പരിസ്ഥിതിദിനം : മരം നടുന്നവരോട് …

ഡോ. ടി.വി. സജീവ് ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യക്തികളും സംഘടനകളും നിരവധി മരങ്ങള്‍ നടാനുള്ള തയാറെടുപ്പിലാണ്. തെരഞ്ഞെടുപ്പ് കാലത്തുതന്നെ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ പതിനായിരത്തിലേറെ പ്ലാവിന്‍ തൈകള്‍ നട്ടുകഴിഞ്ഞു. തന്റെ ഭൂരിപക്ഷമായ 31000ത്തോളം വൃക്ഷതൈകള്‍ നടുമെന്ന ഉറപ്പ് പാലിക്കാനായി അദ്ദേഹം ഇനിയും ഇരുപതിനായിരത്തിലേറെ തൈകള്‍ നടാനുള്ള ശ്രമത്തിലാണ്. നിലമ്പൂരില്‍ ‘ഒടു കുടയും കുഞ്ഞു മരവും’ എന്ന പേരില്‍ സ്‌കൂള്‍ തുറന്നെത്തുന്ന വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മരം നടല്‍ തുടങ്ങാനിരിക്കുന്നു. ഇനിയും നിരവധി സ്ഥലങ്ങളില്‍ […]

enഡോ. ടി.വി. സജീവ്

ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യക്തികളും സംഘടനകളും നിരവധി മരങ്ങള്‍ നടാനുള്ള തയാറെടുപ്പിലാണ്. തെരഞ്ഞെടുപ്പ് കാലത്തുതന്നെ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ പതിനായിരത്തിലേറെ പ്ലാവിന്‍ തൈകള്‍ നട്ടുകഴിഞ്ഞു. തന്റെ ഭൂരിപക്ഷമായ 31000ത്തോളം വൃക്ഷതൈകള്‍ നടുമെന്ന ഉറപ്പ് പാലിക്കാനായി അദ്ദേഹം ഇനിയും ഇരുപതിനായിരത്തിലേറെ തൈകള്‍ നടാനുള്ള ശ്രമത്തിലാണ്. നിലമ്പൂരില്‍ ‘ഒടു കുടയും കുഞ്ഞു മരവും’ എന്ന പേരില്‍ സ്‌കൂള്‍ തുറന്നെത്തുന്ന വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മരം നടല്‍ തുടങ്ങാനിരിക്കുന്നു. ഇനിയും നിരവധി സ്ഥലങ്ങളില്‍ സംഘടനകള്‍ കാലവര്‍ഷം തുടങ്ങുന്നതിനോടൊപ്പം മരം നടാന്‍ സജ്ജമായി കഴിഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കിന് മരങ്ങള്‍ നടാന്‍ പോകുന്ന ഈ സമയത്ത് അതിനു തയ്യാറെടുക്കുന്നവര്‍ക്കായാണ് ഈ കുറിപ്പ്.
ഒരു മരത്തൈ നടുന്നയാളുടെ മനസില്‍ ആ മരം പൂര്‍ണ വളര്‍ച്ചയെത്തുമ്പോഴുള്ള അതിന്റെ ആര്‍ക്കിടെക്ച്ചര്‍ സങ്കല്പിക്കാനാകണം. ശിഖരങ്ങളുടെയും തായ്‌വേരിന്റെയും പാര്‍ശ്വവേരുകളുടെയും വിന്യാസം മനസില്‍ തെളിയണം. അങ്ങനെയായാല്‍ മുകളില്‍ വൈദ്യുത കമ്പികളുണ്ടോ എന്നതും താഴെ പൈപ്പുകള്‍ പോകുന്നുണ്ടോ എന്നതുമൊക്കെ കണക്കാക്കപ്പെടും. പൊതുനിരത്തുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നുമുള്ള അകലവും ശ്രദ്ധിക്കപ്പെടും. ഏതു മരമാണ് നടുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ആയിരക്കണക്കിന് മരങ്ങള്‍ നടുമ്പോള്‍ അവയെല്ലാം ഒരേതരം മരങ്ങളാകുന്നത് അത്ര നന്നല്ല. പല കാരണങ്ങളുണ്ട്. ഒന്നാമതായി ഏക വിള തോട്ടങ്ങളിലെപ്പോലെതന്നെ ആ മരത്തിന്റെ കീടങ്ങളും സൂഷ്മ ജീവികള്‍ ഉണ്ടാക്കുന്ന അസുഖങ്ങളും ക്രമാതീതമായി വര്‍ധിക്കും.
തിരുവനന്തപുരം ജില്ലയിലെ ചില ആഞ്ഞിലി തോട്ടങ്ങളില്‍ സംഭവിച്ചപോലെ ഒരസുഖം പടര്‍ന്ന് പിടിച്ച് എല്ലാ മരങ്ങളും ഒരുമിച്ച് മരിച്ചുപോകുന്ന അവസ്ഥയുണ്ടാകും. രണ്ടാമതായി, പരിസ്ഥിതി ശാസ്ത്രത്തിലെ പ്രധാനപ്പെട്ട നിയമം വൈവിധ്യമാണ് സ്ഥിരതയ്ക്ക് അടിസ്ഥാനം എന്നതാണ്. അതനുസരിച്ച് എത്രമാത്രം വൈവിധ്യമാര്‍ന്ന മരങ്ങളാണോ നടാനാകുമോ അത്രത്തോളമായിരിക്കും ആ ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്ക് അടിസ്ഥാനം. മരങ്ങളുടെ വൈവിധ്യമാണ് മറ്റ് ജീവജാലങ്ങളുടെ വൈവിധ്യത്തിന് അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. കൃഷിയിടങ്ങളിലെ പരാഗണം അടക്കമുള്ള നിരവധി പാരിസ്ഥിതിക സേവനങ്ങള്‍ നല്‍കുന്ന ചിത്രശലഭങ്ങളും വണ്ടുകളും തേനീച്ചകളും അണ്ണാര്‍ക്കണ്ണന്മാരും കിളികളും തവളകളും പാമ്പുകളുമൊക്കെ ജീവസന്ധാരണത്തിന് ആശ്രയിക്കുന്നത് പല സമയത്തായി ഭക്ഷണം നല്‍കുന്ന വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളെയാണ്. ഒരു മരത്തിന്റെ ആയിരക്കണക്കിന് തൈകളല്ല മറിച്ച് നിരവധി മരങ്ങള്‍ നടാനാവണം.
”ആഗോളതാപനം: മരമാണ് മറുപടി” എന്നത് ഒത്തിരി പതിരുകളുള്ള പുതുമൊഴിയാണ്. അന്തരീക്ഷതാപത്തിലെ ഉയര്‍ച്ചയെ നേരിടാന്‍ നമുക്ക് വേണ്ടത് ഒറ്റയ്‌ക്കൊറ്റയ്ക്ക് നില്‍ക്കുന്ന മരങ്ങളല്ല മറിച്ച് മരക്കൂട്ടങ്ങളാണ്. പലതരത്തിലുള്ള മരങ്ങള്‍ ഇടകലര്‍ന്ന് വളരുന്ന, വള്ളിപ്പടര്‍പ്പുകളുള്ള മണ്ണില്‍നിന്ന് നിറയെ പുതുനാമ്പുകള്‍ ഉയര്‍ന്നുവരുന്ന മരക്കൂട്ടങ്ങള്‍ക്കാണ് ഈ പ്രദേശത്തെ സൂഷ്മകാലാവസ്ഥയെ സ്വാധീനിക്കാനാവുക. കഴിയുന്ന ഇടങ്ങളില്‍ സ്‌കൂളുകളുടെയോ കോളജുകളുടെയോ മറ്റു സ്ഥാപനങ്ങളുടെയോ സ്ഥലങ്ങളില്‍, പുറമ്പോക്കുകളില്‍ ഒരു മരക്കൂട്ടത്തെ നിര്‍മിക്കാനായാല്‍ അത് നിരവധി ജീവജാലങ്ങള്‍ക്ക് അഭയസ്ഥാനമായി മാറും. ഈ ധര്‍മം നിര്‍വഹിച്ചിരുന്ന കാവുകളും കാണങ്ങളും കേരളത്തില്‍ അതിവേഗം ഇല്ലാതാവുകയാണ്. മഴവെള്ളത്തെ, അതിന്റെ വേഗതകുറച്ച് മണ്ണിലേക്കിറങ്ങുവാന്‍ സമയംകൊടുത്ത് ഭൂഗര്‍ഭ ജല അറകളെ നിറയ്ക്കാന്‍ കഴിഞ്ഞിരുന്ന ഇത്തരം മരക്കൂട്ടങ്ങള്‍ ഇല്ലാതായതാണ് കേരളത്തെ മഴക്കാലം കഴിഞ്ഞാല്‍ അതിവേഗം വരള്‍ച്ചയിലേക്കും കുടിവെള്ളക്ഷാമത്തിലേക്കും നയിക്കുന്നത്.
ഇത്തരം മരക്കൂട്ടങ്ങള്‍ നില്‍ക്കാനുള്ള കേരളത്തിലെ ഇടങ്ങള്‍ അപഹരിച്ചത് സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിക്കപ്പെട്ട, രണ്ട് ഇനത്തില്‍പ്പെട്ട അക്കേഷ്യ മരങ്ങളാണ് അക്കേഷ്യ ഓറിക്കുലി ഫോര്‍മിസും അക്കേഷ്യ മാഞ്ചിയവും. ഈ വൈദേശിക വൃക്ഷങ്ങള്‍ ധാരാളമായി ജലം ആവശ്യമുള്ളതും തദ്ദേശീയ ജീവജാലങ്ങള്‍ക്ക് ഭക്ഷിക്കുവാനോ ജീവിക്കുവാനോ തക്ക ആവാസവ്യവസ്ഥ ഒരുക്കുന്നവയോ അല്ല. കേരളത്തില്‍ നടക്കുന്ന വലിയതോതിലുള്ള മരം നടല്‍ പരിപാടികള്‍ മുഖ്യലക്ഷ്യമാക്കേണ്ടത് ഈ വൈദേശിക വൃക്ഷങ്ങള്‍ നില്‍ക്കുന്ന ഇടങ്ങള്‍ തദ്ദേശീയ വൃക്ഷങ്ങളെ നട്ടുകൊണ്ട് തിരിച്ചുപിടിക്കുക എന്നതാണ്.
നടുന്ന മരം ഏതെന്ന് അറിയാതെ മരം നടരുത്. പല വൃക്ഷങ്ങളും തൈയ്യായിരിക്കുമ്പോള്‍ ഉള്ള ഇലകള്‍ അത് മുതിര്‍ന്നു കഴിഞ്ഞാലുള്ള ഇലകളെപ്പോലെയാകില്ല. ചിലപ്പോഴെങ്കിലും ഇത് വലിയ കുഴപ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വയനാടന്‍ നിരത്തുകളോടു ചേര്‍ന്ന് നിറയെ കണിക്കൊന്ന മരങ്ങള്‍ നടാനുള്ള പദ്ധതിയുണ്ടായിരുന്നു. നൂറുകണക്കിന് തൈകള്‍ കര്‍ണാടകത്തില്‍നിന്ന് കൊണ്ടുവരികയും നടുകയും ചെയ്തു. കുറച്ചു തൈകള്‍ മുത്തങ്ങ വന്യജീവി സങ്കേതത്തിനകത്തും നട്ടു. വളര്‍ന്നുവന്നപ്പോഴാണ് ഇവയത്രയും കണിക്കൊന്ന അല്ലെന്നും പകരം മണ്ണൂക്കൊന്ന എന്നു വിളിക്കുന്ന ഡെണ്ണ സ്‌പെക്റ്റാബിലിസ് ആണെന്നും മനസിലായത്. മണ്ണൂക്കൊന്ന ഒരു അധിനിവേശ സസ്യമാണ്. വളരെ വേഗം ഒരു പ്രദേശമാകെ പടര്‍ന്ന് പിടിക്കുന്ന, അടുത്ത് മറ്റൊരു ചെടിയും വളരാന്‍ സമ്മതിക്കാത്ത മണ്ണൂക്കൊന്ന ഇന്ന് വന്യജീവികളുടെ ഭക്ഷ്യയോഗ്യമായ സസ്യങ്ങളെ നിഷ്‌കാസനം ചെയ്തുകൊണ്ട് കാട്ടിലേക്കടക്കം പടരുകയാണ്. ഇത് നാട്ടിലും സംഭവിക്കാം എന്നതുകൊണ്ടാണ് നടുന്ന മരം ഏതെന്ന് കൃത്യമായി അറിയുക എന്നത് പ്രധാനമാകുന്നത്.
കേരളത്തിലെ പല സ്‌കൂളുകളിലും കാണുന്ന ഒരു പ്രവൃത്തി നക്ഷത്രവനം നിര്‍മിക്കുക എന്നതാണ്. എല്ലാ നാളിനോടും ചേര്‍ന്ന് പറയപ്പെടുന്ന മരങ്ങളെല്ലാം ഒരുമിച്ച് ഒരിടത്ത് നടുക എന്നതാണിത്. പരസ്പരം ഒരു ചേര്‍ച്ചയുമില്ലാത്ത, സ്വാഭാവികമായി പ്രകൃതിയില്‍ ഒരിക്കലും ഒരുമിച്ച് വളരാത്ത മരങ്ങളുടെ കൂട്ടമാണിത്. ഒരുമിച്ച് വളരാന്‍ കഴിയുന്ന മരങ്ങള്‍ നടുകയും അവ വളര്‍ന്ന് തുടങ്ങിയാല്‍ അവിടെ സ്വാഭാവികമായി മുളയ്ക്കുന്ന സസ്യങ്ങള്‍ക്ക് സംരക്ഷണം

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply