പരിസ്ഥിതിയുടെ കളര്‍ പൊളിറ്റിക്‌സ്‌

ഡേവിസ്‌ വളര്‍ക്കാവ്‌ പ്രകൃതിയുടെ വര്‍ണ്ണം ഭൂമിയെ എടുക്കുകയാണെങ്കില്‍ പച്ചയാണ്‌. കരയേക്കാള്‍ കൂടുതല്‍ ജലമാണെങ്കിലും, സമുദ്രജലം നീലയെങ്കിലും പച്ചയാണ്‌. പ്രകൃതിക്ക്‌ കിട്ടിയ വര്‍ണ്ണം. ഈ ഹരിതകത്തെ സംരക്ഷിക്കാന്‍ പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതുണ്ടെന്ന്‌ ബോധ്യപ്പെട്ടതിന്റെ ഭാഗമായി അവതരിപ്പിച്ചതാണ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌. ഈ റിപ്പോര്‍ട്ടിനോട്‌ കേരളത്തിലെ പ്രധാന മുന്നണികളായ എല്‍.ഡി.എഫും, യു.ഡി.എഫും സ്വീകരിച്ച സമീപനം നിരുത്തരവാദപരമായിരുന്നു. ബി.ജെ.പിയും ചില എം.എല്‍ പ്രസ്ഥാനങ്ങളുമാണ്‌ ഗ്രീന്‍ പക്ഷത്ത്‌ നിന്നത്‌. കേരളത്തില്‍ വോട്ടുണ്ടെങ്കിലും നിയമസഭയില്‍ സീറ്റ്‌ കിട്ടാത്തതിനാല്‍ മിക്ക സമരമുഖത്തും ബി.ജെ.പി കടന്നുവരാറുണ്ട്‌. ഒരു ഹരിത-കാവി മിക്‌സിങ്ങ്‌. […]

yellowഡേവിസ്‌ വളര്‍ക്കാവ്‌
പ്രകൃതിയുടെ വര്‍ണ്ണം ഭൂമിയെ എടുക്കുകയാണെങ്കില്‍ പച്ചയാണ്‌. കരയേക്കാള്‍ കൂടുതല്‍ ജലമാണെങ്കിലും, സമുദ്രജലം നീലയെങ്കിലും പച്ചയാണ്‌. പ്രകൃതിക്ക്‌ കിട്ടിയ വര്‍ണ്ണം. ഈ ഹരിതകത്തെ സംരക്ഷിക്കാന്‍ പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതുണ്ടെന്ന്‌ ബോധ്യപ്പെട്ടതിന്റെ ഭാഗമായി അവതരിപ്പിച്ചതാണ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌. ഈ റിപ്പോര്‍ട്ടിനോട്‌ കേരളത്തിലെ പ്രധാന മുന്നണികളായ എല്‍.ഡി.എഫും, യു.ഡി.എഫും സ്വീകരിച്ച സമീപനം നിരുത്തരവാദപരമായിരുന്നു. ബി.ജെ.പിയും ചില എം.എല്‍ പ്രസ്ഥാനങ്ങളുമാണ്‌ ഗ്രീന്‍ പക്ഷത്ത്‌ നിന്നത്‌. കേരളത്തില്‍ വോട്ടുണ്ടെങ്കിലും നിയമസഭയില്‍ സീറ്റ്‌ കിട്ടാത്തതിനാല്‍ മിക്ക സമരമുഖത്തും ബി.ജെ.പി കടന്നുവരാറുണ്ട്‌. ഒരു ഹരിത-കാവി മിക്‌സിങ്ങ്‌. മറ്റു മുന്നണികളില്‍, ഇടതാകട്ടെ പരിസ്ഥിതി പ്രവര്‍ത്തകരെ കൊതിപ്പിച്ചു കഴിഞ്ഞുവരികയായിരുന്നു. ഇക്കൂട്ടത്തിലെ ചില വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു ഗ്രീനിന്റ പ്രതീക്ഷ. അച്ചുതാനന്ദന്‍, ബിനോയ്‌ വിശ്വം തുടങ്ങിയ സുന്ദരന്മാര്‍ ഗ്രീന്‍-റെഡ്‌ മിക്‌സിങ്ങിന്റെ ഭാഗമായിരുന്നു. ശുദ്ധഗതിക്കാരായ ഗ്രീനുകള്‍ അടവുപരമായ ചുവപ്പിനെ വിലയിരുത്തുന്നതില്‍ ഉത്സുകരായിരുന്നില്ല. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ ഇവരെ ശരിക്കും മനസ്സിലാക്കാന്‍ അവസരമായി. യു.ഡി.എഫ്‌ ആകട്ടെ ഹരിത എം.എല്‍.എമാരുടെ ഒരു നിരതന്നെ സംഭാവന ചെയ്‌തു. എന്നാല്‍ ഗാഡ്‌ഗില്‍ വിഷയത്തില്‍, പശ്ചിമഘട്ട സംരക്ഷണത്തില്‍ ഒളിച്ചുകളിച്ചു. കേന്ദ്രഭരണ സ്വാധീനമുപയോഗിച്ച്‌ കസ്‌തൂരിരംഗനും പിന്നെ ഭേദഗതികളുമായി മുതലെടുപ്പിനൊരുങ്ങി. എല്‍.ഡി.എഫ്‌ ആകട്ടെ മലയോര മേഖലയില്‍ പച്ചക്കുപകരം ചുവപ്പുപടര്‍ത്തി. വയനാട്‌ കാട്‌ കാത്തി. ഇടുക്കിയില്‍ തങ്ങളുടെ സീറ്റ്‌ ഉറപ്പിച്ചു. ക്രൈസ്‌തവ കുഞ്ഞാടുകളിലുള്ള പൗരോഹിത്യ സ്വാധീനം ആവോളം ഉപയോഗിച്ച്‌ പശ്ചിമഘട്ടത്തെ തകര്‍ക്കാന്‍ കൂട്ടുനിന്നു. അതിന്റെ പേരില്‍ ഇടുക്കിയില്‍ ഒരു എം.പിയെ കിട്ടിയതിനാല്‍, വയനാട്ടില്‍ വോട്ട്‌ കൂടിയതിനാല്‍ ഇനി ഇവര്‍ ഒരിക്കലും പച്ചക്കുവേണ്ടി വാതുറക്കില്ല. വോട്ടു ബാങ്കിന്റെ അനുഭവം പരിസ്ഥിതിയെ തള്ളിപറയാന്‍ വരെയുള്ള അഹങ്കാരം ജനിപ്പിക്കും. വിജയം തെറ്റുകള്‍ക്ക്‌ മീതെ തിരശ്ശീലയിടുന്നു – ദെമോസ്‌തനീസ്‌.
സൈലന്റ്‌വാലി സമരകാലം മുതല്‍ക്കെങ്കിലും ഒരു ഗ്രീന്‍-റെഡ്‌ സംവാദം നടന്നിരുന്നു. മുഖ്യധാരയിലേക്ക്‌ പരിസ്ഥിതി അവബോധം പകരാനായെന്ന്‌ പാവം പച്ചക്കാര്‍ കരുതിയിരുന്നു. അതാകെ തകിടം മറിഞ്ഞുവീണു. ഇവിടെയാണ്‌ പച്ചയുടേയും കാവിയുടേയും കോമ്പിനേഷന്‍ സംഭവിക്കുന്നത്‌. പശ്ചിമഘട്ട വിഷയത്തില്‍ കസ്‌തൂരിയെപ്പോലും അംഗീകരിക്കാത്തവരുടെ എതിര്‍പക്ഷത്ത്‌ ഗാഡ്‌ഗിലിനുവേണ്ടി തന്നെ ഇവര്‍ നിലകൊണ്ടു. കേരളത്തില്‍ അത്‌ ഒരാശ്വാസമായി. കേന്ദ്രത്തില്‍ കാവി അധികാരത്തില്‍വന്ന സ്ഥിതിക്ക്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ ശ്രമിക്കുമോ അതോ മുംബൈയില്‍ ധാബോളില്‍ എണ്‍റോണ്‍ എന്ന വിദേശ കമ്പനിക്കുവേണ്ടി പണിയെടുത്ത പ്രമോദ്‌ മഹാജനപ്പോലെയുള്ളവരുടെ അവതാരങ്ങള്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ നിലവറയില്‍ ഒതുക്കുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും സവര്‍ണ്ണ ഹിന്ദുത്വത്തിന്റേയും പ്രസ്ഥാനത്തിലെ തീവ്ര-മിതകാഴ്‌ചപ്പാടുകളുടെയും കോര്‍പ്പറേറ്റുകളുടെയും ബലാബലങ്ങളില്‍ ഒരു ഇന്ത്യന്‍ വൈസ്രോയിയായി മാറാനാണ്‌ സാധ്യത. അതിനിടയില്‍ വികസനത്തിന്റെ വായ്‌ത്താരികളും. പിന്നെങ്ങിനെയാണ്‌ പശ്ചിഘട്ടം പരിഗണിക്കുക?
പരിസ്ഥിതിക്കുവേണ്ടി നിലകൊള്ളുന്നവര്‍ക്ക്‌ സ്വീകാര്യമാകേണ്ടത്‌ റെഡും, സാഫ്രോണും അല്ലെങ്കില്‍ പിന്നെ ഏതുനിറമാണ്‌? യെല്ലോ – പീതാംബരം – മഞ്ഞ അതെ ശ്രീകൃഷ്‌ണനും, ശ്രീബുദ്ധനും, ശ്രീനാരായണനും ചക്രവാളങ്ങളില്‍ ചാലിച്ച നിറം. അധികാര രാഷ്‌ട്രീയത്തെ മതരാഷ്‌ട്രീയത്തെ, ഹിംസാത്മക രാഷ്‌ട്രീയത്തെ സാംസ്‌കാരിക രാഷ്‌ട്രീയംകൊണ്ട,്‌ മതാതീതമാക്കികൊണ്ട്‌, കരുണാദ്രമാക്കികൊണ്ട്‌ പുതിയൊരു ഇന്ത്യക്കായി കരുതിവെച്ചിരിക്കുന്നത്‌ പീതാംബരമാണ്‌. അതിനോട്‌ സഖ്യപ്പെടുന്നത്‌ ഒരു ഗ്രീന്‍ ഭാരതത്തിന്റെ ശരിയായ സംസ്‌കൃതിക്കും സഹായകമാകും. അല്ലെങ്കില്‍ ഭാരതത്തിന്റെ നിറം കാവിയാണെന്ന കല്ലുവെച്ചനുണ ഏറ്റെടുക്കേണ്ടിവരും.
“പ്രകൃതി രക്ഷതി രക്ഷിത”, പ്രകൃതിയെ രക്ഷിച്ചാല്‍ പ്രകൃതി നമ്മളെയും രക്ഷിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply