പാക്കിസ്ഥാന്‍ വെടിനിര്‍ത്തണം, കാശ്മീര്‍ പ്രശ്‌നം പരിഹരിക്കണം

അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടങ്ങിവെച്ച വെടിനിര്‍ത്തല്‍ ലംഘനത്തോടെ ഇന്ത്യാ – പാക് ബന്ധം കൂടുതല്‍ വഷളായിരിക്കുന്നു. കാശ്മീര്‍ ലോകത്തിനുമുന്നില്‍് സംഘര്‍ഷ മേഖലയായി നിലനിര്‍ത്തുകയായിരിക്കാം അവരുടെ പ്രധാന ഉദ്ദേശ്യം. മോദി അധികാരത്തി്‌ലെത്തിയതോടെ ലോകത്തിനു മുന്നില്‍ ഇന്ത്യക്കു ലഭിച്ചതായി പറയപ്പെടുന്ന മുന്‍കൈയായിരിക്കാം ഒരുപക്ഷെ അവരെ അതിനു പ്രേരിപ്പിച്ചിരിക്കുക. ശീതകാലം വരുന്നതോടെ ഭീകരര്‍ക്കു ഇങ്ങോട്ടുകടക്കാനുള്ള സാഹചര്യം ഒരുക്കുന്നതും അവരുടെ ലക്ഷ്യമാകാം. കൂടാതെ അവിടത്തെ രാഷ്ട്രീയപ്രതിസന്ധി മറികടക്കാനുള്ള നീക്കവുമായിരിക്കാം. മോദിയുടെ മെല്ലെപ്പോക്കിനെ പലരും വിമര്‍ശിക്കുന്നു. മെല്ലെപോക്ക് ശരിയാണെങ്കില്‍ അധികാരത്തിലെത്തിയ മോദി ചെയുന്ന ഏറ്റവും നല്ലകാര്യം […]

iiiiഅതിര്‍ത്തിയില്‍ പാകിസ്താന്‍ തുടങ്ങിവെച്ച വെടിനിര്‍ത്തല്‍ ലംഘനത്തോടെ ഇന്ത്യാ – പാക് ബന്ധം കൂടുതല്‍ വഷളായിരിക്കുന്നു. കാശ്മീര്‍ ലോകത്തിനുമുന്നില്‍് സംഘര്‍ഷ മേഖലയായി നിലനിര്‍ത്തുകയായിരിക്കാം അവരുടെ പ്രധാന ഉദ്ദേശ്യം. മോദി അധികാരത്തി്‌ലെത്തിയതോടെ ലോകത്തിനു മുന്നില്‍ ഇന്ത്യക്കു ലഭിച്ചതായി പറയപ്പെടുന്ന മുന്‍കൈയായിരിക്കാം ഒരുപക്ഷെ അവരെ അതിനു പ്രേരിപ്പിച്ചിരിക്കുക. ശീതകാലം വരുന്നതോടെ ഭീകരര്‍ക്കു ഇങ്ങോട്ടുകടക്കാനുള്ള സാഹചര്യം ഒരുക്കുന്നതും അവരുടെ ലക്ഷ്യമാകാം. കൂടാതെ അവിടത്തെ രാഷ്ട്രീയപ്രതിസന്ധി മറികടക്കാനുള്ള നീക്കവുമായിരിക്കാം.
മോദിയുടെ മെല്ലെപ്പോക്കിനെ പലരും വിമര്‍ശിക്കുന്നു. മെല്ലെപോക്ക് ശരിയാണെങ്കില്‍ അധികാരത്തിലെത്തിയ മോദി ചെയുന്ന ഏറ്റവും നല്ലകാര്യം അതാണ്. യുദ്ധമല്ലല്ലോ, സമാധാനമാണ് നമുക്കാവശ്യം. അതിനുള്ള ശ്രമം പരമാവധി നടത്തുക തന്നെയാണ് വേണ്ടത്. യുഎനെപോലുള്ളവരുടെ ഇടപെടലിനെ നാം എന്തിനാണ് ഭയപ്പെടുന്നത്?
പാക് സൈനികര്‍ ചൊവ്വാഴ്ച രാത്രി നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ബി എസ് എഫ് ജവാന്മാരടക്കം 25 പേര്‍ക്ക് പരിക്കേറ്റു. സാംബ മേഖലയിലാണ് സ്ത്രീകള്‍ കൊല്ലപ്പെട്ടത്. 50 ഓളം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി ആയിരുന്നു പാകിസ്താന്റെ വെടിവെപ്പ്.
അതേസമയം ഇന്ത്യന്‍ സൈന്യം തിരിച്ചടിയും ആരംഭിച്ചിട്ടുണ്ട്. 35 പാക് അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ പ്രത്യാക്രമണം നടത്തി. ഇന്ത്യന്‍ ആക്രമണത്തില്‍ നിരവധി പാകിസ്താനികള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
കാശ്മീര്‍ പ്രശ്‌നം ഇനിയെങ്കിലും പരിഹരിക്കണം. അതിനായി ആരുമായും ചര്‍ച്ചക്ക് നാം തയ്യാറാകണം. കടുംപിടുത്തങ്ങള്‍ അവസാനിപ്പിക്കണം. ഇനിയും യുദ്ധം, ഇരുപക്ഷത്തുമുള്ള പാവപ്പെട്ട പട്ടാളക്കാരുടെ ജീവന്‍, പ്രതിരോധത്തിനായി കോടികളുടെ ചിലവ്… അതെല്ലാം ഒഴിവാക്കുകയാണ് വേണ്ടത്. തുറന്ന മനസ്സോടെയുള്ള സംഭാഷണങ്ങളിലൂടെ ഈ നീറുന്ന വിഷയത്തിനു പരിഹാരം കാണുകയാണ് വേണ്ടത്. അതിനായി മുന്‍കൈയെടുത്ത് പരിഹാരം കണ്ടെത്താന്‍ പറ്റുകയാണെങ്കില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ നേടിയ എല്ലാ കളങ്കങ്ങളും മാച്ചുകളയാന്‍ മോദിക്കു കഴിയും, ബിജെപിക്കും. തീര്‍ച്ചയായും അതിനു മുന്നോടിയായി പാക്കിസ്ഥാന്‍ വെടിനിര്‍ത്തുകതന്നെ വേണം. അക്കാര്യത്തിലും യു എന്‍ സമ്മര്‍ദ്ദം ചെലുത്തട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply