പാര്‍ട്ടി ഓഫീസ് അറവുശാലയോ?

നിലമ്പൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബലാല്‍സംഗസമയത്ത് മൂക്കും വായും പൊത്തിപ്പിടിച്ചിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ തൂപ്പുക്കാരിയായ നിലമ്പൂര്‍ കോവിലകത്തുമുറി ചിറക്കല്‍ രാധ (49) യാണ് കൊല്ലപ്പെട്ടത്. രാധയെ ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടിയായ ഓഫീസ് സെക്രട്ടറിയും സുഹൃത്തും കൂടിയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. അവരെ അറസ്റ്റ് ചെയ്തു. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി […]

rrr

നിലമ്പൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബലാല്‍സംഗസമയത്ത് മൂക്കും വായും പൊത്തിപ്പിടിച്ചിരുന്നു.
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ തൂപ്പുക്കാരിയായ നിലമ്പൂര്‍ കോവിലകത്തുമുറി ചിറക്കല്‍ രാധ (49) യാണ് കൊല്ലപ്പെട്ടത്.
രാധയെ ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടിയായ ഓഫീസ് സെക്രട്ടറിയും സുഹൃത്തും കൂടിയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. അവരെ അറസ്റ്റ് ചെയ്തു. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി ആരോപണമുണ്ട്.
രാധയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹം ചാക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തുകയായിരുന്നു. കഴിഞ്ഞ അഞ്ചിന് കാണാതായ യുവതിയുടെ മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. ബിജുവിന് ചില സ്ത്രീകളുമായുള്ള അവിഹിതബന്ധം രാധ പുറത്തുപറയുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് വര്‍ഷത്തോളമായി കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയാണ് രാധ.
ചാക്കില്‍ കെട്ടിയ മൃതദേഹം ഷംസുദ്ദീന്റെ കാറില്‍ ഒളിപ്പിച്ച് ചുള്ളിയോട് എത്തിച്ചു. അവിടെ ഒഴിഞ്ഞ പ്രദേശത്ത് കാര്‍ ലോക്ക് ചെയ്ത് നിര്‍ത്തിയിട്ടു. തുടര്‍ന്ന് ഇരുവരും വീണ്ടും ഓഫീസിലെത്തി. ഓഫീസിലുണ്ടായിരുന്ന രാധയുടെ മൊബൈല്‍ ഫോണ്‍ എടുത്ത ശേഷം ഷംസുദ്ദീന്‍ അങ്ങാടിപ്പുറത്ത് എത്തി ഫോണ്‍ അവിടെ ഉപേക്ഷിച്ചു.രാധ അങ്ങാടിപ്പുറം ക്ഷേത്രദര്‍ശനത്തിനെത്തിയെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. പിന്നീട് രാത്രി ഇരുവരും ചുള്ളിയോടെത്തി കാര്‍ എടുത്ത് പൂക്കോട്ടുംപാടത്തെ കോണ്‍ഗ്രസ് നേതാവും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ കുമാരന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിലെത്തി. തുടര്‍ന്ന് ചാക്കില്‍ കല്ല് കെട്ടി മൃതദേഹം കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
കുളത്തിലെ മോട്ടോര്‍ നന്നാക്കാന്‍ ഞായറാഴ്ച വൈകിട്ട് എത്തിയ തോട്ടത്തിലെ തൊഴിലാളി കുഞ്ഞനാണ് കുളത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടത്.
കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫീസില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നു എന്നത് ഞെട്ടിപ്പിക്കാതിരിക്കുന്നതെങ്ങനെ? തീര്‍ച്ചയായും പ്രതിപക്ഷവും രാധയുടെ ബന്ധുക്കളും ആരോപിക്കുന്നപോലെ മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ ബന്ധമുണ്ടെങ്കില്‍ കണ്ടെത്തേണ്ടത് ആഭ്യന്തരവകുപ്പിന്റെ ഉത്തരവാദിത്തമാണ്. ഒപ്പം മന്ത്രി ആര്യാടന്റേയും.
കോണ്‍ഗ്രസ്സിനു പുതു ഊര്‍ജ്ജം നല്‍കുമെന്ന പ്രതീക്ഷയോടെ വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോഴാണ് ഈ അറുംകൊലയുടെ വിശദാംശങ്ങള്‍ പുറത്തു വരുന്നതെന്നതാണ് വൈരുദ്ധ്യം. സ്വാഭാവികമായും സിപിഎമ്മും ബിജെപിയും മറ്റും കോണ്‍ഗ്രസ്സ് ഓഫീസിലേക്കു ജാഥയും നടത്തി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply