പിന്തുണക്കുക, മഞ്ജുവിന്റെ പോരാട്ടത്തെ

ഹരിത ദിലീപിന്റേയും മഞ്ജുവാര്യരുടേയും സ്വത്തില്‍ കൂടുതല്‍ അവകാശം മഞ്ജുവീനാണ്. ്്അഭിനയിച്ച് പ്രതിഫലം വാങ്ങിയത് ദിലീപായിരിക്കാം. എന്നാല്‍ അതിനായി ഒരു മനുഷ്യനു ചെയ്യാവുന്ന ഏറ്റവും വലിയ ത്യാഗമാണ് മഞ്ജു ചെയ്തത്. തന്റെ ഏറ്റവും വലിയ സമ്പത്തായ കലാസപര്യയെ 16 വര്‍ഷമാണ് അവരുപേക്ഷിച്ചത്. അതിന്റെ മൂല്യത്തിന്റെ ആയിരത്തിലൊരംശം വരില്ല ദിലീപ് അഭിനയിച്ച് സമ്പാദിച്ച സ്വത്ത്. എന്നിട്ടും മഞ്ജു പറയുന്നു ആ സ്വത്തില്‍ നിന്നൊരു വിഹിതം തനിക്കു വേണ്ടെന്ന്. തന്റേ പേരില്‍ വാങ്ങിയ ഭൂമിയും മറ്റും അവര്‍ ദിലീപിന്റെ പേരിലാക്കികൊടുക്കുന്നു. ഒരര്‍ത്ഥത്തില്‍ […]

mmഹരിത
ദിലീപിന്റേയും മഞ്ജുവാര്യരുടേയും സ്വത്തില്‍ കൂടുതല്‍ അവകാശം മഞ്ജുവീനാണ്. ്്അഭിനയിച്ച് പ്രതിഫലം വാങ്ങിയത് ദിലീപായിരിക്കാം. എന്നാല്‍ അതിനായി ഒരു മനുഷ്യനു ചെയ്യാവുന്ന ഏറ്റവും വലിയ ത്യാഗമാണ് മഞ്ജു ചെയ്തത്. തന്റെ ഏറ്റവും വലിയ സമ്പത്തായ കലാസപര്യയെ 16 വര്‍ഷമാണ് അവരുപേക്ഷിച്ചത്. അതിന്റെ മൂല്യത്തിന്റെ ആയിരത്തിലൊരംശം വരില്ല ദിലീപ് അഭിനയിച്ച് സമ്പാദിച്ച സ്വത്ത്. എന്നിട്ടും മഞ്ജു പറയുന്നു ആ സ്വത്തില്‍ നിന്നൊരു വിഹിതം തനിക്കു വേണ്ടെന്ന്. തന്റേ പേരില്‍ വാങ്ങിയ ഭൂമിയും മറ്റും അവര്‍ ദിലീപിന്റെ പേരിലാക്കികൊടുക്കുന്നു.
ഒരര്‍ത്ഥത്തില്‍ തന്റെ അവകാശം മഞ്ജു നിഷേധിക്കുന്നതില്‍ ശരിയല്ലായ്മയുണ്ട്. കാരണം അത് സ്ത്രീ സമൂഹത്തിന്റെ അവകാശമാണ്. മഞ്ജുവിന്റെ ത്യാഗത്തിന്‍രേയും ഇത്രയും വര്‍ഷം കുടുംബിനി എന്ന ‘തൊഴില്‍’ ചെയ്തതിന്റേയും പ്രതിഫലമാണത്. അപ്പോഴും അതുവേണ്ട എന്നവര്‍ പറയുന്നത് ആത്മാഭിമാനത്തിന്റേയും തന്റേടത്തിന്റേയും പ്രഖ്യാപനമാണ്. മാത്രമല്ല, അഭിനയത്തില്‍ നിന്നും നൃത്തത്തില്‍ നിന്നും മോഡലിംഗില്‍ നിന്നുമൊക്കെ തനിക്ക് ജീവിക്കാനുള്ള പണം നേടാനാകുമെന്നവര്‍ക്കുറപ്പുണ്ട്.
തീര്‍ച്ചയായും മഞ്ജു നടത്തുന്നത് ഒരു പോരാട്ടമാണ്. ആ പോരാട്ടത്തില്‍ അവരോടൊപ്പം നില്‍ക്കേണ്ടത് ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയുടേയും കടമയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply