പിണറായിക്കുമുന്നില്‍ കേരളം

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ ഇടതുപക്ഷ മന്ത്രിസഭ അധികാരമേല്‍ക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും മലയാളികള്‍ പ്രതീക്ഷയിലാണ്. രാഷ്ട്രീയ എതിരാളികള്‍ പോലും പിണരായിയില്‍ നിന്ന് എന്തൊക്കെയോ പ്രതീക്ഷിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകള്‍ പങ്കുവെക്കുന്നവരും നിരവധിയാണ്. യുഡിഎഫ് സര്‍ക്കാരിനെതിരായ അഴിമതയാരോപണങ്ങള്‍ തന്നെയാണ് ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നത്. അതിനാല്‍ തന്നെ രാഷ്ട്രീരംഗത്തും ഉദ്യോഗസ്ഥമേഖലയിലുമൈല്ലാം നിലനില്‍ക്കുന്ന അഴിമതി അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികളാണ് ജനം പ്രതീക്ഷിക്കുന്നത്. ശക്തമായ അഴിമതി നിരോധന നിയമം പാസ്സാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നതു തന്നെയാണ് ചോദ്യം. വരികള്‍ക്കിടയില്‍ വായിച്ചാല്‍ […]

ppp

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ ഇടതുപക്ഷ മന്ത്രിസഭ അധികാരമേല്‍ക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും മലയാളികള്‍ പ്രതീക്ഷയിലാണ്. രാഷ്ട്രീയ എതിരാളികള്‍ പോലും പിണരായിയില്‍ നിന്ന് എന്തൊക്കെയോ പ്രതീക്ഷിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകള്‍ പങ്കുവെക്കുന്നവരും നിരവധിയാണ്.
യുഡിഎഫ് സര്‍ക്കാരിനെതിരായ അഴിമതയാരോപണങ്ങള്‍ തന്നെയാണ് ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നത്. അതിനാല്‍ തന്നെ രാഷ്ട്രീരംഗത്തും ഉദ്യോഗസ്ഥമേഖലയിലുമൈല്ലാം നിലനില്‍ക്കുന്ന അഴിമതി അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികളാണ് ജനം പ്രതീക്ഷിക്കുന്നത്. ശക്തമായ അഴിമതി നിരോധന നിയമം പാസ്സാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നതു തന്നെയാണ് ചോദ്യം. വരികള്‍ക്കിടയില്‍ വായിച്ചാല്‍ വിഎസ് പോലും ആശങ്കപ്പെടുന്നപോലെ അഴിമതിക്കെതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കപ്പെടുമോ എന്നാശങ്കപ്പെടുന്നവര്‍ നിരവധിയാണ്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ജാഗ്രത ആവശ്യമാണ്.
പതിവുപോലെ കേരളത്തെ രാജ്യത്തിന്റെ മുന്‍പന്തിയില്ലെത്തിക്കാവുന്ന പ്രകടനപത്രിക തന്നെയാണ് എല്‍ഡിഎഫിന്റേത്. എന്നാല്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ജനം. അതിനു മാറ്റം വരണം. വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടുന്നില്ലെങ്കില്‍ അതിനേയും അവിമതിയായി കണ്ട് നിയമനടപടിയെടുക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടാകണം. അത്തരമൊരവസ്ഥയിലേക്ക് ജനാധിപത്യം വികസിക്കേണ്ടതുണ്ട്.
ഇടതുമുന്നണിയുടെ, പ്രതേകിച്ച് സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ട പ്രധാനപ്പെട്ട മറ്റൊരു നടപടി സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്നതാണ്. ഇടതുമുന്നണി അധികാരത്തിലെത്തുമ്പോള്‍ രാഷ്ട്രീയസംഘട്ടനങ്ങള്‍ വര്‍ദ്ധിക്കാറുണ്ടെന്നത് സത്യമാണ്. ബിജെപിയും സിപിഎമ്മും തന്നെയാണ് മിക്കപ്പോഴും ഏറ്റുമുട്ടാറ്. ഇക്കുറിയും അതിനുള്ള സാധ്യതകള്‍ പ്രകടമാണ്. നിഷ്പക്ഷവും ശക്തവുമായ നടപടികളിലൂടെ അതിനവസാനമുണ്ടാക്കാനുള്ള ആര്‍ജ്ജവമായ നിലപാടാണ് പിണറായിയില്‍ നിന്നുണ്ടാകേണ്ടത്. അത്തരമൊരന്തരീക്ഷമുണ്ടാകാത്ത പക്ഷം എന്തുചെയ്താലും വെള്ളത്തില്‍ വരച്ച വരയാകുമെന്നതില്‍ സംശയം വേണ്ട. കണ്ണൂരിലെയും പല കലാലയങ്ങളിലേയും ‘കോട്ട’കള്‍ അവസാനിപ്പി്കണം. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനുള്ള അവകാശം ഏവര്‍ക്കുമുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്.
