പിന്തുണക്കുമോ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസ്സും ചുംബനക്കൂട്ടായ്മയെ

കേരളം നേരിടുന്ന വലിയൊരു വെല്ലുവിളിയായി സദാചാര ഗുണ്ടായിസം മാറിയ സാഹചര്യത്തിലാണ് നവംബര്‍ രണ്ടിന് കൊച്ചിയില്‍ ഒരു സംഘം യുവജനങ്ങളുടെ നേതൃത്വത്തില്‍ ചുംബനകൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. സദാചാരഗുണ്ടായിസത്തിനെതിരായ ഒരു സമരപ്രഖ്യാപനം എന്നതോടൊപ്പം നമുഷ്യന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ സര്‍ഗ്ഗോത്സവം കൂടിയാണ് ഈ കൂട്ടായ്മ. കോഴിക്കോട് സംഭവവുമായി ബന്ധപ്പെട്ട് സദാചാരപോലീസിംഗിനെതിരെ ഏറെ സംസാരിച്ച നമ്മുടെ യുവജന സംഘടനകള്‍ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു പിന്തുണ പ്രഖ്യാപിക്കുമോ? അതിനുള്ള ആര്‍ജ്ജവം അവര്‍ക്കുണ്ട് എന്നു കരുതാനാകില്ല എങ്കിലും വെറുതെ ചോദിച്ചുപോകുന്നു. സ്വന്തം ഭാര്യയോ / ഭര്‍ത്താവിനെയോ കാമുകനെയോ […]

kochiകേരളം നേരിടുന്ന വലിയൊരു വെല്ലുവിളിയായി സദാചാര ഗുണ്ടായിസം മാറിയ സാഹചര്യത്തിലാണ് നവംബര്‍ രണ്ടിന് കൊച്ചിയില്‍ ഒരു സംഘം യുവജനങ്ങളുടെ നേതൃത്വത്തില്‍ ചുംബനകൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. സദാചാരഗുണ്ടായിസത്തിനെതിരായ ഒരു സമരപ്രഖ്യാപനം എന്നതോടൊപ്പം നമുഷ്യന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ സര്‍ഗ്ഗോത്സവം കൂടിയാണ് ഈ കൂട്ടായ്മ. കോഴിക്കോട് സംഭവവുമായി ബന്ധപ്പെട്ട് സദാചാരപോലീസിംഗിനെതിരെ ഏറെ സംസാരിച്ച നമ്മുടെ യുവജന സംഘടനകള്‍ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു പിന്തുണ പ്രഖ്യാപിക്കുമോ? അതിനുള്ള ആര്‍ജ്ജവം അവര്‍ക്കുണ്ട് എന്നു കരുതാനാകില്ല എങ്കിലും വെറുതെ ചോദിച്ചുപോകുന്നു.
സ്വന്തം ഭാര്യയോ / ഭര്‍ത്താവിനെയോ കാമുകനെയോ / കാമുകിയോ കൂടെ കൂട്ടി വന്നു പരസപരം ഉമ്മ വെക്കുക എന്നതല്ല ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. മറിച്ച് ഇതൊരു കൂട്ടായ്മയാണ് സദാചാര വ്യഭിചാരികളെ തങ്ങള്‍ക്ക്് ആവശ്യമില്ല എന്ന ഒരു തുറന്നു പറച്ചില്‍. ഒറ്റക്കും കൂട്ടായും എല്ലാ തുറന്ന മനസുള്ള മനുഷ്യരെയും ഈ പ്രതിഷേധത്തിലേക്കു സ്വാഗതം ചെയ്യുന്നു .’കിസ്സ് ഓഫ് ലവ് ‘ എന്ന വാചകം എഴുതിയ ഒരു ബോര്‍ഡുമായി നവംബര്‍ 2ന് വൈകുന്നേരം അഞ്ചു മണിക്ക് കൊച്ചി മറൈന്‍ െ്രെഡവില്‍ വരാനാണ് സംഘാടകര്‍ ആവശ്യപ്പെടുന്നത്. പ്രണയിതാക്കള്‍ ഉണ്ടെങ്കില്‍ അവര്‍ ഉമ്മ കൊടുതോട്ടെ നമുക്ക് പരസ്പരം ഒരു ഹഗ് ആകാം മനുഷ്യന്‍ പരസ്പരം സ്‌നേഹം പ്രകടിപ്പിക്കുന്നത് എങ്ങനെയാണെന്ന് ഇനിയും അതറിയാത്ത സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരെ ഒന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാം എന്നാണ് സംഘാടകര്‍ ഫേസ് ബുക്ക് പേജില്‍ പറയുന്നത്.
തീര്‍ച്ചയായും മതങ്ങളുമായി ബന്ധപ്പെട്ട സംഘടനകളാണ് സദാചാര പോലീസിംഗില്‍ മുന്നില്‍. എന്നാല്‍ ഇടതു വലതു ഭേദമന്യേമിക്കവാരും എല്ലാ സംഘടനകളും മാധ്യമങ്ങളുമെല്ലാം കൂടിയും കുറഞ്ഞുമുള്ള തോതില്‍ അതിന്റെ വക്താക്കള്‍ തന്നെ. അതെ സമയം പുതിയ സംഭവവികാസങ്ങള്‍ ഒരു പുനപരിശോധനക്ക് ഈ സംഘടനകളെ പ്രേരിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇതൊരവസരമാണ്. യുവത്വത്തിന്റെ ഈ സര്‍ഗ്ഗാത്മക പ്രഖ്യാപനത്തെ പിന്തുണക്കാത്ത നിങ്ങള്‍്‌ക്കെങ്ങിനെ യുവജനപ്രസ്ഥാനങ്ങളാകാന്‍ കഴിയും?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply