പന്നിയിറച്ചിക്കുശഷം ആസിഫലി : ഈ നാടെങ്ങോട്ട്?

പന്നിയിറച്ചിവിവാദത്തിനു പുറകെ ആസിഫലി വിവാദം. ഒരോരുത്തര്‍ക്കും സ്വന്തം വിശ്വാസം കാത്തു സൂക്ഷിക്കാനവകാശമുള്ളതു പോലെ മറ്റുള്ളവര്‍ക്കും അതിനവകാശമുണ്ടെന്ന വസ്തുതയാണ് വിസ്മരിക്കപ്പെടുന്നത്. അതാകട്ടെ ഇന്നു മതമൗലികവാദത്തിന്റേയും വര്‍ഗ്ഗീയതയുടേയും പേരിലാകുമ്പോള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ആസിഫലിയയുടെ പുതിയ സിനിമക്കെതിരെ പെണ്‍കുട്ടികള്‍ കമന്റിട്ടത് ജനാധിപത്യസംവിധാനത്തില്‍ നിലനില്‍ക്കുന്ന വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ പേരിലാണ്. പ്രത്യകിച്ച് സിനിമയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്നതായിരുന്നു അവരുടെ വിമര്‍ശനം. എന്നാല്‍ സംഭവിച്ചതെന്താണെന്നു നോക്കുക. പെണ്‍കുട്ടികളെ ആസിഫലി ഫാന്‍സുകാര്‍ മര്‍ദ്ദിക്കുന്നു. എല്ലാ നായകന്മാരും തീറ്റകൊടുത്തു വളര്‍ത്തുന്ന ഫാന്‍സുകളുടെ ഗുണ്ടായിസം കേരളത്തില്‍ അതിരു കടക്കുന്നതിന്റെ ഒടുവിലത്തെ […]

tonyപന്നിയിറച്ചിവിവാദത്തിനു പുറകെ ആസിഫലി വിവാദം. ഒരോരുത്തര്‍ക്കും സ്വന്തം വിശ്വാസം കാത്തു സൂക്ഷിക്കാനവകാശമുള്ളതു പോലെ മറ്റുള്ളവര്‍ക്കും അതിനവകാശമുണ്ടെന്ന വസ്തുതയാണ് വിസ്മരിക്കപ്പെടുന്നത്. അതാകട്ടെ ഇന്നു മതമൗലികവാദത്തിന്റേയും വര്‍ഗ്ഗീയതയുടേയും പേരിലാകുമ്പോള്‍ കൂടുതല്‍ രൂക്ഷമാകുന്നു.
ആസിഫലിയയുടെ പുതിയ സിനിമക്കെതിരെ പെണ്‍കുട്ടികള്‍ കമന്റിട്ടത് ജനാധിപത്യസംവിധാനത്തില്‍ നിലനില്‍ക്കുന്ന വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ പേരിലാണ്. പ്രത്യകിച്ച് സിനിമയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്നതായിരുന്നു അവരുടെ വിമര്‍ശനം. എന്നാല്‍ സംഭവിച്ചതെന്താണെന്നു നോക്കുക. പെണ്‍കുട്ടികളെ ആസിഫലി ഫാന്‍സുകാര്‍ മര്‍ദ്ദിക്കുന്നു. എല്ലാ നായകന്മാരും തീറ്റകൊടുത്തു വളര്‍ത്തുന്ന ഫാന്‍സുകളുടെ ഗുണ്ടായിസം കേരളത്തില്‍ അതിരു കടക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. അസോസിയേഷന്‍ അംഗമായ അനീസ് അലിയെ അധിക്ഷേപിച്ചതിനെ തങ്ങള്‍ ചോദ്യം ചെയ്തതേയുള്ളു എന്നാണ് ഫാന്‍സുകാരുടെ വിശദീകരണം. എന്തായാലും അതിനുശേഷമുണ്ടായ സംഭവം നോക്കുക. തൃശൂരില്‍ ശിവസേനക്കാര്‍ സിനിമ കളിക്കുന്ന തിയറ്ററിലേക്കു മാര്‍ച്ചു ചെയ്യുന്നു എന്നിട്ട് സിനിമയുടെ ബോര്‍ഡുകള്‍ നശിപ്പിക്കുന്നു. ആസിഫലിയുടെ മതമാണ് അവരെ ചൊടിപ്പിച്ചതെന്നു വ്യക്തം.
പന്നിയിറിച്ചി സംഭവവും നോക്കുക. ഗോമാംസം പോലെ പന്നിയിറച്ചിയും കഴിക്കാനും കഴിക്കാതിരിക്കാനുമുള്ള അവകാശം തുല്ല്യമാണ്. മുസ്ലിം വിശ്വാസികളായ കുട്ടികള്‍ക്ക് പന്നിമാംസം വിളമ്പിയിട്ടില്ല എന്നത് വ്യക്തമാണ്. എന്നിട്ടും അധ്യാപകനു മര്‍ദ്ദനവും സസ്‌പെന്‍ഷനും. ഒരുകാലത്ത് ആട്ടിയോടിച്ചു എന്നു നാം കരുതിയ മൂല്യങ്ങളെല്ലാം പൂര്‍വ്വാധികം കരുത്തോടെ തിരിച്ചു വരുകയാണോ? 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പന്നിയിറച്ചിക്കുശഷം ആസിഫലി : ഈ നാടെങ്ങോട്ട്?

  1. മതങ്ങൾ എന്നീ ഭൂമിയിൽനിന്നു ഇല്ലതകുന്നോ അന്നേ ഈ മനുഷ്യർ നന്നാവൂ . ഈ മതങ്ങള എല്ലാം കൂടി ഈ ഭൂമിയെ നശിപ്പിക്കും.

    ഒന്നുമില്ലേലും ഈ ബുദ്ധിയുള്ള മനുഷ്യർക്ക്‌ ഒന്ന് ചിന്തിച്ചുകൂടെ , ഭൂമിയുണ്ടായിട്ടു ലക്ഷകണക്കിന് വര്ഷം കഴിഞ്ഞു 2000 , 1400 വര്ഷം വരെ ദൈവം നോക്കിയിരുന്നോ മനുഷ്യനെ നന്നാക്കാൻ രണ്ടു പേരെ വിടാനും അവരുടെ കൈയിൽ ഓരോ ബുക്ക്‌ കൊടുത്തു വിടാനും …എന്താ അതുവരെ ജീവിചിരുന്നവരോന്നും സ്വർഗത്തിൽ പോകാൻ യോഗ്യത ഇല്ലാത്തവർ ആരുന്നോ ?

Leave a Reply