പിഴല ദ്വീപ് നിവാസികള്‍ ജീവിതസമരത്തില്‍

1341 മുതല്‍ 667 വര്‍ഷത്തില്‍ ഒറ്റപ്പെടലിന്റെ പാരമ്പര്യം ഉള്ള കടമക്കുടി ദ്വീപ് സമൂഹത്തിലെ കേന്ദ്ര ദ്വീപായ പിഴല ഇന്നും വന്‍കര മുട്ടാതെ നില്‍ക്കുകയാണ്. 55 വര്‍ഷമായി കടമക്കുടി പഞ്ചായത്ത് രൂപം കൊണ്ടിട്ട്. ഭരണ സിരാ കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്ന പിഴല മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും കെടതുകാര്യസ്ഥതയുടെ അനന്തര ഫലമായി ഒറ്റപ്പെട്ടു പോയിരിക്കുന്നു. 4200 ഓളം വരുന്ന ജനങ്ങളുടെ ജീവിതം ഇതുമൂലം നരകതുല്യമായിരിക്കുകയാണ്. 55 വര്‍ഷത്തെ ക്ലേശങ്ങള്‍ക്ക് ഇന്നും ഒരു ശമനവുമായിട്ടില്ല. ദീര്‍ഘകാല സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും […]

pizhali

1341 മുതല്‍ 667 വര്‍ഷത്തില്‍ ഒറ്റപ്പെടലിന്റെ പാരമ്പര്യം ഉള്ള കടമക്കുടി ദ്വീപ് സമൂഹത്തിലെ കേന്ദ്ര ദ്വീപായ പിഴല ഇന്നും വന്‍കര മുട്ടാതെ നില്‍ക്കുകയാണ്. 55 വര്‍ഷമായി കടമക്കുടി പഞ്ചായത്ത് രൂപം കൊണ്ടിട്ട്. ഭരണ സിരാ കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്ന പിഴല മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും കെടതുകാര്യസ്ഥതയുടെ അനന്തര ഫലമായി ഒറ്റപ്പെട്ടു പോയിരിക്കുന്നു. 4200 ഓളം വരുന്ന ജനങ്ങളുടെ ജീവിതം ഇതുമൂലം നരകതുല്യമായിരിക്കുകയാണ്. 55 വര്‍ഷത്തെ ക്ലേശങ്ങള്‍ക്ക് ഇന്നും ഒരു ശമനവുമായിട്ടില്ല. ദീര്‍ഘകാല സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി മൂലമ്പിള്ളിയില്‍ നിന്ന് പാലം പണിയാന്‍ അധികൃതര്‍ തീരുമാനിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2014 നവംബറില്‍ ആരംഭിക്കുകയും ചെയ്തു.നിര്‍മാണ കരാര്‍ പ്രകാരം 20 മാസങ്ങള്‍ കൊണ്ട് തീര്‍ക്കേണ്ടിയിരുന്ന പാലം പണി 5 വര്‍ഷത്തോളം വലിച്ചു നീട്ടി.ഇതിനിടയ്ക്ക് നിര്‍മാണത്തിലിരുന്ന ഗര്‍ഡര്‍ വെള്ളത്തില്‍ വീഴുകയും ചെയ്തത് ദ്വീപു നിവാസികള്‍ക്കിടയില്‍ ആശങ്കയുടെയുടെയും ദുരിതത്തിന്റെയും ദിനങ്ങള്‍ വര്‍ധിപ്പിച്ചു.കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ പെരിയറിനാല്‍ ചുറ്റപ്പെട്ട പിഴല നിവാസികള്‍ മുഴുവന്‍ ആളുകളും കുടിയൊഴുക്കപ്പെടുകയും ചെയ്തു.ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി അന്നനുഭവിച്ച കഷ്ടപ്പാടുകള്‍ വര്‍ണനാതീതമാണ്.
പാലം ഉണ്ടായിരുന്നെങ്കില്‍ ഏതാനും മിനിറ്റുകള്‍ കൊണ്ട് മറുകര എത്താമായിരുന്ന പിഴലക്കാരെ നാല് ദിവസങ്ങള്‍ കൊണ്ടുള്ള മത്സ്യ തൊഴിലാളികളുടെ കഠിന പ്രയത്‌നം ഒന്നു കൊണ്ട് മാത്രമാണ് രക്ഷിക്കാന്‍ സാധിച്ചത്. ഇത്രയും കാലം പിഴലക്കാര്‍ക്ക് പാലം സഞ്ചാര മാര്‍ഗം മാത്രമായിരുന്നെങ്കില്‍,ഇന്നിന്റെ കാലാവസ്ഥ വ്യതിയാന കാലഘട്ടത്തില്‍ പിഴലയുടെ ജീവന്‍ രക്ഷ മാര്‍ഗമായിരിക്കുകയാണ് ഈ പാലം ഒച്ചിഴയും വേഗത്തില്‍ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന പിഴല മൂലമ്പിള്ളി പാലം ജനങള്‍ക്ക് സഞ്ചാര യോഗ്യമായി തീരണമെങ്കില്‍ 104 മീറ്റര്‍ നീളമുള്ള അപ്പ്രോച്ച് റോഡ് കൂടിയേ തീരു എന്നിരിക്കെ പ്രസ്തുത അപ്പ്രോച് റോഡിനു വേണ്ടി അധികാരികള്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.സഞ്ചാര സ്വാതന്ത്ര്യം എന്ന മൗലിക അവകാശ നിഷേധത്തിനെതിരെ പിഴല ദ്വീപ് നിവാസികള്‍ ഒറ്റക്കെട്ടായി ശക്തമായ സമര മുഖത്തേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്. പിഴല കര-മുട്ടിക്കല്‍ സമര സമിതിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 16ന് പിഴല സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply