പന്ത് താങ്കളുടെ കാലിലാണ് നിശാന്തിനി മാഡം..

കേരളം ഉറ്റുനോക്കുന്നത് താങ്കളെയാണ് നിശാന്തിനി മാഡം. പന്ത് താങ്കളുടെ കാലിലാണ്. അത് പോസ്റ്റിലേക്കടിച്ച് ഗോളാക്കാന്‍ താങ്കള്‍ക്ക് കഴിയണം. പോലീസിലും ജുഡീഷ്യറിയിലുമുള്ള ജനവിശ്വാസം വീണ്ടെടുക്കാനും അതനിവാര്യം. ഏറെ ചര്‍ച്ച ചെയപ്പെടുന്ന ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്‌റെ കൊലപാതകകേസ് തന്നെയാണ് ഉദ്ദേശിക്കുന്നത്. ഉത്തരമേഖലാ ഡിഐജിക്ക് അന്വേഷണ മേല്‌നോട്ടമുണ്ടെങ്കിലും സിറ്റി പോലീസ് കമ്മീഷ്ണറായ താങ്കളാണ് നിര്‍ണ്ണായക ഘടകം. കൊച്ചിയിലെ മയക്കുമരുന്നുകേസി. ല് ശക്തമായ നിലപാടെടുത്തതിന്റെ പേരിലാണ് താങ്കളെ തൃശൂര്‍ക്ക് മാറ്റിയതെന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഇത് അതിനേക്കാള്‍ വലിയ അവസരമാണ്. ജനങ്ങള്‍ താങ്കളില്‍ […]

nnകേരളം ഉറ്റുനോക്കുന്നത് താങ്കളെയാണ് നിശാന്തിനി മാഡം. പന്ത് താങ്കളുടെ കാലിലാണ്. അത് പോസ്റ്റിലേക്കടിച്ച് ഗോളാക്കാന്‍ താങ്കള്‍ക്ക് കഴിയണം. പോലീസിലും ജുഡീഷ്യറിയിലുമുള്ള ജനവിശ്വാസം വീണ്ടെടുക്കാനും അതനിവാര്യം.
ഏറെ ചര്‍ച്ച ചെയപ്പെടുന്ന ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്‌റെ കൊലപാതകകേസ് തന്നെയാണ് ഉദ്ദേശിക്കുന്നത്. ഉത്തരമേഖലാ ഡിഐജിക്ക് അന്വേഷണ മേല്‌നോട്ടമുണ്ടെങ്കിലും സിറ്റി പോലീസ് കമ്മീഷ്ണറായ താങ്കളാണ് നിര്‍ണ്ണായക ഘടകം. കൊച്ചിയിലെ മയക്കുമരുന്നുകേസി. ല് ശക്തമായ നിലപാടെടുത്തതിന്റെ പേരിലാണ് താങ്കളെ തൃശൂര്‍ക്ക് മാറ്റിയതെന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഇത് അതിനേക്കാള്‍ വലിയ അവസരമാണ്. ജനങ്ങള്‍ താങ്കളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.
എത്രകോടി വാരിയെറിയാനും തയ്യാറായ ഒരാളാണ് പ്രതിയെന്നതിനാല്‍ നിസ്സാരകടമ്പയല്ല താങ്കളുടെ മുന്നിലുള്ളത്. ഉന്നതങ്ങളിലെ സ്വാധീനം വേറെ. ഉന്നത രാഷ്ട്രീയനേതാക്കള്‍ തന്നെ പ്രതിക്കായി രംഗത്തുണ്ടെന്നാണ് വാര്‍ത്ത. മാധ്യമങ്ങളുടെ വായടപ്പിക്കാനായി പരസ്യഏജന്‍സികളും രംഗത്തുണ്ട്. മുഖ്യമന്ത്രി പോലും തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കൊലപാതകമെന്ന പദമുപയോഗിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക. ശത്രു നിസ്സാരനല്ല എന്നു സാരം.
മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത് എന്തായാലും ഉചിതമായി. നിഷാമിന് ഉന്നത രാഷ്ട്രീയ, സാമ്പത്തിക ബന്ധമുണ്ടെന്നും അതു കേസിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് ജില്ലാ സെഷന്‍സ് ജഡ്ജി സുധീന്ദ്രനാഥ് വിലയിരുത്തി. നിഷാമിന്റെ കേസുകള്‍ കോടതിയിലെത്തും മുമ്പ് ഒത്തുതീര്‍ന്നത് ഉന്നതബന്ധം മൂലമാണെന്നു ചൂണ്ടിക്കാട്ടിയതു കോടതി അംഗീകരിച്ചു. കുറ്റകൃത്യത്തിന്റെ കാഠിന്യം കണക്കാക്കിയാല്‍ ജാമ്യം നല്‍കാനാവില്ലെന്നു പ്രോസിക്യൂഷന്‍ നിലപാടെടുത്തു. നിഷാമിന്റെ ക്രൂരത വ്യക്തമാക്കുന്ന തെളിവുകളും ഹാജരാക്കി. ജാമ്യം നല്‍കിയാല്‍ നിഷാം രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും പ്രതിയുടെ മയക്കുമരുന്നു റാക്കറ്റിനെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാലും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂട്ടര്‍ കെ.ബി. രണേന്ദ്രനാഥ് വാദിച്ചു. ജാമ്യം നല്‍കിയാല്‍ സാമ്പത്തികസ്വാധീനമുപയോഗിച്ചും ഭീഷണിപ്പെടുത്തിയും തെളിവുകള്‍ അട്ടിമറിക്കാനിടയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പോലീസും ശക്തമായ നിലപാടെടുത്തു.
അതേസമയം ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താതിരുന്ന പേരാമംഗലം സി.ഐ. ബിജുകുമാറിനെതിരേ ഉപലോകായുക്ത സ്വമേധയാ കേസെടുത്തിരിക്കുകയാണ്.. ചന്ദ്രബോസിന്റെ നില മെച്ചപ്പെട്ടപ്പോള്‍ മൊഴിയെടുക്കാവുന്ന അവസ്ഥയുണ്ടായിരുന്നുവെന്നും എന്നാല്‍ പോലീസ് തയാറായില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. മൊഴി രേഖപ്പെടുത്താന്‍ പറ്റുന്ന ആരോഗ്യമുണ്ടായിരുന്നില്ലെന്നായിരുന്നു പോലീസ് നിലപാട്. താങ്കളും അത് ശരിവെച്ചിരിക്കുകയാണ്. 11നു ചാവക്കാട് മജിസ്‌ട്രേറ്റ് ഷിബു മരണമൊഴി രേഖപ്പെടുത്താന്‍ എത്തിയെങ്കിലും വെന്റിലേറ്ററിലായതിനാല്‍ സാധിച്ചില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഈ രേഖകള്‍ ആശുപത്രി അധികൃതര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. എന്തായാലും അതേകുറിച്ച് അന്വേഷണം നടക്കട്ടെ. പോലീസിനു വീഴ്ചയുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം.  സംഭവദിവസം  വിവരമറിഞ്ഞ് എത്തിയ ഹൈവേ പോലീസിനുനേരെ നിഷാം തോക്കുചൂണ്ടിയിരുന്നു. എന്നാല്‍ കേസില്‍ അതു കളിത്തോക്കായി മാറിയതും അന്വേഷിക്കണം.
ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്താത്തത് കേസ് നടപടികളെ ബാധിക്കില്ലെന്ന് പോലീസും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാ തെളിവുകളും നിഷാമിനെതിരെയുള്ളതിനാല്‍ ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താത്തതു കൊണ്ടുമാത്രം കേസ് ദുര്‍ബലമാകില്ലെന്നാണു സൂചന. അപ്പോഴും സാക്ഷികള്‍ കൂറുമാറുമോ എന്ന ഭയം സ്വാഭാവികം.
അതേസമയം കേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുക്കുന്ന മാഫിയയുടെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് നിഷാമാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംശയിക്കുന്നുണ്ട്. കൊച്ചിയിലെ കൊക്കെയ്ന്‍ കേസ് ഉള്‍പ്പെടെ നിഷാമിനു പങ്കുള്ള കേസുകളില്‍ പോലീസ് സ്വീകരിച്ച നിലപാടിലുള്ള അതൃപ്തി ഐ.ബി. സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതായും അറിയുന്നു.
തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഉന്നതരടക്കം ഇരുപതോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിഷാമുമായി അടുത്ത ബന്ധമുണ്ടെന്ന വിവരവും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി സര്‍ക്കാരിനു കൈമാറിയത്രെ. ഐ.പി.എസുകാരായ സുഹൃത്തുക്കളെ നിഷാം ഭായി എന്നാണു വിളിച്ചിരുന്നത്. ഡിവൈ.എസ്.പി, സി.ഐ, എസ്.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥരെ സഹോദരന്‍ എന്നര്‍ഥം വരുന്ന ബ്രദര്‍ എന്ന ഇംഗ്ലീഷ് വാക്കിന്റെ ചുരുക്കപ്പേരായ ബ്രോ എന്നാണ് നിഷാം വിളിച്ചിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭരണരംഗത്തെ പല പ്രമുഖരുടെയും സാമ്പത്തിക സ്രോതസാണ് നിഷാം. ഇയാളുടെ മയക്കുമരുന്ന് മാഫിയാബന്ധം വെളിച്ചത്തുവന്നാല്‍ ഒട്ടേറെ രാഷ്ട്രീയശില്‍പങ്ങള്‍ ഉടഞ്ഞുവീഴുമെന്നാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അതെ, താങ്കളുടെ ഉത്തരവാദിത്തം കൂടുകയാണ് മാഡം.
നിഷാമിന്റെ സമ്പാദ്യം 5000 കോടിയിലേറെയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റിനു പിന്നാലെ െ്രെകംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗവും അന്വേഷണം തുടങ്ങി.  നിഷാമിനെതിരേ കാപ്പ നിയമം ചുമത്തുന്നതിന്റെ നിയമവശം പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ വളരെ വിദഗ്ധമായി ഇതിനിടെ അയാള്‍ പല കേസുകളും ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്. അതിനും പോലീസ് കൂട്ടുനിന്നതായി ആരോപണമുണ്ട്.
എന്തായാലും പോലീസ് ആരോപണങ്ങളില്‍ മുങ്ങിനില്ക്കുമ്പോഴാണ് താങ്കളെ കേരളം ഉറ്റുനോക്കുന്നത്. അതാകട്ടെ വളയിട്ട കൈകള്‍ എന്ന ക്ലീഷേയിലല്ല. പെണ്ണിനാണ് കരുത്ത് എന്ന ഉത്തമവിശ്വാത്തിലാണ്. അതു തകരില്ല എന്നു കരുതട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply