പാപ്പ്‌ലിയോ ബുദ്ധയുടെ ഷോക് ട്രീറ്റ്‌മെന്റ്

മണമ്പൂര്‍ സുരേഷ്, ലണ്ടന്‍ ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ‘പാപ്പ്‌ലിയോ ബുദ്ധ’ എന്ന ചിത്രം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലൂടെ മോണ്‍ട്രിയോള്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലിലെ ഔദ്യോഗിക എന്‍ട്രിയാണീ ചിത്രം. ട്രിനിഡാഡ് – ടുബ്ബാ ഫെസ്റ്റിവലുകളും കഴിഞ്ഞ് ഏതന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ആന്റ് വീഡിയോ ഫെസ്റ്റിവലിലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ഈ സിനിമ കരസ്ഥമാക്കി. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച ചലച്ചിത്ര മേളയില്‍ പാപ്പിയോ ബുദ്ധ വളരെ സജീവമായ ചര്‍ച്ചയില്‍കള്‍ക്ക് കാരണമായി. അന്താരാഷ്ട്ര ചലച്ചിത്ര […]

Untitled-1

മണമ്പൂര്‍ സുരേഷ്, ലണ്ടന്‍

ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ‘പാപ്പ്‌ലിയോ ബുദ്ധ’ എന്ന ചിത്രം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലൂടെ മോണ്‍ട്രിയോള്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലിലെ ഔദ്യോഗിക എന്‍ട്രിയാണീ ചിത്രം. ട്രിനിഡാഡ് – ടുബ്ബാ ഫെസ്റ്റിവലുകളും കഴിഞ്ഞ് ഏതന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ആന്റ് വീഡിയോ ഫെസ്റ്റിവലിലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ഈ സിനിമ കരസ്ഥമാക്കി. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച ചലച്ചിത്ര മേളയില്‍ പാപ്പിയോ ബുദ്ധ വളരെ സജീവമായ ചര്‍ച്ചയില്‍കള്‍ക്ക് കാരണമായി. അന്താരാഷ്ട്ര ചലച്ചിത്ര ഭൂമികയില്‍ സ്വന്തം സ്ഥാനം പിടിച്ചടക്കുകയാണ് പാപ്പിയോ ബുദ്ധ.
”പാപ്പ്‌ലിയോ ബുദ്ധ” എന്നത് വംശനാശംവന്നുകൊണ്ടിരിക്കുന്ന ഒരു ചിത്രശലഭം. ഈ ചലച്ചിത്രം ചിത്രശലഭങ്ങളില്‍നിന്നും മനുഷ്യരിലേക്ക് ആ അവസ്ഥ പകര്‍ന്നാടുന്നതിനെകുറിച്ചും ജനസംഖ്യയുടെ അഞ്ചിലൊന്നോളം വരുന്ന കേരളത്തിലെ ഒരു ജനത അവഗണനയുടെ പീഡനത്തിന്റെ വെളുത്ത വലയില്‍ കുടുക്കപ്പെടുന്നതിന്റെയും കഥയാണ്. ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ചിത്രം അധഃകൃതന്‍ അഥവാ ദളിത് വിഭാഗത്തിന്റെ പാര്‍ശ്വവല്‍ക്കരണം എത്ര രൂക്ഷമാണെന്നതിന്റെ നേര്‍ക്കാഴ്ച നല്‍കുന്നു.
നിലയ്ക്കാത്ത പ്രയാണം പോലെ തുടരുന്ന ദൃശ്യങ്ങളിലാണ് ”പാപ്പ്‌ലിയോ ബുദ്ധ” അവസാനിക്കുന്നത്. പുരോഗമന പൊയ്മുഖങ്ങള്‍ നാലായിട്ട് മടക്കി പോക്കറ്റിലിട്ട് ദളിത് സ്ത്രീയുടെയും പുരുഷന്റെയും പീഡനം കണ്ടില്ലെന്ന് നടിക്കുന്ന ഒരു സമൂഹം. ഇവിടെ ”നിര്‍ത്തൂ” എന്ന വലിയ ബോര്‍ഡുമായി നില്‍ക്കുകയാണ് സംവിധായകന്‍ ജയന്‍ ചെറിയാന്‍. സാമൂഹികമായ നിയന്ത്രണത്തിന്റെ അടിച്ചമര്‍ത്തലിന്റെ ഉപകരണമായി ജാതി എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നതിന്റെ പരിശോധനയാണീ സിനിമ.