രാഷ്ട്രീയമായി ഏറ്റവും വലിയ ശത്രുക്കളാണ് കേന്ദ്രഭരണത്തിനും കേരളഭരണത്തിനും നേതൃത്വം നല്‍കുന്നതെന്നത് തീര്‍ച്ചയായും ആശങ്ക നല്‍കുന്നത്. ഡെല്‍ഹിയില്‍ സിപിഎം ഓഫീസിലേക്കു നടന്ന ബിജെപി മാര്‍ച്ച് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ന്യായമായ അവകാശത്തിനായി കേന്ദ്രത്തോട് നിരന്തരമായ സംഘര്‍ഷം സ്വാഭാവികമാണ്. അതാണ് സര്‍ക്കാരിന്റെ ആര്‍ജ്ജവം പ്രകടമാകേണ്ട പ്രധാന മേഖല. ഒരുപരിധിവരെ തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങളെ ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്. സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന സിപിഎം പേരിനു മാത്രമാണ് അഖിലേന്ത്യാപാര്‍ട്ടിയെന്നും ഫലത്തില്‍ സംസ്ഥാനപാര്‍ട്ടിയാണെന്നുമുള്ള കാര്യം ആര്‍ക്കാണറിയാത്തത്? ്അതിനാല്‍ തന്നെ കേരളത്തിനായി ശക്തമായി പോരാടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രതേകിച്ച് വികസനത്തിന്റെ പല മാനദണ്ഡങ്ങളും അനുസരിച്ച് കേരളത്തിനുള്ള പല കേന്ദ്രസഹായങ്ങളും നഷ്ടപ്പെടുന്ന അവസ്ഥ സംജാതമായിരിക്കുന്ന സാഹചര്യത്തില്‍.
ലോകത്തെ മറ്റുഭാഗങ്ങളോടൊപ്പം കേരളവും നേരിടുന്ന ഏറ്റവും ഗുരുതരമായ പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ്. പൊതുവില്‍ വികസനത്തിനു പ്രാധ്യാന്യം കൊടുത്ത് പരിസ്ഥിതിയെ അവഗണിക്കുന്ന സമീപനമാണ് നമ്മുടേത്. അതുമാറിയേ പറ്റൂ. ഇനിയുള്ള കാലം പരിസ്ഥിതിക്കാണ് പ്രാധാന്യം നല്‍കേണ്ടത്. പരിസ്ഥിതിക്കുശേഷം വികസനം എന്ന .മുദ്രാവാക്യം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതിന്റെ ഭാഗമായി ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളോടുള്ള നിലപാട് പുനപരിശോധിക്കമം. പശ്ചിമഘട്ടത്തെ തകര്‍ക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടണം. അതിനനുസൃതമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടച്ചുവാര്‍ക്കണം. നദികളും മറ്റ് ജലാശയങ്ങളും സംരക്ഷിക്കാനും മഴവെള്ള സംഭരണത്തിനും ശക്തമായ നടപടികള്‍ വേണം. അതിനനുസൃതമായി കെട്ടിട നിര്‍മ്മാണമേഖലയിലെ നിയമങ്ങള്‍ മാറ്റണം. പരിസ്ഥിതിക്കു വിനാശകരമായ വ്യവസായശാലകള്‍ അടച്ചുപൂട്ടി മറ്റു വികസനസാധ്യതകള്‍ ആരായണം. വര്‍ദ്ധിച്ചുവരുന്ന ആഗോളതാപനത്തിന്റെ സാഹചര്യത്തില്‍ വാഹനവര്‍ദ്ധനവിനു കടിഞ്ഞാണിടാനുള്ള നിയമങ്ങള്‍ ഉണ്ടാക്കണം. മാലിന്യസംസ്‌കരണത്തിനു ആധുനികവും വികേന്ദ്രീകൃതവുമായ മാര്‍ഗ്ഗങ്ങള്‍ ആരായണം. ഊര്‍ജ്ജോല്‍പ്പാദനത്തിനു സോളാര്‍, തിരമാല, കാറ്റ്, ജൈവമാലിന്യങ്ങള്‍ തുടങ്ങിയവയെ ആശ്രയിക്കണം. വന്‍തോതില്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു. വികസനപദ്ധതികള്‍ക്കായി കുടിയൊഴിക്കപ്പെടുന്നവരുടെ ആവശ്യങ്ങള്‍ക്ക് ആദ്യപരിഗണന വേണം. ഇവയെല്ലാം പരിഗണിച്ചുള്ള വ്യവസായിക, കാര്‍ഷിക നയങ്ങള്‍ക്കു രൂപം നല്‍കണം. തൊഴിലുറപ്പുപദ്ധതി കാര്‍ഷികമേഖലയിലേക്ക് തിരിച്ചുവിടണം.
മറ്റൊന്ന് ദളിത്, ആദിവാസി, സ്ത്രീ വിഭാഗങ്ങളോടുള്ള നിലപാടാണ്. അവര്‍ നേരിടുന്ന ജീവല്‍പ്രധാനമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം അവരുടെ അധികാരത്തിലെ പങ്കാളിത്തത്തിനായി നടപടികള്‍ സ്വീകരിക്കമം. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമെങ്കിലും എല്ലാ മേഖലയിലും ഉറപ്പുവരുത്തിയേ പറ്റൂ. ആദിവാസി – ദളിത് വിഭാഗങ്ങളുടെ താല്‍പ്പര്‌സംരക്ഷണത്തിനായി രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കണം.കേരളത്തെ സ്ത്രീപക്ഷ സംസ്ഥാനമാക്കണം. അതുപോലെ വൃദ്ധജനങ്ങളുടെ പ്രശ്‌നങ്ങള്‍. അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനായി ശക്തമായ നിയമങ്ങള്‍ വേണം. ഒപ്പം സര്‍ക്കാര്‍ നിയന്ത്രണത്തോടെ വൃദ്ധസദനങ്ങള്‍ വേണം. ഭിന്നശേഷിയുള്ളവരുടേയും ഭിന്നലിംഗക്കാരുടേയും അവകാശങ്ങള്‍ക്കും മുന്തിയപരിഗണനവേണം. ഭിന്നശേ,ിയുള്ളവര്‍ക്കായി പ്കതേകവകുപ്പു വേണം. ഭിന്നലിംഗക്കാര്‍ക്കായി മുന്‍സര്‍ക്കാര്‍ തയ്യാറാക്കിയ നയത്തില്‍ കേന്ദ്രീകരിച്ച് നിയമമുണ്ടാക്കമം.
ംസ്ഥാനത്തെ ലക്ഷകണക്കിനു വരുന്ന അസംഘടിത തൊഴിലാളികളുടേയും ഇതരസംസ്ഥാന തൊഴിലാളികളുടേയും ജീവിതനിലവാരമുയര്‍ത്താനുള്ള നിയമനിര്‍മ്മാണമുണ്ടാകണം.
മദ്യത്തോടുള്ള സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നതാണ് മറ്റൊരു പ്രധാന ചര്‍ച്ചാവിഷയം. ഇക്കാര്യത്തില്‍ അഴകൊഴമ്പന്‍ മട്ടില്‍ മദ്യവര്‍ജ്ജനം എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് നേതാക്കള്‍. മദ്യവര്‍ജ്ജനം പ്രചരണ പ്രവര്‍ത്തനം മാത്രമാണ്. അതനിവാര്യം. എന്നാല്‍ അതിനായി നിയമങ്ങളും അനിവാര്യമാണ്. എങ്കിലേ ലക്ഷ്യം നേടാനാകൂ എന്നതിന് സിഗററ്റ് വലി ഗണ്യമായി കുറഞ്ഞുതന്നെ ഉദാഹരണം. മദ്യത്തിന്റെ ഉപഭോഗം കുറക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കില്‍, തങ്ങളുടെ നയമെന്തായിരിക്കും, നടപ്പാക്കുന്ന നിയമങ്ങള്‍ എന്തായിരിക്കുമെന്ന് സര്‍ക്കാര്‍ അടിയന്തിരമായി പ്രഖ്യാപിക്കേണ്ടതുണ്ട്.
വളരെ പ്രധാനപ്പെട്ട മറ്റൊന്ന കേരളമോഡലിന്റെ പ്രതീകമായി ആഘോഷിക്കപ്പെട്ട വിദ്യാഭ്യാസ, ആരോഗ്യമേഖലകളുടെ തകര്‍ച്ചയാണ്. രണ്ടും ഇന്ന് കൊള്ളക്കാരുടെ കൈവശമാണ്. വയെ മോചിപ്പിക്കണം. ഉന്നതവിദ്യാഭ്യാസമേഖലയെ മുന്നോട്ടുനയിക്കാനുള്ള നടപടികള്‍ വേണം. എല്ലാ ആധുനികരോഗങ്ങലുടേയും അനാവശ്യമരുന്നുകളുടേയും ചികിത്സകളുടേയും പരീക്ഷണശാല എന്ന അവസ്ഥയില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റണം. അതോടൊപ്പം സര്‍ക്കാരിന്റെ പ്രധാന ശ്രദ്ധ ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യസംസ്‌കരണം, കുടിവെള്ളം തുടങ്ങിയ മേഖലകളിലായിരിക്കണം. ഉല്‍പ്പാദനമേഖലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തോടെ ആരോഗ്യകരമായ മത്സരത്തിന് വിട്ടുകൊടുക്കണം. സര്‍ക്കാര്‍ തൊഴില്‍ദാതാവാണെന്ന വിശ്വാസം മാറ്റിയെടുക്കണം. ബജറ്റിന്റെ സിംഹഭാഗവും ശബളത്തിനും പെന്‍നുമായി നല്‍കുന്ന അവസ്ഥക്കും പടിപടിയായി മാറ്റമുണ്ടാക്കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാഷ്ട്രീയ ആര്‍ജ്ജവ്തതോടേയും സത്യസന്ധതയോടേയും ശ്രമിച്ചാല്‍ നടപ്പാക്കാവുന്ന കാര്യങ്ങള്‍ മാത്രമാണിവ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply