പാരിസ്ഥിതികസമരങ്ങളില്‍ പോലീസ്‌ ഇടപെടരുത്‌

ടി ടി ശ്രീകുമാര്‍  പാരിസ്ഥിതിക സമരങ്ങളില്‍ പോലീസ് ഇടപെടല്‍ അവസാനിപ്പിക്കാന്‍ നിയമ നിര്‍മ്മാണം ഉണ്ടാവണം: കാതികൂടത്തെ നിഷ്ഠൂരമായ പോലീസ് മര്‍ദ്ദനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. പൌരാവകാശങ്ങള്‍ക്ക്മേലുള്ള കടന്നു കയറ്റം എന്നതിലുപരി, പൌരത്വം തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അധികാരത്തിലേക്കുള്ള എളുപ്പ വഴിയായി ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുകയും, അഹിംസാത്മക നീക്കങ്ങള്‍ നടത്തുകയും ചെയ്ത ഒരു സമരമായിരുന്നില്ല അത്. സമരത്തില്‍ പങ്കെടുക്കാത്തവരുടെ നേരെ ബലം പ്രയോഗിക്കുകയോ ആരുടെയെങ്കിലും സ്വാതന്ത്രം ഹനിക്കുകയോ ചെയ്യുന്ന സമരമായിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളുടെ പരിപാടികള്‍‍ക്കെതിരെയോ രാഷ്ട്രീയ […]

kkk
ടി ടി ശ്രീകുമാര്‍ 
പാരിസ്ഥിതിക സമരങ്ങളില്‍ പോലീസ് ഇടപെടല്‍ അവസാനിപ്പിക്കാന്‍ നിയമ നിര്‍മ്മാണം ഉണ്ടാവണം: കാതികൂടത്തെ നിഷ്ഠൂരമായ പോലീസ് മര്‍ദ്ദനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. പൌരാവകാശങ്ങള്‍ക്ക്മേലുള്ള കടന്നു കയറ്റം എന്നതിലുപരി, പൌരത്വം തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അധികാരത്തിലേക്കുള്ള എളുപ്പ വഴിയായി ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുകയും, അഹിംസാത്മക നീക്കങ്ങള്‍ നടത്തുകയും ചെയ്ത ഒരു സമരമായിരുന്നില്ല അത്. സമരത്തില്‍ പങ്കെടുക്കാത്തവരുടെ നേരെ ബലം പ്രയോഗിക്കുകയോ ആരുടെയെങ്കിലും സ്വാതന്ത്രം ഹനിക്കുകയോ ചെയ്യുന്ന സമരമായിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളുടെ പരിപാടികള്‍‍ക്കെതിരെയോ രാഷ്ട്രീയ എതിരാളികല്‍ക്കെതിരെയോ നടത്തിയ അക്രമ സമരം ആയിരുന്നില്ല. സമരത്തിനെതിരെ നാമമാത്രമായിപ്പോലും ഭരണകൂട ഇടപെടല്‍ ഉണ്ടാവേണ്ട ഒരു അഴകൊഴമ്പന്‍ ന്യായം പോലം അവിടെ പ്രസക്തമായിരുന്നില്ല. ഒരു തദ്ദേശീയ സമൂഹത്തിന്റെ ജീവിതോല്ഘണ്ഠകളുടെ പ്രതി സ്ഫുരണമായിരുന്നു ആ സമരം. സ്വന്തം അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട, സ്വന്തം ആരോഗ്യവും ഭാവിയും ആശങ്കാകുലമാക്കപ്പെട്ട ഒരു ജനതയുടെ ദീര്‍ഘനാളായി തുടര്‍ന്ന് വരുന്ന അതിജീവന സമരത്തിന്റെ തുടര്‍ച്ച മാത്രമായിരുന്നു. ഇതിന്റെ മറുതലക്കല്‍ ഉള്ളത് നിയമങ്ങള്‍ ലംഘിക്കുന്നു എന്ന് പൊതുജനങ്ങള്‍ പരാതിപ്പെട്ടിട്ടുള്ള ഒരു സ്ഥാപനമാണ്‌. അതിന്റെ മൂലധന താല്‍പ്പര്യമാണ്. ചുറ്റുപാടുമുള്ള ജനങ്ങള്‍ക്ക്‌ എന്ത് വന്നാലും സാരമില്ല, തങ്ങളുടെ സൌകര്യത്തിനു മാത്രമേ പ്രാധാന്യം നല്‍കുകയുള് എന ദുശ്ശാഠ്യം വച്ച് പുലര്‍ത്തുന്ന ഒരു മാനെജ്മെന്റാണ്. അത് ജനങ്ങളും മൂലധനവും തമ്മിലുള്ള സമരമായിരുന്നു. ഇവിടെ ഭരണകൂട ഭീകരതയ്ക്ക് എന്താണ് സ്ഥാനം? ഈ സമരത്തെ അടിച്ചു അമര്ത്തുന്നത് എന്തിനു? ഒരു ചെറിയ ഫാക്ടറി മുതലാളിക്ക് വേണ്ടി തൊഴിലാളികളെ വെടിവച്ചു കൊല്ലുക വരെ ചെയ്യുന്ന ഒരു കാലം ഉണ്ടായിരുന്നു കേരളത്തില്‍. 1957-ലെ ഗവര്‍മെന്റും അത് ചെയ്തപ്പോളാണ്, ഇ എം എസ ആ വെടിവയ്പ്പിനെ (ചന്ദനക്കാവ്) ശരിവച്ച്ചപ്പോഴാണ് ഭരണകൂടം എന്നത് എന്താണ് എന്ന് പുതിയ അവബോധം മലയാളിക്ക് ഉണ്ടായത്. ആ കഥ തുടര്‍ക്കഥയവാന്‍ കേരളം സമ്മതിച്ചിട്ടില്ല. കേരളത്തിന്റെ ജനാധിപത്യ പാരമ്പര്യം സമ്മതിച്ചിട്ടില്ല. കരുണാകരനെ, നായനാരെ, ആന്റണിയെ, ജനകീയ സമരങ്ങള്‍ക്ക് നേരെ തോക്കെടുത്ത, സമരങ്ങളെ ചോരയില്‍ മുക്കിയ ഭരണാധികാരികളെ മനുഷാവകാശ ബോധമുള്ളവര്‍ തുറന്നെതിര്ത്തിട്ടുണ്ട്. ആ രൂക്ഷമായ എതിര്‍പ്പിന്റെ മുന ഉമ്മന്‍ ചാണ്ടിക്കെതിരെ തിരിയേണ്ടി ഇരിക്കുന്നു. എന്നാല്‍ ഇനി അങ്ങോട്ട്‌ അത് മാത്രം പോരാ. മൂലധനവുമായി തദ്ദേശീയ സമൂഹങ്ങള്‍‍ക്കുണ്ടാവുന്ന വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ പ്രായോഗികമായ സംവിധാനങ്ങള്‍ ഉണ്ടാകണം. അതില്‍ ഏറ്റവും പ്രധാനം പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണം ആണു. തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടാന്‍ പാടില്ല എന്ന നിയമം, ഒരു വലിയ പരിധി വരെ തൊഴില്‍ മേഖലയില്‍ മൂലധനത്തിന് തൊഴിലാളി യൂണിയനുകളുമായി ഇണങ്ങിപ്പോകാനുള്ള സാഹചര്യം ഉണ്ടാക്കിയിരുന്നു. അതിന്റെ മാതൃകയില്‍, പാരിസ്ഥിതിക സമരങ്ങളില്‍ പോലീസ് ഇടപെടുന്നതിനെതിരെ അടിയന്തിരമായ നിയമ നിര്‍മ്മാണം ഉണ്ടാവണം. ഇതീനു നീക്കുപോക്ക് പാടില്ല. കാതികൂടത്തെ അതിക്രമത്തിനു നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്ക്കെതിരെ നടപടി സ്വീകരിക്കുകയും അതിക്രമത്തിനു ഇരയായയവര്‍ക്ക് സൌജന്യ വൈദ്യ സഹായവും നഷ്ടപരിഹരവും പ്രഖ്യാപിക്കുകയും ചെയ്യണം. ഇന്ന് നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ പുതിയ മുദ്രാവാക്യങ്ങള്‍ കൂടി ഉയരേണ്ടിയിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പാരിസ്ഥിതികസമരങ്ങളില്‍ പോലീസ്‌ ഇടപെടരുത്‌

  1. വര്ഷങ്ങള്ക്ക് മുന്പ് ഇതു പോലൊരു സമരം ചാലിയാറിന്റെ തീരത്തു നടന്നത് നാം മറന്നിട്ടുണ്ടാവില്ല. ജനങ്ങളുടെ ജീവിതത്തിലേക്ക് വിഷക്കാറ്റ് വിതച്ച മാവൂരില് ഗ്വാളിയോര് റയോണ്സ് ഫാക്ടറിക്കെതിരെയായിരുന്നു ആ സമരം. സ്വഛന്ദമായി ഒഴുകിയ ചാലിയാറിലും ജനങ്ങളുടെ ശ്വാസവായുവിലും വിഷമൊഴുക്കി മലിനമാക്കി ഒരു ജനതയുടെ ജന്മാവകാശങ്ങളെ ചവിട്ടി മെതിക്കുകയായിരുന്നു അവര്. കന്പനി പൂട്ടി 10 വര്ഷത്തിലധികമായിട്ടും ചാലിയാറി്ന്റെ തീര്ത്ത് തുടര്ന്നു വരുന്ന കാന്സര് മരണങ്ങള് കന്പനി കാണിച്ച നെറികേടിന്റെ ബാക്കി പത്രങ്ങളാണ്. അന്ന് ഈ ജനാധിപത്യ സംവിധാനത്തിലെ സര്ക്കാറും തൊഴിലാളി സംഘടനകളും രാഷ്ട്രീയപാര്ട്ടികളും എല്ലാം കുത്തക കന്പനിയുടെ താല്പ്പര്യം സംരക്ഷിക്കാന് മലസരി്ക്കുകയായിരുന്നു. അന്നും സമരത്തിന് നേതൃത്വം കൊടുക്കാനുണ്ടായിരുന്നത് തീവ്രവാദികളെന്നു വിളിച്ചാക്ഷേപിച്ച വാസുവേട്ടനെ പോലുള്ള ചിലര് മാത്രമാണുണ്ടായിരുന്നത്.

Leave a Reply