കേരളത്തില്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ഒരു നല്ല ദളിത് പ്രസ്ഥാനം ഉണ്ടായിരുന്നു. അതിനുശേഷം വന്ന സാധൂജനപരിപാലനസംഘവും മറ്റ് ദളിത് പ്രസ്ഥാനങ്ങളും ഉന്നതജാതി ഉന്നതവര്‍ഗ്ഗ ബുദ്ധിജീവികളാല്‍ അട്ടിമറിക്കപ്പെടുകയാണുണ്ടായത്. ഇതിനു കാരണം മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷങ്ങള്‍ ചെയ്തതളാണ്. അവര്‍ക്ക് വര്‍ഗ്ഗസമരം ആയിരുന്നു. ജാതിയായിരുന്നില്ല – ജയന്‍ ചെറിയാന്‍ പറയുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടുകൂടി വടക്കേ ഇന്ത്യയിലൊക്കെ ദളിത്പ്രസ്ഥാനം വളരെ ശക്തമായി വന്നു. സാമൂഹികമായ ശാക്തീകരണം മായാവതിയൊക്കെ സാദ്ധ്യമാക്കി. ഫൂലന്‍ദേവിയെപ്പോലുള്ളവര്‍ ബാലറ്റ്‌ബോക്‌സിലൂടെ സംസാരിക്കാനും തുടങ്ങി. ഇതൊരു പുതിയ സ്വത്വരാഷ്ട്രീയത്തിന്റെ ഭാഗമാണ്. കെ.ജി.ബാലകൃഷ്ണനും മായാവതിയും അഴിമതിക്കാരാണെന്ന് പറയുമായിരിക്കും. മറ്റുള്ളവരെപ്പോലെ ഇവരും അഴിമതികാട്ടി എന്നുപറഞ്ഞാല്‍ മതി. നിലവിലിരിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമായി അവരും അഴിമതി കാട്ടി. അതും ദളിതുവിഷയവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. മൂന്നു സഹസ്രാബ്ദങ്ങളായി നിശ്ശബ്ദരാക്കപ്പെട്ടിരുന്ന ഒരു സമൂഹം ബാലറ്റ്‌ബോക്‌സിലൂടെ സംസാരിച്ചു തുടങ്ങുകയാണ് – ജയന്‍ കൂട്ടിചേര്‍ക്കുന്നു.
ബ്രാഹ്മണ്യമൂല്യങ്ങളും അവര്‍ അടിച്ചേല്‍പിക്കുന്ന വിശ്വാസങ്ങളും അതിവിദഗ്ദ്ധമായാണ് നമ്മുടെ അവബോധത്തിലേക്ക് കുത്തിനിറയ്ക്കുന്നതെന്ന് ജയന്‍ ചെറിയാന്‍ പറഞ്ഞു. ചലച്ചിത്രങ്ങളിലൂടെ, സീരിയലുകളിലൂടെ, പാഠപുസ്തകങ്ങളിലൂടെ ആ മൂല്യങ്ങള്‍ നമ്മുടെ അവബോധത്തെ സ്വാധീനിക്കുന്നു.
കേരളപ്പഴമ എന്നൊരു ഗ്രന്ഥം ചരിത്രഗ്രന്ഥമായാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഇതാണ് നമ്മുടെ ചരിത്രത്തെ നിര്‍മ്മിക്കുന്നത് എന്നുപറഞ്ഞാണ് നമ്മള്‍ കുട്ടികളെ പഠിപ്പിക്കുന്നത്. പരശുരാമകഥ കേരളപ്പഴമയിലെ ഒരൈതിഹ്യമാണ്. ബ്രാഹ്മണനായ പരശുരാമന്‍ ക്ഷത്രിയനിഗ്രഹം നടത്തിയിട്ട് മഴു എറിയുന്നു. മഴു എറിഞ്ഞ് കടലില്‍നിന്നുയര്‍ത്തി എടുത്ത് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്നു. അപ്പോള്‍ കേരളം എന്നതിന്റെ ഉടമസ്ഥാവകാശം ബ്രാഹ്മണര്‍ക്കുള്ളതാണെന്ന് വരും. അവരുടെ ദയയിലാണ് മറ്റുള്ളവര്‍ ജീവിക്കേണ്ടതെന്നാണ് ഈ പുസ്തകം പറയുന്നത്. അതു പ്രചരിപ്പിക്കപ്പെട്ടത് ഈ അടുത്ത കാലത്താണ്. ബ്രാഹ്മണ്യമൂല്യങ്ങളും സവര്‍ണ്ണ സംസ്‌കാരവും പ്രചരിപ്പിക്കാനുള്ള ആയിരക്കണക്കിന് കഥകളും ഐതിഹ്യങ്ങളുമുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ സംസ്‌കാരം കെട്ടിപ്പടുത്തിരിക്കുന്നത്. ഇത് ചെറുപ്പം മുതലേ കുട്ടികളെ പഠിപ്പിക്കുന്നു. ഇതു കഥയാണ് എന്ന് നമുക്കറിയാം. പക്ഷേ, നമ്മുടെ ബോധത്തെ ഈ കഥകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.
ഓണത്തിനും ഓണത്തിന്റേതായ രാഷ്ട്രീയമുണ്ട്. നമ്മള്‍ ആരാധിക്കുന്നത് കുള്ളനായ വാമനനെയാണ്. നമ്മുടെ ആഘോഷങ്ങളില്‍ ഭയങ്കര സവര്‍ണ്ണതയുണ്ട്. കസവുമുണ്ടും നേര്യതും ഒക്കെ ഉടുത്തുള്ള വസ്ത്രധാരണങ്ങളിലും ഒക്കെ ആയി നമ്മള്‍ ഒളിച്ചു കടത്തുന്ന ഒരുതരം ജാതിമൂല്യങ്ങളുണ്ട്. അതാണിന്നത്തെ സവര്‍ണ്ണബോധത്തെ രൂപപ്പെടുത്തുന്നത്. എല്ലാ തരത്തിലുള്ള ആളുകളിലും ഇത് അടിച്ചേല്‍പിക്കപ്പെടുകയാണ്.
കേരളത്തിലെ ജാതി ഒരു ഹിന്ദുമതത്തിന്റെ പ്രശ്‌നമല്ല. ക്രിസ്ത്യാനികളും മുസ്ലീംകളും ജാതിബോധം സൂക്ഷിക്കുന്നവരും ആചരിക്കുന്നവരുമാണ്.
മതംമാറി ക്രിസ്ത്യാനിയോ മുസ്ലീമോ ആകുന്നവരുടെ അവസ്ഥയെകുറിച്ചും ജയന്‍ ചെറിയാന്‍ പറയുന്നു. സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗമൊക്കെ ഭീകരമായ രീതിയില്‍ ജാതി സൂക്ഷിക്കുന്നവരാണ്. ദളിതന്‍ മതംമാറിയാലും ദളിതന്‍ തന്നെയാണ്. പുലയപ്പള്ളികള്‍പോലും പ്രത്യേകമുണ്ട്. ഇവാംഗളിക്കല്‍, പെന്തക്കോസ്ത് വിഭാഗങ്ങളില്‍ ചിലയിടത്ത് ദളിതര്‍ക്ക് സ്വാധീനമുണ്ട്. കേരളത്തില്‍ നസ്രാണികള്‍ എന്നുപറയുന്ന ഗ്രൂപ്പ് ഹൈന്ദവമായിട്ടുള്ള ജാതി ആചരിക്കുന്നവരാണ്.
കഴിഞ്ഞില്ല. ചാവക്കാടും മാറാടുമൊക്കെയുള്ള ദളിത് മുസ്ലീങ്ങള്‍ ദളിത് മുസ്ലീങ്ങള്‍ തന്നെയാണ്. പ്രമാണിവര്‍ഗ്ഗത്തില്‍നിന്നും മതംമാറി വന്നവര്‍ ആ പ്രമാണിത്തം സൂക്ഷിക്കുന്നു. കേരളത്തിലെ ജാതി എന്നത് എല്ലാ മതങ്ങളിലൂടെയും കടന്നുപോകുന്നതാണ്.
സ്വാഭാവികമായും സിനിമയിലെ ജാതി അഥവാ ജാതി എങ്ങനെ സിനിമയില്‍ പ്രവര്‍ത്തിക്കുന്നു, പ്രതിനിധീകരിക്കപ്പെടുന്നു എന്നതിനെപ്പറ്റിയും ജയന്‍ ചെറിയാന്‍ സംസാരിച്ചു.
മലയാളസിനിമ ഒരു സവര്‍ണ്ണ കുലീന ജാതിബോധത്തിലധിഷ്ഠിതമായുള്ളതാണ്. കഥാപാത്രങ്ങള്‍ ഇന്റര്‍ ആക്ട് ചെയ്യുന്നതും ചര്‍ച്ചകള്‍ നടക്കുന്നതും മറ്റും ജാതിബോധത്തില്‍ അധിഷ്ഠിതമായാണ്. മലയാളസിനിമയിലെ മുഖ്യകഥാപാത്രങ്ങള്‍ സവര്‍ണ്ണരാണ്- മേനോന്‍, വര്‍മ്മ തുടങ്ങിയവര്‍. പക്ഷേ ചിത്രം നിര്‍മ്മിക്കുന്ന ആളുകള്‍ സവര്‍ണ്ണര്‍ ആയിരിക്കണമെന്നില്ല. ബ്രാഹ്മണപ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ ചില മൂല്യബോധനങ്ങളാണ് നടക്കുന്നത്.
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളാണ് ഏറ്റവും കൂടുതല്‍ ജാതി ആചരിക്കുന്ന ഗ്രൂപ്പ്. അവരിലൂടെയാണ് ബ്രാഹ്മണ്യമൂല്യങ്ങള്‍ പലതും പ്രചരിപ്പിക്കുന്നത്. പക്ഷേ ഈ സിനിമകളുടെ നിര്‍മ്മാതാക്കള്‍ സവര്‍ണ്ണര്‍ ആവണമെന്നില്ല. ഏതാണ്ട് അറുപത് ശതമാനം ഫണ്ടും വരുന്നത് ഗള്‍ഫ് മലയാളികളില്‍നിന്നാണ്. അത് മുസ്ലീംപശ്ചാത്തലമുള്ളവരാണ്. എങ്കില്‍പ്പോലും ആ സിനിമകള്‍ പ്രചരിപ്പിക്കുന്ന ഒരു ഇസ്ലാം വിരുദ്ധസംഗതിയുണ്ട്. അത് മനഃപ്പൂര്‍വ്വം ചെയ്യുന്നതായിരിക്കണമെന്നില്ല. ഒരു തരത്തിലുള്ള ദളിതുവിരുദ്ധത, സ്ത്രീ വിരുദ്ധത നമ്മുടെ സാമൂഹികാവബോധത്തിന്റെ ഭാഗമാണ്.
ഇന്ന് നമ്മള്‍ കേരളീയത എന്ന് ഉയര്‍ത്തിക്കാട്ടുന്നത് സവര്‍ണ്ണ കുലീനതയുമായി ബന്ധപ്പെട്ടതാണ്.കുലീനന്‍ എന്നുപറയുന്നത് ഒരു പൊതുധാരണയാണ്. അതിന്റെ ദൃഢീകരണമാണ് റീഇന്‍ഫോഴ്‌സ്‌മെന്റ് ആണ് നമ്മുടെ സമസ്ത മേഖലയേയും സ്വാധീനിച്ചു നില്‍ക്കുന്നത്.
ഈ എല്ലാത്രം സിനിമകളും ഇതുതന്നെയാണ് ചെയ്യുന്നത്. കഥകളി, ഭാഷ, എല്ലാം കുലീനതയുടേതാണ്. ബ്രാഹ്മണ്യത്തിന്റേതാണ്. ഭാഷ ഒരുതരം വള്ളുവനാടന്‍ കൃത്രിമഭാഷയും. നമ്മള്‍ ജീവിക്കുന്ന ജീവിതവും സാഹിത്യത്തിലും സിനിമയിലും കാണുന്ന ജീവിതവും രണ്ടാണ്. അധികാര സ്ഥാനങ്ങളിലും നമ്മള്‍ പ്രദര്‍ശിപ്പിക്കുന്നത് കുലീനതയാണ്. ശരീരം തന്നെ നോക്കിയാല് വെളുത്ത് തുടുത്ത് ഇരിക്കുന്നവരാണ് സിനിമാതാരങ്ങള്‍ – ജയന്‍ ചൂണ്ടികാട്ടി.
ജയന്‍ ചെറിയാന്റെ ‘പാപ്പ്‌ലിയോ ബുദ്ധ’ നല്‍കുന്ന ഷോക് ട്രീറ്റ്‌മെന്റ് പലതരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഹരിജന്‍ എന്നുവിളിച്ച് അവമതിച്ച ഗാന്ധിജിക്കും അവരുടെ സമരങ്ങളെ സത്യാഗ്രഹങ്ങളിലൂടെ അട്ടിമറിച്ച ഗാന്ധിയന്മാര്‍ക്കും എതിരേ, അധികാരം കയ്യാളുന്നവര്‍ക്കും സ്ത്രീപീഡകര്‍ക്കുമെതിരേ. സ്ത്രീകളെ പീഡിപ്പിക്കുന്ത് ഒജു ജനതയെ മൊത്തെ അടിച്ചൊതുക്കുന്നതിന്റെ ഭാഗമായതിനാല്‍ അത് കൂടുതല്‍ ശ്രദ്ധേയമാകുന്നു.
ഗവ.ഫണ്ടും വാങ്ങി ദളിതുകളുടെ സംരക്ഷണത്തിനായി രംഗത്തെത്തുന്ന എന്‍ജിഒമാര്‍ക്കും അവരുടെ ജാതിമേധാവിത്വം മറച്ചുവയ്ക്കാനാവുന്നില്ല. ഇത് സമൂഹത്തിന്റെ സമസ്തമേഖലകളേയും സ്വാധീനിക്കുന്ന പ്രശ്‌നമാണെന്നതാണ് ‘പാപ്പിലിയോ ബുദ്ധ’ മുന്നോട്ടുവയ്ക്കുന്ന ചിന്ത.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പാപ്പ്‌ലിയോ ബുദ്ധയുടെ ഷോക് ട്രീറ്റ്‌മെന്റ്

  1. ജാതി സ്വത്വം ചില പ്രദേശങ്ങളിൽ മത സ്വത്വത്തെക്കാൾ ശക്തമാണ്.ഇരട്ട സ്വത്വത്തേക്കാൾ ഒരൊറ്റസ്വത്വം നിലനിർത്തുന്നതാണ് പൊതു പ്രവണത.അങ്ങനെ ജാതിയുടേയും മതത്തിന്റ്റെയും കാര്യം വരുമ്പോൾ പല ഹിന്ദുക്കളും ജാതി തന്നെ തെരഞ്ഞെടുക്കുന്നു. ഹിന്ദു മതത്തിലെ ദുരാചാരങ്ങൾ ,അതിലെ അസ്പ്രശ്യത,അന്ധവിശ്വാസങ്ങൾ എന്നിവ അവരിൽ അപമാനബോധമുളവാക്കുന്നു.മാധ്യമങ്ങളാകട്ടെ,ഹിന്ദു മതത്തിലെ അതല്യമായ തത്വദർശനത്തിനും ശാസ്ത്രീയവീക്ഷണത്തിനുമുപരിയായി അതിലെ സതി തുടങ്ങിയ അനുഷ്Oാനങ്ങളെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.അങ്ങനെ,നൂറ്റാണ്ടുകളായി ഹൈന്ദവവിമർശനമെന്നതു ഒരു ഫാഷനായി തുടർന്നു പോകുന്നു…….
    ഹൈന്ദവവിമർശനം എന്ന ഫാഷൻ……

Leave a Reply