പിന്തുണക്കുന്നവര്‍ക്കൊപ്പം ടോള്‍ വിരുദ്ധ സമിതി

പി ജെ മോന്‍സി, കണ്‍വീനര്‍ പൊതുവഴി സ്വകാര്യവല്‍ക്കരിക്കുക എന്ന സര്‍ക്കാര്‍ നയം കേരളത്തില്‍ ആദ്യമായി നടപ്പാക്കിയത് മണ്ണുത്തി – ഇടപ്പിള്ളി ദേശീയപാതയില്‍ പാലിയക്കരയിലാണ്. പുത്തന്‍ അധിനിവേശനയങ്ങളുടെ ഭാഗമായി രണ്ടരവര്‍ഷമായി തുടരുന്ന ഈ അനീതിക്കു കൂട്ടുനില്‍ക്കുകയാണ് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മിക്കവാറും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. ഈ സാഹചര്യത്തില്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ സമരത്തില്‍ ആരംഭം മുതല്‍ സജീവമായി പങ്കെടുക്കുന്ന പ്രസ്ഥാനങ്ങളെ പിന്തുണക്കാനള്ള തീരുമാനത്തിലാണ് സമരസമിതി. ആഗോളവല്‍ക്കരണനയങ്ങളുടേയും കോര്‍പ്പറേറ്റവല്‍ക്കരണത്തിന്റേയും ഭാഗമായാണ് പൊതുവഴി അടച്ചുകെട്ടി ടോള്‍ പിരിക്കുന്നതെന്ന വസ്തുത പകല്‍പോലെ വ്യക്തമാണ്. ഇക്കാര്യത്തില്‍ […]

tollപി ജെ മോന്‍സി, കണ്‍വീനര്‍

പൊതുവഴി സ്വകാര്യവല്‍ക്കരിക്കുക എന്ന സര്‍ക്കാര്‍ നയം കേരളത്തില്‍ ആദ്യമായി നടപ്പാക്കിയത് മണ്ണുത്തി – ഇടപ്പിള്ളി ദേശീയപാതയില്‍ പാലിയക്കരയിലാണ്. പുത്തന്‍ അധിനിവേശനയങ്ങളുടെ ഭാഗമായി രണ്ടരവര്‍ഷമായി തുടരുന്ന ഈ അനീതിക്കു കൂട്ടുനില്‍ക്കുകയാണ് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മിക്കവാറും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. ഈ സാഹചര്യത്തില്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ സമരത്തില്‍ ആരംഭം മുതല്‍ സജീവമായി പങ്കെടുക്കുന്ന പ്രസ്ഥാനങ്ങളെ പിന്തുണക്കാനള്ള തീരുമാനത്തിലാണ് സമരസമിതി.
ആഗോളവല്‍ക്കരണനയങ്ങളുടേയും കോര്‍പ്പറേറ്റവല്‍ക്കരണത്തിന്റേയും ഭാഗമായാണ് പൊതുവഴി അടച്ചുകെട്ടി ടോള്‍ പിരിക്കുന്നതെന്ന വസ്തുത പകല്‍പോലെ വ്യക്തമാണ്. ഇക്കാര്യത്തില്‍ ഇരുമുന്നണികള്‍ക്കും തുല്ല്യപങ്കാളിത്തമാണുളളത്. കോടിക്കണക്കിനു രൂപ കൊള്ളലാഭമെടുക്കുന്ന ടോള്‍ കമ്പനിയില്‍ നിന്ന് ഇവരെല്ലാം പണം കൈപറ്റിയിട്ടുണ്ടെന്നതും പകല്‍പോലെ വ്യക്തം. ടോളിനെതിരെ ശക്തമായ സമരം നടക്കുമ്പോള്‍ നിരക്കു കുറക്കാനാവശ്യപ്പെടുന്ന സമീപനമാണ് പല പാര്‍ട്ടികളും സ്വീകരിച്ചത്. അത് ഫലത്തില്‍ സമരത്തെ തകര്‍ക്കാനായിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവര്‍ സമരസിമിതിയെ വഞ്ചിക്കുകയായിരുന്നു. ജനാധിപത്യ വ്യവസ്ഥയെ ഒന്നടങ്കം വെല്ലവിളിച്ച് തങ്ങള്‍ക്ക് തോന്നിയ രീതിയില്‍ ടോള്‍ പിരിച്ച കമ്പനിക്ക് സുരക്ഷ നല്‍കേണ്ട ഗതികേടാണ് സംസ്ഥാന പോലീസിന്റേത് എന്നതാണ് ഏറ്റവും വലിയ ദുരന്തം. ജനാധിപത്യസംവിധാനങ്ങളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ പ്രഹസനമാകുന്ന കാഴ്ചയാണ് പാലിയക്കരയിലേത്.
ഈ സാഹചര്യത്തില്‍ ടോള്‍ വിരുദ്ധ സമരമുയര്‍ത്തുന്ന വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ സജീവമായി ഉന്നയിക്കാനാണ് സമരസമിതിയുടെ തീരുമാനം. ഒപ്പം ജനതാല്‍പ്പര്യത്തിനെതിരു നില്‍ക്കുന്നവരെ തുറന്നു കാണിക്കാനും. അതിന്റെ ഭാഗമായി 30-ാം തിയതി മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും പ്രതീകാത്മകമായി ജനകീയ വിചാരണ ചെയ്യുന്ന സമരപരിപാടി സമരസമിതി ആവിഷ്‌കരിച്ചിട്ടുണ്ട്.
മറുവശത്ത് ഈ ജനകീയ പോരാട്ടത്തില്‍ ആരംഭം മുതലെ ഭാഗഭാക്കായവരെ പിന്തുണക്കണമെന്നും സമിതി തീരുമാനിച്ചിട്ടുണ്ട്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply