പാരിസ്ഥിതിക പ്രതിസന്ധിക്കു കാരണം തദ്ദേശിയജനതക്ക് വിഭവാധികാരമില്ലാത്തത്

സന്തോഷ് കുമാര്‍ തദ്ദേശീയ ജനതക്ക് ഭൂമി, വനം, കടല്‍, വയല്‍,പുഴ തുടങ്ങിയ വിഭവങ്ങളിലൊന്നും ഉടമസ്ഥതയോ അധികാരമോയില്ലാത്തതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രതിസന്ധി. ആദിവാസികള്‍ക്ക് വനത്തിലും കൃഷിഭൂമിയിലും,മണ്ണില്‍ പണിയെടുത്ത ദളിത് ജനസമൂഹങ്ങള്‍ക്ക് വയലിലും കാര്‍ഷിക ഇതര ഭൂമിയിലും, മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശത്തും കടലിലും, പുഴയേയും കായലിനേയും ആശ്രയിച്ച് ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് ഇതിലൊന്നും ഉടമസ്ഥതയും അധികാരവും ഇല്ലാതിരുന്നതാണ് കേരളത്തിന്റെ പാരിസ്ഥിതിക നാശത്തിന്റെ പ്രധാന കാരണം. ആദിവാസികള്‍ക്ക് വനത്തില്‍ ഉടമസ്ഥത ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിലും വനം നശീകരണത്തിന് വിധേയമാക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല […]

pppസന്തോഷ് കുമാര്‍

തദ്ദേശീയ ജനതക്ക് ഭൂമി, വനം, കടല്‍, വയല്‍,പുഴ തുടങ്ങിയ വിഭവങ്ങളിലൊന്നും ഉടമസ്ഥതയോ അധികാരമോയില്ലാത്തതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രതിസന്ധി.
ആദിവാസികള്‍ക്ക് വനത്തിലും കൃഷിഭൂമിയിലും,മണ്ണില്‍ പണിയെടുത്ത ദളിത് ജനസമൂഹങ്ങള്‍ക്ക് വയലിലും കാര്‍ഷിക ഇതര ഭൂമിയിലും, മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശത്തും കടലിലും, പുഴയേയും കായലിനേയും ആശ്രയിച്ച് ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് ഇതിലൊന്നും ഉടമസ്ഥതയും അധികാരവും ഇല്ലാതിരുന്നതാണ് കേരളത്തിന്റെ പാരിസ്ഥിതിക നാശത്തിന്റെ പ്രധാന കാരണം. ആദിവാസികള്‍ക്ക് വനത്തില്‍ ഉടമസ്ഥത ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിലും വനം നശീകരണത്തിന് വിധേയമാക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല വനത്തെ ‘ദൈവികമായി’ കാണുന്ന ഒരു സംസ്‌കാരം രൂപപ്പെത്തുകയും ചെയ്തിരുന്നു. വനത്തെ വിഭവമായികണ്ട് കൊള്ള ചെയ്യാന്‍ തുടങ്ങുകയും ആദിവാസികളെ പുറത്താക്കുകയും ചെയ്ത കൊളോണിയല്‍ കാലഘട്ടം മുതലാണ് കാട് നശിക്കാന്‍ തുടങ്ങുന്നത്. വിശാലമായ വയലേലകളിലും, കൃഷിയിടങ്ങളിലും, തണ്ണീര്‍ത്തടങ്ങളിലും പണിയെടുക്കുക്കുകയും ജൈവ ബന്ധങ്ങളിലൂടെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തത് ഇവിടുത്തെ ദളിത് ജനസമൂഹങ്ങളാണ്. കേരളത്തിന്റെ മിതശീതോഷ്ണ കാലാവസ്ഥ നിലനിര്‍ത്തിയിരുന്നതും കേരളത്തിന്റെ ജലലഭ്യതയുടെയും പ്രധാന കാരണം കേരളത്തിന്റെ മുന്നില്‍ ഒന്ന് വരുന്ന ഈ ഭൂപ്രദേശമായിരുന്നു. എന്നാല്‍ അടിമകളെപ്പോലെ പണിയെടുക്കുക എന്നതല്ലാതെ ഈ ജനതയ്ക്ക് ഭൂമിയില്‍ യാതൊരുവിധ ഉടമസ്ഥതയും അധികാരവുമില്ലായിരുന്നു. അതു കൊണ്ടാണ് കൃഷി ചെയ്യാന്‍ കര്‍ഷകത്തൊഴിലാളിയെ കിട്ടാത്തതു കൊണ്ടാണ് കൃഷിഭൂമി നശിച്ചത് എന്ന വാദം ഒരു ഫ്യൂഡല്‍ ഇരട്ടത്താപ്പായി നാം മനസ്സിലാക്കുന്നത്. ഭൂപരിഷ്‌കരണാനന്തരം ഇവര്‍ മൂന്നും അഞ്ചും തുണ്ട് ഭൂമികളിലേക്ക് പറിച്ച് നടപ്പെട്ടു. സമാനമായ സാഹചര്യമാണ് തീരദേശത്തും നിലനില്‍ക്കുന്നത്. കടലിലോ തീരദേശത്തോ മത്സ്യത്തൊഴിലാളിക്ക് യാതൊരു അവകാശവുമില്ല. അവകാശം മുഴുവന്‍ അദാനിക്കും കുത്തകള്‍ക്കുമാണ്. അവരാണ് തീരം തകര്‍ത്ത് തരിപ്പണമാക്കുന്നത്. കുടിവെള്ളത്തിനായും മറ്റ് ജീവനോപാദ്ധികള്‍ക്കും പുഴയേയും മറ്റ് ജലാശയങ്ങളേയും ആശ്രയിക്കുന്ന ജനതയ്ക്ക് ഇതിലൊന്നും തന്നെ അവകാശമില്ല. എന്നാല്‍ അപകടകരമായ ഖരമാലിന്യങ്ങളും ജൈവ മാലിന്യവും തള്ളാന്‍ ഫാക്ടറികള്‍ക്കും വ്യവസായ ശാലകള്‍ക്കും അധികാരമുണ്ടുതാനും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply