പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള നാടോടികളെ അര്‍ധരാത്രി പോലീസ് അടിച്ചോടിച്ചു

സാസ്‌കാരിക നഗരിയില്‍ അര്‍ദ്ധരാത്രി പോലീസിന്റെ താണ്ഡവം നാടോടികള്‍ക്കുനേരെ. വെള്ള്ിയാഴ്ച അര്‍ധരാത്രിയില്‍ശക്തന്‍ സ്റ്റാന്റ് പരിസരത്ത് ഉറങ്ങികിടന്നിരുന്ന പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടുന്ന നൂറോളം നാടോടികളെ പോലീസ് അടിച്ച് ഓടിക്കുകയായിരുന്നു. ഉറക്കത്തിനിടയില്‍നിന്ന് പിഞ്ചുങ്ങളെയും എടുത്ത് പുരുഷന്‍മാരും സ്ത്രീകളും ചിതറിഓടി. പ്രതിരോധിക്കാന്‍ചെന്ന യുവാക്കളായ നാടോടികളെ പോലീസ് വീണ്ടും അടിച്ചും തെറിവിളിച്ചും ഓടിച്ചുവവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ 12മണിക്കും നും 12.30നും ഇടയിലാണ് ശക്തന്‍ സ്റ്റാന്‍ഡിലെ ഒഴിഞ്ഞപ്രദേശത്ത് നാലുദിവസമായി തമ്പടിച്ചിരുന്ന നാടോടികളെയാണ് അടിച്ചുഓടിച്ചത്. മുട്ടന്‍വടികൊണ്ടായിരുന്നു മര്‍ദ്ദനം. പ്രതിരോധിച്ച് നിന്ന യുവാക്കളെ റെയില്‍വേസ്‌റ്റേഷന്റെ […]

nadodiസാസ്‌കാരിക നഗരിയില്‍ അര്‍ദ്ധരാത്രി പോലീസിന്റെ താണ്ഡവം നാടോടികള്‍ക്കുനേരെ. വെള്ള്ിയാഴ്ച അര്‍ധരാത്രിയില്‍ശക്തന്‍ സ്റ്റാന്റ് പരിസരത്ത് ഉറങ്ങികിടന്നിരുന്ന പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടുന്ന നൂറോളം നാടോടികളെ പോലീസ് അടിച്ച് ഓടിക്കുകയായിരുന്നു. ഉറക്കത്തിനിടയില്‍നിന്ന് പിഞ്ചുങ്ങളെയും എടുത്ത് പുരുഷന്‍മാരും സ്ത്രീകളും ചിതറിഓടി. പ്രതിരോധിക്കാന്‍ചെന്ന യുവാക്കളായ നാടോടികളെ പോലീസ് വീണ്ടും അടിച്ചും തെറിവിളിച്ചും ഓടിച്ചുവവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ 12മണിക്കും നും 12.30നും ഇടയിലാണ് ശക്തന്‍ സ്റ്റാന്‍ഡിലെ ഒഴിഞ്ഞപ്രദേശത്ത് നാലുദിവസമായി തമ്പടിച്ചിരുന്ന നാടോടികളെയാണ് അടിച്ചുഓടിച്ചത്. മുട്ടന്‍വടികൊണ്ടായിരുന്നു മര്‍ദ്ദനം. പ്രതിരോധിച്ച് നിന്ന യുവാക്കളെ റെയില്‍വേസ്‌റ്റേഷന്റെ ഭാഗത്തേയ്ക്ക്  അടിച്ച് ഓടിച്ചു. അലറികരഞ്ഞ് കൂടെ അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും ഓടി. വിട്ടുപോകാതെ കുഞ്ഞുങ്ങളെ പിടിച്ച് നിന്നിരുന്ന സ്ത്രീകളെ പോലീസ് പുലഭ്യം പറഞ്ഞു. ശബ്ദം ഉണ്ടാക്കി പ്രതിരോധിച്ച ഇവരുടെ നേരെ പോലീസ് വീണ്ടും ക്രൂരത അഴിച്ചുവിട്ടു. സ്ത്രീകളെ വനിതാ പോലീസില്ലാതെയാണ്  ആക്രമിച്ചത്. അര്‍ധരാത്രിയില്‍ കൈക്കുഞ്ഞുങ്ങളെയും പിടിച്ച് നിലവിളിച്ച് ഓടുന്ന നാടോടികളുടെ കരച്ചിലിന്റെ ശബ്ദം കേട്ട് ട്രിച്ചൂര്‍ ടവേഴ്‌സ്, ജോയ്‌സ് പാലസ്, കാസിനോ ഹോട്ടലുകളിലെ ജീവനക്കാരും പുറത്തുവന്നു.
നേരത്തെ നഗരത്തിലെ നാടോട്ി സ്ത്രിക്കെതിരെ ഇത്തരം സംഭവമുണ്ടായത് വിവാദമായിരുന്നു. അന്ന് അത്തരം സംഭവമാവര്‍ത്തിക്കില്ലെന്ന് ഐജിയും സിറ്റി പോലീസ് കമ്മീഷ്ണറും ഉറപ്പു പറഞ്ഞിരുന്നു. എന്നാല്‍ ആ ഉറപ്പു ലംഘിച്ചാണ് അര്‍ദ്ധരാത്രി പോലീസ് (അ)നീതി നടപ്പാക്കിയിരക്കുന്നത്. സ്റ്റാന്റിന്റെ ഒതുങ്ങിയ ഭാഗത്ത് രാത്രി കിടന്നു എന്നല്ലാതെ മറ്റൊരു തെറ്റും നാടോടികള്‍ ചെയ്തതായി അറിയില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply