പല കാരണങ്ങള്‍ കൊണ്ടാണ് അവരെ വേട്ടയാടുന്നത് …

എം ആര്‍ അനില്‍ കുമാര്‍ ഒന്ന്. മിക്കവരും ബുദ്ധജൈന മതങ്ങള്‍ വിട്ട് ഹിന്ദു മതത്തിലേക്ക് ചേക്കേറിയപ്പോള്‍ അവര്‍ ഇസ്ലാമിലേക്ക് പോയി.. രണ്ട്. അവരിലേക്ക് ചാഞ്ഞ രണ്ടാമത്തെ വിഭാഗം ഈ നാട്ടിലെ പതിതരും കീഴാളരും ദളിതരുമായിരുന്നു. അവര്‍ക്ക് മനുഷ്യന്റെ അവകാശധികാരങ്ങള്‍ അനുവദിച്ചു കൊടുത്തു. മൂന്ന്. ഒന്‍പതാം നൂറ്റാണ്ടില്‍ ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറിയ നിരവധി വംശങ്ങളിലൊന്നിനെ അവര്‍ തങ്ങളുടെ രക്ഷകരായി സ്വീകരിച്ചു… അതിക്രമിച്ചു കയറിയവരുടെ മതത്തില്‍ അവര്‍ അഭയം പ്രാപിച്ചു. നാല് . അവര്‍ കലര്‍പ്പില്ലാതെ അവരുടെ മതത്തിലും ആചാരാനുഷ്ഠാനങ്ങളിലും […]

rrഎം ആര്‍ അനില്‍ കുമാര്‍

ഒന്ന്. മിക്കവരും ബുദ്ധജൈന മതങ്ങള്‍ വിട്ട് ഹിന്ദു മതത്തിലേക്ക് ചേക്കേറിയപ്പോള്‍ അവര്‍ ഇസ്ലാമിലേക്ക് പോയി..

രണ്ട്. അവരിലേക്ക് ചാഞ്ഞ രണ്ടാമത്തെ വിഭാഗം ഈ നാട്ടിലെ പതിതരും കീഴാളരും ദളിതരുമായിരുന്നു. അവര്‍ക്ക് മനുഷ്യന്റെ അവകാശധികാരങ്ങള്‍ അനുവദിച്ചു കൊടുത്തു.

മൂന്ന്. ഒന്‍പതാം നൂറ്റാണ്ടില്‍ ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറിയ നിരവധി വംശങ്ങളിലൊന്നിനെ അവര്‍ തങ്ങളുടെ രക്ഷകരായി സ്വീകരിച്ചു… അതിക്രമിച്ചു കയറിയവരുടെ മതത്തില്‍ അവര്‍ അഭയം പ്രാപിച്ചു.

നാല് . അവര്‍ കലര്‍പ്പില്ലാതെ അവരുടെ മതത്തിലും ആചാരാനുഷ്ഠാനങ്ങളിലും അടിയുറച്ചു വിശ്വസിച്ചു.

അഞ്ച്. അഗ്‌ന്യാരാധകരും ഗോഘ്‌നന്മാരുമായ ഇറാനിയന്‍ ആര്യന്മാരുടെ വര്‍ഗ ശത്രുക്കളായ പ്രാകൃത ഗോത്രങ്ങളില്‍ നിന്നാണ് അവരുടെ ഇസ്ലാമിക് സെമിറ്റിക് പാരമ്പര്യം കിളിര്‍ന്നു വന്നതെന്ന് വിശ്വസിച്ചു.

ആറ്. ചതുര്‍വര്‍ണ്യത്തിലും ജാതി വ്യവസ്ഥയിലും വിശ്വാസമില്ലാതെ ഇസ്ലാമിക സാഹോദര്യം എന്ന വിശാലമായ കാഴ്ചപ്പാട് വളര്‍ത്തി.

ഏഴ്. മദ്ധ്യകാലത്തെ ഹൈന്ദവ മത മൂഢതകളെ അറബികളുടെ ഉന്നത ശാസ്ത്രബോധം കൊണ്ട് പൊളിച്ചടുക്കി.

ഏഴ്. ദിന്‍ ഇലാഹി പോലുള്ള മത സഹിഷ്ണുതകളെ നട്ടുനനച്ചു … ഉപനിഷത്തുകള്‍ സംസ്‌കൃതി ത്തില്‍ നിന്ന് പേര്‍ഷ്യനിലേക്കും അറബിയിലേക്കും വിവര്‍ത്തനം ചെയ്ത് അബ്രാഹ്മണികമാക്കി.

എട്ട്. ഡല്‍ഹി സുല്‍ത്താനറ്റിന്റെപതനവും ബ്രിട്ടീഷ് അധിനിവേശവും വരെയുള്ള കാലം , ഇന്ത്യയെ അടക്കി ബ്ഭരിച്ചു.

ഒന്‍പത് . ഇസ്‌ളാം വിരുദ്ധരായ ബ്രിട്ടീഷുകാരെ നാടുകടത്തുന്നതിനായി ജിഹാദുകളില്‍ ഏര്‍പ്പെട്ടു.

പത്ത്. ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും അഭയസ്ഥാനവും മാതൃകയുമായി സ്വന്തമായി ഒരു സാംസ്‌കാരിക മത സാമൂഹ്യ ജീവിതം ഇവിടെ കരുപ്പിടിപ്പിച്ചെടുത്തു.

അന്ധകാരത്തെ വാഴ്ത്തി അതിന്റെ ആരാധകരായി കഴിഞ്ഞു കൂടിയിരുന്ന മദ്ധ്യകാല ജാതി ബ്രാഹ്മണരും അവരുടെ ആജ്ഞാനുവര്‍ത്തികളായ ക്ഷത്രിയ വൈശ്യ വര്‍ണ ജാതിവാദികളും ഇസ്ലാം വിരോധികളായതില്‍ അത്ഭുതമില്ല.

തീര്‍ച്ചയായും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ യുദ്ധോത്സുകത ആ തീയിലേക്ക് ആവശ്യത്തിനു ഇന്ധനം കോരിയൊഴിക്കുന്നുമുണ്ട്. അത് മറ്റൊരധികാര രാഷ്ട്രീയമാണ്. ഇസ്ലാമിക പൗരോഹിത്യത്തിന്റെ മദ്ധ്യകാലരാഷ്ട്രീയം. രണ്ടും ചേരുമ്പോള്‍ സിറിയ മുതല്‍ ഇന്ത്യ വരെ അസമാധാനത്തിന്റെ സ്‌ഫോടനങ്ങള്‍ മുഴങ്ങുന്നു.

സബര്‍മതി നമ്മളില്‍ നിന്ന് വളരെ വളരെ ദൂരെയാകുന്നു.

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply