പര്‍വ്വതീകരിക്കപ്പെടുന്ന കണക്കുകള്‍

സംഭവങ്ങളെ എങ്ങനെയൊക്കെയാണ് നാം പര്‍വ്വതീകരിക്കുന്നത്. ഈ വര്‍ഷം 40 ലക്ഷം പേര്‍ പൊങ്കാലയിട്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. അവരാരും കണക്കുകള്‍ എടുത്തിട്ടല്ല ഇതു പറയുന്നത്. മറിച്ച് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത് അതേപടി വിഴുങ്ങിയാണ്. എന്താണ് സത്യം? കേരളത്തിലെ ഒരു ജില്ലയിലും പൊതുവില്‍ 40 ലക്ഷം ജനസംഖ്യയില്ല. വെറുതെ സങ്കല്‍പ്പിക്കുക. ഒരു ജില്ലയിലെ മുഴുവന്‍ ജനങ്ങളും ഒരു നഗരത്തില്‍ വന്നാല്‍ എങ്ങനെയുണ്ടാകും? അതിനുള്ള സ്ഥലം തിരുവനന്തപുരം നഗരത്തിലുണ്ടോ? 40 ലക്ഷം പേരും ബസിലാണ് വന്നതെന്ന് സങ്കല്പിക്കുക. 100 പേര്‍ ഒരു […]

00205_562333

സംഭവങ്ങളെ എങ്ങനെയൊക്കെയാണ് നാം പര്‍വ്വതീകരിക്കുന്നത്. ഈ വര്‍ഷം 40 ലക്ഷം പേര്‍ പൊങ്കാലയിട്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. അവരാരും കണക്കുകള്‍ എടുത്തിട്ടല്ല ഇതു പറയുന്നത്. മറിച്ച് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത് അതേപടി വിഴുങ്ങിയാണ്.
എന്താണ് സത്യം? കേരളത്തിലെ ഒരു ജില്ലയിലും പൊതുവില്‍ 40 ലക്ഷം ജനസംഖ്യയില്ല. വെറുതെ സങ്കല്‍പ്പിക്കുക. ഒരു ജില്ലയിലെ മുഴുവന്‍ ജനങ്ങളും ഒരു നഗരത്തില്‍ വന്നാല്‍ എങ്ങനെയുണ്ടാകും? അതിനുള്ള സ്ഥലം തിരുവനന്തപുരം നഗരത്തിലുണ്ടോ? 40 ലക്ഷം പേരും ബസിലാണ് വന്നതെന്ന് സങ്കല്പിക്കുക. 100 പേര്‍ ഒരു ബസില്‍ കയറിയാല്‍ 40000 ബസ് വേണം. കേരളത്തില്‍ സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആകെയുള്ളത് 20000 എണ്ണം. ഇത്രയും പേര്‍ ട്രെയിനില്‍ വന്നാല്‍ 3000ത്തില്‍പരം ട്രെയിന്‍ വേണം.
ഇനി കേരളത്തിലെ ജനസംഖ്യ മൂന്നുകോടിയില്‍ പരം. അതില്‍ പകുതിയോളം ഹിന്ദുക്കള്‍. അവരില്‍ പകുതി സ്ത്രീകള്‍. ആ സ്ത്രീകളുടെ പകുതി പൊങ്കാലയിടാന്‍ എത്തിയോ? കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ട മനുഷ്യചങ്ങലയില്‍പോലും ഇത്രയും പേര്‍ അണിനിരന്നിട്ടുണ്ടോ?
ഈ പെരുപ്പിച്ച് കാണിക്കല്‍ പൊങ്കാലയുടെ മാത്രം പ്രശ്‌നമല്ല. മതപരിപാടികളില്‍ മാത്രമല്ല, രാഷ്ട്രീയ പരിപാടികളിലും ഇതു കാണാം. ശബരിമലയില്‍ രണ്ടുമാസം കൊണ്ട് നാലുകോടിയോളം പേര്‍ എത്തുമെന്നാണ് പറയുന്നത്. ആ കണക്കുകളെ ഇതുപോലെ ഒന്നു പരിശോധിച്ചാല്‍ രസകരമായിരിക്കും. പാര്‍ട്ടികളുടെ ശക്തിപ്രകടനങ്ങള്‍ക്ക് പങ്കെടുക്കുമെന്നു പറയുന്ന ജനലക്ഷങ്ങളുടെ കണക്കുകളുടേയും യാഥാര്‍ത്ഥ്യം മറ്റൊന്നല്ല. സംഘാടകര്‍ അങ്ങനെയൊക്കെ അവകാശപ്പെടും. എന്നാല്‍ ജനങ്ങളോട് സത്യം പറയാന്‍ ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുന്നതാണ് കഷ്ടം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പര്‍വ്വതീകരിക്കപ്പെടുന്ന കണക്കുകള്‍

  1. Correct analysis.

Leave a Reply