പിതാവേ ഇവരോടു ക്ഷമിക്കണമെ.

മാത്യു പി.പോള്‍. കോതമംഗലം രൂപതയുടെ കീഴിലുള്ള, തൊടുപുഴ ന്യൂമാന്‍ കോളജില്‍ നിന്നു ചൊദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്നു പുറത്താക്കപ്പെട്ട പ്രഫ. റ്റി ജെ ജോസഫിനെ സെര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചത്, മാനുഷിക പരിഗണന അടിസ്ഥാനമാക്കിയാണെന്നു കോതമംഗലം രൂപത വികാരിജനറല്‍ റവ.ഡോ ഫ്രാന്‍സിസ് ആലപ്പാട്ട് ഏപ്രില്‍ 2ലെ പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ പ്രസ്താവനയിലൂടെ അറിയിക്കുന്നു. തെരഞ്ഞെടുപ്പു പ്രചാരണ കോലാഹലങ്ങള്‍ക്കിടയില്‍ അതത്ര ശ്രദ്ധിക്കപ്പെട്ടില്ല. കോളജിലെ സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ച ചോദ്യക്കടലാസിന്റെ ഉത്തരവാദിത്തം മുഴുവന്‍ പ്രഫ. ജോസഫിന്റെ തലയില്‍ കെട്ടിവച്ച്, അദ്ദേഹത്തെ ബലിമൃഗമാക്കിയ കോളജ് മാനേജ്‌മെന്റ് […]

xമാത്യു പി.പോള്‍.

കോതമംഗലം രൂപതയുടെ കീഴിലുള്ള, തൊടുപുഴ ന്യൂമാന്‍ കോളജില്‍ നിന്നു ചൊദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്നു പുറത്താക്കപ്പെട്ട പ്രഫ. റ്റി ജെ ജോസഫിനെ സെര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചത്, മാനുഷിക പരിഗണന അടിസ്ഥാനമാക്കിയാണെന്നു കോതമംഗലം രൂപത വികാരിജനറല്‍ റവ.ഡോ ഫ്രാന്‍സിസ് ആലപ്പാട്ട് ഏപ്രില്‍ 2ലെ പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ പ്രസ്താവനയിലൂടെ അറിയിക്കുന്നു.

തെരഞ്ഞെടുപ്പു പ്രചാരണ കോലാഹലങ്ങള്‍ക്കിടയില്‍ അതത്ര ശ്രദ്ധിക്കപ്പെട്ടില്ല. കോളജിലെ സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ച ചോദ്യക്കടലാസിന്റെ ഉത്തരവാദിത്തം മുഴുവന്‍ പ്രഫ. ജോസഫിന്റെ തലയില്‍ കെട്ടിവച്ച്, അദ്ദേഹത്തെ ബലിമൃഗമാക്കിയ കോളജ് മാനേജ്‌മെന്റ് അന്നു മുതല്‍ തുടര്‍ന്നുപോന്നത് നികൃഷ്ഠവും, മാനുഷിക പരിഗണന ഇല്ലാത്തതുമായ നിലപാടാണ്. ഈ നിലപാടില്‍ അവര്‍ ഇന്നും ഉറച്ചു നില്‍ക്കുന്നു എന്നു മനസിലാക്കുവാന്‍ ആലപ്പാട്ടിന്റെ പ്രസ്താവനയുടെ തുടര്‍വായന തുണയാകും. ക്രിസ്തുവിന്റെ ബലിയുടെ ഓര്‍മ ആചരിക്കുന്ന നോമ്പുകാലത്തിന്റെ സ്പിരിറ്റിനു തീരെ നിരക്കാത്തതാണ് ഈ പ്രസ്താവന.

പ്രസ്താവനയുടെ പ്രസക്ത ഭാഗങള്‍. ‘പരീക്ഷണ ഘട്ടങ്ങളില്‍ എടുക്കേണ്ടിവന്നിട്ടുള്ള തീരുമാനങ്ങള്‍ വിഷമകരമായിരുന്നു. ഏതെങ്കിലും മതവിഭാഗത്തില്‍ പെട്ടവരോട് വിവേചനം പുലര്‍ത്തുന്ന സമീപനം െ്രെകസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കില്ല. അതിനു മുടക്കം വരാന്‍ രൂപതയുടെ സ്ഥാപനം കാരണമായത് വേദനയോടെയാണു കണ്ടത്.
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ വ്യത്യസ്ത ജനവിഭാഗങ്ങളിലുണ്ടാക്കിയ അകല്‍ച്ച നിസാരവല്‍ക്കരിക്കാനാകില്ല.ന്യൂമാന്‍ കോളജിലെ 60% കുട്ടികളും ഇതര വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്കും, രക്ഷിതാക്കള്‍ക്കും സുരക്ഷിതത്തവും, ആല്‍മാഭിമാനവും നല്‍കേണ്ടത് മാനെജ്‌മെന്റിന്റെ ഉത്തരവാദിത്തമായിരുന്നു.’
പ്രഫ. ജോസഫിനെതിരെ കൈക്കൊണ്ട ശിക്ഷണം എന്തിനായിരുന്നു എന്നതിനു കാരണം വേറെങ്ങും അന്വേഷിക്കേണ്ട്.
കോടതിയും യൂണിവേഴ്‌സിറ്റി അപ്പല്ലേറ്റ് െ്രെടബ്യൂണലും കുറ്റവിമുക്തനാക്കിയ ജോസഫിന്റെ കോളജിലേക്കുള്ള പുന പ്രവേശനം തടയാനും, പെന്‍ഷന്‍ വാങ്ങിയെങ്കിലും, ദുരിതക്കയത്തില്‍ നിന്നും കരകയറാമെന്ന പ്രതീക്ഷയറ്റ അദ്ദേഹത്തിന്റെ ഭാര്യയെ ആത്മഹത്യയിലേക്കു തള്ളിയിടാനും മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തെ ശിക്ഷിക്കാന്‍ അവരെ പ്രേരിപ്പിച്ച വികാരം തന്നെ. അവര്‍ ഭയക്കുന്നവരോടുള്ള ക്ഷമാപണമാണ് ഈ പ്രസ്താവന. രൂപത നടത്തുന്ന വിദ്യാഭ്യാസ വ്യാപരങ്ങളുടെ ഗുണഭോക്താക്കളുടെ പ്രീണനം തുടര്‍ വ്യവഹാരങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമാണല്ലൊ. പ്രഫ. ജോസഫിന്റെ കുടുംബത്തോട് രൂപതാധികൃതര്‍ കാട്ടിയ അനീതിയില്‍ ഇന്നും അവര്‍ക്കു പശ്ചാദ്ധാപമില്ല. സാമൂഹിക പ്രശ്‌നങ്ങളില്‍ കേരള കത്തോലിക്ക സഭ സ്വീകരിച്ചുപോന്ന പ്രതിലോമവും, നികൃഷ്ഠവുമായ നിലപാടുകളുടെ തുടര്‍ച്ചയാണിത്. ഈ പ്രസ്താവന ഇടയലേഖനമായി ഏപ്രില്‍ 6ന് രൂപതയിലെ പള്ളികളില്‍ വായിക്കുകയുണ്ടായി. എന്നാല്‍ ശ്രീ ജോസഫിന്റെ ഇടവകയുള്‍പ്പെടെ ചില പള്ളികളില്‍ ഇതു വായിക്കാതിരുന്നത് വിചിത്രവും, കത്തോലിക്ക സഭയുടെ നടപടിക്രമങ്ങള്‍ക്കു വിപരീതവുമാണ്. സത്യവിരുദ്ധവും, കരുണാരഹിതവുമായ ലേഖനം എതിരഭിപ്രായമുള്ളവര്‍ കൂടുതലുള്ള പള്ളികളില്‍ ഒഴിവാക്കുകയായിരുന്നു രൂപതാധികൃതര്‍ ചെയ്തത്. ഒരു ശനിയാഴ്ച രാവിലെ കുര്‍ബാനയില്‍ പങ്കെടുത്ത് ക്‌ന്യാസ്ത്രിയായ സഹോദരിയോടൊത്തു കാറില്‍ വരുമ്പോഴായിരുന്നു ജോസഫിനു വെട്ടേറ്റത് എന്നോര്‍ക്കണം. ‘പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോടു ക്ഷമിക്കേണമെ.’

www.mathewpaulvayalil.blogspot.in

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply