പിന്തുണക്കുക, ഈ പെണ്‍കുട്ടികളെ

സ്ത്രീകളെ പൂട്ടിയിടുന്ന കാലം കഴിഞ്ഞെന്ന് പ്രഖ്യാപിച്ച് തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ രംഗത്തുവന്നിരിക്കുന്നു. പഠിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് അവരുടെ പോരാട്ടം. പുതിയ കാലത്ത് പുതിയ സിലബസ് പിന്തുടര്‍ന്ന് പുതിയ രീതിയില്‍ പഠിക്കുമ്പോള്‍ ആറരക്കുള്ളില്‍ ഹോസ്റ്റലില്‍ കയറണമെന്ന നിബന്ധന അപ്രായോഗികമാണെന്ന് അവര്‍ പറയുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയത്തോടൊപ്പം ലൈബ്രറിയടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പഠന സ്വാതന്ത്യത്തിനും അത് തടസ്സമാണ്.  6.30ന് ഹോസ്റ്റലില്‍ കയറേണ്ടവര്‍ രാത്രി 12 വരെ ക്യാമ്പസിലിരുന്നാണ് പ്രതിഷേധിച്ചത്. 230 പെണ്‍കുട്ടികളാണ് പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തത്. പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കൊന്നും വശംവദരാകാതെ പാതിരാത്രി വരെ […]

ccetസ്ത്രീകളെ പൂട്ടിയിടുന്ന കാലം കഴിഞ്ഞെന്ന് പ്രഖ്യാപിച്ച് തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ രംഗത്തുവന്നിരിക്കുന്നു. പഠിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് അവരുടെ പോരാട്ടം. പുതിയ കാലത്ത് പുതിയ സിലബസ് പിന്തുടര്‍ന്ന് പുതിയ രീതിയില്‍ പഠിക്കുമ്പോള്‍ ആറരക്കുള്ളില്‍ ഹോസ്റ്റലില്‍ കയറണമെന്ന നിബന്ധന അപ്രായോഗികമാണെന്ന് അവര്‍ പറയുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയത്തോടൊപ്പം ലൈബ്രറിയടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പഠന സ്വാതന്ത്യത്തിനും അത് തടസ്സമാണ്.  6.30ന് ഹോസ്റ്റലില്‍ കയറേണ്ടവര്‍ രാത്രി 12 വരെ ക്യാമ്പസിലിരുന്നാണ് പ്രതിഷേധിച്ചത്. 230 പെണ്‍കുട്ടികളാണ് പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തത്. പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കൊന്നും വശംവദരാകാതെ പാതിരാത്രി വരെ ഇവര്‍ കാമ്പസില്‍ തന്നെ കഴിച്ചുകൂട്ടി. റെക്കോഡ് എഴുതിയും പ്രോജക്ട് ചെയ്തും സമയം ചെലവഴിച്ചു. ചിലര്‍ പ്രതിഷേധത്തിന്റെ ഭാഗമായി പോസ്റ്ററുകള്‍ ഉണ്ടാക്കി. 12 മണിക്ക് പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് വാര്‍ഡന്റെ ഫോണിലേക്ക് വിളിച്ച് ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് അറിയിച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
കേരളത്തിലെ ഹോസ്റ്റലുകളിലെല്ലൊം പെണ്‍കുട്ടികള്‍ ജയില്‍പുള്ളികളെപോലെയാണ് ജീവിക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. കാലഹരണപ്പെട്ട ഈ ചട്ടങ്ങളെല്ലാം മാറ്റേണ്ട കാലം കഴിഞ്ഞു. അതിന്റെ തുടക്കം പ്രഫഷണല്‍ കലാലയത്തില്‍ നിന്നുതന്നെയാകട്ടെ. 6.30ന് ഹോസ്റ്റലില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ പുറത്തിറങ്ങാനോ അഞ്ചു മിനിറ്റ് വൈകിപ്പോലും ഹോസ്റ്റലില്‍ കയറാനോ പാടില്ലാത്തവിധം അവരെന്തുതെറ്റാണ് ചെയ്തത്? ആരെങ്കിലും കടന്നാക്രമിക്കുമെന്ന ഭയമാണെങ്കില്‍ അവരെയല്ലേ തടവിലിടേണ്ടത്? ഇരകളെയല്ലല്ലോ, വേട്ടക്കാരെയല്ലേ ശിക്ഷിക്കേണ്ടത്?
ബുദ്ധിമുട്ടിക്കുന്ന ഈ നിയമത്തിന് മാറ്റം വരാനായി നാളുകളായി ഈ കുട്ടികള്‍ പല തരത്തിലുള്ള പ്രതിഷേധപരിപാടികള്‍ നടത്തിവരികയാണ്. പക്ഷെ അവയൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. സമരത്തിന്റെ ഭാഗമായി ഇവര്‍ BreakTheCurfew എനന പേരില്‍ ഫെയ്‌സ്ബുക്ക് പേജും കാമ്പയിനും തുടങ്ങിയിട്ടുണ്ട്. ഈ കാമ്പയിനോട് സഹകരിക്കുകയാണ് ജനാധിപത്യവിശ്വാസികളും ലിംഗസമത്വത്തില്‍ വിശ്വസിക്കുന്നവരും ചെയ്യേണ്ടത്. ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും മറ്റ് ദേശീയ തലത്തിലുള്ള കലാലയങ്ങളും പോലെ രാത്രിയും ക്ലാസുകള്‍ നടക്കുന്ന, പെണ്‍കുട്ടികള്‍ സ്വതന്ത്രമായി വിഹരിക്കുന്ന, സുരക്ഷിതമായ കാമ്പസ് ആണ് നമുക്ക് വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply