പാവം ചെഗ്വര

ഹരികുമാര്‍ ജനങ്ങള്‍ക്കു വേണ്ടി ജീവിക്കുകയും പോരാടുകയും മരിക്കുകയും ചെയ്ത നേതാക്കളില്‍ ഭൂരിഭാഗവും പിന്നീട് അപഹസിക്കപ്പെടുന്നത് ചരിത്രത്തിന്റെ ഭാഗമാണ്. ചിലരെ ദൈവമാക്കി ആരാധിക്കും. പലരേയും മാതൃകാ പുരുഷന്മാരാക്കി / സ്ത്രീകളാക്കി ആരാധിക്കും. എന്നാല്‍ ആരാധന എന്നപേരില്‍ നടക്കുന്നത് മിക്കപ്പോഴും അവഹേളനം. ക്രിസ്തു മുതല്‍ ഗാന്ധി വരെയുള്ളവരെല്ലാം മരണശേഷം നേരിട്ടത് ഇതായിരുന്നു. സമീപകാലത്ത് ആഗോളതലത്തില്‍ പരിശോധിച്ചാല്‍ ഏറ്റവുമധികം അവഹേളിക്കപ്പെടുന്ന ഒരാള്‍ ചെഗ്വരയാണ്. എവിടെപോയാലും കേള്‍ക്കുന്നത് ചെ സ്തുതികള്‍. അദ്ദേഹത്തിന്റെ പടം വെച്ച ടീ ഷര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ വാചകങ്ങളും പടവും വെച്ച് […]

1385112_1429867777240831_1077177599_aഹരികുമാര്‍

ജനങ്ങള്‍ക്കു വേണ്ടി ജീവിക്കുകയും പോരാടുകയും മരിക്കുകയും ചെയ്ത നേതാക്കളില്‍ ഭൂരിഭാഗവും പിന്നീട് അപഹസിക്കപ്പെടുന്നത് ചരിത്രത്തിന്റെ ഭാഗമാണ്. ചിലരെ ദൈവമാക്കി ആരാധിക്കും. പലരേയും മാതൃകാ പുരുഷന്മാരാക്കി / സ്ത്രീകളാക്കി ആരാധിക്കും. എന്നാല്‍ ആരാധന എന്നപേരില്‍ നടക്കുന്നത് മിക്കപ്പോഴും അവഹേളനം. ക്രിസ്തു മുതല്‍ ഗാന്ധി വരെയുള്ളവരെല്ലാം മരണശേഷം നേരിട്ടത് ഇതായിരുന്നു.
സമീപകാലത്ത് ആഗോളതലത്തില്‍ പരിശോധിച്ചാല്‍ ഏറ്റവുമധികം അവഹേളിക്കപ്പെടുന്ന ഒരാള്‍ ചെഗ്വരയാണ്. എവിടെപോയാലും കേള്‍ക്കുന്നത് ചെ സ്തുതികള്‍. അദ്ദേഹത്തിന്റെ പടം വെച്ച ടീ ഷര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ വാചകങ്ങളും പടവും വെച്ച് സംഘടനകളുടെ മെമ്പര്‍ഷിപ്പിനുള്ള അഭ്യര്‍ത്ഥനകള്‍, സംഘടനകളുടെ യോഗങ്ങള്‍ക്കുള്ള പ്രചരണ ബോര്‍ഡുകള്‍ എന്നിങ്ങനെ അതു നീളുന്നു. മറുവശത്ത് അദ്ദേഹത്തെ മയക്കുമരുന്നടിക്കാരനായി ചിത്രീകരിക്കുന്ന മറ്റു രാഷ്ട്രീയ വീക്ഷണക്കാരും. രണ്ടും ഫലത്തില്‍ ചെയ്യുന്നത് ഒന്നുതന്നെ. ചെ യുമായി എന്തെങ്കിലും താരതമ്യം അദ്ദേഹത്തിന്റെ ആരാധകര്‍ എന്നു അവകാശപ്പെടുന്നവര്‍ക്കില്ല എന്ന് അവര്‍ക്കുതന്നെ നന്നായറിയാം.
കോഴിക്കോട് ജയിലില്‍ കഴിയുന്ന പ്രതികളുടെ ഫേസ് ബുക്ക് പ്രൊഫൈലിലെ ഫോട്ടോ ചെഗ്വരയുടേതാണെന്ന് കണ്ടപ്പോഴാണ് ഈ കുറിപ്പെഴുതാന്‍ തോന്നിയത്. ക്യൂബന്‍ വിപ്ലവത്തിനുശേഷവും പോരാട്ടത്തിന്റെ വീര്യവുമായി ഏതാനും സാഹസികര്‍ക്കൊപ്പം ബൊളാവിയന്‍ കാടുകളില്‍ മനുഷ്യ സമൂഹത്തിന്റെ വിമോചനത്തിനായി പോരാടി ധീരരക്തസാക്ഷിയായ ചെഗ്വരയെ ഒരിക്കല്‍ കൂടി വധിക്കുകയല്ലേ ഈ ചിത്രത്തിലൂടെ ഫലത്തില്‍ ചെയ്യുന്നത്? വര്‍ഗ്ഗശത്രുവിനെ ഉന്മൂലനം ചെയ്തതിന്റെ പേരിലോ ചൂഷണങ്ങളില്‍ നിന്ന് മനുഷ്യ സമൂഹത്തിന്റെ ആത്യന്തിക മോചനത്തിനായുള്ള പോരാട്ടത്തിന്റെ പേരിലോ അല്ലല്ലോ ഇവര്‍ ജയിലില്‍ കിടക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ മറ്റൊരു പാത തിരഞ്ഞെടുത്ത ഒരു കമ്യൂണിസ്റ്റുകാരനെ കൊല്ലപ്പെടുത്തിയ കേസില്‍ പ്രതികളായിട്ടാണല്ലോ. സ്വന്തം ചോരയെ തന്നെ….. ഹാ കഷ്ടം..
ടിപി വധകേസിലെ പ്രതികള്‍ ജയിലില്‍ ഫേസ് ബുക്കും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ചു എന്ന വിഷയത്തിലാണല്ലോ തര്‍ക്കങ്ങളും വിവാദങ്ങളും നടക്കുന്നത്. പ്രതികളില്‍ മുഹമ്മദ് ഷാഫി ഒഴികെ എല്ലാവരുടെയും പ്രൊഫൈല്‍ ചിത്രം ചെ ഗുവേരയുടേതാണ്. കൊടി സുനി കവര്‍ ഫോട്ടോയില്‍ സിപിഎമ്മിന്റെ കൊടിയാണ് കൊടുത്തിരിക്കുന്നത്. കൊടി സുനി എന്ന പേരില്‍ മറ്റൊരു ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കിലും അതത്ര സജീവമല്ല. അതില്‍ സുനില്‍ കവര്‍ ചിത്രമായി ഉപയോഗിച്ചിരിക്കുന്നതു സ്വന്തം മുഖം തന്നെ. അനൂപും മനോജും സിജിത്തും ഷിനോജും രജിത്തും ഡിവൈഎഫ്‌ഐയുടെ കൊടിയും ഡിവൈഎഫ്‌ഐ എന്ന ആലേഖനവുമാണ് കവര്‍ചിത്രമായി നല്‍കിയിരിക്കുന്നത്. ഷാഫിയുടെ പ്രൊഫൈല്‍ ചിത്രവും കവര്‍ചിത്രവും കോമ്പാറ എന്ന എഴുത്താണ്. പാര്‍ട്ടി പ്ലീനം, തിരുവനന്തപുരത്ത് കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.എസ്. സംഗീതയുടെ മരണം, കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനം എന്നിവ ഉള്‍പ്പെടെ നാട്ടിലെ സംഭവവികാസങ്ങളില്‍ പ്രതികള്‍ അപ്പപ്പോള്‍ ഫെയ്‌സ് ബുക്ക് വഴി പ്രതികരിച്ചിട്ടുണ്ട്. എല്ലാ പ്രതികളും പ്രതികരണങ്ങള്‍ സ്മാര്‍ട് ഫോണ്‍ വഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മനോജ് കിര്‍മാണിക്ക് 560 പേര്‍ ഫെയ്‌സ് ബുക്കില്‍ സുഹൃത്തുക്കളായുണ്ട്. 79 ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നു. മുഹമ്മദ് ഷാഫിക്കാണ് ഏറ്റവും കൂടുതല്‍ സുഹൃത്തുക്കള്‍ 911. ഫോട്ടോ 589 എണ്ണവും.
ചുവന്ന ടീ ഷര്‍ട്ടും ജീന്‍സുമിട്ട്, മമ്മുട്ടിയുടെ ചിത്രവും സ്വന്തം ചിത്രവും കൂട്ടിയോജിപ്പിച്ച് മസിലു പെരുപ്പിച്ച പോസ്, കാവി ലുങ്കിയും വെള്ള ഷര്‍ട്ടുമായി ഒരു സായാഹ്‌ന ചിത്രം, ജയിലിലെ പൂന്തോട്ടത്തില്‍ ഈദ് ആശംസ നേര്‍ന്നുകൊണ്ട് നിലത്തിരിക്കുന്ന ചിത്രം, ജമന്തിപ്പൂക്കള്‍ക്കു പിന്നില്‍, ജയിലിലെ സെല്ലിനുള്ളില്‍, കൈലിയും ടീ ഷര്‍ട്ടുമിട്ട്- മുഹമ്മദ് ഷാഫിയുടെ ചിത്രങ്ങളില്‍ പശ്ചാത്തലം ജയിലും മുറ്റവും പൂന്തോട്ടവും.
കിര്‍മാണി മനോജ് ടീ ഷര്‍ട്ടും ഓവര്‍കോട്ടുമിട്ട് കണ്ണാടിയും ധരിച്ച് ജയിലിന്റെ ഭിത്തിയില്‍ ചാരി നില്‍ക്കുന്നു, മറ്റൊരു ചിത്രത്തില്‍ ബര്‍മുഡയും ടീ ഷര്‍ട്ടുമിട്ട്, മറ്റൊരു ചിത്രത്തില്‍ കൊടി സുനിയുമൊത്ത് ട്രാക്ക് സ്യൂട്ടില്‍, ഓണത്തിനു മാവേലിക്കൊപ്പം. അനൂപും ഷാഫിയും കൊടി സുനിയും കിര്‍മാണിയും ഷിനോജും സിജിത്തും ചേര്‍ന്നുള്ള ഗ്രൂപ്പ് ഫോട്ടോയും കൂട്ടത്തിലുണ്ട്. നാലാം പ്രതി ടി.കെ. രജീഷിന്റെ അസാന്നിധ്യമാണ് ഈ ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത. അതിന്റെ കാരണമറിയില്ല.
സംഭവത്തില്‍ ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലാണ്. ജയിലിലെ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കപ്പെട്ടതില്‍ അധികൃതര്‍ക്ക് പങ്കുണ്ടെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. ടിപി വധമൊതുക്കി താര്‍ക്കാനും കുറ്റവാളികളെ രക്ഷപ്പെടുത്താനും ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന ഗൂഢാലോചന നടക്കുന്നതായ റിപ്പോര്‍ട്ട് നേരത്തെ തന്നെയുണ്ട്. അക്കാര്യത്തില്‍ അന്വേഷണം വേണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അതൊക്കെ നടക്കട്ടെ. ജയിലിലെ നിയമങ്ങളെല്ലാം മാറ്റങ്ങള്‍ക്കു വിധേയവുമാണ്. നിയമങ്ങള്‍ അനുസരിക്കുന്നപോലെ തന്നെ ലംഘിക്കുന്നതും മനുഷ്യചരിത്രത്തിന്റെ ഭാഗമാണ്. പ്രധാന വിഷയം മറ്റൊന്നാണ്. ചെഗ്വരയെ ഇതുപോലെ വീണ്ടും വീണ്ടും വധിക്കുന്ന കുറ്റത്തിന് കുറ്റവാളികളെ ആരു ശിക്ഷിക്കുമെന്നതാണത്.
രാഷ്ട്രീയമായി ഉയരുന്ന മറ്റൊരു ചേദ്യവുമുണ്ട്. അത് ലോകം മുഴുവന്‍ ആഘോഷിക്കുന്നയ യുവത്വത്തിന് മാതൃകയായി ഉദ്‌ഘോഷിക്കപ്പെടുന്ന ചെഗ്വരയുടെ പാത ശരിയോ എന്നതാണ്. ഏതാനും വ്യക്തികള്‍ ഗറില്ലാ പോരാട്ടം നടത്തി നേടിയെടുക്കേണ്ടതാണോ വിമോചനം എന്നതുതന്നെയാണത്. അത്തരത്തിലുള്ള ഏതാനും വിമോചകരെയല്ല സമൂഹം ആവശ്യപ്പെടുന്നത്. അനീതിക്കും ചൂഷണത്തിനുമെതിരായ ബഹുജനപങ്കാളിത്തത്തോടെയുള്ള മുന്നേറ്റമാണ്. ആ ബഹുജനമുന്നേറ്റം പോലും കഴിയുന്നത്ര അക്രമരഹിതമാകണം എന്ന അവബോധം ലോകം മുഴുവന്‍ വലിയൊരു ജനവിഭാഗത്തില്‍ വളരുമ്പോഴാണ് ചെഗ്വരയെ മാതൃകയാക്കുന്നതും കുറ്റവാളികളായി ആരോപിക്കപ്പെടുന്നവര്‍പോലും അദ്ദേഹത്തെ ഫേസ് ബുക്ക് പടമാക്കുന്നതും മറ്റും മറ്റും. ബഹുജന പങ്കാളിത്തത്തോടെ വിപ്ലവം നയിച്ച ലെനിനും മാവോക്കും പോലും അധികാരത്തെ ജനകീയമാക്കാന്‍ കഴിഞ്ഞില്ല എന്നു മറക്കരുത്. ആയുധം വഴി നേടിയെടുക്കുന്ന അധികാരം നിലനിര്‍ത്താനും ആയുധം അനിവാര്യമാകും. അതൊരിക്കലും മാനവ സമൂഹത്തെ നയിക്കുക വിമോചനത്തിന്റെ പാതയിലേക്കായിരിക്കില്ല. തീര്‍ച്ചയായും അഭിപ്രായ വ്യത്യാസമുള്ള നിലപാട് തന്നെ. ഇടതുപക്ഷക്കാര്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ നടക്കുന്നുമുണ്ടല്ലോ. അതു തുടരട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പാവം ചെഗ്വര

  1. അന്തിയോളം വെള്ളം കോരി,അന്തിക്കു കുടമുടച്ചു എന്ന് പറഞ്ഞപോലായി ഈ ലേഖനം.

Leave a Reply