പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരണം : വി എം സുധീരന്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍വരുമെന്ന കേന്ദ്ര വിവരാവകാശ കമീഷന്റെ വിധിയെ മറികടക്കാന്‍ പാര്‍ലമെന്റില്‍ ‘േദഗതി ബില്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടി ധിറുതിപിടിച്ചുള്ളതാണെന്ന്. രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍വരുന്നതില്‍ അപാകതയില്ല. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തിടുക്കം കാട്ടേണ്ടിയിരുന്നില്ല. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാമായിരുന്നു. എല്ലാത്തിലും സുതാര്യത ആവശ്യപ്പെടുന്ന പാര്‍ട്ടികള്‍ സ്വന്തം കാര്യം വരുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്് ഉചിതമല്ല. ഈ നടപടി ജനങ്ങളില്‍ സംശയം ജനിപ്പിക്കും. പാര്‍ട്ടികളുടെ ധനവിനിയോഗം സംബന്ധിച്ച വിവരങ്ങള്‍ നിഷേധിക്കുന്നതും ശരിയല്ല. സഹകരണ മേഖലയെ […]

download (1)

രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍വരുമെന്ന കേന്ദ്ര വിവരാവകാശ കമീഷന്റെ വിധിയെ മറികടക്കാന്‍ പാര്‍ലമെന്റില്‍ ‘േദഗതി ബില്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടി ധിറുതിപിടിച്ചുള്ളതാണെന്ന്. രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍വരുന്നതില്‍ അപാകതയില്ല. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തിടുക്കം കാട്ടേണ്ടിയിരുന്നില്ല. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാമായിരുന്നു.
എല്ലാത്തിലും സുതാര്യത ആവശ്യപ്പെടുന്ന പാര്‍ട്ടികള്‍ സ്വന്തം കാര്യം വരുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്് ഉചിതമല്ല. ഈ നടപടി ജനങ്ങളില്‍ സംശയം ജനിപ്പിക്കും. പാര്‍ട്ടികളുടെ ധനവിനിയോഗം സംബന്ധിച്ച വിവരങ്ങള്‍ നിഷേധിക്കുന്നതും ശരിയല്ല. സഹകരണ മേഖലയെ ആര്‍.ടി.ഐ നിയമത്തിന്റെ പരിധിയില്‍നിന്നൊഴിവാക്കിയ സുപ്രീംകോടതി വിധി ഈ മേഖലയുടെ പ്രവര്‍ത്തനങ്ങളെ സമഗ്രമായി പഠിച്ചിരുന്നില്ല. കോടികളുടെ ഇടപാടുകളും നിയമനങ്ങളും നടക്കുന്ന സഹകരണ സ്ഥാപനങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു . അഴിമതിയിലും പൊതുസ്വത്ത് കൊള്ളയടിക്കുന്നതിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഏകാഭിപ്രായക്കാരായി മാറി. ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള അകലം കുറയുന്നതിനൊപ്പം സാധാരണക്കാരായ ജനങ്ങളില്‍നിന്ന് പാര്‍ട്ടികള്‍ അകന്നുപോവുകയാണ്.
എല്ലാ കാലത്തും ഭരണമുന്നണിക്ക് നേതൃത്വം വഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ വിഭാഗീയത ഭരണത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിഭാഗീയത പരിഹരിക്കുന്നതിനെടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും അഴിമതിയെ പരിപോഷിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പിലും മറ്റും പണക്കൊഴുപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ പാര്‍ട്ടികള്‍ ജനങ്ങളുടെ വിശ്വാസ്യത നേടേണ്ടതുണ്ട്. പണസ്രോതസ്സ് തുറന്നുപറയാന്‍ പാര്‍ട്ടികള്‍ മടിക്കേണ്ടതില്ല. നിഷേധവോട്ട് ഏര്‍പ്പെടുത്തിയതും ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പദവി നഷ്ടമാകുമെന്ന വിധിയും രാഷട്രീയത്തെ ഗുണപരമായ തലത്തിലേക്ക് നയിക്കുകയേയുള്ളു

രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമപരിധിയില്‍ എന്ന വിഷയത്തില്‍ കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply