പശ്ചിമഘട്ട വനഭൂമി വീതിച്ചുകൊടുക്കണോ?

പി ജെ ബേബി പശ്ചിമഘട്ട മലനിരകളുടെ മൊട്ടയടിയും ഇടിച്ചുനിരത്തലും കേരള ജനതയുടെ ഭാവി നിലനില്പ് അവതാളത്തിലാക്കുമെന്ന കാര്യവിവരമുളളവരുടെ മുന്നറിയിപ്പുകള്‍ ഇന്ന് യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. വയനാട്ടിലടക്കം മഴ വന്‍തോതില്‍ കുറഞ്ഞത് കാവേരി വെള്ളത്തിന്റെ പേരില്‍ കര്‍ണാടകയും തമിഴ്‌നാടും തമ്മില്‍ ഒരു യുദ്ധം ഏതുനിമിഷവും പ്രതീക്ഷിക്കാം എന്ന സ്ഥിതി സൃഷ്ടിച്ചിരിക്കുന്നു.നൂറ്റാണ്ടുകളായി കൃഷി നടന്നിരുന്ന തഞ്ചാവൂരില്‍ കൃഷി പാടെ ഇല്ലാതായി. കുതിച്ചുയരുന്ന കൊടുംചൂട്, കുടിവെള്ളക്ഷാമം ….ഓരോ വര്‍ഷവും പ്രത്യാഘാതം രൂക്ഷമാകുന്നു. ഈ സന്ദര്‍ഭത്തില്‍ ആദിവാസി-ദളിത് -തോട്ടം തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഹാരിസണ്‍ -ടാറ്റ -അവരുടെ […]

estateപി ജെ ബേബി

പശ്ചിമഘട്ട മലനിരകളുടെ മൊട്ടയടിയും ഇടിച്ചുനിരത്തലും കേരള ജനതയുടെ ഭാവി നിലനില്പ് അവതാളത്തിലാക്കുമെന്ന കാര്യവിവരമുളളവരുടെ മുന്നറിയിപ്പുകള്‍ ഇന്ന് യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. വയനാട്ടിലടക്കം മഴ വന്‍തോതില്‍ കുറഞ്ഞത് കാവേരി വെള്ളത്തിന്റെ പേരില്‍ കര്‍ണാടകയും തമിഴ്‌നാടും തമ്മില്‍ ഒരു യുദ്ധം ഏതുനിമിഷവും പ്രതീക്ഷിക്കാം എന്ന സ്ഥിതി സൃഷ്ടിച്ചിരിക്കുന്നു.നൂറ്റാണ്ടുകളായി കൃഷി നടന്നിരുന്ന തഞ്ചാവൂരില്‍ കൃഷി പാടെ ഇല്ലാതായി. കുതിച്ചുയരുന്ന കൊടുംചൂട്, കുടിവെള്ളക്ഷാമം ….ഓരോ വര്‍ഷവും പ്രത്യാഘാതം രൂക്ഷമാകുന്നു.
ഈ സന്ദര്‍ഭത്തില്‍ ആദിവാസി-ദളിത് -തോട്ടം തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഹാരിസണ്‍ -ടാറ്റ -അവരുടെ ബിനാമികള്‍ തുടങ്ങിയവര്‍ കൈവശം വച്ചിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി അയ്യഞ്ചേക്കര്‍ വീതം പതിച്ചു നല്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. അത്തരക്കാര്‍ ഇത്രയധികം ഭൂമി കൈവശം വച്ചിട്ടുണ്ട് എങ്കില്‍ അത് സര്‍ക്കാരിന്റെ കൈയില്‍ റിസര്‍വ് വനമായി ഉണ്ട് എന്നു പറയുന്ന 8600ചതു:കി. മീ ഭൂമിയില്‍ പെട്ടതാണ് എന്നുറപ്പാണ്. അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ എന്നാല്‍ 2100ചതു:കി.മീ ഭൂമി.
കേരളത്തിന് 600കി.മീ നീളമുണ്ടെങ്കില്‍ പശ്ചിമഘട്ട മേഖലയില്‍ മൂന്നര കി.മീ .വീതിയില്‍ വനത്തിന്റെ ഒരു ബല്‍റ്റ് എന്നാണ് അതിനര്‍ത്ഥം. ആ ഭൂമി പിടിച്ചെടുത്ത് ഭൂമധ്യരേഖാ മഴക്കാടായി സംരക്ഷിക്കപ്പെടണം. ഇവിടെ ആദിവാസികള്‍ക്കോ ദളിതര്‍ക്കോ മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കോ ഭൂമി നല്കണമോ എന്ന വിഷയവുമായി ഈ ജീവന്മരണ പ്രശ്‌നത്തെ കൂട്ടിക്കുഴക്കരുത്. അവര്‍ക്ക് പശ്ചിമഘട്ടത്തില്‍ വനഭൂമി നല്കണം എന്ന ആവശ്യം ചില മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കണം. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‌കേണ്ട പ്രശ്‌നം 80-കളുടെ പകുതിയില്‍ സജീവമായി. അന്ന് നേതാവായി ഉയര്‍ന്ന സി.കെ ജാനു പകരം ഭൂമി മതി എന്ന് പ്രശ്‌നം വഴിതിരിച്ചുവിട്ടു. മുത്തങ്ങ റിസര്‍വ് വനത്തില്‍ കയറി താമസമാക്കി. 1999-ല്‍ അഞ്ചേക്കറില്‍ കൂടുതല്‍ ആദിവാസി ഭൂമി കൈവശം വച്ചിരിക്കുന്നത് തിരിച്ചു പിടിക്കുമെന്ന് നിയമം’മാതൃകാ പരമായി’ ഭേദഗതി ചെയ്തു.ഇന്നേ വരെ ആ നിയമപ്രകാരം ഒരു സെന്റ് ഭൂമി പോലും തിരിച്ച് പിടിച്ചോ?
ഇന്ന് മൊത്തത്തില്‍ ഒരു കണക്കെടുപ്പ് നടത്തിയാല്‍ എന്താണ് ആ കാലത്തിന്റെ ബാക്കിപത്രം? ജാനു വലിയ നേതാവായി,നല്ല നിലയില്‍ സംഘപരിവാറിനൊപ്പമാണ്.കൈയ്യേറ്റഭൂമി കൈയ്യേറ്റക്കാര്‍ക്കു തന്നെ. ആറളം, സുഗന്ധഗിരി, ചീങ്ങേരി തുടങ്ങിയ തോട്ടങ്ങള്‍ മുറിച്ച് നല്കപ്പെട്ടു. അതിലുണ്ടായിരുന്ന മരങ്ങള്‍ മുറിച്ചു കടത്തപ്പെട്ടു. ആ ഭൂമി കിട്ടിയ ആദിവാസികളുടെ ഇന്നത്തെ ജീവിതസ്ഥിതിയെന്ത്? പശ്ചിമഘട്ട വനം വനമായി നിലനിര്‍ത്തപ്പെടണം. പശ്ചിമഘട്ടത്തിലെ ഏകവിളത്തോട്ടങ്ങള്‍ നിബിഡ വനമായി മാറ്റപ്പെടണം. ചുരുങ്ങിയത് പത്ത് കി. മീ .വീതിയില്‍ ഒരു വനത്തിന്റെ ഗ്രീന്‍ ബെല്‍റ്റ് രൂപീകരിക്കപ്പെടണം. ആവശ്യമെങ്കില്‍ അതിനായി മാര്‍ക്കറ്റ് വില നല്കി റവന്യു ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. പശ്ചിമഘട്ട ഭൂമി റവന്യൂ ഭൂമിയാക്കുന്ന ഏതു ഡിമാന്റും ജനദ്രോഹമാണ്. പശ്ചിമഘട്ടവും അതിലെ വനവും നിലനിന്നാലെ കേരളമുളളു. കേരളം നിലനിന്നാലെ ദളിതര്‍ക്കും ആദിവാസികള്‍ക്കും നിലനില്പുളളൂ.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply