പിന്തുണക്കുക സുധീരനെ

മദ്യനിരോധനമെന്നത് പ്രായോഗികമായ നിലപാടല്ല. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ലഹരി മനുഷ്യചരിത്രത്തില്‍ എന്നുമുണ്ടായിട്ടുണ്ട്. അതില്ലാതാക്കാമെന്ന ധാരണ മൂഢമാണ്. പടിപടിയായ മദ്യവര്‍ജ്ജനം പോലും പറയാനെളുപ്പമാണെങ്കിലും പ്രായോഗികമാക്കാന്‍ എളുപ്പമല്ല. എങ്കിലും അത്തരത്തിലുള്ള ചിന്താഗതികള്‍ സമൂഹത്തില്‍ ഉണ്ടാകും, ഉണ്ടാകണം. ബാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദം മദ്യം വേണോ വേണ്ടയോ എന്ന നിലയില്‍ നോക്കി കാണുന്നതില്‍ ഒരര്‍ത്ഥവുമില്ല. അത്തരത്തില്‍ സുധീരന്‍ പോലും കാണുമെന്ന് തോന്നുന്നില്ല. മറിച്ച ഈ പോരാട്ടത്തിനു മറ്റൊരു പ്രസക്തിയാണുള്ളത്. അത് രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും  അല്‍പ്പമെങ്കിലും നൈതികത അവശേഷിക്കുന്നുണ്ടെങ്കില്‍ […]

sudhirമദ്യനിരോധനമെന്നത് പ്രായോഗികമായ നിലപാടല്ല. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ലഹരി മനുഷ്യചരിത്രത്തില്‍ എന്നുമുണ്ടായിട്ടുണ്ട്. അതില്ലാതാക്കാമെന്ന ധാരണ മൂഢമാണ്. പടിപടിയായ മദ്യവര്‍ജ്ജനം പോലും പറയാനെളുപ്പമാണെങ്കിലും പ്രായോഗികമാക്കാന്‍ എളുപ്പമല്ല. എങ്കിലും അത്തരത്തിലുള്ള ചിന്താഗതികള്‍ സമൂഹത്തില്‍ ഉണ്ടാകും, ഉണ്ടാകണം.
ബാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദം മദ്യം വേണോ വേണ്ടയോ എന്ന നിലയില്‍ നോക്കി കാണുന്നതില്‍ ഒരര്‍ത്ഥവുമില്ല. അത്തരത്തില്‍ സുധീരന്‍ പോലും കാണുമെന്ന് തോന്നുന്നില്ല. മറിച്ച ഈ പോരാട്ടത്തിനു മറ്റൊരു പ്രസക്തിയാണുള്ളത്. അത് രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും  അല്‍പ്പമെങ്കിലും നൈതികത അവശേഷിക്കുന്നുണ്ടെങ്കില്‍ അവ നിലനിര്‍ത്താനുള്ള പോരാട്ടമാണ്.ഈ പോരാട്ടത്തിന്റെ ഇരുവശങ്ങളിലും അണിനിരന്നിരിക്കുന്നവര്‍ കോണ്‍ഗ്രസ്സ നേതാക്കള്‍ തന്നെയാണ്. അവിടെ സുധീരനൊപ്പം നില്‍ക്കുക എന്നതാണ് പൊതുജീവിതത്തില്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷി്കകാനാഗ്രഹിക്കുന്നവരുടെ കടമ.
പ്ലസ് ടുവിനേക്കാള്‍ എത്രയോ ഭീമമായ തുകയാണ് ബാറിടപാടുമായി കേരളത്തില്‍ ഒഴുകുന്നത്. ഗാന്ധി ശിഷ്യന്മാരും ഗുരുശിഷ്യന്മാരും മാര്‍ക്‌സിന്റെ ശിഷ്യന്മാരുമൊക്കെ അതില്‍ വീഴുന്നതില്‍ അത്ഭുതപ്പെടാനില്ല. ആത്യന്തികമായി അവയൊഴുകുന്നത് മദ്യപാനികളയുടെ പോക്കറ്റില്‍ നിന്നും. അതിന്റെ ദുരന്തങ്ങള്‍ റ്റേുവാങ്ങുന്നത് സ്ത്രീകളും. അവിടെയാണ് സുധീരന്റെ നിലപാട് പ്രസക്തമാകുന്നത്. ഈ പോരാട്ടത്തില്‍ സുധീരന്‍ തോറ്റാല്‍ തോല്‍ക്കുന്നത് മുകളില്‍ സൂചിപ്പിച്ചപോലെ പൊതുജീവിതത്തിലെ അവശേഷിക്കുന്ന മൂല്യങ്ങളായിരിക്കും. അതു നടക്കാന്‍ പാടില്ല.
കോടതിവിധിയുടെ മറപിടിച്ച് ഓണത്തിനുമുന്നെ ബാറുകള്‍ തുറക്കാന്‍ ശക്തമായ ശ്രമമാണ് മദ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഈ വിഷയത്തില്‍ യുഡിഎഫ് രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. എല്‍ഡിഎഫാകട്ടെ തന്ത്രപൂര്‍വ്വം നിശബ്ദമായിരിക്കുമ്പോഴും ഫലത്തിലവര്‍ ആരുടെ കൂടെയെന്ന് വ്യക്തമാണ്.
വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ്. യോഗത്തിലും ഇക്കാര്യത്തില്‍ ധാരണയുണ്ടാകാനുള്ള സാധ്യത കുറവാണ്. മദ്യനിരോധനം പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി കെ.പി.സി.സി. പ്രസിഡന്റ് വി. എം. സുധീരന്‍ പിന്നോട്ടില്ലെന്ന് ീണ്ടും പ്രഖ്യാപിച്ചു. ബാറുകള്‍ക്കെതിരെ എടുത്ത നിലപാട് വ്യക്തിപരമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പാര്‍ട്ടിയെടുത്ത ഈ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഇത്തരം നടപടികള്‍ എടുക്കുമ്പോള്‍ ചില കേന്ദ്രങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുക സ്വാഭാവികം.
ഭൂപരിഷ്‌കരണനിയമം നടപ്പാക്കിയപ്പോഴും ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായി. എന്നാല്‍ സമൂഹത്തിന്റെ ആകെ നന്മ നോക്കുമ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ ഭരണാധികാരികളെടുക്കണം അദ്ദേഹം പറഞ്ഞു. സുധീരന്റെ നിലപാടിന് ലീഗും ഒരു പരിധിവരെ കേരള കോണ്‍ഗ്രസ്സും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹസ്സന്റെ പത്രസമ്മേളനത്തിലൂടെ നിലപാട് വ്യക്തമാക്കിയ എ ഗ്രൂപ്പ് സുധീരനെതിരെ ശക്തമായി രംഗത്തുണ്ട.് ഐ ഗ്രൂപ്പില്‍ ഇരുപക്ഷക്കാരുമുണ്ട്.
മുഖ്യമന്ത്രിയാകട്ടെ തന്ത്രപൂര്‍വ്വം ബാര്‍വാദികള്‍ക്കൊപ്പമാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമപ്രകാരം ബാറുകള്‍ കൂട്ടത്തോടെ അടച്ചിടാന്‍ കഴിയില്ല. നിലവാരമുള്ളവയ്ക്ക് ലൈസന്‍സ് നല്‍കേണ്ടി വരും. ഇക്കാര്യത്തില്‍ കോടതി ഇടപെട്ട സ്ഥിതിക്ക് വിധി അംഗീകരിക്കേണ്ടിയുംവരും. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണം കെ.പി.സി.സി. പ്രസിഡന്റ് പറയുന്നത് ശരിയല്ല. എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ ഉള്ളിലിരിപ്പ്. നിലനില്‍ക്കുന്ന മദ്യനയം മാറ്റാന്‍ സമയം കിട്ടിയിട്ടും അതിനു സര്‍ക്കാര്‍ ശ്രമിച്ചില്ല. ബാറുകളാകട്ടെ ആ സമയം കൊണ്ട് നിലവാരമുയര്‍ത്തി. കോടതിയുടെ തീരുമാനത്തിന്റെ മറവില്‍ ബാറുകള്‍ തുറക്കാനാണിട. എങ്ങനെ ജുഡീഷ്യറി ജനങ്ങള്‍ക്കെതിരാകാമെന്നതിനു ഒരുദാഹരണം കൂടി.
അതിനിടെ പ്രശ്‌നം താര്‍ക്കാന്‍ ഹൈക്കമാന്റ് രംഗത്തിറങ്ങിയിട്ടുണ്ട്. അഹമ്മദ് പട്ടേല്‍ ഉമ്മന്‍ ചാണ്ടിയും സുധീരനുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.
അബ്കാരി നയത്തിന്റെ കാര്യത്തില്‍ ഈ മാസം 28നകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.. ലൈസന്‍സ് പുതുക്കി നല്‍കാത്ത 418 ബാറുകളുടെ ഇപ്പോഴത്തെ നിലവാരം പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയേയും നിയോഗിച്ചു. എക്‌സൈസ് കമ്മിഷണറും നികുതി വകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതി 418 ബാറുകളും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും, പി.ബി. സുരേഷ് കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടിനൊപ്പം നിലവാരം സംബന്ധിച്ച അഭിപ്രായവും രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സത്യത്തില്‍ അത്തരമൊരു മാനദണഅഡത്തിന്റെ അടിസ്ഥാനത്തിലായിരുന്നു 418 ബാറുകള്‍ പൂട്ടിയത്., അതില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. സ്വാഭാവികം. ബാര്‍ ലൈസന്‍സുകളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ മൂലമാണു അബ്കാരി നയരൂപീകരണം വൈകുന്നതെന്നും നിലവാരമില്ലാത്ത 418 ബാറുകള്‍ പരിശോധിച്ച് ലൈസന്‍സ് അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതില്‍ തടസമില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി തന്നെ വാദിച്ചതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്. .  എന്നാല്‍ പുതുക്കാന്‍ വേണ്ടത്രസമയം കൊടുത്തതിനു ശേഷമുള്ള ഈ പരിശോധന സ്വാഭാവിക നീതിയാണെന്നു പറയാനാകില്ല. അതിനാല്‍തന്നെ ഈ സമരത്തില്‍ സുധീന്റെ കരങ്ങള്‍ക്ക് കരുത്തേകുകയാണ് വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply