പബ്ലിക് സ്ഫിയറിലെ ഹിന്ദുത്വ നുഴഞ്ഞ് കയറ്റം സമ്പൂര്‍ണ്ണം..

ബച്ചു മാഹി ‘ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് ഇന്ത്യയൊട്ടാകെ കലാപത്തില്‍ കത്തിയെരിഞ്ഞപ്പോഴും കേരളം സമാധാനത്തിന്റെ തുരുത്തായി നിലകൊണ്ടു.’ ഇങ്ങനൊരു ക്ലീഷേ പ്രയോഗമുണ്ട്. ഇതിനെ ലളിതയുക്തിയില്‍ വായിച്ചെടുക്കണ്ടത് എന്താണ്? ബാബറി മസ്ജിദ് തകര്‍ത്തതില്‍ പ്രകോപിതരായ മുസ്ലിംകള്‍ ആയുധങ്ങളുമായി പുറപ്പെട്ട് രാജ്യമൊട്ടാകെ കലാപം നടത്തി എന്നല്ലേ? വാസ്തവമെന്തായിരുന്നു? ബാബ്‌റി തകര്‍ത്തതില്‍ പിന്നെ സംഘപരിവാര്‍ / ശിവസേന ക്രിമിനലുകള്‍ വിജയാഹ്ലാദത്തോടനുബന്ധിച്ച് മുസ്ലിംകള്‍ക്ക് നേരെ, മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരം ഉത്തരേന്ത്യയിലും ബോംബെയിലുമൊക്കെ ഏകപക്ഷീയ ആക്രമണം അഴിച്ച് വിടുകയായിരുന്നു. ആയിരക്കണക്കിന് മുസ്ലിംകള്‍ ചുട്ടെരിക്കപ്പെട്ടു. […]

hhhബച്ചു മാഹി

‘ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് ഇന്ത്യയൊട്ടാകെ കലാപത്തില്‍ കത്തിയെരിഞ്ഞപ്പോഴും കേരളം സമാധാനത്തിന്റെ തുരുത്തായി നിലകൊണ്ടു.’
ഇങ്ങനൊരു ക്ലീഷേ പ്രയോഗമുണ്ട്. ഇതിനെ ലളിതയുക്തിയില്‍ വായിച്ചെടുക്കണ്ടത് എന്താണ്?
ബാബറി മസ്ജിദ് തകര്‍ത്തതില്‍ പ്രകോപിതരായ മുസ്ലിംകള്‍ ആയുധങ്ങളുമായി പുറപ്പെട്ട് രാജ്യമൊട്ടാകെ കലാപം നടത്തി എന്നല്ലേ? വാസ്തവമെന്തായിരുന്നു?
ബാബ്‌റി തകര്‍ത്തതില്‍ പിന്നെ സംഘപരിവാര്‍ / ശിവസേന ക്രിമിനലുകള്‍ വിജയാഹ്ലാദത്തോടനുബന്ധിച്ച് മുസ്ലിംകള്‍ക്ക് നേരെ, മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരം ഉത്തരേന്ത്യയിലും ബോംബെയിലുമൊക്കെ ഏകപക്ഷീയ ആക്രമണം അഴിച്ച് വിടുകയായിരുന്നു. ആയിരക്കണക്കിന് മുസ്ലിംകള്‍ ചുട്ടെരിക്കപ്പെട്ടു.
ചിലര്‍ ഇതിനെ ശിഹാബ് തങ്ങളുടെ സമാധാനാഹ്വാനത്തിലേക്ക് ചേര്‍ത്ത് കെട്ടാറുണ്ട്. വാസ്തവത്തില്‍ വെടക്കാക്കി തനിക്കാക്കുക എന്നൊരു ഫാഷിസ്റ്റ് സ്ട്രാറ്റജിയുണ്ട് ആ പ്രചരണത്തില്‍. മുസ്ലിംകള്‍ പൊതുവെ അപരിഷ്‌കൃത കലാപകാരികളാണ് എന്ന അബോധം. തങ്ങള്‍ എന്ന ഏക സമാധാന എക്‌സപ്ഷന്‍, അദ്ദേഹത്തിന് ഈ കലാപകാരി മുസ്ലിംകളിലുള്ള സ്വാധീനം,…
കെണി അറിയാതെ ഹോ ഞമ്മക്കുള്ള അവാര്‍ഡ് എന്ന് ലീഗാരും ഏറ്റെട്ത്ത് ഇത് അലക്കാറുണ്ട്.
കേരളത്തില്‍ കലാപങ്ങള്‍ നടക്കാതെ പോയത് അങ്ങനെ ഏകപക്ഷീയ ആക്രമണങ്ങള്‍ അഴിച്ച് വിടാന്‍ മാത്രമുള്ള ശാക്തിക ബലം അന്ന് സംഘപരിവാര്‍ ശക്തികള്‍ക്ക് ഇല്ലാത്തത് കൊണ്ടും കേരള മുസ്ലിംകള്‍ ഉത്തരേന്ത്യയിലെ പോലെ ദുര്‍ബല സമൂഹം അല്ലാത്തത് കൊണ്ടുമായിരുന്നു. എല്ലാവിധ കുറവുകളോടെയും, ഒരു സമൂഹമെന്ന നിലയില്‍ മുസ്ലിം ശാക്തീകരണത്തില്‍ ലീഗും അതിന്റെതായ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് നിഷേധിക്കുന്നില്ല.
അന്ന് തൊട്ടിങ്ങോളം, മാധ്യമങ്ങളിലും പൊതുബോധ നിര്‍മ്മിതികളിലും നുഴഞ്ഞ് കയറി, പിന്നണിയില്‍ മുന്‍ഗണനകളും അജണ്ടകളും സെറ്റ് ചെയ്ത് മുസ്ലിം ഭീതി പാരമ്യതയിലെത്തിക്കാനുള്ള ശ്രമമായിരുന്നു സംഘപരിവാര്‍ നടത്തിക്കൊണ്ടിരുന്നത്. കെണി തിരിച്ചറിയാതെ, ലിബറല്‍സും മതേതരരും നിഷ്‌കളങ്കരും പലപ്പോഴും ഇത്തരം പ്രൊപഗണ്ടകള്‍ ഏറ്റെടുത്ത് പ്രചാരം നല്കാറുമുണ്ട്. തങ്ങള്‍ തന്നെ ഒരിക്കല്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കാന്‍ ഒരു കൈ സഹായം നല്‍കുക പോലും ചെയ്ത, ഒരു കാലത്തും സവര്‍ണ്ണ രാഷ്ട്രീയ വിധേയത്വങ്ങളോട് മുഖം തിരിച്ചിട്ടില്ലാത്ത ലീഗിനെപ്പോലും ഡീമനൈസ് ചെയ്ത് കൊണ്ടാണ് അവരതിന് പ്ലാറ്റ്‌ഫോം ഒരുക്കിയത്. കഴിഞ്ഞ യു.ഡി.എഫ്. ഭരണക്കാലത്തെ സാമുദായിക പ്രാതിനിധ്യം, പച്ച ബോര്‍ഡ് തുടങ്ങിയ വിവാദങ്ങള്‍ മതേതര കക്ഷികള്‍ പോലും ഏറ്റെടുത്തത് ഓര്‍ക്കുക. ഫാഷിസ്റ്റുകള്‍ക്ക് മൈലേജ് നല്കിയ ഒന്നായിരുന്നു കൈവെട്ട് സംഭവം. പോപ്പുലര്‍ ഫ്രണ്ടാദികള്‍ കോടാലിക്കെകള്‍ ആണെന്ന് ന്യായമായും കരുതാവുന്ന ഒന്ന്. എന്നാല്‍ അതിനെ മറയാക്കിയുള്ള ആനുപാതികമല്ലാത്ത ഭീതി പടര്‍ത്തലും, അതേസമയം, സംഘപരിവാര്‍ ശക്തികള്‍ മതം മാറിയതിന്റെ പേരില്‍ ഇടവേളകളിലായി രണ്ടോ മൂന്നോ പേരെ കൊന്നൊടുക്കിയത് വലിയൊരു ചര്‍ച്ച പോലുമാകുന്നില്ല എന്നതും, പബ്ലിക് സ്ഫിയറിലേക്കുള്ള ഹിന്ദുത്വ നുഴഞ്ഞ് കയറ്റം സമ്പൂര്‍ണ്ണമായിരിക്കുന്നു എന്നതിന്റെ സൂചകം തന്നെ.

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply