പിണറായി ജനങ്ങളിലേക്ക് : കോടിയേരി ജയിലിലേക്ക്

മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള രക്ഷാ മാര്‍ച്ച് ആരംഭിക്കുന്ന ദിവസം തന്നെ മറ്റൊരു പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റേയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റേയും നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ വിയ്യൂര്‍ സെന്റര്‍ ജയിലിലെത്തി. ടി പി ചന്ദ്രശേഖരന്‍ വധ കേസിലെ പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റു എന് ആരോപണത്തെകുറിച്ചന്വേഷിക്കാനാണ് കോടിയേരിതന്നെ ജയിലിലെത്തിയത്. മനുഷ്യാവകാശങ്ങളില്‍ പാര്‍ട്ടിയുടെ ജാഗ്രതയാണോ ഇത്? തീര്‍ച്ചായയും പ്രതികള്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്. അവരെ മര്‍ദ്ദിക്കാന്‍ ജയില്‍ […]

kodiyeri-balakrishnan-son-marriage-529

മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള രക്ഷാ മാര്‍ച്ച് ആരംഭിക്കുന്ന ദിവസം തന്നെ മറ്റൊരു പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റേയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റേയും നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ വിയ്യൂര്‍ സെന്റര്‍ ജയിലിലെത്തി. ടി പി ചന്ദ്രശേഖരന്‍ വധ കേസിലെ പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റു എന് ആരോപണത്തെകുറിച്ചന്വേഷിക്കാനാണ് കോടിയേരിതന്നെ ജയിലിലെത്തിയത്. മനുഷ്യാവകാശങ്ങളില്‍ പാര്‍ട്ടിയുടെ ജാഗ്രതയാണോ ഇത്?

തീര്‍ച്ചായയും പ്രതികള്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്. അവരെ മര്‍ദ്ദിക്കാന്‍ ജയില്‍ ജീവനക്കാര്‍ക്ക് അവകാശമില്ല. ജയിലിലെത്തിയ പ്രതികള്‍ പ്രശ്‌നമുണ്ടാക്കുകയും അത് നിയന്ത്രിക്കാന്‍ ബലം പ്രയോഗിക്കുകയും ചെയ്‌തെന്നാണ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ബലപ്രയോഗമല്ലാതെ മര്‍ദ്ദനം നടന്നതായി സൂചനയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികള്‍ ജയിലില്‍ നിരന്തരമായി പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യവും.
ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ സംരക്ഷണമാണോ നേതാക്കളുടെ ലക്ഷ്യമെന്ന ചോദ്യമുയരുന്നത്. ഇത്രയും വ്യഗ്രതയോടെ ഒരു സംഭവത്തിലും ഇവര്‍ ജയിലുകളില്‍ എത്താറുമില്ലല്ലോ. കഴിഞ്ഞ ദിവസം തൃശൂര ജില്ലയിലെ പാര്‍ട്ടി എംഎല്‍എമാര്‍ ഇവരെ സന്ദര്‍ശിച്ചിരുന്നുതാനും. അവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാല് പ്രതികളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും പരിശോധനയില്‍ പരിക്കൊന്നുമില്ലെന്ന് തെളിഞ്ഞതോടെ ട്രൗസര്‍ മനോജന്‍, മുഹമ്മദ് ഷാഫി, സിനോജ്, അണ്ണന്‍ സിജിത്ത് എന്നിവരെ തിരികെ ജയിലില്‍ തന്നെ പ്രവേശിപ്പിക്കുകയായിരുന്നു.
ടി.പി. വധക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ക്വട്ടേഷന്‍ സംഘം സത്യാവസ്ഥ വിളിച്ച് പറയുമോയെന്ന് സി.പി.എം ഭയക്കുന്നതായുള്ള ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമയുടെ ആരോപണം തള്ളിക്കളയാവുന്നതല്ല. ക്വട്ടേഷന്‍ സംഘത്തെ കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചതോടെ ടി.പി വധത്തിലുള്ള സി.പി.എം ബന്ധം വെളിച്ചത്തായതായും അവര്‍ പറഞ്ഞു.
ടി.പി വധക്കേസ് പ്രതികളും മനുഷ്യരാണ്, കോടതി ശിക്ഷിച്ചവരെ വീണ്ടും മര്‍ദിക്കുന്നത് ജയില്‍ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്, മനുഷ്യാവകാശ കമീഷന്‍ ജയില്‍ സന്ദര്‍ശിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ജയില്‍ സന്ദര്‍ശിച്ച ശേഷം കോടിയേരി ഉന്നയിച്ചത്.
എന്തായാലും ലോകസഭാതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കേരളരക്ഷാമാര്‍ച്ച് തുടങ്ങിയ ദിവസം തന്നെ ഇത്തരത്തിലൊരു കല്ലുകടിയുണ്ടായതില്‍ പാര്‍ട്ടി അണികള്‍പോലും അസ്വസ്ഥരാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply