രമായിരുന്നു നമുക്കറിയാമായിരുന്നത്.

ptതുടര്‍ന്ന് നിരവധി മാലിന്യവിരുദ്ധസമരങ്ങള്‍, നദികളുടെ സംരക്ഷണ സമരങ്ങള്‍, കൃഷിയിട സംരക്ഷണ സമരങ്ങള്‍, വന്‍കിട ഡാം വിരുദ്ധ സമരങ്ങള്‍, വനസംരക്ഷണ സമരങ്ങള്‍ എന്നിങ്ങനെ അതു മുന്നോട്ടുപോയി.. ഇന്നത് മുഖ്യമായി എത്തിനില്‍ക്കുന്നത് പാറമടകള്‍ക്കെതിരായും പശ്ചിമഘട്ടസംരക്ഷണത്തിനുമുള്ള സമരഘട്ടത്തിലാണ്. ഈ ചരിത്രത്തിനു മുന്നില്‍ കാര്‍ക്കിച്ചുതുപ്പിയാണ് പിസി ജോര്‍ജ്ജ് പരിസ്ഥിതി പ്രവര്‍ത്തകരെ ശകാരിക്കുന്നത്. പശ്ചിമഘട്ടം സംരക്ഷിക്കുകവഴി നഷ്ടമുണ്ടാകുക കര്‍ഷകര്‍ക്കാണെന്നു വരുത്തിതീര്‍ക്കാന്‍ പിസിയെ പോലുള്ളവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാലതിന്റെ പുറകില്‍ ആരാണെന്നു എല്ലാവര്‍ക്കുമറിയാം. മുഖ്യധാരാരാഷ്ട്രീയക്കാരില്‍ പിടി തോമസിനൊഴികെ അതാര്‍ക്കും വിളിച്ചുപറയാനുള്ള ധൈര്യമില്ല എന്നു മാത്രം. ആ ധൈര്യം കുറെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്നതാണ് പിസിയെ ചൊടിപ്പിക്കുന്നതെന്നതില്‍ സംശയമെന്ത്?

vellബാറുകള്‍ പൂട്ടുമ്പോള്‍ വെള്ളാപ്പിള്ളിക്കുണ്ടാകുന്ന അസഹിഷ്ണുതപോലെയേ ഇതിനെ കാണാന്‍ കഴിയൂ. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നു പറഞ്ഞ ജോര്‍ജ് എന്തായാലും കസ്തൂരിരംഗനെ പറ്റി ഇപ്പോള്‍ പറയുന്നില്ല.
മുമ്പൊരിക്കല്‍ നടന്‍ ജയറാം പറഞ്ഞത് ഓര്‍മ്മവരുന്നു. ഒരു അന്താരാഷ്ട്രചലചിത്രമേള ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അത്. പണ്ട് ഇത്തരം മേളകളില്‍ സഞ്ചി്‌യും തോളിലിട്ട കുറെ ബുദ്ധിയില്ലാത്ത ബുദ്ധിജീവികളെ മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളു,

jayaramഇപ്പോള്‍ സാധാരണക്കാരും എത്തിതുടങ്ങി, തന്നെ പോലുള്ളവര്‍ അത് ഉദ്ഘാടനം ചെയ്യാനും എത്തിതുടങ്ങി എന്നായിരുന്നു അത്. ജയറാം പറഞ്ഞ ആ താടിവെച്ചവര്‍ എത്രയോ കാലം സിനിമക്കായി സ്വയം സമര്‍പ്പി്ച്ചതിനാലാണ് അത്തരം മേളകള്‍ നിലനിന്നതും ജനകീയമായതും ജയറാമിനുപോലും ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതും എന്നതാണ് വസ്തുത. സമാനമാണ് ജോര്‍ജ്ജിന്റെ വാക്കുകളും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പിസി ജോര്‍ജ്ജിന് എന്തും പറയാം

  1. …കപട പരിസ്ഥിതിവാദികളുണ്ടാകാം….എന്നുവച്ച് അവരെ മൊത്തം അടച്ചാക്ഷേപിക്കുന്നത് , പീസീ ജോര്‍ജിനെചൂണ്ടി, രാഷ്ട്രീയക്കാരൊക്കെ കച്ചറകളെന്ന് പറയും പോലാകും…

Leave a Reply